കൃഷിയോടുള്ള യുവതലമുറയുടെ കാഴ്ചപ്പാട് എങ്ങനെയാണ്? കൃഷി ഒരു ജീവിതമാര്‍ഗമാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ? കര്‍ഷകര്‍ക്ക് പ്രധാന്യം കുറഞ്ഞു വരുന്നെന്ന് പറയുമ്പോഴും കൃഷിയാണ് ഞങ്ങള്‍ക്ക് എല്ലാമെന്നു പറയുന്ന യുവാക്കളും ഇന്നുണ്ട്. യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുമ്പോഴും നാടിന്റെ പാരമ്പര്യവും മുന്‍

കൃഷിയോടുള്ള യുവതലമുറയുടെ കാഴ്ചപ്പാട് എങ്ങനെയാണ്? കൃഷി ഒരു ജീവിതമാര്‍ഗമാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ? കര്‍ഷകര്‍ക്ക് പ്രധാന്യം കുറഞ്ഞു വരുന്നെന്ന് പറയുമ്പോഴും കൃഷിയാണ് ഞങ്ങള്‍ക്ക് എല്ലാമെന്നു പറയുന്ന യുവാക്കളും ഇന്നുണ്ട്. യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുമ്പോഴും നാടിന്റെ പാരമ്പര്യവും മുന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിയോടുള്ള യുവതലമുറയുടെ കാഴ്ചപ്പാട് എങ്ങനെയാണ്? കൃഷി ഒരു ജീവിതമാര്‍ഗമാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ? കര്‍ഷകര്‍ക്ക് പ്രധാന്യം കുറഞ്ഞു വരുന്നെന്ന് പറയുമ്പോഴും കൃഷിയാണ് ഞങ്ങള്‍ക്ക് എല്ലാമെന്നു പറയുന്ന യുവാക്കളും ഇന്നുണ്ട്. യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുമ്പോഴും നാടിന്റെ പാരമ്പര്യവും മുന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിയോടുള്ള യുവതലമുറയുടെ കാഴ്ചപ്പാട് എങ്ങനെയാണ്? കൃഷി ഒരു ജീവിതമാര്‍ഗമാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ? കര്‍ഷകര്‍ക്ക് പ്രധാന്യം കുറഞ്ഞു വരുന്നെന്ന് പറയുമ്പോഴും കൃഷിയാണ് ഞങ്ങള്‍ക്ക് എല്ലാമെന്നു പറയുന്ന യുവാക്കളും ഇന്നുണ്ട്. യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുമ്പോഴും നാടിന്റെ പാരമ്പര്യവും മുന്‍ തലമുറയുടെ അധ്വാനവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇന്ന് കേരളത്തിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലാണ്.

മികച്ച ശമ്പളമുള്ള ജോലി വിട്ടെറിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞ മാത്തുക്കുട്ടിയും ഫിലിപ്പ് ചാക്കോയും തുടങ്ങി പച്ചക്കറിക്കൃഷിയിലൂടെ പഠനകാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുന്ന ഹരിപ്രിയയും ശിവപ്രിയയും വരെ കൃഷിയെ നെഞ്ചോടു ചേര്‍ക്കുന്നത് കൃഷി എല്ലാം തരുന്നു എന്ന വിശ്വാസമുള്ളതുകൊണ്ടാണ്. ഞാനൊരു കര്‍ഷകനാണെന്ന് എത്ര പേര്‍ക്ക് ഉറപ്പോടെ പറയാന്‍ കഴിയുമെന്ന് ഇവര്‍ ചോദിക്കുന്നു. പുതുവത്സരത്തില്‍ യുവകര്‍ഷകര്‍ കര്‍ഷകശ്രീയോട് മനസുതുറക്കുന്നു.

മാത്തുക്കുട്ടി
ADVERTISEMENT

മണ്ണറിഞ്ഞല്ല മാര്‍ക്കറ്റ് അറിഞ്ഞുവേണം കൃഷി: മാത്തുക്കുട്ടി

കൃഷി എങ്ങനെയാകണമെന്ന ഉത്തമ ബോധ്യമുണ്ട് കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് പാലക്കാട്ടുമല സ്വദേശി തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോമിന്. കൃഷിയെ ഒരു സംരംഭമായി കണക്കാക്കുകയും സംയോജിത രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്‌തെങ്കില്‍ മാത്രമേ ലാഭകരമാക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കൃഷി ചെയ്ത് ഉല്‍പന്നം വില്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം വിപണിക്ക് എന്താണോ ആവശ്യം അതനുസരിച്ചുവേണം കൃഷി ക്രമീകരിക്കാന്‍.

