വീടിനോടു ചേർന്നുള്ള 45 c സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്റി ആ സ്ഥലത്ത് മുഴുവൻ കുളങ്ങൾ കുത്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് അടുത്തുള്ള കുന്നോന്നി സ്വദേശിയായ പല്ലാട്ടുകുന്നേൽ ജ്യോതിസ് സെബാസ്റ്റ്യൻ എന്ന യുവ കർഷകൻ മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനിറങ്ങിയത്. ഈ പരിമിതമായ സ്ഥലത്തുന്നിന് വർഷം 5 ലക്ഷം രൂപയോളം

വീടിനോടു ചേർന്നുള്ള 45 c സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്റി ആ സ്ഥലത്ത് മുഴുവൻ കുളങ്ങൾ കുത്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് അടുത്തുള്ള കുന്നോന്നി സ്വദേശിയായ പല്ലാട്ടുകുന്നേൽ ജ്യോതിസ് സെബാസ്റ്റ്യൻ എന്ന യുവ കർഷകൻ മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനിറങ്ങിയത്. ഈ പരിമിതമായ സ്ഥലത്തുന്നിന് വർഷം 5 ലക്ഷം രൂപയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനോടു ചേർന്നുള്ള 45 c സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്റി ആ സ്ഥലത്ത് മുഴുവൻ കുളങ്ങൾ കുത്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് അടുത്തുള്ള കുന്നോന്നി സ്വദേശിയായ പല്ലാട്ടുകുന്നേൽ ജ്യോതിസ് സെബാസ്റ്റ്യൻ എന്ന യുവ കർഷകൻ മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനിറങ്ങിയത്. ഈ പരിമിതമായ സ്ഥലത്തുന്നിന് വർഷം 5 ലക്ഷം രൂപയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിനോടു ചേർന്നുള്ള 45 സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്റി ആ സ്ഥലത്ത് മുഴുവൻ കുളങ്ങൾ കുത്തിയാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് അടുത്തുള്ള കുന്നോന്നി സ്വദേശിയായ പല്ലാട്ടുകുന്നേൽ ജ്യോതിസ് സെബാസ്റ്റ്യൻ എന്ന യുവ കർഷകൻ മത്സ്യക്കൃഷിയിൽ നേട്ടം കൊയ്യാനിറങ്ങിയത്. ഈ പരിമിതമായ സ്ഥലത്തുന്നിന് വർഷം 5 ലക്ഷം രൂപയോളം നേടാൻ ജ്യോതിസിനെ പ്രാപ്തനാക്കിയത് ജയന്റ് ഗൗരാമി എന്ന മത്സ്യമാണ്. എന്നാൽ, പെട്ടെന്നൊരു സുപ്രഭാതത്തിൽ വലിയ കർഷകനായി മാറിയ ആളല്ല ജ്യോതിസ്. 5 വർഷത്തിലധികമായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് മത്സ്യക്കൃഷി വിജയത്തിലേക്കെത്തിക്കാൻ ഈ യുവാവിന് സാധിച്ചത്.

തുടക്കം 3 മത്സ്യങ്ങളിൽനിന്ന്

ADVERTISEMENT

ജയന്റ് ഗൗരാമിയോടു കമ്പം തോന്നി 2015ൽ അയൽവാസിയും അറിയപ്പെടുന്ന ജയന്റ് ഗൗരാമി കർഷകനുമായ കിഴക്കേക്കര അരുൺ കെ. ജാൻസിന്റെ അടുത്തുനിന്ന് 3 മത്സ്യങ്ങളെ വാങ്ങി ചെറിയ പടുതക്കുളത്തിലിട്ടാണ് തുടക്കം. രണ്ടു വർഷം കഴിഞ്ഞപ്പോൾ കുളത്തിലെ വെള്ളം നിൽക്കാത്ത അവസ്ഥ വന്നു. സംശയവുമായി ജ്യോതിസ് അരുണിന്റെ അടുത്തെത്തി. മത്സ്യങ്ങൾ പ്രജനനത്തിനുള്ള പ്രായമായെന്നും മുട്ടയിടുന്നതിനുവേണ്ടി കൂടുണ്ടാക്കുന്നതിനായി പടുതക്കുളത്തിന്റെ വശങ്ങൾ കടിച്ചുമുറിച്ചതാണെന്നും അരുൺ പറഞ്ഞതനുസരിച്ച് അൽപം വലിയൊരു കുളം നിർമിച്ച് അതിലേക്ക് മത്സ്യങ്ങളെ മാറ്റി, ഒപ്പം കൂട് നിർമിക്കുന്നതിനായി ഇല്ലിച്ചുള്ളികളും കെട്ടിക്കൊടുത്തു.

