മലപ്പുറം സ്വദേശിയായ കെ. ഭാസി വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് പാലക്കാട് ജില്ലയിലെ, തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന കാർഷിക ഗ്രാമമായ മുതലമടയിൽ എത്തുന്നത്. എടപ്പാളിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കെ.കെ. ഗോപിനാഥനും ഭാര്യ ചിത്രയും ചേർന്ന് 1999ൽ മുതലമടയിലെ 15 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഡെയറി ഫാമിന്റെ

മലപ്പുറം സ്വദേശിയായ കെ. ഭാസി വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് പാലക്കാട് ജില്ലയിലെ, തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന കാർഷിക ഗ്രാമമായ മുതലമടയിൽ എത്തുന്നത്. എടപ്പാളിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കെ.കെ. ഗോപിനാഥനും ഭാര്യ ചിത്രയും ചേർന്ന് 1999ൽ മുതലമടയിലെ 15 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഡെയറി ഫാമിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം സ്വദേശിയായ കെ. ഭാസി വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് പാലക്കാട് ജില്ലയിലെ, തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന കാർഷിക ഗ്രാമമായ മുതലമടയിൽ എത്തുന്നത്. എടപ്പാളിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കെ.കെ. ഗോപിനാഥനും ഭാര്യ ചിത്രയും ചേർന്ന് 1999ൽ മുതലമടയിലെ 15 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഡെയറി ഫാമിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം സ്വദേശിയായ കെ. ഭാസി വലിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് പാലക്കാട് ജില്ലയിലെ, തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന കാർഷിക ഗ്രാമമായ മുതലമടയിൽ എത്തുന്നത്. എടപ്പാളിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കെ.കെ. ഗോപിനാഥനും ഭാര്യ ചിത്രയും ചേർന്ന് 1999ൽ മുതലമടയിലെ 15 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഡെയറി ഫാമിന്റെ നടത്തിപ്പുകാരനായിട്ടാണ് 2000ൽ ഭാസി എത്തുന്നത്. ഇരുന്നൂറോളം പശുക്കളുള്ള ഫാം ആരംഭിക്കുകയായിരുന്നു ഡോ. ഗോപിനാഥന്റെ ആഗ്രഹം. അതിന്റെ ഭാഗമായി 34 പശുക്കൾ ഫാമിലെ അന്തേവാസികളായി. പാലിന് വിപണി കിട്ടാതെ വന്നതോടെ വലിയ നഷ്ടത്തോടെ 2005ൽ ഫാം നിർത്തി. അതിർത്തി ഗ്രാമം ആയതിനാലും തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ ഇവിടേക്ക് എത്തുന്നതിനാലും പാലിന് ഡിമാൻഡ് കുറഞ്ഞു. പാലക്കാട് ടൗണിലേക്കും തൃശൂരിലേക്കും പാൽ കൊണ്ടുപോകേണ്ട സ്ഥിതി എത്തി. അത് അപ്രായോഗികവുമായിരുന്നു. അതോടെ സ്വപ്നപദ്ധതിക്ക് താഴു വീണു.

എന്നാൽ, അവിടെ തളരാൻ ഭാസിയിലെ കർഷകന് കഴിയുമായിരുന്നില്ല. ഡെയറി ഫാമിനൊപ്പം ചെറിയ രീതിയിൽ പരിപാലിച്ചുപോന്നിരുന്ന പന്നിവളർത്തലിലേക്ക് പൂർണശ്രദ്ധ നൽകാൻ തീരുമാനിച്ചത് ഭാസിയുടെ മൃഗസംരക്ഷണ ജീവിതത്തിലെ വിജയമാണെന്ന് പറയാം. ഡോ. ഗോപിനാഥൻ പിന്തുണ നൽകുകയും ചെയ്തു. ആദ്യമുണ്ടായിരുന്ന 70 പന്നികളിൽനിന്ന് ക്രമേണ എണ്ണം ഉയർത്തിക്കൊണ്ടുവരികയും മികച്ച മാതൃ–പിതൃ ശേഖരം ഫാമിൽ സംരക്ഷിക്കുകയും ചെയ്യുന്നു ഭാസി. കെഎൽഡി ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി യൂണിവേഴ്സിറ്റി എന്നിവയുടെ മികച്ച പിന്തുണയും ഇതിന് ഭാസിക്കു ലഭിച്ചു. ഇന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ഫാം സ്കൂളും സാറ്റലൈറ്റ് ബ്രീഡിങ് യൂണിറ്റുമാണ് ഫാസിയുടെ കിങ്സ് ഫാം.

