ഇടിയിലും മിന്നലിലും കൂണുപോലെ പൊട്ടിമുളച്ചതല്ല കൂൺ(ഫംഗസ്) കൃഷിയുടെ ഈ സ്റ്റാർട്ടപ്പ്, അനുഭവത്തിലും തുടർന്നുണ്ടായ നിരന്തര അന്വേഷണത്തിനുമൊടുവിൽ വിരിഞ്ഞുതുടങ്ങിയതാണിത്. ആശയം വാടുന്നതിനു മുൻപ് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയതിനാൽ ഇപ്പോൾ അവ ലാബുകളിൽ നിന്നുലാബുകളിലേക്കും ആവശ്യക്കാർക്കും

ഇടിയിലും മിന്നലിലും കൂണുപോലെ പൊട്ടിമുളച്ചതല്ല കൂൺ(ഫംഗസ്) കൃഷിയുടെ ഈ സ്റ്റാർട്ടപ്പ്, അനുഭവത്തിലും തുടർന്നുണ്ടായ നിരന്തര അന്വേഷണത്തിനുമൊടുവിൽ വിരിഞ്ഞുതുടങ്ങിയതാണിത്. ആശയം വാടുന്നതിനു മുൻപ് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയതിനാൽ ഇപ്പോൾ അവ ലാബുകളിൽ നിന്നുലാബുകളിലേക്കും ആവശ്യക്കാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിയിലും മിന്നലിലും കൂണുപോലെ പൊട്ടിമുളച്ചതല്ല കൂൺ(ഫംഗസ്) കൃഷിയുടെ ഈ സ്റ്റാർട്ടപ്പ്, അനുഭവത്തിലും തുടർന്നുണ്ടായ നിരന്തര അന്വേഷണത്തിനുമൊടുവിൽ വിരിഞ്ഞുതുടങ്ങിയതാണിത്. ആശയം വാടുന്നതിനു മുൻപ് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയതിനാൽ ഇപ്പോൾ അവ ലാബുകളിൽ നിന്നുലാബുകളിലേക്കും ആവശ്യക്കാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിയിലും മിന്നലിലും കൂണുപോലെ പൊട്ടിമുളച്ചതല്ല കൂൺ(ഫംഗസ്) കൃഷിയുടെ ഈ സ്റ്റാർട്ടപ്പ്, അനുഭവത്തിലും തുടർന്നുണ്ടായ നിരന്തര അന്വേഷണത്തിനുമൊടുവിൽ വിരിഞ്ഞുതുടങ്ങിയതാണിത്. 

ആശയം വാടുന്നതിനു മുൻപ് നടപ്പാക്കാൻ മുന്നിട്ടിറങ്ങിയതിനാൽ ഇപ്പോൾ അവ ലാബുകളിൽ നിന്നുലാബുകളിലേക്കും ആവശ്യക്കാർക്കും എത്തിക്കൊണ്ടിരിക്കുന്നു. വിതയും വിളവെടുപ്പും മികച്ചതായി മാറി. നിയമത്തിന്റെ ലോകത്തിൽനിന്നു ടിഷ്യൂകൾച്ചറിന്റെ സൂക്ഷ്മതലങ്ങളിലേക്കുള്ള ഒരു സാഹസികയാത്രയുടെ വിജയംകൂടിയാണ് ഈ ഫംഗസ് സ്റ്റാർട്ടപ്പ് സംരംഭം. മണ്ണില്ലെങ്കിലും കൃഷിയിറക്കാമെന്നും മണ്ണിലും വിണ്ണിലുമല്ലാതെ പോഷണങ്ങളുടെ കലവറയും ഊർജത്തിന്റെ ചെപ്പുമായ കൂൺകൃഷി ചെയ്യാമെന്നാണു ഒലവക്കോട് നേതാജിനഗറിലെ ഗുരുകാന്തിയിൽ രഘു ഒ.നായർ തെളിയിച്ചിരിക്കുന്നത്.