കേരളത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും പാരമ്പര്യത്തില്‍ കൃഷിയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയോട് താല്‍പര്യമുള്ളവരായിരിക്കും ഏറിയപങ്കും. എന്നിട്ടും എന്തുകൊണ്ട് ആളുകള്‍ കൃഷിയിലേക്ക് കടന്നുവരുന്നില്ല? കൃഷിയില്‍ കഷ്ടപ്പാട് മാത്രമേയുള്ളൂ, ലാഭമില്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഈ അവഗണന. എന്നാല്‍, അത് മാറ്റിയെടുക്കാന്‍ കൃഷിയെ ബിസിനസ് രീതിയില്‍ സമീപിച്ചാല്‍ കഴിയും-മാത്തുക്കുട്ടി പറയുന്നു.

ഇറച്ചിക്കോഴി, പോത്ത്, പന്നി തുടങ്ങിയവയെ കോര്‍ത്തിണക്കിയാണ് മാത്തുക്കുട്ടിയുടെ ഫാം. കോഴി സംസ്‌കരണ യൂണിറ്റിലെ ദ്രവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക് എത്തിച്ച് ഗ്യാസ് ഉല്‍പാദിപ്പിക്കുന്നു. ഗ്യാസ് ഉപയോഗിച്ച് കോഴിയുടെ അറവ് അവശിഷ്ടങ്ങള്‍ വേവിച്ച് പന്നിക്കും താറാവുകള്‍ക്കും ആഹാരമാകുന്നു. ബയോഗ്യാസ് പ്ലാന്റില്‍നിന്നുള്ള സ്ലറി കമ്പോസ്റ്റ് ആക്കി പായ്ക്ക് ചെയ്ത് വില്‍ക്കുന്നു. പ്ലാന്റിൽനിന്നുള്ള ദ്രവാവശിഷ്ടങ്ങൾ കൃഷിയിടത്തിലെ വിളകൾക്ക് വളമായി എത്തിക്കുന്നു.

ADVERTISEMENT

അതുപോലെ ഇറച്ചിക്കോഴിയും പന്നിയും പോത്തുമെല്ലാം ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലെത്തിച്ചാല്‍ മികച്ച ലാഭമുറപ്പെന്ന് ഈ യുവ കാർഷിക സംരംഭകൻ പറയും. ചിക്കനും പോര്‍ക്കും വില്‍പന ഒരു പടി കടന്ന് ഗ്രേഡ് ചെയ്താണ് വില്‍ക്കുന്നത്. ചിക്കൻ കറി കട്ട്, ഡ്രം സ്റ്റിക്, ലോലിപോപ്പ് എന്നിങ്ങനെ വിവിധ രീതിയില്‍ വില്‍പനയ്‌ക്കെത്തിക്കുമ്പോള്‍ ലാഭം വര്‍ധിക്കും. അതുപോലെതന്നെയാണ് പോർക്കും.

ഏതൊരു വിളയ്ക്കും ലാഭമുണ്ട് അല്ലെങ്കില്‍ വിലയുണ്ട്. എന്നാല്‍ ഇത് കര്‍ഷകരിലേക്ക് എത്തുന്നില്ല. കര്‍ഷകന് ലഭിക്കേണ്ടത് ഇടനിലക്കാര്‍ കൊണ്ടുപോകുന്നു. അതുതന്നെയാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം. വിപണിയുടെ സാധ്യത തിരിച്ചറിഞ്ഞ് ഓണ്‍ലൈന്‍ വിപണിയും പിന്നാലെ സ്റ്റോറുകളും തുടങ്ങിയാണ് കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചത്. അതുപോലെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. നല്ല ഉല്‍പന്നങ്ങള്‍ക്ക് എന്നും ആവശ്യക്കാരുണ്ട്. മാത്രമല്ല വാങ്ങുന്നവരിലൂടെ വാമൊഴിയായി പ്രചാരം ലഭിക്കുകയും ചെയ്യും. പന്നിക്കുഞ്ഞുങ്ങളുടെ വില്‍പനയായാലും ഇറച്ചി വില്‍പനയായാലും ഇതാണ് എന്‌റെ തത്വം'- മാത്തുക്കുട്ടി പറയുന്നു.

