കാർഷികപ്രാധാന്യമുള്ള ജീനുകൾ കണ്ടുപിടിച്ച് റബറിന്റെ ജനിതകഘടനയിൽ സംയോജിപ്പിച്ചാണ് കാലാവസ്ഥാവ്യതിയാനം ചെറുക്കാൻ കെൽപുള്ള ജി.എം. റബർ തൈകൾ വികസിപ്പിച്ചത്. റബർമരങ്ങളിൽനിന്നുതന്നെ വേർതിരിച്ചെടുത്ത മാൻഗനീസ് സൂപ്പർ ഓക്സൈഡ് ടെസ്മ്യൂടെസ് (എംഎൽഎസ്ഒടി) ജീനുകളുടെ കൂടുതൽ പകർപ്പുകളെ ഉൾപ്പെടുത്തി ജനിതകമാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷികപ്രാധാന്യമുള്ള ജീനുകൾ കണ്ടുപിടിച്ച് റബറിന്റെ ജനിതകഘടനയിൽ സംയോജിപ്പിച്ചാണ് കാലാവസ്ഥാവ്യതിയാനം ചെറുക്കാൻ കെൽപുള്ള ജി.എം. റബർ തൈകൾ വികസിപ്പിച്ചത്.  റബർമരങ്ങളിൽനിന്നുതന്നെ വേർതിരിച്ചെടുത്ത മാൻഗനീസ് സൂപ്പർ ഓക്സൈഡ് ടെസ്മ്യൂടെസ്  (എംഎൽഎസ്ഒടി) ജീനുകളുടെ കൂടുതൽ പകർപ്പുകളെ ഉൾപ്പെടുത്തി ജനിതകമാറ്റം വരുത്തിയ ജിഎം റബർ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിഭൂമിയിൽ നട്ടുകഴിഞ്ഞു. റബർ ഗവേഷണകേന്ദ്രത്തിനു കീഴില്‍ ഗുവാഹട്ടിയിലുള്ള പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ  ഒരേക്കർ വരുന്ന കൃഷിയിടത്തിലാണ്  എല്ലാ ജൈവ സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ച്  ഈ തൈകൾ നിയന്ത്രിതമായി നട്ടിരിക്കുന്നത്.  ജനിതകമാറ്റം വരുത്തിയ ഈ തൈകളിൽ ഇനിയും ഏറെ പഠനങ്ങൾ ആവശ്യമാണ്.

പ്രതികൂല കാലാവസ്ഥാസമ്മർദങ്ങളെ ജിഎം റബർ തൈകൾ എങ്ങനെ ചെറുത്തു നിൽക്കുന്നു എന്നു നിരീക്ഷിക്കണം. ഈ തൈകളുടെ വളർച്ചയും റബർക്കറ ഉൽപാദനത്തോതും രേഖപ്പെടുത്തേണ്ടതുണ്ട്. ഈ പഠനഫലങ്ങള്‍ പരിശോധനാസമിതിക്കു മുൻപാകെ സമർപ്പിക്കും. സമിതിയുടെ വിലയിരുത്തലിന്റെ  അടിസ്ഥാനത്തിൽ മാത്രമേ വ്യാപകകൃഷിക്കായി ഇവ കർഷകർക്കു നൽകാനാവുകയുള്ളൂ. കാർഷിക പ്രാധാന്യമുള്ള മറ്റു ജീനുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഇവിടെ നടന്നുവരുന്നു. റബർക്കറയുടെ ഉൽപാദനം നിയന്ത്രിക്കുന്ന ജീനുകളുടെ കൂടുതൽ പകർപ്പുകൾ ഉൾപ്പെടുത്തി തൈകൾ വികസിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇത്തരം തൈകളും പരീക്ഷണക്കൃഷിക്കായി ഒരുക്കിവരുന്നു. റബർമരങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യുന്നതിനും ഉതകുന്ന  ജീനുകളുടെ പരീക്ഷണങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിനു കീഴിലുള്ള  സയൻസ് ആൻഡ് എൻജിനീയറിങ് ബോർഡിന്റെ സാമ്പത്തിക സഹായമുണ്ട്.

ADVERTISEMENT

English summary: First-ever genetically modified rubber planted in Assam