ADVERTISEMENT

കാർഷികമേഖലയിൽ സ്റ്റാർട്ടപ്പുകൾ വികസിച്ചുതുടങ്ങിയെങ്കിലും ഇത്തരത്തിൽ ഇതാദ്യമാണെന്ന് ഗവേഷണരംഗത്തുള്ളവർ പറയുന്നു. ഗോഗപ്രതിരോധത്തിനും ഉത്തേജനത്തിനും വരെ ഉപയോഗിക്കുന്ന അപൂർവമായ പല കൂണുകളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരമുള്ള സ്ഥലത്തും ചൈന, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്ന 400 തരം കൂണുകളിൽ കോർഡിസെപ്സ് സിനെൻസിസ്, കോഡിസെപ്സ് മിലിട്ടാരീസ് എന്നീ രണ്ടെണ്ണമാണ് ഭക്ഷ്യയോഗ്യമെന്നു ശാസ്ത്രലോകം പറയുന്നു. വിലകൊണ്ടും ഗുണംകൊണ്ടുമാകാം ഹിമാലയൻ സ്വർണം എന്ന പേരിലും ഇവ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

അതിൽ, വൈദ്യശാസ്ത്ര ലോകത്തെ കൂടുതൽ അദ്ഭുതപ്പെടുത്തിയ കോർഡിസെപ്സ് മിലിട്ടാരീസാണ് ഈ സ്റ്റാർട്ടപ്പിലെ താരം. സിനെൻസിസ് ഇനം പ്രകൃതിദത്തമായേ വളരൂവന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ടിഷ്യൂകൾച്ചറിലൂടെയാണു പാലക്കാട് ചന്ദ്രാനഗറിൽ മിലിട്ടാരീസ് വളർത്തിയെടുത്തത്. ചില്ലറ വിപണിയിൽ കിലോഗ്രാമിന്  അഞ്ചു ലക്ഷം രൂപവരെ വില ലഭിക്കുന്ന ഇവയിൽനിന്നു ആധുനിക വൈദ്യശാസ്ത്രം വേർതിരിച്ചെടുക്കുന്നത് ഒട്ടേറെ മരുന്നുകൾക്കുള്ള ചേരുവകളാണ്. ഇതുപയോഗിച്ചു വിവിധ പോഷകോൽപന്നങ്ങൾ നിർമിക്കാൻ നാഷണൽ ഇൻസ്റ്ററ്റിട്ട്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(എൻഐഐഎസ്ടി)യുമായി ഈ സ്റ്റാർട്ടപ്പ് നടത്തിപ്പുകാർ ധാരണാപത്രം ഒപ്പുവച്ചു. ഐസ് കോഫി, ചായ, വൈൻ, സ്പോർട്സ് പാനീയങ്ങൾ, തുടങ്ങിയ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളുമായാണ് ഉൽപന്നങ്ങൾ നിർമിക്കുക. ചന്ദ്രനഗറിലെ ലാബിൽ മിലിട്ടാരീസിന്റെ മൂന്നാംഘട്ട വിളവെടുപ്പ് പൂർത്തിയായ സമയമാണിത്.