അതുപോലെ കര്‍ഷകനാണെന്ന് ഉറപ്പിച്ച് പറയാന്‍ ഇന്ന് എത്രപേര്‍ക്കു കഴിയുമെന്നും മാത്തുക്കുട്ടി ചോദിക്കുന്നു. ഞാനൊരു കര്‍ഷകനാണെന്ന് അഭിമാനത്തോടെ പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും തലയില്‍ ഒരു തൊപ്പിയും വച്ച് കാലില്‍ ബൂട്ടുമണിഞ്ഞ് കൗ ബോയി സ്‌റ്റൈലില്‍ ടിജെടി ഫാം എംഡി മാത്തുക്കുട്ടി പറയുന്നു.

ഫിലിപ്പ് ചാക്കോ

കര്‍ഷകന്റെ വിപണി വിശാലമാകണം, അതിന് ഉല്‍പാദനം ഉയരണം: ഫിലിപ്പ് ചാക്കോ

ADVERTISEMENT

എല്ലാവര്‍ക്കും എല്ലാ സമയത്തും ആവശ്യമുള്ള ഒന്നാണ് ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നതുതന്നെയാണ് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. സാങ്കേതികവിദ്യയും കഴിയും കൃഷിയുമായി സമന്വയിപ്പിച്ചെങ്കില്‍ മാത്രമേ ഉല്‍പാദനമികവ് കൈവരിക്കാന്‍ കഴിയൂ. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ കൃഷിയിലേക്കിറങ്ങിയത്. അന്ന് കൈവശമുണ്ടായിരുന്ന സമ്പാദ്യം കൃഷിയിലേക്കിറക്കി. കൈയില്‍ ഉണ്ടായിരുന്നതുകൊണ്ട് അത് നടന്നു. എന്നാല്‍, കൃഷിക്കായി നിക്ഷേപമിറക്കാന്‍ എത്ര പേര്‍ക്ക് കഴിയും? തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടുതന്നെ കൃഷിയിലേക്ക് വലിയ മുതല്‍മുടക്കാന്‍ പലര്‍ക്കും ധൈര്യമില്ല. സാമ്പത്തിക പിന്തുണയും ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുകയുമില്ല. 

അതുപോലെ പച്ചക്കറിയുല്‍പാദനവും വിപണനവും കേവലം ഒരിടത്തുമാത്രം ഒതുങ്ങരുത്. വിപണി വിശാലമാക്കണം. അങ്ങനെ സംഭവിക്കണമെങ്കില്‍ ഉല്‍പാദനം വന്‍തോതില്‍ ഉണ്ടാവണം. അപ്പോൾ സ്വന്തമായി വിപണി കണ്ടെത്താന്‍ കര്‍ഷകനുതന്നെ കഴിയും. ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ടുള്ള വിപണിയും സ്വന്തമായ ബ്രാന്‍ഡും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍- ഫിലിപ്പ് ചാക്കോ പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്ന് കാര്‍ഷികമേഖലയിലേക്ക് ചേക്കേറിയ എംബിഎക്കാരനാണ് ഫിലിപ്പ് ചാക്കോ. ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ 34 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു ചാക്കോയുടെ കാര്‍ഷിക മേഖലയിലേക്കുള്ള ചുവടുവയ്പ്പ്. ഇപ്പോള്‍ പാലക്കാട്ട് 30 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് പ്യുവര്‍ ഹാര്‍വെസ്റ്റ് ഫാം ബൈ ചാക്കോ എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു മുന്നേറുകയാണ് ഈ യുവ കര്‍ഷകന്‍. 

