സുരക്ഷിത ഭക്ഷണം എന്നു കരുതി ജൈവം വാങ്ങിയാലും കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നു എന്നു പറഞ്ഞാലും രക്ഷയില്ല. ഉഗ്രവിഷത്തിന്റെ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയില്‍ വരെ മുക്കിയാണ് കേരളത്തിലെ പച്ചക്കറിയെത്തുന്നതെന്ന് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. കഴിഞ്ഞ 5 മാസം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും

സുരക്ഷിത ഭക്ഷണം എന്നു കരുതി ജൈവം വാങ്ങിയാലും കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നു എന്നു പറഞ്ഞാലും രക്ഷയില്ല. ഉഗ്രവിഷത്തിന്റെ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയില്‍ വരെ മുക്കിയാണ് കേരളത്തിലെ പച്ചക്കറിയെത്തുന്നതെന്ന് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. കഴിഞ്ഞ 5 മാസം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷിത ഭക്ഷണം എന്നു കരുതി ജൈവം വാങ്ങിയാലും കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നു എന്നു പറഞ്ഞാലും രക്ഷയില്ല. ഉഗ്രവിഷത്തിന്റെ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയില്‍ വരെ മുക്കിയാണ് കേരളത്തിലെ പച്ചക്കറിയെത്തുന്നതെന്ന് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. കഴിഞ്ഞ 5 മാസം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷിത ഭക്ഷണം എന്നു കരുതി ജൈവം വാങ്ങിയാലും കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങുന്നു എന്നു പറഞ്ഞാലും രക്ഷയില്ല. ഉഗ്രവിഷത്തിന്റെ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയില്‍ വരെ മുക്കിയാണ് കേരളത്തിലെ പച്ചക്കറിയെത്തുന്നതെന്ന് കൃഷി വകുപ്പിന്റെ തന്നെ കണ്ടെത്തല്‍. കഴിഞ്ഞ 5 മാസം കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിപണിയില്‍നിന്നും ശേഖരിച്ചു പരിശോധിച്ച പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമാണ് ഇത് കണ്ടെത്തിയത്. 555 സ്ഥലങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. വെള്ളായണി കാര്‍ഷിക കോളജിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയുള്ള ഏക അക്രഡിറ്റഡ് ലാബാണിത്. ഏതൊക്കെ മേഖലയില്‍നിന്നാണ് വിഷാംശം കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെയും വ്യാപാരികളെയും ബോധവല്‍ക്കരിക്കുന്ന നടപടികളെടുക്കും.

പൊതുവിപണിയില്‍നിന്നും വാങ്ങിയ പച്ചമുളക്, സാമ്പാര്‍ മുളക്, വറ്റല്‍ മുളക്, കാപ്‌സിക്കം, ചീര, മല്ലിയില, പുതിനയില, പാവയ്ക്ക, പയര്‍, പടവലം, വെള്ളരി, കാബേജ് എന്നിവയിലും കര്‍ഷകരില്‍നിന്നു ശേഖരിച്ച പച്ചച്ചീര, ചുമന്ന ചീര, പാവയ്ക്ക, വിഷമേ ഇല്ലെന്നു പറഞ്ഞ് രണ്ടിരട്ടി വിലകൊടുത്തു വാങ്ങുന്ന ജൈവ വിപണിയില്‍നിന്നു വാങ്ങുന്ന ചുവന്ന ചീര, പാവയ്ക്ക, കാപ്‌സിക്കം, പയര്‍, കറിവേപ്പില ഇക്കോഷോപ്പുകളില്‍നിന്നു വാങ്ങിയ ബീന്‍സ്, സാലഡ് വെള്ളരി എന്നിവയാണ് പച്ചക്കറിയില്‍ ഏറ്റവും കൂടുതല്‍ വിഷം കണ്ടെത്തിയത്.     

ADVERTISEMENT

പൊതുവിപണിയില്‍നിന്നു ശേഖരിച്ചതില്‍ 25.4% പച്ചക്കറികളിലും പരിശോധിച്ച ചുമന്ന ചീര, ബജിമുളക്, കാപ്‌സിക്കം, സാമ്പാര്‍ മുളക്, മല്ലിയില, പച്ചമുളക്, കോവയ്ക്ക, പുതിനയില, പയര്‍ എന്നിവയില്‍ പരിശോധിച്ച 50% സാംപിളിലും വിഷാംശം കണ്ടെത്തി. ചുമന്ന ചീരയില്‍ 100% വിഷാംശമുള്ള സാംപിളുകളും കണ്ടെത്തി. മലയാളിക്ക് ഏറ്റവും കൂടുതല്‍ താല്‍പര്യമുള്ള വറ്റല്‍ മുളകാണ് വില്ലന്‍. ആന്ധ്രയില്‍നിന്നെത്തുന്ന വറ്റല്‍മുളകില്‍ 100 ശതമാനം സാംപിളുകളിലും കീടനാശിനി കണ്ടെത്തി.  കര്‍ഷകരില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ 43% സാംപിളുകളിലും ജൈവ വില്‍പന ശാലകളില്‍ നിന്നെടുത്തതില്‍ 29.4% സാംപിളുകളിലും വിഷാംശം കണ്ടെത്തി. 

മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവയില്‍ ഗുരുതരആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഉഗ്രവിഷം എന്ന് തന്നെ ഗണത്തിലെ തന്നെ കീടനാശിനികള്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ഷകരില്‍നിന്നു ശേഖരിച്ചതില്‍ പഴവര്‍ഗങ്ങളില്‍ ഒന്നില്‍പോലും കീടനാശിനി കണ്ടെത്തിയില്ലെന്നതാണ് ആശ്വാസം. സര്‍ക്കാരിന്റെ തന്നെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്നു വാങ്ങി വില്‍ക്കുന്ന ഇക്കോഷോപ്പുകളില്‍ നിന്നുള്ള ബീന്‍സ്, സാലഡ് വെള്ളരി എന്നിവയിലാണ് അധികം കീടനാശിനി കണ്ടെത്തിയത്. 'ജൈവം' എന്ന പേരില്‍ വിപണിയില്‍ വില്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്. ഇത്തരം വിപണികളില്‍നിന്നു വാങ്ങിയ 17 ഇനം പച്ചക്കറികളില്‍ 5 ഇനം പച്ചക്കറി സാംപിളുകളില്‍ വിഷാംശം കണ്ടെത്തി. പയര്‍, കാപ്‌സിക്കം, ചുവന്ന ചീര, പാവയ്ക്ക, കറിവേപ്പില എന്നിവയിലാണിത്. 

ഉഗ്രവിഷം മുതല്‍ അത്യുഗ്ര വിഷം വരെ

ADVERTISEMENT

പച്ചച്ചീരയില്‍നിന്ന് ഉഗ്രവിഷം ഗണത്തില്‍പ്പെട്ടതും ഒരിക്കലും ഉപയോഗിക്കാന്‍ കൃഷിവകുപ്പിന്റെ ശുപാര്‍ശയില്ലാത്തതുമായ ക്ലോര്‍പൈറിഫോസ്, സൈപേര്‍മെത്രിന്‍ എന്നീ കീടനാശിനികളാണ് കണ്ടെത്തിയത്. ബജി മുളകില്‍ അസഫേറ്റ് എന്ന ഉഗ്രവിഷമുള്ള കീടനാശിനി കണ്ടെത്തി. വെണ്ടയ്ക്കയില്‍നിന്നു  പ്രോഫെനോഫോസും കണ്ടെത്തി. പാവയ്ക്കയില്‍നിന്ന് ലാംബ്‌ഡോ സൈഹാലോത്രിന്‍, വഴുതനയില്‍ അസഫേറ്റ്, അസറ്റാമിപ്രിഡ്, മോണോക്രോട്ടോഫോസ് എന്നീ അത്യുഗ്രവിഷങ്ങള്‍ വരെ കണ്ടെത്തി. കത്തിരിയില്‍ അസറ്റാമിപ്രിഡും കാബേജില്‍നിന്ന് ഏഴിനം കീടനാശിനികളും കണ്ടെത്തി. കാപ്‌സിക്കത്തില്‍ പത്തിനം കീടനാശിനികളാണ് കണ്ടെത്തിയത്. ഇതില്‍ ആറും ഉഗ്രവിഷം ഗണത്തില്‍പ്പെടുന്നത്.  മല്ലിയിലയിലും കറിവേപ്പിലയിലും 7 വിഷാംശങ്ങളാണ് കണ്ടെത്തിയത്  മുരിങ്ങയ്ക്കയില്‍ നാലിനം വിഷമാണ് കണ്ടെത്തിയത്. ഇതു നാലും അത്യുഗ്രവിഷം ഗണത്തിലുള്ളത്. പച്ചമുളകിലും പത്തിന വിഷമാണുള്ളത്. പയറില്‍ 13 ഇന വിഷമാണ് പരിശോധനയില്‍ തെളിഞ്ഞത് 

തടയുക എളുപ്പമല്ല അടുക്കളയില്‍ നേരിടുക

പച്ചക്കറിയിലെ കീടനാശിനി നേരിടാന്‍ വിവിധ മാര്‍ഗങ്ങള്‍ കൃഷിവകുപ്പു മുന്നോട്ടുവയ്ക്കുന്നു. 