സ്റ്റാർട്ടപ്പിലെ കുൺകൃഷിയുമായി രഘു ഒ. നായർ

കുപ്പികളിൽ വളരുന്ന മിലിട്ടാരീസ്

18 മുതൽ 23 വരെ നിയന്ത്രിത ഊഷ്മാവിൽ തയാറാക്കിയ ലാബിലാണ് പരീക്ഷണവും വിളവെടുപ്പും. പ്രത്യേകവസ്തുക്കൾ ചേർത്തുനിർമിച്ച കുപ്പികളിലാണ് ഈ കൂൺ വളർത്തിയെടുക്കുന്നത്. പൂർണവളർച്ചയെത്താൻ 70 ദിവസംവരെയെടുക്കും. അതുവരെ ലാബിന്റെ മുക്കും മൂലയും അണുമുക്തമാക്കിക്കൊണ്ടിരിക്കണം. എന്തെങ്കിലും ചെറിയ അപാകതയുണ്ടായാൽ മുഴുവനും ഒറ്റയടിക്കു നഷ്ടമാകും. ബ്രൗൺ അരി അടങ്ങുന്ന പ്രത്യേക മിശ്രിതമാണ് കൂണിനു വളരാനുളള സാഹചര്യം ഒരുക്കുന്നതെന്ന് രഘു പറഞ്ഞു. മനുഷ്യരെപ്പോലെ ഓക്സിജൻ ശ്വസിച്ച് കാർബർ ഡയോക്സൈഡ് പുറത്തേക്കു വിടുന്ന കൂണായതിനാൽ പ്രാണവായു ഉറപ്പാക്കാനും ലാബിൽ സൗകര്യമുണ്ട്. തുടക്കത്തിൽ പൊടിയും പടലവും മുറിയിലെവിടെയും ഇല്ലെന്ന് ഉറപ്പാക്കാൻ ദിവസങ്ങളോളം ലാബിൽതന്നെ രാപകൽ കഴിയേണ്ട സാഹചര്യവും ഉണ്ടായി. നിയമബിരുദധാരിയായ രഘു, അമ്മയുടെ ചികിത്സാർഥം  വൻകിടകമ്പനിയിലെ ജോലിവിട്ടു നാട്ടിലെത്തിയപ്പോഴാണ് ഇത്തരമൊരു ആശയം ഉണ്ടായത്. രോഗശമനത്തിന് ആദ്യം വേണ്ടത് പ്രതിരോധശക്തി വളർത്തുകയാണെന്ന അടിസ്ഥാന ശാസ്ത്രത്തിൽ ഉറച്ചുനിന്നായിരുന്നു ചികിത്സകൾ. ശരീരത്തിന്റെ  പ്രതിരോധത്തിനുള്ള പ്രകൃതിദത്തവസ്തുക്കൾക്കായുള്ള  നിരന്തര അന്വേഷണത്തിനിടെ ഫംഗസിന്റെ ഔഷധഗുണത്തെക്കുറിച്ചുളള നിരവധി ഗവേഷണങ്ങൾ പഠിച്ചു. മേഖലയിലെ വിദഗ്ധരുമായി ചർച്ചചെയ്തു.  

ADVERTISEMENT

നിയമംതെറ്റിക്കാതെ ടിഷ്യൂകൾച്ചറിലേക്ക്

ടിഷ്യൂകൾച്ചറിനെക്കുറിച്ച് ഏബിസിഡി അറിയുമായിരുന്നില്ലെങ്കിലും അവയെക്കുറിച്ചു നിരന്തരം വായിച്ചും മേഖലയിലെ വിദഗ്ധരുമായി ചർച്ചചെയ്തും അവരെ സ്ഥലത്ത് എത്തിച്ചും കാര്യങ്ങൾ ചെയ്തു. തമിഴ്നാട് സർവകലാശാലയിലെ ഫാക്കൽറ്റിയിൽ നിന്നാണ് ടിഷ്യൂകൾച്ചറിന്റെ ബാലപാഠങ്ങൾ വശത്താക്കിയത്. ഇത്തരം കൂണുകളിൽ ചിലതിൽ നേരത്തെ ഗവേഷണം നടത്തിയ വെളളയാണി കാർഷിക കോളജിലെ അധ്യാപകൻ ടി. സന്തോഷ് കുമാറിന്റെ സഹായവും ലഭിച്ചു. നല്ല വേതനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അപരിചിതമായ മേഖലയിലേക്കു കടക്കാനുള്ള തീരുമാനത്തെ ഭാര്യ ദീപ്തി ശക്തമായി പിന്തുണച്ചത് ആത്മവിശ്വാസം വർധിപ്പിച്ചതായി രഘു. അങ്ങനെ പഠിച്ചവിഷയമായ നിയമത്തിൽ നിന്നു ടിഷ്യൂകൾച്ചറിലേക്കുളള മാറ്റം വെറുതെയായില്ല. അവിടെയും ശാസ്ത്രത്തിന്റെ നിയമം അണുവിട വിടാതെ പാലിക്കേണ്ടിവന്നു. വിളവെടുപ്പും വിപണിയും വികസിക്കുകയാണ്. ലാബിന്റെ വികസനത്തിനുളള നീക്കങ്ങളും ആരംഭിച്ചു. പ്രമേഹം, കാൻസർ, സങ്കീർണമായ വൃക്കരോഗങ്ങൾ എന്നിവയുടെ മരുന്നുകൾക്കും ഈ ഫംഗസുകൾ ഉപയോഗിക്കുന്നു.

