അഞ്ചു വർഷം മുൻപ് എതിർപ്പും സമരവും കർഷകപ്രക്ഷോഭവും കാരണം വേണ്ടെന്നു വച്ച, അത്യുൽപാദനശേഷിയുള്ളവയെന്നും രോഗങ്ങളെ ചെറുക്കാൻ കെൽപുള്ളവയെന്നുമുള്ള വിശേഷണത്തോടെ അവതരിപ്പിച്ച ജിഎം (ജനറ്റിക്കലി മോഡിഫൈഡ്) ഇനങ്ങൾക്ക് വീണ്ടും അനുമതി നൽകുകയാണ് കേന്ദ്രസർക്കാർ. എതിർപ്പുകൾ കുറയുമ്പോൾ പഴയ അജൻഡ വീണ്ടും നടപ്പാക്കുകയെന്ന തന്ത്രം തന്നെയാണോ ജിഎം വിളകളുടെ ഇപ്പോഴത്തെ രംഗപ്രവേശത്തിനു പിന്നിൽ? ആദ്യ വർഷങ്ങളിൽ ജിഎം കടുക് ഇനങ്ങളും പരുത്തി ഇനങ്ങളും കൃഷി‌ െചയ്ത് പരീക്ഷണത്തിനൊരുങ്ങാനാണ് ശ്രമിച്ചതെങ്കിലും എതിർപ്പുമൂലം നടപ്പായിരുന്നില്ല. 2017ൽ ആണ് ആദ്യം ഇത്തരം വിത്തിനങ്ങൾ കൃഷിയിടത്തിൽ പരീക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. പിന്നീട് എതിർപ്പിനെത്തുടർന്ന് കൂടുതൽ പഠനം വേണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റി (ജിഇഎസി) ആണ് ജിഎം വിളകൾക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത്. ജിഎം ഉൽപന്നങ്ങളുടെ ഉപയോഗം വന്ധ്യത വരുത്തുമെന്നും ഒരു തലമുറയെ ഇല്ലാതാക്കുമെന്നും കൃഷിയിടത്തെ മുച്ചൂടും നശിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാലക്രമത്തിൽ നശിപ്പിക്കുമെന്നും, ജിഎം വിത്ത് ഉൽപാദനക്കമ്പനികളുടെ കോളനി വാഴ്ചകളിലേക്കാണ് ഇവ നയിക്കുകയെന്നുമെല്ലാമുള്ള വിമർശകരുടെ എതിർപ്പ് ഇത്തവണ ഫലിക്കുമോ എന്നാണു കണ്ടറിയേണ്ടത്. ജിഎം വിളകൾ ഇന്ത്യയിൽ ഇല്ലെങ്കിലും വിദേശത്തുനിന്ന്, ജിഎം വിളകളിൽ നിന്നുള്ള ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ ഇന്ത്യയിലെത്തുന്നുണ്ടെന്ന മറുവാദം ഉന്നയിച്ചു കൊണ്ടാണ് ജിഎം അനുകൂലികൾ ‘പുതുകൃഷി’ക്ക് വിത്തു പാകിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കടുകെണ്ണയിൽ ഭൂരിഭാഗവും ജിഎം കടുകിൽ നിന്നാണെന്നും അവർ വാദിക്കുന്നു. അത്തരം ഉൽപന്നം ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് കൃഷിയും നടത്തിക്കൂടാ എന്നാണ് ചോദ്യം. എന്താണ് ജിഎം വിത്തുകളും വിളകളും? എന്തുകൊണ്ടാണ് അത് കാർഷിക ലോകത്തിനു ഭീഷണിയാണെന്ന് വലിയൊരു വിഭാഗം വാദിക്കുന്നത്? ഇപ്പോൾ കേന്ദ്രത്തിന്റെ നീക്കം എങ്ങനെയാണ് കർഷകർക്കു ഭീഷണിയാകുന്നത്? എല്ലാ ജിഎം വിളകളും പ്രശ്നക്കാരാണോ? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപ് എതിർപ്പും സമരവും കർഷകപ്രക്ഷോഭവും കാരണം വേണ്ടെന്നു വച്ച, അത്യുൽപാദനശേഷിയുള്ളവയെന്നും രോഗങ്ങളെ ചെറുക്കാൻ കെൽപുള്ളവയെന്നുമുള്ള വിശേഷണത്തോടെ അവതരിപ്പിച്ച ജിഎം (ജനറ്റിക്കലി മോഡിഫൈഡ്) ഇനങ്ങൾക്ക് വീണ്ടും അനുമതി നൽകുകയാണ് കേന്ദ്രസർക്കാർ. എതിർപ്പുകൾ കുറയുമ്പോൾ പഴയ അജൻഡ വീണ്ടും നടപ്പാക്കുകയെന്ന തന്ത്രം തന്നെയാണോ ജിഎം വിളകളുടെ ഇപ്പോഴത്തെ രംഗപ്രവേശത്തിനു പിന്നിൽ? ആദ്യ വർഷങ്ങളിൽ ജിഎം കടുക് ഇനങ്ങളും പരുത്തി ഇനങ്ങളും കൃഷി‌ ചെയ്ത് പരീക്ഷണത്തിനൊരുങ്ങാനാണ് ശ്രമിച്ചതെങ്കിലും എതിർപ്പുമൂലം നടപ്പായിരുന്നില്ല. 2017ൽ ആണ് ആദ്യം ഇത്തരം വിത്തിനങ്ങൾ കൃഷിയിടത്തിൽ പരീക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്. പിന്നീട് എതിർപ്പിനെത്തുടർന്ന് കൂടുതൽ പഠനം വേണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റി (ജിഇഎസി) ആണ് ജിഎം വിളകൾക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടുള്ളത്. ജിഎം ഉൽപന്നങ്ങളുടെ ഉപയോഗം വന്ധ്യത വരുത്തുമെന്നും ഒരു തലമുറയെ ഇല്ലാതാക്കുമെന്നും കൃഷിയിടത്തെ മുച്ചൂടും നശിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാലക്രമത്തിൽ നശിപ്പിക്കുമെന്നും, ജിഎം വിത്ത് ഉൽപാദനക്കമ്പനികളുടെ കോളനി വാഴ്ചകളിലേക്കാണ് ഇവ നയിക്കുകയെന്നുമെല്ലാമുള്ള വിമർശകരുടെ എതിർപ്പ് ഇത്തവണ ഫലിക്കുമോ എന്നാണു കണ്ടറിയേണ്ടത്.

