സംസ്ഥാനത്തെ ജനസംഖ്യയിൽ 97 ശതമാനം പേരും ‘നോൺവെജ്’ ആണെന്നാണ് കണക്ക്. ചെറിയൊരു വിഭാഗം ഇറച്ചി ഒഴിവാക്കി മുട്ടയും മത്സ്യവും കഴിക്കുന്നവരാണ്. അവരെ മാറ്റിനിർത്തിയാൽപോലും 90 ശതമാനം പേരും മാംസാഹാരികളായ സംസ്ഥാനമാണു നമ്മുടേത്. ശുദ്ധസസ്യാഹാരികൾ 3 ശതമാനത്തിലൊതുങ്ങും. പുതുതലമുറ ഏതാണ്ട് മുഴുവനായും നോൺവെജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ ജനസംഖ്യയിൽ 97 ശതമാനം പേരും ‘നോൺവെജ്’ ആണെന്നാണ് കണക്ക്. ചെറിയൊരു വിഭാഗം ഇറച്ചി ഒഴിവാക്കി മുട്ടയും മത്സ്യവും കഴിക്കുന്നവരാണ്. അവരെ മാറ്റിനിർത്തിയാൽപോലും 90 ശതമാനം പേരും മാംസാഹാരികളായ സംസ്ഥാനമാണു നമ്മുടേത്. ശുദ്ധസസ്യാഹാരികൾ 3 ശതമാനത്തിലൊതുങ്ങും. പുതുതലമുറ ഏതാണ്ട് മുഴുവനായും നോൺവെജ് താൽപര്യപ്പെടുന്നവർ. ഈ മാറ്റം മൃഗസംരക്ഷണമേഖലയിലെ കർഷകർക്കു തുറന്നു തരുന്ന സാധ്യതകൾ ചെറുതല്ല. വളർത്തുകൂലി ഈടാക്കിയുള്ള ഇറച്ചിക്കോഴിവളർത്തലിലും ഫാം അടിസ്ഥാനത്തിലുള്ള പന്നിവളർത്തലിലും സമീപവർഷങ്ങളിൽ വലിയ കുതിപ്പാണുണ്ടായത്. 

പന്നിഫാമുകളുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തുണ്ടായത്. ഫാമുകളുടെ കാര്യത്തിൽ  മാത്രമല്ല ബ്രീഡർമാരുടെ എണ്ണത്തിലും വർധനയുണ്ടായി. ബീഫിനും ചിക്കനും തന്നെയാണ് സംസ്ഥാനത്തെ ഇറച്ചിവിപണിയിൽ ഇപ്പോഴും മേധാവിത്വമെങ്കിലും സമീപ വർഷങ്ങളിലെ വളർച്ചനിരക്ക് പരിശോധിക്കുമ്പോൾ പോർക്ക് ശ്രദ്ധേയമായ പുരോഗതിയാണു പ്രകടിപ്പിക്കുന്നത്. പോത്തിറച്ചിക്കുണ്ടായ വിലവർധനയും പോർക്കിനു പ്രിയം കൂടാൻ ഇടയായാക്കി.  

ADVERTISEMENT

വളർത്തമത്സ്യങ്ങളിൽ തിലാപ്പിയിലെ ഗിഫ്റ്റ് ഇനത്തോളം ശ്രദ്ധ നേടിയ മറ്റൊരിനമില്ല. മത്സ്യക്കുളത്തിലെ ഇറച്ചിക്കോഴി എന്ന വിശേഷണം പൂണമായും ശരിവയ്ക്കും വിധം ദ്രുതവളർച്ചയും മികച്ച രുചിയും ഗിഫ്റ്റിന്റെ പ്രചാരം വർധിപ്പിച്ചു. ആണ്ടിൽ ഒറ്റത്തവണ വിളവെടുപ്പ് എന്ന മത്സ്യക്കൃഷിരീതിയെ ആണ്ടിൽ രണ്ടു വിളവെടുപ്പ് എന്ന നിലയിലേക്കും ബയോഫ്ലോക്ക് പോലുള്ള ഹൈടെക് രീതികൾ അവലംബിച്ച് ഒന്നിലേറെ ടാങ്കുകളിൽ വിവിധ പ്രായത്തിലുള്ളവയെ വിന്യസിച്ച്  ആണ്ടു മുഴുവൻ വിളവെടുപ്പ് എന്ന സ്ഥിതിയിലേക്കും എത്തിച്ചത് ഗിഫ്റ്റിന്റെ വരവാണ്. അതുപോലെതന്നെ കർഷകർക്ക് പ്രിയപ്പെട്ട ഇനമായി വരാലും കാത്തിരിക്കാൻ താൽപര്യമുള്ളവർക്കായി ജയന്റ് ഗൗരാമിയും ഇടംപിടിച്ചിട്ടുണ്ട്. തീറ്റയിലെ വിലവർധനയും വിൽപനപ്രതിസന്ധിയും മുയൽ, കാട വിപണികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡാനന്തര കുതിപ്പുതന്നെയാണ് ഇതിനു കാരണമെന്നു കർഷകർ പറയുന്നു. എങ്കിലും സാധ്യത ഏറെയുണ്ട്.

നോൺവെജ് കൃഷിയിൽ കർഷകരുടെ വെല്ലുവിളികളും പ്രശ്നങ്ങളും ഇഷ്ട ഇനങ്ങളും വിശദമായി കർഷകശ്രീ നവംബർ ലക്കത്തിൽ വായിക്കാം.

ADVERTISEMENT

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം https://rb.gy/xgcdo3