നേപ്പാളിൽ വളരുന്ന മിലിട്ടാരീസ്,കേ‍ാഡിസെപ്സ് കൂണുകൾ

കഠിനാധ്വാനവും നിരന്തര ശ്രദ്ധയും

രഘു എംഡിയും പി. സന്തോഷ് പിള്ള, ഡോ. എൻ.വി.ഗിരിധരൻ എന്നിവർ ഡയറക്ടർമാരുമായി അധിനിധി ന്യൂട്രിമെന്റ് പ്രോഡക്റ്റ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ആരംഭിച്ചിട്ടുണ്ട്. പൂർണമായി ബിസിനസായി എടുത്താലും കഠിനാധ്വാനവും നിരന്തര ശ്രദ്ധയുമുണ്ടെങ്കിൽ ഒരുവർഷംകൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടുമെന്ന് രഘുപറയുന്നു. വിവിധ മരുന്നു പരീക്ഷണങ്ങളിലും ചികിത്സകളിലും മിലിട്ടാരീസ് ഉപയോഗിക്കുന്നുണ്ട്. നിരവധി രാജ്യങ്ങളിൽ കായികതാരങ്ങളും ഇതു കഴിക്കുന്നു. സ്പോർട്സ് മെഡിസിനായി വളർത്തിയെടുക്കാനുള്ള ഇവരുടെ പ്രോജക്റ്റ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) സജീവ പരിഗണനയിലാണ്. ഡിഫൻസ് റിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷനുമായി(ഡിആർഡിഒ) സഹകരിച്ചുള്ള സംരംഭത്തിനും ശ്രമമാരംഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും ഹൈദരബാദിലെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ റിട്ട.ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. എൻ.വി.ഗിരിധരനാണ് സ്റ്റാർട്ടപ്പ് റിസർച്ച് ഡയറക്ടർ.

പർവതനിരകളിൽ വളരുന്ന മിലിട്ടാരീസ്
ADVERTISEMENT

പൊടിയായും ഇതളായും

പ്രതിരോധശക്തി നിലനിർത്തൻ സഹായിക്കുന്നതിനൊപ്പം 21 തരം ജീവിതശൈലീരോഗങ്ങൾക്കും ഈ ഫംഗസുകളുടെ ഉപയോഗം ആശ്വാസം നൽകുമെന്നാണ് വൈദ്യശാസ്ത്ര ഗവേഷണങ്ങളിലെ കണ്ടെത്തൽ.  പൊടിരൂപത്തിലും ഇതളുകളായും ഉപയോഗിക്കാവുന്ന ഈ കൂൺ ജലാംശമില്ലാതെ  5 വർഷം വരെ സൂക്ഷിക്കാം. വിളവെടുത്ത് അരമണിക്കൂറിനുളളിൽ വെളളത്തിന്റെ അംശം  മുഴുവൻ ഒഴിവാക്കിയില്ലെങ്കിൽ ഇവ ഉപയോഗശൂന്യമാകും. എട്ടുമണിക്കൂർ നീളുന്ന പ്രക്രിയയിലൂടെയാണ് ഇത് ഭക്ഷ്യയോഗ്യമാകുന്നത്. ലോകത്തെ അന്യംനിൽക്കുന്ന കൂൺ ഇനമായാണ് യുഎൻ ഇവയെ കാണുന്നത്. കൊറിയയിൽ ഈ ഫംഗസുകളുടെ കൃഷിക്കും ഗവേഷണത്തിനുമായി വലിയ ഇൻസ്റ്റിറ്റ്യുട്ട് തന്നെ പ്രവർത്തിക്കുന്നുണ്ട്. ചൈനയിലാണ് ഇതുസംബന്ധിച്ചു കൂടുതൽ ഗവേഷണം നടക്കുന്നത്. കോവിഡിനെത്തുടർന്ന് ചൈനയുൾപ്പെടെ വിവിധരാജ്യങ്ങളിൽ ടിഷ്യൂകൾച്ചറിലൂടെ ഇവയുടെ ഉൽപാദനവും വൻതോതിലായി.

കൂടുതൽ വിവരങ്ങൾക്ക് 9043099998

English summary: Most Expensive Mushroom Cultivation in Kerala