ഡയാന

ഇഷ്ടം വരുമാനമാര്‍ഗമാക്കാന്‍ കഴിയണം: ഡയാന

ഷെഡ്യൂള്‍ഡ് ബാങ്കിലെ ജോലിയില്‍നിന്നാണ് ആലപ്പുഴ പുറക്കാട് സ്വദേശിനി ഡയാന ഷിജു നായ വളര്‍ത്തലിലേക്ക് തിരിയുന്നത്. ചെറുപ്പംതൊട്ട് നായ്ക്കളെ കണ്ടുവളര്‍ന്നതുകൊണ്ട് അവയോട് താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് നായ പരിപാലനം വരുമാനമാര്‍ഗമാക്കിക്കൂടാ എന്നു ചിന്തിച്ചത്. അമേരിക്കന്‍ ബുള്ളിയും പഗുമെല്ലാം ഡയാനയുടെ പക്കലുണ്ട്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വയംപര്യാപ്തത ഇന്നത്തെക്കാലത്ത് അനിവാര്യമാണ്. വീട്ടില്‍ വെറുതെ ഇരുന്ന് സമയം കളയാതെ എന്തെങ്കിലും ഒരു വരുമാനമുണ്ടാകുന്ന മേഖലയിലേക്ക് തിരിയണം. അവരവര്‍ക്ക് ഇഷ്ടമുള്ളതും സമയം ലഭിക്കുന്നതുമായ ജോലി തിരഞ്ഞെടുത്താല്‍ അത് ആസ്വദിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും- ഡയാന.

മണികണ്ഠൻ

നഷ്ടങ്ങള്‍ സംഭവിക്കാം, പക്ഷേ തരണം ചെയ്യാനുള്ള മനസുണ്ടാകണം: മണികണ്ഠന്‍

അധ്യാപനത്തില്‍നിന്ന് ഫാമിങ്ങിലേക്ക് തിരിഞ്ഞ വ്യക്തിയാണ് കൊല്ലം ആയൂര്‍ സ്വദേശി മണികണ്ഠന്‍. തുടക്കം നാടന്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കുകയായിരുന്നു. എന്നാല്‍, ക്രമേണ ഇറച്ചിക്കോഴികളിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ സ്വന്തം ഫാമില്‍ 3000 കോഴികളെയും ഇന്റഗ്രേഷന്‍ രീതിയില്‍ മൂന്നു കര്‍ഷകര്‍ വഴി 3000 കോഴികളെയും വളര്‍ത്തുന്നു. വില്‍പനയ്ക്ക് സ്വന്തം കടയുമുണ്ട്. കൂടാതെ പത്തു പശുക്കള്‍ അടങ്ങിയ ഡെയറി യൂണിറ്റും മണികണ്ഠനുണ്ട്.

ലാഭവും നഷ്ടവും കൃഷിയില്‍ സ്വാഭാവികമാണ്. എന്നാല്‍, നഷ്ടം സംഭവിച്ചെന്നുകരുതി വിഷമിച്ചിരുന്നിട്ട് കാര്യമില്ല. അത് തരണം ചെയ്ത് ലാഭം നേടാനുള്ള മനസുറപ്പ് വേണം. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കര്‍ഷകനോടുള്ള സമീപനം സമൂഹത്തിന് മാറിത്തുടങ്ങിയിട്ടുണ്ട്. മുന്‍പെല്ലാം മറ്റൊരു വഴിയുമില്ലാത്തവരാണ് കൃഷിയിലേക്കു വരുന്നതെന്ന ചിന്തയായിരുന്നു സമൂഹത്തിനുള്ളത്. അതിനു മാറ്റം വന്നിരിക്കുന്നു. അതുതന്നെയാണ് ഏറ്റവും വലിയ കാര്യം- മണികണ്ഠന്‍.

ശിവപ്രിയ, ഹരിപ്രിയ

ഞങ്ങള്‍ ഉള്‍പ്പെടുന്ന തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പര്യം കൂടേണ്ടത് അത്യാവശ്യം: ശിവപ്രിയ, ഹരിപ്രിയ

തോളില്‍ പുസ്തകസഞ്ചിയും കൈകളില്‍ പച്ചക്കറിസഞ്ചിയും തൂക്കി സ്‌കൂളില്‍ പോയിരുന്ന കുട്ടിക്കര്‍ഷകരാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനികളായ ശിവപ്രിയ, ഹരിപ്രിയ സഹോദരിമാര്‍. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിനൊപ്പം പച്ചക്കറിക്കറിക്കൃഷിയിലൂടെ തങ്ങള്‍ക്കാവുന്ന വരുമാനം നേടുന്ന മിടുക്കികള്‍.