പുതിയ കുളത്തിൽ നിക്ഷേപിച്ചതോടെ മത്സ്യങ്ങൾ കൂടൊരുക്കി മുട്ടയിട്ടു. എന്നാൽ, നിരാശയായിരുന്നു ഫലം. ഒരു കുഞ്ഞിനെപ്പോലും ലഭിച്ചില്ല. കാരണം ഒന്നു മാത്രം, റബർത്തോട്ടത്തിന് ഇടയിലായിരുന്നു കുളം. അതുകൊണ്ടുതന്നെ സൂര്യപ്രകാശം വെള്ളത്തിൽ പതിക്കുന്നില്ല. അതിനാൽ വെള്ളത്തിലെ തണുപ്പ് കൂടുതലായിരുന്നു. അത് മുട്ട വിരിയാതിരിക്കുന്നതിന് കാരണമായി. വെള്ളത്തിന് 23–28 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതാണ് പ്രജനനത്തിനും കുഞ്ഞുങ്ങളുടെ ലഭ്യതയ്ക്കും അനുയോജ്യമെന്ന് ജ്യോതിസ്.

കുളത്തിനു ചുറ്റുമുള്ള റബർ വെട്ടിമാറ്റി വെയിൽ പതിക്കുന്ന വിധത്തിൽ ക്രമീകരിച്ചപ്പോൾ കുളം നിറയെ കുഞ്ഞുങ്ങൾ. അതോടെ ആത്മവിശ്വാസമായി.

റബർ വെട്ടിമാറ്റി കുളം കുത്തി

ADVERTISEMENT

ഒരു കുളത്തിൽനിന്ന് ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങൾ ലഭിച്ചതോടെ 45 സെന്റ് സ്ഥലത്തെ റബർ പൂർണമായും വെട്ടിമാറ്റി അവിടെ മുഴുവൻ കുളങ്ങൾ തീർത്തു ജ്യോതിസ്. പലരും ഈ തീരുമാനത്തെ വിമർശിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ മുൻപോട്ടു പോകുകയായിരുന്നു ഈ യുവാവ് ചെയ്തത്. 2018 മുതൽ ഘട്ടം ഘട്ടമായി കുളങ്ങളുടെ എണ്ണം ഉയർത്തി. ഇന്ന് ഇരുപതോളം കുളങ്ങളിലായി 90ലധികം വലിയ ജയന്റ് ഗൗരാമി മത്സ്യങ്ങൾ ജ്യോതിസിനുണ്ട്.

വർഷം 20,000 കുഞ്ഞുങ്ങൾ

വലിയ മത്സ്യങ്ങളാണെങ്കിലും കുഞ്ഞുങ്ങളുടെ ലഭ്യത കുറവാണെന്നതുതന്നെയാണ് ജയന്റ് ഗൗരാമികൾക്ക് ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കാത്തതിനു കാരണമെന്ന് ജ്യോതിസ്. രണ്ടു വയസോളം വരെ കാര്യമായ വളർച്ചയില്ല. പ്രായപൂർത്തിയാകാൻ 4 വർഷവും വേണം. അതുകൊണ്ടുതന്നെ ഹ്രസ്വകാല രീതിയിൽ മത്സ്യക്കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ മത്സ്യമല്ല ജയന്റ് ഗൗരാമികൾ. എന്നാൽ, കാത്തിരിക്കാൻ താൽപര്യമുള്ളവർക്ക് വലിയ പണം മുടക്കില്ലാതെ വളർത്തിയെടുക്കാനുമാകും.

കൃത്രിമത്തീറ്റ വേണ്ട

ADVERTISEMENT

കോവിഡ് തുടങ്ങിയപ്പോൾ ജയന്റ് ഗൗരാമികൾക്ക് ഡിമാൻഡ് ഉയർന്നു. പെല്ലെറ്റ് തീറ്റ വേണ്ട എന്നതുതന്നെയാണ് പലരെയും ഇതിലേക്ക് ആകർഷിച്ച ഘടകം. എന്നാൽ, അങ്ങനെയൊരു ചിന്താഗതികൊണ്ടുമാത്രം ജയന്റ് ഗൗരാമിയിലേക്ക് ഇറങ്ങരുതെന്ന് ജ്യോതിസ്. കാരണം, ജയന്റ് ഗൗരാമി മത്സ്യത്തെക്കുറിച്ച് അറിഞ്ഞതിനും അവയുടെ രീതികൾ പഠിച്ചതിനും ശേഷം മാത്രമേ ഇതിലേക്ക് ഇറങ്ങാവൂ എന്ന് ജ്യോതിസ് പറയും. വലിയ വില നൽകി വാങ്ങിയ മത്സ്യങ്ങൾ ചത്തു പോയതിലൂടെ പതിനായിരങ്ങളുടെ നഷ്ടം വന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജ്യോതിസ് ഇക്കാര്യം പറയുന്നത്.