60% വരെ കീടനാശിനികളെ ഇതുവഴി കളയാനാകും. വേവിച്ച് കഴിക്കുക വഴി 80% വരെ കീടനാശിനിയെ നിരായുധരാക്കാം. 

ADVERTISEMENT

20 ഗ്രാം വാളന്‍ പുളി, 1 ലീറ്റര്‍ വെള്ളത്തില്‍ കലക്കി 20 മുതല്‍ 40 മിനിട്ട് പച്ചക്കറി മുക്കിവയ്ക്കുക. ശേഷം 2 തവണയെങ്കിലും വെള്ളത്തില്‍ കഴുകിയെടുക്കണം. ഇതേ മാതൃകയില്‍ വിനാഗിരി, കറിയുപ്പ്, അപ്പക്കാരം എന്നിവയും വെള്ളത്തില്‍ കലക്കി പച്ചക്കറികള്‍ മുക്കിവയ്ക്കാം. 

കര്‍ഷകരെ തടയാനാകാതെ സര്‍ക്കാരുകള്‍

കീടനാശിനി പ്രയോഗം കടുത്തപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ കര്‍ഷകരില്‍ ബോധവല്‍ക്കരണതത്തിനു ശ്രമം നടന്നിരുന്നു. പക്ഷേ അത് ആദ്യഘട്ടത്തില്‍ കര്‍ഷകരില്‍ എതിര്‍പ്പുണ്ടാക്കിയില്ലെങ്കിലും പിന്നീട് എതിര്‍ക്കപ്പെട്ടു. കീടനാശിനി പ്രയോഗം നടത്തിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വിള കുറയുന്നുവെന്നതായിരുന്നു പ്രധാനകാരണം. അതുകൊണ്ട് തമിഴ്‌നാട്ടിലും ആന്ധ്രയിലും കാര്‍ഷിക മേഖലയില്‍ കര്‍ഷകരുടെ കീടനാശിനി പ്രയോഗം കുറയ്ക്കാനായില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കേരളത്തില്‍നിന്നു പോകുന്ന ഏലത്തില്‍ വന്‍തോതില്‍ കീടനാശിനി കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ കൃഷിവകുപ്പിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 70ശതമാനവും എത്തുന്നത്. കേരളത്തില്‍ അടുത്തകാലത്തുണ്ടായ പച്ചക്കറി വിപ്ലവത്തില്‍ കുറച്ചൊക്കെ കേരളത്തിന് ആശ്വാസമാകുന്ന കണക്കുകളും പുറത്തുവന്നിരുന്നു. മുറ്റത്തും പറമ്പിലും ടെറസിലുമൊക്കെയായി മലയാളി കൃഷി തുടങ്ങി. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളില്‍ പുറത്തുവരുന്ന കാര്യം സംസ്ഥാനത്തെ കര്‍ഷകരും ജൈവകര്‍ഷകരും പോലും കീടനാശിനി പ്രയോഗം നടത്താതെ തങ്ങളുടെ കൃഷിയെ സംരക്ഷിക്കാനാകാത്ത സ്ഥിതിയുണ്ട്.  

മിതവിഷം, ഉഗ്രവിഷം, അത്യുഗ്രവിഷം 

എങ്ങനെയാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന ഈ വിഷങ്ങളിലേക്ക് കര്‍ഷകര്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നത് എന്നതാണ് ചോദ്യം. കാര്‍ഷിക വിളകളുടെ സംരക്ഷണത്തിന് കിടങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യാരോഗ്യത്തിന് കുഴപ്പമില്ലാത്ത കീടനാശിനികള്‍ കൃഷി വകുപ്പു തന്നെ ശുപാര്‍ശ ചെയ്യാറുണ്ട്. എന്നാല്‍ ഈ കീടനാശിനികളെ  പ്രതിരോധിക്കാന്‍ ശേഷിയുളള ജനിതക മാറ്റമുള്ള കീടാണുക്കളാണ് ഓരോ കാലത്തും പുതുതായി വരുന്നത്. ഇതിനെ തടയാന്‍ കര്‍ഷകര്‍ വീര്യമുള്ള കീടനാശിനികള്‍ തേടും. കമ്പനികള്‍ യഥേഷ്ടം ഇത് നിര്‍മിച്ച് നല്‍കുകയും ചെയ്യും. നിരോധിക്കപ്പെട്ട കീടനാശിനികളാണ് ഇതില്‍ ഭൂരിഭാഗമെങ്കിലും കര്‍ഷകരിലേക്ക് ഇത് യഥേഷ്ടം എത്തിച്ചേരുന്നു.

English summary: Report on Pesticide Residues in Vegetables