ADVERTISEMENT

ചെറുതും വലുതുമായി നാനൂറിൽപ്പരം പന്നികളാണ് ഭാസിയുടെ ശേഖരത്തിൽ ഇപ്പോഴുള്ളത്. പന്നികളെ ഇറച്ചിക്കായി വളർത്തുന്ന ഫാറ്റനിങ് യൂണിറ്റും കുഞ്ഞുങ്ങളുടെ ഉൽപാദനത്തിനായുള്ള ബ്രീഡിങ് യൂണിറ്റുമാണ് പ്രധാനമായും ഈ ഫാമിലുണ്ടായിരുന്നത്. കോവിഡ് മൂലം ഭക്ഷണലഭ്യത കുറഞ്ഞപ്പോൾ ഫാറ്റനിങ് യൂണിറ്റിലെ എണ്ണം അൽപം കുറച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വിൽപനയിലാണ് പ്രധാന ശ്രദ്ധ.

ജൈവസുരക്ഷയൊരുക്കി കൂടുകൾ

പന്നികൾക്കുള്ള പാർപ്പിടത്തിന് ചില പ്രത്യേകതകളുണ്ടിവിടെ. ചുടുകട്ടകൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വലിയൊരു കെട്ടിടത്തിലാണ് പ്രജനന യൂണിറ്റ്. ഡെയറി ഫാമിനായി നിർമിച്ച കെട്ടിടങ്ങൾ പരിഷ്കരിച്ച് പന്നിഫാം ആക്കുകയായിരുന്നു. പ്രസവം അടുത്ത പന്നികളെയും കുഞ്ഞുങ്ങളുള്ള അമ്മമാരെയും ഒരു കെട്ടിടത്തിലും ഇണ ചേർക്കുന്നതിനുള്ള പെൺപന്നികളെ മറ്റൊരു കെട്ടിടത്തിലും പാർപ്പിച്ചിരിക്കുന്നു. അമ്മയിൽനിന്ന് വേർതിരിച്ച കുഞ്ഞുങ്ങളെ മറ്റൊരു കെട്ടിടത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രസവത്തിനായി ഫറോവിങ് ക്രേറ്റും സജ്ജീകരിച്ചിട്ടുണ്ട്. പുറത്തുനിന്ന് പക്ഷികൾ കടക്കാതിരിക്കാൻ ഇരുമ്പുവലകൾ സുരക്ഷ ഒരുക്കുന്നു. മാലിന്യനിർമാർജനസംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 20 മീറ്റർ ക്യൂബിന്റെ പ്ലാന്റിലൂടെ പന്നികളുടെ വിസർജ്യത്തിൽനിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്നു. 

മിച്ചഭക്ഷണം പ്രധാന ഭക്ഷണം

ADVERTISEMENT

കോഴിക്കടകളിൽനിന്നുള്ള അവശിഷ്ടങ്ങൾ, ഹോട്ടലുകളിൽനിന്നുള്ള മിച്ചഭക്ഷണം, പച്ചക്കറി മാർക്കറ്റുകളിൽനിന്നുള്ള അവശിഷ്ടം എന്നിവയാണ് ഇവിടെ പന്നികൾക്ക് നൽകുക. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കൊഴുപ്പും കോഴി അവശിഷ്ടങ്ങളിൽനിന്നും ഊർജം മിച്ചഭക്ഷണത്തിൽനിന്നും ജീവകങ്ങൾ പച്ചക്കറികളിൽനിന്നും ലഭിക്കുന്ന വിധത്തിലാണ് തീറ്റ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാസി. ഒരു നേരം റെഡിമെയ്ഡ് സമീകൃത തീറ്റയും നൽകുന്നുണ്ട്. പ്രസവിക്കാറായതും പാലൂട്ടുന്നതുമായ പന്നികൾക്ക് റെഡിമെയ്ഡ് തീറ്റയാണ് പ്രധാനമായും നൽകുക.

പ്രജനനം പ്രധാനം

മദി കാണിക്കുന്ന പെൺപന്നികളെ ആൺപന്നിയുടെ കൂടെ വിടുന്നതാണ് ശാസ്ത്രീയമായ ഇണചേർക്കൽ രീതിയെങ്കിലും വലിയ രീതിയിൽ വളർത്തുമ്പോൾ അതിന് സാധിക്കില്ലെന്ന് ഭാസി പറയുന്നു. അതുകൊണ്ടുതന്നെ പത്തു പെൺപന്നികളെകൂടെ ഒരു ആൺപന്നിയെ പാർപ്പിച്ച് ഇണചേർക്കുന്ന കമ്യൂണിറ്റി ബ്രീഡിങ് രീതിയാണ് സ്വീകരിക്കുന്നത്. നാലു ദിവസം കൂടുമ്പോൾ ആൺപന്നിയെ മാറ്റി വിശ്രമം നൽകും. പകരം മറ്റൊരു ആൺപന്നിയെ ഉപയോഗിക്കും. അതുകൊണ്ടുതന്നെ 5 ആൺപന്നികൾ എപ്പോഴും ഈ ഫാമിലുണ്ടാകും. ഇൻബ്രീഡിങ് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.

