വാഴയ്ക്ക പഴമായി കഴിക്കുന്നതാണ് നമ്മുടെ പൊതുരീതി. കേരളത്തിൽ പ്രമേഹരോഗം വ്യാപകമാകുന്ന സാഹച ര്യത്തിൽ ഈ കാഴ്ചപ്പാട് മാറിയേ തീരൂ. വാഴക്കായ എന്നാൽ പച്ചക്കറിയും അന്നജവുമാണെന്നു തിരിച്ചറിഞ്ഞ് ഉപയോഗം പുനർനിർവചിച്ചാൽ വാഴയുടെ തലവര മാറ്റിയെടുക്കാം. വ്യത്യസ്ത വിഭവങ്ങളുണ്ടാക്കാൻ വാഴയ്ക്കാപ്പൊടി യോജ്യമാണെന്ന്

വാഴയ്ക്ക പഴമായി കഴിക്കുന്നതാണ് നമ്മുടെ പൊതുരീതി. കേരളത്തിൽ പ്രമേഹരോഗം വ്യാപകമാകുന്ന സാഹച ര്യത്തിൽ ഈ കാഴ്ചപ്പാട് മാറിയേ തീരൂ. വാഴക്കായ എന്നാൽ പച്ചക്കറിയും അന്നജവുമാണെന്നു തിരിച്ചറിഞ്ഞ് ഉപയോഗം പുനർനിർവചിച്ചാൽ വാഴയുടെ തലവര മാറ്റിയെടുക്കാം. വ്യത്യസ്ത വിഭവങ്ങളുണ്ടാക്കാൻ വാഴയ്ക്കാപ്പൊടി യോജ്യമാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയ്ക്ക പഴമായി കഴിക്കുന്നതാണ് നമ്മുടെ പൊതുരീതി. കേരളത്തിൽ പ്രമേഹരോഗം വ്യാപകമാകുന്ന സാഹച ര്യത്തിൽ ഈ കാഴ്ചപ്പാട് മാറിയേ തീരൂ. വാഴക്കായ എന്നാൽ പച്ചക്കറിയും അന്നജവുമാണെന്നു തിരിച്ചറിഞ്ഞ് ഉപയോഗം പുനർനിർവചിച്ചാൽ വാഴയുടെ തലവര മാറ്റിയെടുക്കാം. വ്യത്യസ്ത വിഭവങ്ങളുണ്ടാക്കാൻ വാഴയ്ക്കാപ്പൊടി യോജ്യമാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയ്ക്ക പഴമായി കഴിക്കുന്നതാണ് നമ്മുടെ പൊതുരീതി. കേരളത്തിൽ പ്രമേഹരോഗം വ്യാപകമാകുന്ന സാഹച ര്യത്തിൽ ഈ കാഴ്ചപ്പാട് മാറിയേ തീരൂ. വാഴക്കായ എന്നാൽ പച്ചക്കറിയും അന്നജവുമാണെന്നു തിരിച്ചറിഞ്ഞ് ഉപയോഗം പുനർനിർവചിച്ചാൽ വാഴയുടെ തലവര മാറ്റിയെടുക്കാം. വ്യത്യസ്ത വിഭവങ്ങളുണ്ടാക്കാൻ വാഴയ്ക്കാപ്പൊടി യോജ്യമാണെന്ന് കാണിച്ചുതരുന്നു അയൽസംസ്ഥാനമായ കർണാടകയിലെ ഉത്തര കന്നഡയിലുള്ള കർഷകരും വീട്ടമ്മമാരും. വാഴയ്ക്കപ്പൊടി ചേരുവയായി നൂറിലേറെ വിഭവങ്ങളാണ് ഇവർ വിപണിയിലിറക്കുന്നത്.

ഏതെല്ലാം ഇനങ്ങൾ 

ADVERTISEMENT

നേന്ത്രനുൾപ്പെടെ എല്ലാ വാഴയിനങ്ങളുടെയും കായ് ഉണക്കാം. ചാരപ്പൂവൻ, പടറ്റി, നേന്ത്രപ്പടറ്റി, കർപ്പൂരവള്ളി, കുന്നൻ, കൂമ്പില്ലാക്കണ്ണൻ, മട്ടി, പച്ചക്കപ്പ (തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇനം), പോപ്പാലു, നേന്ത്രൻ ഇനങ്ങളാണ് കൂടുതൽ മെച്ചം. പൂവൻ ഇനങ്ങൾക്ക് മികച്ച  വിപണിയുള്ളതിനാൽ മൂല്യവർധന ആവശ്യമില്ല. ബത്തീസ, മൊന്തൻ, ചാരക്കദളി തുടങ്ങിയ ഇനങ്ങളുപയോഗിച്ചും പൊടി തയാറാക്കാം. കാവൻഡിഷ് ഇനങ്ങളായ ഗ്രാൻഡ് നെയിന്‍, ഗ്രോമിഷേൽ തുടങ്ങിയവയും ഉണക്കാമെങ്കിലും ജലാംശം കൂടുതലായതിനാൽ ഉണങ്ങാൻ ഏറെ സമയമെടുക്കും.