ജിഎം വിളകൾ ഇന്ത്യയിൽ ഇല്ലെങ്കിലും വിദേശത്തുനിന്ന്, ജിഎം വിളകളിൽ നിന്നുള്ള ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ ഇന്ത്യയിലെത്തുന്നുണ്ടെന്ന മറുവാദം ഉന്നയിച്ചു കൊണ്ടാണ് ജിഎം അനുകൂലികൾ ‘പുതുകൃഷി’ക്ക് വിത്തു പാകിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കടുകെണ്ണയിൽ ഭൂരിഭാഗവും ജിഎം കടുകിൽ നിന്നാണെന്നും അവർ വാദിക്കുന്നു. അത്തരം ഉൽപന്നം ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് കൃഷിയും നടത്തിക്കൂടാ എന്നാണ് ചോദ്യം. 

ADVERTISEMENT

ജിഎം കടുകിന് ശുപാർശ 

ഏറെ വിവാദങ്ങൾക്കു വഴിവച്ച, ജനിതക മാറ്റം വരുത്തിയ കടുക് (ജിഎം കടുക്) വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതിക്കും ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയാണ് ശുപാർശ നൽകിയത്. ഇതിൽ അന്തിമ തീരുമാനം എടുക്കുക കേന്ദ്രസർക്കാരാണ്. 4 വർഷമാണ് ശുപാർശയുടെ കാലാവധി. ഡൽഹി സർവകലാശാലയിലെ സെന്റർ ഫോർ ജനറ്റിക് മാനിപ്പുലേഷൻ ഓഫ് ക്രോപ് പ്ലാന്റ്സ് ആണ് കടുക് വികസിപ്പിച്ചത്. ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജിഎം കൃഷിക്കെതിരെ കേരള നിയമസഭയും 2017ൽ പ്രമേയം പാസാക്കിയിരുന്നു. 