രണ്ടാം ദിവസം കുത്തിവയ്പ്പ്

ADVERTISEMENT

ജനിച്ച് 2–3 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾക്ക് അയൺ കുത്തിവയ്പ്പ് നൽകും. അതിനൊപ്പം വാൽ മുറിക്കുകയും (ഡോക്കിങ്) വായിലെ എട്ടു പല്ലുകൾ മുറിക്കുകയും (ക്ലിപ്പിങ്) ചെയ്യും. ആൺപന്നിക്കുഞ്ഞുങ്ങളുടെ വൃക്ഷണങ്ങൾ നീക്കം ചെയ്യുന്നതും (കാസ്ട്രേഷൻ) ഈ സമയംതന്നെ.

ആരോഗ്യമുള്ള കുഞ്ഞുങ്ങൾ കർഷകർക്ക്

ഉണ്ടാകുന്ന മുഴുവൻ കുഞ്ഞുങ്ങളെയും വിൽക്കുന്ന രീതി ഇവിടില്ല. ആരോഗ്യമുള്ളതും വളർച്ചയുള്ളതുമായ കുഞ്ഞുങ്ങളെ മാത്രമേ കർഷകർക്ക് നൽകൂ. അവശേഷിക്കുന്നവയെ ഫാറ്റനിങ് യൂണിറ്റിലേക്ക് മാറ്റും. 

നഷ്ടങ്ങളിൽനിന്ന് പിച്ചവച്ച്

ഡെയറി ഫാമിൽനിന്ന് പന്നിഫാമിലേക്കുള്ള ചുവടുവയ്പ്പിൽ ആദ്യത്തെ തിരിച്ചടി 2005 ജൂലൈയിൽ പന്നിപ്പനിയുടെ (ക്ലാസിക്കൽ സ്വൈൻ ഫീവർ) രൂപത്തിലായിരുന്നു ഭാസിയെ തേടിയെത്തിയത്. ഫാമിലെ മുഴുവൻ പന്നികളെയും കൊന്ന് ഒഴിവാക്കേണ്ടിവന്നു. അന്നത്തെ കാലത്ത് 25 ലക്ഷം രൂപയുടെ നഷ്ടമാണ് പന്നിപ്പനി നൽകിയത്. ഇവിടെ പ്രതിരോധ വാക്സീൻ കിട്ടാനില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. എങ്കിലും പരാജയത്തിൽ തളരാതെ മുന്നോട്ടുപോകുകയായിരുന്നു ഭാസി. പണിയെടുക്കാൻ തയാറായാൽ തിരിച്ചുപിടിക്കാൻ കഴിയും കഴിയുമെന്നും ഭാസി പറയുന്നു. ‌അതിനുശേഷം ഇന്നുവരെ എല്ലാവിധ പ്രതിരോധമരുന്നുകളും കൃത്യമായി നൽകി മാത്രമാണ് പന്നികളെ വളർത്തുന്നത്. വർഷം 1500ലധികം പന്നിക്കുഞ്ഞുങ്ങളും 30 ടണ്ണിലധികം ഇറച്ചിപ്പന്നികളും  ഈ ഫാമിൽനിന്ന് പുറത്തെത്തുന്നു.

കുടുംബവും ഒപ്പം

ഭാര്യ രാജലക്ഷ്മിയും മക്കളായ നയൻതാര, നിരഞ്ജനയും ഫാമിലെ കാര്യങ്ങളിൽ ഭാസിക്കൊപ്പം പങ്കാളികളാണ്. പന്നിക്കുഞ്ഞുങ്ങൾക്ക് അയൺ ഇൻജെക്ഷൻ നൽകാനും പല്ല് ക്ലിപ്പ് ചെയ്യാനും വാൽ ഡോക്ക് ചെയ്യാനുമെല്ലാം ഒഴിവുസമയങ്ങളിൽ ഇരുവരും ഭാസിയെ സഹായിക്കുന്നു.

പന്നിവളർത്തൽ മേഖലയിൽ കിട്ടാവുന്നിടത്തുനിന്നെല്ലാം അറിവുകൾ ശേഖരിച്ചു. അതുപോലെതന്നെ തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകാനും ഭാസി ശ്രദ്ധിക്കുന്നു. കേരളത്തിലെ പന്നിക്കർഷകരുടെ സംഘടനയായ കേരള പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ ഭാരവാഹികൂടിയാണ് ഭാസി.

ഫോൺ: 9447480317

English summary: Pig farming success story of kings farm owner Bhasi