പതിനായിരങ്ങളുടെ നഷ്ടം

കഴിഞ്ഞ നാലു വർഷത്തിനിടെ പ്രായപൂർത്തിയായ, ശരാശരി 3.5 കിലോഗ്രാം തൂക്കമുള്ള എൺപതോളം മത്സ്യങ്ങൾ ജ്യോതിസിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഫംഗസ്, ബാക്ടീരിയ, പരസ്പരമുള്ള ആക്രമണം, അശ്രദ്ധ എന്നിവയെല്ലാം ഈ നഷ്ടത്തിനു കാരണങ്ങളാണ്. എങ്കിലും ഫംഗസും ബാക്ടീരിയയും പ്രധാന പ്രശ്നംതന്നെ. ജയന്റ് ഗൗരാമികൾക്ക് ശരാശരി 500–600 രൂപ ഇപ്പോൾ മാർക്കറ്റ് വിലയുണ്ട്. അതുകൊണ്ടുതന്നെ 3.5 കിലോയുള്ള 80 മത്സ്യങ്ങൾ ചത്തുപോയപ്പോൾ ഒന്നര ലക്ഷത്തോളം രൂപ നഷ്ടം വന്നിട്ടുണ്ട്.

പച്ചപ്പിന്റെ കുളം

പടുതക്കുളങ്ങളാണെങ്കിലും കാഴ്ചയിൽ അത് തോന്നിക്കാത്ത വിധത്തിലാണ് ജ്യോതിസ് കുളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കുഴി കുത്തിയശേഷം വശങ്ങളും തറയും ഉറപ്പിച്ച് മണ്ണു കുഴച്ചു തേച്ചുപിടിപ്പിച്ചു. തുടർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളും ചാക്കുകളും വിരിച്ചശേഷമാണ് സിൽപോളിൻ പടുത വിരിച്ചത്. മുകൾഭാഗം മണ്ണിലേക്ക് ഇറക്കിവയ്ക്കുകയും ചെയ്തു. ശേഷം ചുറ്റും പുല്ലു വച്ചുപിടിപ്പിച്ചു. പുല്ല് വളർന്ന് കുളത്തിലേക്ക് ഇറങ്ങുന്നതിനാൽ ഗുണങ്ങൾ ഏറെയുണ്ട്. പടുതയിൽ വെയിൽ പതിച്ച് പൊടിയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ പുല്ല് വളർന്ന് വെള്ളത്തിലേക്ക് ഇറങ്ങിയാൽ അതിനുള്ളിൽ ജയന്റ് ഗൗരാമികൾ മുട്ടയിടാൻ കൂട് നിർമിച്ചുകൊള്ളും. കൂടാതെ, വിരിഞ്ഞിറങ്ങുന്ന കു​ഞ്ഞുങ്ങൾക്ക് ഒളിച്ചിരിക്കാനും ഇത് ഉപകരിക്കും. മാത്രമല്ല ചെറിയ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും ഇതിൽനിന്നു ലഭിക്കും.

പ്രജനനം

മഴയോട് അനുബന്ധിച്ചാണ് ജയന്റ് ഗൗരാമി മത്സ്യങ്ങളുടെ പ്രജനനം. കൂട് നിർമിക്കുന്നതിനായി പുല്ല്, പ്ലാസ്റ്റിക് നൂലുകൾ മുതലായവ ഇട്ടുകൊടുക്കണം. പ്രജനനത്തിനു തയാറായാൽ ആൺമത്സ്യം ഇവ ഉപയോഗിച്ച് കൂട് നിർമിക്കും. കൂട് നിർമാണം രണ്ടു ദിവസം മുതൽ ഒരു മാസം വരെ നീണ്ടുനിൽക്കാം. കൂട് നിർമാണം പൂർത്തിയായാൽ പെൺമത്സ്യത്തെ കൂടിനടുത്തേക്ക് എത്തിച്ച് ഇണചേരും. മുട്ടകൾ കൂടിനുള്ളിലേക്ക് ശേഖരിക്കപ്പെടും. വെകുന്നേരങ്ങളിലാണ് പ്രജനനം. തുടർന്ന് മൂന്നാഴ്ചക്കാലം മുട്ടയ്ക്കും കൂടിനും കാവൽ നിൽക്കുന്നത് പെൺമത്സ്യമാണ്.