Mustard seed / iStockPhoto

കടുകിൽ വരുത്തിയ മാറ്റം 

ആരോഗ്യത്തിനു ഹാനികരമായി കടുകിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനലേറ്റ് എന്ന പദാർഥത്തെ ദുർബലമാക്കിയാണ് ജനിതക മാറ്റം വരുത്തിയ പുതിയ ഇനം കടുകിനെ വളർത്തിയെടുത്തിട്ടുള്ളത്. ഇന്ത്യൻ കടുക് ഒരിക്കലും രാജ്യാന്തര മാർക്കറ്റിൽ നിശ്ചിത നിലവാരത്തിലെത്തിയിരുന്നില്ല. വില്ലനായി നിന്നത് ഗ്ലൂക്കോസിനലേറ്റെന്ന അനാവശ്യ പദാർഥമായിരുന്നു. കടുകും കടുകുൽപ്പന്നങ്ങളും കയറ്റുമതി ചെയ്യണമെങ്കിൽ 30 മൈക്രോ മോൾസിനു താഴെ ഗ്ലൂക്കോസിനലേറ്റ് മാത്രമേ പാടുള്ളൂ. ഇന്ത്യൻ കടുകിൽ 120 മൈക്രോ മോൾസ് വരെയാണു ഗ്ലൂക്കോസിനലേറ്റിന്റെ അളവ്. ഗ്ലൂക്കോസിനലേറ്റ് 120 മൈക്രോ മോളിൽനിന്ന് 10 മൈക്രോമോളിലേക്ക് കുറയ്ക്കണമെന്നാണ് നിയമം. 

ADVERTISEMENT

ഗ്ലൂക്കോസിനലേറ്റിന്റെ അംശം കുറയ്ക്കാനായതോടെ ആഗോള മാർക്കറ്റിൽ ഇന്ത്യൻ കടുകിനും പ്രിയമേറും. കനോള കൗൺസിൽ ഓഫ് കാനഡയാണ് കടുകെണ്ണയുടെയും പിണ്ണാക്കിന്റെയും ആഗോളമൂല്യം നിർണയിക്കുന്നത്. കടുകെണ്ണ ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിണ്ണാക്ക് മികച്ച കാലിത്തീറ്റയാണ്. എന്നാൽ, അതിൽ വലിയ തോതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനലേറ്റിന്റെ അംശം ഗോയിറ്ററിനു കാരണമാകുന്നതിനാൽ വളർത്തുമൃഗങ്ങൾക്കു നൽകാൻ കഴിയാത്ത അവസ്ഥയുമാണുള്ളത്. അതുകൊണ്ടുതന്നെ പിണ്ണാക്കിൽ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള പ്രോട്ടീൻ ഉപയോഗശൂന്യമായിപ്പോകുകയാണ്. കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വലിയ തോതിൽ കടുകെണ്ണ ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തിൽ വലിയ ആവശ്യക്കാരുള്ള സോയാബീൻ, നിലക്കടല എന്നിവയുടെ പിണ്ണാക്കിനു തുല്യമായ ഗുണങ്ങളെല്ലാം കടുകുപിണ്ണാക്കിലുമുണ്ട്. ഗ്ലൂക്കോസിനലേറ്റിന്റെ അളവ് കുറയ്ക്കാനായാൽ ഇന്ത്യയിൽ മികച്ച കാലിത്തീറ്റ ഉൽപ്പാദിപ്പിക്കാനാകുകയും ആഗോള മാർക്കറ്റിൽ ഇന്ത്യൻ കടുകിനും കടുകെണ്ണയ്ക്കും സ്വീകാര്യത ലഭിക്കുകയും ചെയ്യും. 

വിളകളിൽ ജനിതക മാറ്റം വരുത്തുന്നതിനുള്ള ഡൽഹി സർവകലാശാലയിലെ കേന്ദ്രമാണു ജനിതക മാറ്റം വരുത്തിയ കടുക് വികസിപ്പിച്ചിട്ടുള്ളത്. ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ ഉൽപാദനത്തിന് അനുമതി തേടിയുള്ള അപേക്ഷ ഇപ്പോൾ ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയുടെ പരിഗണനയിലാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഈ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. 

Mustard Plant / iStockPhoto

എതിർപ്പിലെന്ത് കാര്യം?