വാഴയ്ക്ക സംസ്കരിക്കുന്നതിന് തയാറാക്കുന്നു

കായ ഏതിനമാണെങ്കിലും 60–80% എങ്കിലും വിളഞ്ഞതാവണം. കായ ഉരുണ്ടു തുടങ്ങണം. വിളവെടുത്ത കുലയിൽനിന്ന് പടല അടർത്തിയെടുത്ത് കഴുകി വെള്ളം വാർന്നു പോകുന്നതിനു നിരത്തിയിടണം. നേന്ത്രൻ ഇനങ്ങളുടെ തൊലി പൂർണമായും അടർത്തി മാറ്റുകയാണ് പതിവ് (അൾസർ, പ്രമേഹം, അമിത കൊളസ്ട്രോൾ എന്നിവ ഉള്ളവർ നേന്ത്രന്റെ തൊലിയുൾപ്പെടെ അരിഞ്ഞ് ഉണക്കിപ്പൊടിച്ചത് ഉപയോഗിക്കുന്നതു നന്ന്). മറ്റിനങ്ങളുടെ തൊലി വിരിഞ്ഞു കളഞ്ഞാൽ മതി. പൊളിച്ചു മാറ്റണമെന്നില്ല. കറ മാറ്റുന്നതിനായി ഒരു കിലോ പൊളിച്ചെടുത്ത കായ ഒരു ലീറ്റർ വെള്ളം, 5 ഗ്രാം ഉപ്പ്, 100മില്ലി പുതിയ കഞ്ഞിവെള്ളം  / 10 ഗ്രാം അരിപ്പൊടി എന്ന തോതിൽ ലായനി തയാറാക്കി, അതിൽ 10–15 മിനിറ്റുനേരം മുക്കിവയ്ക്കണം. കറ മാറ്റിയതിനുശേഷം ഒരു തവണ കൂടി ശുദ്ധജലത്തിൽ കഴുകി ജലാംശം മാറ്റിയതിനുശേഷം സ്ലൈസറിലോ കട്ടിങ് മെഷീനിലോ ഒരേ കനത്തിൽ നുറുക്കി ട്രേയിൽ നിരത്തി വെയിലത്തോ / ഡ്രയറിലോ ഉണക്കിയെടുക്കാം. വെയിലത്ത്  2 ദിവസത്തെ ഉണക്കു വേണ്ടിവരും. ഡ്രയറിലാണെങ്കിൽ ഒന്നര ദിവസവും. ജലാംശം പൂർണമായി മാറി, ശബ്ദത്തോടെ ഒടിയുന്നതാണ് പരുവം. ഇനി ഇതു പൾവറൈസറിൽ പൊടിച്ച് ഒന്നുകൂടി  ഉണക്കിയതിനുശേഷം, ചൂടാറുമ്പോൾ പായ്ക്ക് ചെയ്യാം. പൊടിക്ക് ഉടനെ ആവശ്യക്കാരില്ലെങ്കിൽ ഉണക്കി പായ്ക്ക് ചെയ്തു വയ്ക്കുകയുമാവാം.‍

ADVERTISEMENT

കായ നേർമയായി അരിയുന്നതിനുള്ള മോട്ടറൈസ്ഡ് കട്ടിങ് മെഷീൻ, ചെറിയ പൾവറൈസർ, 50–100 കിലോ ഉണക്കാവുന്ന ഡ്രയർ, ഗുണമേന്മയുള്ള പായ്ക്കിങ് മെഷീൻ ഇത്രയും യന്ത്രസാമഗ്രികളാണ് സംരംഭത്തിനാവശ്യം. എഫ്എസ്എസ്എഐ (FSSAI), ലീഗൽ മെട്രോളജി (Legal meterology) റജിസ്ട്രേഷനും പഞ്ചായത്ത് ലൈസൻസ്, ജിഎസ്ടി( GST) റെഗുലേഷൻ എന്നിവയും ആവശ്യമായി വരാം (40 ലക്ഷം രൂപയ്ക്കുള്ളിലാണ് വിറ്റുവരവെങ്കിൽ ജിഎസ്ടി  അടയ്ക്കണമെന്നില്ല. പക്ഷേ 3 മാസത്തിലൊരിക്കൽ റിട്ടേൺ നൽകണം.

വാഴക്കായ ഡ്രയറിൽ ഉണങ്ങുന്നു

വാഴയ്ക്കാപ്പൊടി ഉപയോഗങ്ങൾ

  • നവജാത ശിശുക്കൾക്കുള്ള ഭക്ഷണമായി കണ്ണൻ /  കുന്നൻ, നേന്ത്രൻ ഇനങ്ങൾ ഉപയോഗപ്പെടുത്താം. തനിച്ചോ, റാഗി, ചെറുപയർ, പരിപ്പ്, ഞവര അരി എന്നിവ ചേർത്ത് ഹെൽത്ത് മിക്സായോ തയാർ ചെയ്യാം.
  • വൃദ്ധർക്കുള്ള ഭക്ഷണമാക്കാം. ചെറുധാന്യങ്ങൾ ചേർത്ത  ഹെൽത്ത് മിക്സായും തയാറാക്കാം.
  • സർജറിക്കുശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ഭക്ഷണമായി പ്രയോജനപ്പെടുത്താം.
  • ബിസ്കറ്റ്, കുക്കീസ്, കേക്ക് എന്നിവയിൽ മൈദയ്ക്കു പകരം കുറച്ച് കായപ്പൊടി ചേർക്കാം. ഏതു കായയുടെയും പൊടി ഉപയോഗിക്കാം.
  • കറികളിലും പൊരിക്കാനുള്ള മാവിനും കട്ടികൂട്ടാനായി ചേർക്കാം. ഉദാ. ബജി, വട, കട്‌ലറ്റ് മിക്സ്, ഇറച്ചി, മത്സ്യം എന്നിവ പൊരിക്കുന്നതിനുള്ള മസാല മിക്സ്.
  • മിക്സ്ചർ, പക്കാവട, മുറുക്ക്, കാര എന്നിവയുടെ മാവിനൊപ്പം ചേർക്കാം.
  • മാക്കറോണി, പാസ്ത എന്നിവയിൽ മൈദയുടെ അളവു കുറച്ച് പകരം ഇതു ചേര്‍ത്തു ഗുണമേന്മ കൂട്ടാം.
ADVERTISEMENT

English summary: Value added products of banana