24–36 മണിക്കൂറിനുള്ളിൽ മുട്ട വിരിയും. മൂന്നാഴ്ചയോളം ഈ കുഞ്ഞുങ്ങൾ കൂടിനുള്ളിൽത്തന്നെയായിരിക്കും. 18–24 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങൾ പുറത്തിറങ്ങിത്തുടങ്ങും. വൈകുന്നേരങ്ങളിൽ കുളത്തിന്റെ വശങ്ങൾ പരിശോധിച്ചാൽ കുഞ്ഞുങ്ങളെ കാണാം. 

രണ്ടിഞ്ച് വലുപ്പത്തിൽ വിൽപന

കുറഞ്ഞത് ഒന്നര ഇഞ്ചെങ്കിലും വലുപ്പമായാലാണ് ജ്യോതിസ് കുഞ്ഞുങ്ങളെ വിൽക്കുക. അതിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് അതിജീവനനിരക്ക് കുറവായിരിക്കും എന്നതാണ് കാരണം. പിങ്ക്, ആൽബിനോ ഇനങ്ങൾ ആണെങ്കിൽ രണ്ടിഞ്ചിനു മുകളിലായിട്ടാണ് വിൽക്കുക.

അസുഖങ്ങൾ കൂടുതൽ

മുൻ കാലങ്ങളിൽ അധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ലാതെ വളർത്താൻ കഴിയുന്ന മത്സ്യമായിരുന്നു ജയന്റ് ഗൗരാമികൾ. എന്നാൽ, 2018ലെ പ്രളയത്തോടുകൂടി സ്ഥിതി മാറിയെന്ന് ജ്യോതിസ്. മഴ കനക്കുമ്പോൾ ഫംഗസ്, ബാക്ടീരിയൽ രോഗബാധകൾ കൂടുതലാകുന്നുണ്ട്. അതിനാൽ, ശക്തിയായ മഴയുള്ളപ്പോൾ കുഞ്ഞുങ്ങളെ വിൽക്കാറില്ലെന്നും ജ്യോതിസ് പറയുന്നു. മഴ കൂടുതലുള്ള സമയത്ത് കുഞ്ഞുങ്ങളെ വിറ്റാൽ കൊടുക്കുന്ന തനിക്കും വാങ്ങുന്ന ആൾക്കും കനത്ത നഷ്ടം വരാൻ സാധ്യത ഏറെയാണ്. കാരണം, മഴക്കാലത്ത് തണുപ്പ് കൂടുന്നതോടെ മത്സ്യങ്ങൾ സമ്മർദ്ദത്തിലാകും. അതുകൊണ്ടുതന്നെ കുളത്തിൽനിന്നൊരു മാറ്റമുണ്ടായാൽ അത് മരണത്തിലേക്കാണ് എത്തുക. ഒട്ടേറെ പേർക്ക് ഇത്തരത്തിൽ നഷ്ടങ്ങൾ വന്നിട്ടുണ്ടെന്നും ജ്യോതിസ് പറയുന്നു. 

ശക്തിയായി സൂര്യപ്രകാശം പതിക്കുന്ന സ്ഥലത്ത് പച്ച നിറത്തിലുള്ള വെള്ളത്തിൽ വസിക്കുന്ന മത്സ്യങ്ങൾക്ക് ഈ പ്രശ്നം പൊതുവേ വരാറുമില്ല. അതേസമയം, ഗ്രീൻ നെറ്റ് വിരിച്ചതോ മരങ്ങൾക്കിടയിലുള്ള കുളത്തിലോ ഉള്ള മത്സ്യങ്ങൾ വ്യാപകമായി ചാകുന്നുണ്ടെന്ന് ഗൗരാമിക്കർഷകർ പറയാറുണ്ടെന്നും ജ്യോതിസ് പറയുന്നു. അസുഖം വന്നശേഷം ചികിത്സിച്ച് ഭദമാക്കാൻ ശ്രമിക്കുന്നതിലും നല്ലത് അസുഖങ്ങൾ വരാതെ നോക്കുക എന്നതാണ് ശരിയായ രീതി.

ജയന്റ് ഗൗരാമി ഇനത്തിലെ വില കുറഞ്ഞതും എന്നാൽ ഏറെ സ്വീകാര്യതയുള്ളതുമായ കറുത്ത ഇനം ഗൗരാമികളുടെ കുഞ്ഞുങ്ങളെയാണ് ജ്യോതിസ് പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. ഈ ഇനം കൂടാതെ പിങ്ക് ജയന്റ് ഗൗരാമി, ആൽബിനോ ജയന്റ് ഗൗരാമി, റെഡ് ടെയിൽ ജയന്റ് ഗൗരാമി എന്നിവയും ശേഖരത്തിലുണ്ട്. 

ഫോൺ: 9400135729

English summary: Success Story of s fish farmer, Giant Gourami