ജനിതക വ്യതിയാനം വരുത്തിയ വിളകളോടുള്ള എതിർപ്പിന് അടിസ്ഥാനമില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ജനിതക വ്യതിയാനം വരുത്തിയ വിളകളിൽ നിന്നുള്ള എണ്ണയും മറ്റും ഇന്ത്യ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. സംസ്കരിച്ച പാം ഓയിൽ, സോയ എണ്ണ, കടുകെണ്ണ എന്നിവയുടെ വില കൂടുകയാണെന്നും ഈ മേഖലകളിൽ ഇന്ത്യ സ്വയംപര്യാപ്ത നേടേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജനിതക വ്യതിയാനം വരുത്തിയ കടുകിന് അനുമതി കൊടുത്തതിനെതിരെയുള്ള ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 

ADVERTISEMENT

ജനിതകമാറ്റം വരുത്താത്ത വിവാദങ്ങൾ 

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ എല്ലാക്കാലത്തും കേന്ദ്രം ഭരിക്കുന്ന സർക്കാരുകളെ വിവാദക്കുരുക്കിലാക്കിയിട്ടുണ്ട്. 2017ൽ കേന്ദ്രസർക്കാർ നിയോഗിച്ച ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയാണ് ജനിതകമാറ്റം വരുത്തിയ കടുകിനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. പുതിയ ഇനം വിത്ത് ഉപയോഗിച്ചാൽ ഉൽപാദനം 20 ശതമാനത്തിലേറെ വർധിക്കുമെന്നും ആഗോള വിപണിയിയിലെ പങ്കാളിത്തം വർധിപ്പിക്കാമെന്നും ജനിതകമാറ്റം വരുത്തിയ കടുക് വിത്ത് അനുകൂലികൾ പറയുന്നു. എന്നാൽ ബിടി പരുത്തി ഇനങ്ങൾ കൃഷി ചെയ്ത് നഷ്ടത്തിലായി ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടി വന്ന പതിനായിരക്കണക്കിന് കർഷകരെ ചൂണ്ടിക്കാട്ടി പുതിയ വിത്തിനങ്ങളെ എതിർക്കുന്നവരും രംഗത്തെത്തുന്നു. 

ചരിത്രം വഴിമാറുന്നു ചിലർ‌ വരുമ്പോൾ 

കേടാകാത്ത തക്കാളിയും വെള്ളം കയറിയാലും നശിക്കാത്ത നെല്ലും കീടങ്ങളെ തനിയെ കൊല്ലുന്ന പരുത്തിച്ചെടിയും ഒക്കെ കഥയോ യാഥാർഥ്യമോ എന്നറിയാതെ പകച്ച ചരിത്രം ഇപ്പോഴും നമുക്കു മുന്നിലുണ്ട്. വ്യത്യസ്‌ത ജീനുകളെ കൃത്രിമമായി ചേർത്ത് പുതിയ ഇനം വിളകളെ നിർമിക്കാമെന്ന കണ്ടുപിടിത്തമാണ് ഈയൊരു വിപ്ലവത്തിന് തുടക്കമിട്ടത്. ജന്തുക്കളിൽനിന്നുപോലും ജീനുകളെ തിരഞ്ഞെടുത്ത് ‘ഒട്ടിച്ചുചേർത്ത്’ പുതിയ വിളകളെ ഉൽപാദിപ്പിക്കുന്ന ജൈവ സാങ്കേതികവിദ്യയാണ് ഈ അദ്‌ഭുതങ്ങൾ സൃഷ്‌ടിക്കുന്നത്. ജിഎം വിളകൾ എന്നാൽ ജെനറ്റിക്കലി മോഡിഫൈഡ് ക്രോപ്‌സ് എന്നാണ് അർഥം. ട്രാൻസ്‌ജെനിക് പ്ലാന്റ്‌സ് എന്നും ഇവയ്‌ക്ക് പേരുണ്ട്. വരുംകാലത്ത് ഇത്തരം വിളകളാണത്രേ കൃഷിയിടത്തിൽ വരാൻ പോകുന്നത്. ഭക്ഷ്യസുരക്ഷ, മരുന്നുനിർമാണം, ചികിത്സ, കീടനിയന്ത്രണം, കള നിയന്ത്രണം എന്നിവയ്‌ക്കായി വൻതോതിൽ ഈ വിളകളെ കൃത്രിമായി രൂപപ്പെടുത്തി ഉപയോഗിക്കാനൊരുങ്ങുകയാണ്. ഇതിനൊപ്പമാണ് ഇപ്പോൾ ബിടി കടുകും രംഗം പിടിക്കുന്നത്. 

വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ ഇത്തരം പുതുവിളകൾ ആവശ്യമാണെന്നാണ് ജിഎം വിളകളെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ പരമ്പരാഗതമായി പിൻതുടർന്നു പോരുന്ന കൃഷിരീതികളെയും വിത്തുൽപന്നങ്ങളെയും പാടെ തള്ളിക്കളഞ്ഞ് കൃത്രിമമായി രൂപപ്പെടുത്തിയ പുതുവിളകൾക്കു പിന്നാലെ പോയാൽ അത് മനുഷ്യകുലത്തിന്റെ തന്നെ വിനാശത്തിന് കാരണമാകുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. കുത്തക കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഈ സാങ്കേതികവിദ്യയെ കച്ചവടലാഭത്തിനപ്പുറം ധാർമികതയുടെ സുസ്‌ഥിരത നോക്കി വേണം സ്വീകരിക്കാനെന്ന് വാദിക്കുന്നവരും ഉണ്ട്. ജനിതകമാറ്റം വരുത്തിയ സസ്യങ്ങളെ സൃഷ്‌ടിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് ട്രാൻസ്‌ജെനിക് സാങ്കേതികവിദ്യ. ഇന്ത്യയിൽ പരുത്തി ഇനങ്ങളിലും വഴുതനയിലുമാണ് ബിടി പരീക്ഷണങ്ങൾ നടന്നിട്ടുള്ളത്. വ്യാപകമായ എതിർപ്പും പ്രക്ഷോഭങ്ങളും ഇത്തരം വിത്തിനങ്ങൾക്കെതിരെ ഉണ്ടായിട്ടുമുണ്ട്. ലോകകാർഷിക ഭൂപടത്തിൽ ജിഎം വിള വാണിജ്യാടിസ്‌ഥാനത്തിൽ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയ രാജ്യം ചൈനയാണ്. 

Cotton Plants / iStockPhoto

അനുമതി കാത്ത് 

ഇന്ത്യയിൽ 41 ഇനം ഭക്ഷ്യവിളകളിൽ ജനിതകവിളകളുടെ പരീക്ഷണങ്ങൾക്ക് അനുമതി കൊടുത്തിട്ടുണ്ട്. കേരളത്തിൽ ആറുതരം വിളകൾക്കാണ് അനുമതി. കുരുമുളക്, ഇഞ്ചി, ഉരുളക്കിഴങ്ങ്, കാച്ചിൽ, മരച്ചീനി, മുളക്. കർണാടകയിൽ 20 ഇനങ്ങൾക്കും ആന്ധ്രയിൽ 3 ഇനങ്ങൾക്കും തമിഴ്‌നാട്ടിൽ 13 ഇനങ്ങൾക്കും അനുമതിയുണ്ട്. ഉയർന്ന വിളവ്, ഉയർന്ന രോഗ, കീട പ്രതിരോധശേഷി, രാസകീടനാശിനികളുടെ ഉപയോഗം കുറയ്‌ക്കൽ എന്നിവയാണു ബിടി വിളകളെപ്പറ്റിയുള്ള അവകാശവാദങ്ങൾ. എന്നാൽ 2002ൽ മൊൺസാന്റോ കമ്പനി വികസിപ്പിച്ചെടുത്ത ബിടി പരുത്തി ആന്ധ്രയിൽ വൻതോതിൽ കൃഷി ചെയ്‌ത കർഷകർ വൻ നഷ്‌ടത്തിലായ ചരിത്രം നമുക്ക് മുന്നിലുണ്ടുതാനും. ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഒറ്റത്തവണത്തെ കൃഷിക്കേ ഉപയോഗിക്കാൻ പറ്റൂ. നമ്മുടെ തനതു വിത്തിനങ്ങൾ അന്യംനിന്നുപോകുമെന്നും ജിഎം വിത്തുകളെ എതിർക്കുന്നവർ പറയുന്നു. 