ഞങ്ങള്‍ ഉള്‍പ്പെടുന്ന തലമുറയ്ക്ക് കൃഷിയോടുള്ള താല്‍പര്യം കൂടേണ്ടത് അത്യാവശ്യമാണ്. കൃഷിയോട് താല്‍പര്യമുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃഷി ചെയ്യാന്‍ സ്‌കൂളില്‍ അല്‍പമെങ്കിലും സ്ഥലം മാറ്റിവയ്ക്കണം. ഞങ്ങളുടെ ഉപജീവനമാര്‍ഗമാണ് കൃഷി, അതുപോലെ മാനസിക സന്തോഷം നല്‍കുന്നതും കൃഷിയാണ്. നഷ്ടങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ഉപേക്ഷിക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്കിത് ജീവവായുവാണ്- ശിവപ്രിയ, ഹരിപ്രിയ

ചിന്മയൻ

അധ്വാനഭാരവും ചെലവും കുറച്ചാല്‍ നേട്ടം: ചിന്മയന്‍

അധ്വാനഭാരവും ഉല്‍പാദനച്ചെലവും കുറച്ചാല്‍ കൃഷി ലാഭം നല്‍കുമെന്ന് പാലാ ചക്കാമ്പുഴ സ്വദേശി ചിന്മയന്‍. 20 ഏക്കറില്‍ റബറും കുരുമുളകുമാണ് ചിന്മയനുള്ളത്. കൃഷിയില്‍ സംപൂര്‍ണ യന്ത്രവല്‍കരണമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. റബര്‍ ടാപ്പിങ്ങ്, മുറ്റം വൃത്തിയാക്കല്‍, മരുന്നടി, കാടുവെട്ടല്‍ എന്നിങ്ങനെ എല്ലാവിധ ആവശ്യങ്ങള്‍ക്കും യന്ത്രവല്‍കരണത്തിലൂടെ തൊഴിലാളികളുടെ ആവശ്യം കുറയ്ക്കുന്നു. 

രാവിലെ ആറു മുതല്‍ ഒന്‍പത് വരെയുള്ള സമയത്തു മാത്രമാണ് എനിക്ക് കൃഷിയിടത്തിൽ ജോലികളുള്ളൂ. യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്തു ജോലിയും അനായാസം ചെയ്യാന്‍ കഴിയും. തൊഴിലാളികളെ വിളിച്ച് ചെയ്യുമ്പോഴുള്ള കൂലിയുമായി താരതമ്യപ്പെടുത്തിയാൽ യന്ത്രങ്ങളാണ് ലാഭം. കൂടാതെ സമയലാഭവുമുണ്ട്– ചിന്മയൻ

ചിന്മയന്റെ കാർഷികോപകരണങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും വിശദമായി അറിയാൻ വിഡിയോ ചുവടെ.

ഭക്ഷണം എന്നും ആവശ്യമുള്ളത്, അതുകൊണ്ടുതന്നെ കൃഷി എന്നുമുണ്ടാകും: ഷെഫീക്

ഭക്ഷണം എന്നും ആവശ്യമുള്ളതായതുകൊണ്ടുതന്നെ കൃഷി ഒരുകാലത്തും ഇല്ലാതാവില്ലെന്നാണ് തിരുവനന്തപുരം സ്വദേശി ഷെഫീക്കിന്റെ അഭിപ്രായം. എട്ടു വർഷം മുൻപ് വീടിന്റെ ടെറസിൽ 110 ചതുരശ്ര മീറ്റർ സ്ഥലത്ത് പൊളിഹൗസ് സ്ഥാപിച്ച് സാലഡ് വെള്ളരി (കുക്കുമ്പർ) കൃഷി ചെയ്യുകയാണ് ഈ യുവാവ്. അന്നു മുതൽ ഇന്നുവരെ സാലഡ് വെള്ളരിയാണ് പ്രധാന വിള. ഓരോ വിളവ് കാലത്തും ആകെ ഒരു ടണ്ണോളം കുക്കുമ്പർ ഉൽപാദിപ്പിച്ചിരുന്നു. പോളിഹൗസിന്റെ യുവി ഷീറ്റ് നശിച്ചതിനാൽ തൽക്കാലത്തേക്ക് കൃഷി നിർത്തിവച്ചിരിക്കുകയാണ്.

ഷെഫീക്

നല്ല ഉൽപന്നം നൽകിയാൻ വാങ്ങാൻ ആളുണ്ട്. ഗുണമേന്മയാണ് മുഖ്യ വിഷയം. നിലവാരം കുറഞ്ഞ ഉൽപന്നങ്ങളും വിപണിയിൽ എത്തുന്നതിനാൽ തന്റെ ഉൽപന്നത്തിന്റെ ഗുണനിലവാരം ഉപഭോക്താക്കളുടെ മുൻപിൽ ഉറപ്പോടെ സാക്ഷ്യപ്പെടുത്താൻ കർഷകന് കഴിയണം– ഷെഫീക്.

English summary: Engaging youth in agriculture