എതിർപ്പും കതിർപ്പും 

ഗ്രീൻ പീസ് പോലുള്ള സംഘടനകൾ ബിടി വിളകളെ ശക്‌തമായി എതിർക്കുന്നു. ബിടി വഴുതനയിലെ ജീൻ മനുഷ്യരിൽ അലർജിയുണ്ടാക്കുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഉപദ്രവകാരികളായ കീടങ്ങളെ മാത്രമേ ബിടി വിളകൾ നശിപ്പിക്കൂ എന്നതിനു ഒരുറപ്പുമില്ല എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അമേരിക്കയിൽ ബിടി ചോളം വൻതോതിൽ കൃഷി ചെയ്‌തപ്പോൾ അതു മൊണാർക്ക് ചിത്രശലഭങ്ങളെ ദോഷകരമായി ബാധിച്ചതായി നേച്ചർ ജേണലിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ബിടി വഴുതനയിൽ അടങ്ങിയിരിക്കുന്ന സ്‌ട്രെപ്‌റ്റോമൈസിനെ പ്രതിരോധിക്കുന്ന അടയാള ജീനും ആശങ്ക ഉയർത്തുന്നു. ഇതു നമ്മുടെ വിളകളുടെ വൈവിധ്യം തകർക്കുമെന്നും ബഹുരാഷ്‌ട്ര കമ്പനികൾ ഇത്തരം വിളകളിൽ ബൗദ്ധിക സ്വത്തവകാശം നേടുന്നതോടെ കർഷകർക്കു വിത്തിലുള്ള അവകാശം നഷ്‌ടമാവുമെന്നുമുള്ള ആശങ്കയ്‌ക്കും ശക്‌തിയേറിക്കൊണ്ടിരിക്കുന്നു. ഇത്തരം വിളകൾ അതിരൂക്ഷ കീടങ്ങളെയും അതിരൂക്ഷ കളകളെയും സൃഷ്‌ടിച്ചുകൂടെന്നുമില്ല. 

ജിഎം റബർ കൃഷിക്കെതിരെ ഇപ്പോൾ കേരളത്തിലടക്കം വ്യാപകമായ എതിർപ്പുണ്ട്. ഉയർന്ന ഉൽപാദനക്ഷമതയും പട്ടമരവിപ്പ്, ചീയൽ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതുമാണ് ജിഎം റബർ എന്നാണ് അവകാശവാദം. എന്നാൽ നാടിന്റെ തനത് റബർ ഇനങ്ങൾക്ക് ഇത് വിനയാകുമെന്നാണ് എതിർക്കുന്നവർ പറയുന്നത്. കേരളം ജിഎം റബർ കൃഷി നീക്കത്തെ ചെറുത്താലും മറ്റു പല രാജ്യങ്ങളും പുതുതായി ജിഎം റബറിലേക്ക് തിരിയുന്നത് ആശങ്കയോടെ വേണം നോക്കിക്കാണാൻ. 

പിന്നിട്ട വഴികൾ മറക്കരുത് 

ഏതൊരു നാടിനും ദേശത്തിനും കൃഷിയിലൂന്നിയ ഒരു പൈതൃകവും പാരമ്പര്യവുമുണ്ട്. ആ നാടിന്റെ സംസ്‌കൃതി അടങ്ങിയിട്ടുള്ളത് ദേശത്തനിമയാർന്ന വിളകളിലും കൃഷിരീതികളിലുമാണ്. എന്നാൽ ലബോറട്ടറികളിൽ കൃത്രിമ സാഹചര്യങ്ങളിൽ സൃഷ്‌ടിച്ചെടുക്കുന്ന വിളകൾ ഇത്തരം തനിമകളെ കാലക്രമേണ ഇല്ലായ്‌മ ചെയ്‌തുകളയും എന്ന കാര്യം ഉറപ്പാണ്. പരീക്ഷണങ്ങളുടെ ഫലം പരാജയമോ വിജയമോ എന്ന് വിലയിരുത്തപ്പെടുക പലപ്പോഴും വർഷങ്ങൾ കഴിഞ്ഞാകും. അപ്പോഴേയ്‌ക്കും ഇനിയൊരു വീണ്ടെടുപ്പിന് ആകാത്തവിധം നാടിന്റെ പൈതൃകപ്പഴമ മണ്ണടിഞ്ഞിട്ടുമുണ്ടാകും. അതിനാൽ ജൈവമേഖലയിലെ പുതു പരീക്ഷണങ്ങളെ ജനത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടത് ഏറെ ശ്രദ്ധയോടും ഇച്‌ഛാശക്‌തിയോടുമാകണം. ജിഎം വിത്തിനങ്ങളുടെ വ്യാപനത്തിനു മുമ്പ് ശരിയായ ബോധവൽക്കരണവും പഠനവും വേണം. 

അസമിൽ ജിഎം റബർ നടുന്നു

റബറിലും ജിഎം മുദ്ര 

ജനിതക മാറ്റം വരുത്തിയ രണ്ടിനം റബർ തൈകൾ കൂടി പരീക്ഷണാടിസ്ഥാനത്തിൽ അസമിൽ നടാൻ റബർ ബോർഡിന് അനുമതി നൽകിയിട്ടുണ്ട്. കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ജിഎം റബർത്തൈ വികസിപ്പിച്ചത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ കമ്മിറ്റിയുടേതാണ് അനുമതി നൽകാനുള്ള ശുപാർശ. ഇത് രണ്ടാം തവണയാണ് റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ജിഎം റബർ തൈകൾ പരീക്ഷണാടിസ്ഥാനത്തിൽ അസമിൽ നടുന്നത്. ഗുവാഹത്തിയിലെ സാറുത്താറിയിൽ റബർ ബോർഡിന്റെ 4 ഏക്കർ തോട്ടത്തിലാകും അടുത്ത വർഷം തൈകൾ നടുക. കടുത്ത ചൂട്/തണുപ്പ്, വിവിധതരം ഫംഗൽ രോഗങ്ങൾ എന്നിവ നേരിടാൻ ശേഷിയുള്ളതാണ് ഓസ്മോട്ടിൻ ജീൻ അടങ്ങിയ ഈ റബറിനങ്ങൾ. 

‍കഴിഞ്ഞ വർഷം തണുപ്പും വരൾച്ചയും നേരിടാൻ ശേഷിയുള്ള ജിഎം റബർ രാജ്യത്തു നട്ടിരുന്നു. ജിഎം റബർ തോട്ടത്തിൽ പരീക്ഷിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ജനിതകമാറ്റം വരുത്തിയ രണ്ടാമത്തെ ഇനമാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. ആദ്യത്തേത് തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനമായിരുന്നു. ഇപ്പോഴത്തേത് കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനൊപ്പം രോഗപ്രതിരോധ ശേഷിയും ഉള്ള ഇനമാണ്. ഒരെണ്ണം കൂടി പരീക്ഷണ ഘട്ടത്തിലാണ്. ഇനിയും ഏറെ പരീക്ഷണങ്ങൾ നടത്തിയ ശേഷമേ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനാകൂ. കർഷകർ ഒരു തരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇതുവഴി ലഭിക്കുന്ന മരങ്ങളിൽ നിന്നുള്ള വിത്തിനങ്ങളിൽ ഈ ഗുണങ്ങളും അടങ്ങിയിരിക്കും. അതാണ് ഇത്തരം പരീക്ഷണങ്ങൾ കൊണ്ടുള്ള മെച്ചം. 

അസം വഴികാട്ടുന്നു 

ജനിതക മാറ്റം വരുത്തിയ റബർ തൈ (ജെനിറ്റിക്കലി മോഡിഫൈഡ്–ജിഎം) പരീക്ഷണാടിസ്ഥാനത്തിൽ റബർ ബോർഡ് അസമിൽ ആണ് നട്ടത്. ഇതോടെ ജിഎം റബർ തോട്ടത്തിൽ പരീക്ഷിക്കുന്ന ആദ്യ രാജ്യം എന്ന പദവി ഇന്ത്യയ്ക്കു സ്വന്തം. മറ്റു പല രാജ്യങ്ങളും ജിഎം റബർ ലബോറട്ടറിയിൽ നട്ടിട്ടുണ്ടെങ്കിലും തോട്ടത്തിൽ നടുന്നത് ഇന്ത്യയാണ്. 2006ൽ ജിഎം റബർ തൈ നട്ടു പരീക്ഷിക്കുന്നതിനു റബർ ബോർഡ് കേരള സർക്കാരിന്റെ അനുമതി ചോദിച്ചിരുന്നു. എന്നാൽ ‘അന്തക വിത്ത്’ ആയതിനാൽ പരീക്ഷണത്തിന് അനുമതി നൽകാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. തുടർന്ന് അസം സർക്കാരിനെ സമീപിച്ചപ്പോൾ റബർ ബോർഡിന് അനുമതി ലഭിച്ചു. അസമിൽ ഗുവാഹത്തിക്കു സമീപത്തെ സാറുത്താറിയിൽ റബർ ബോർഡിന്റെ 4 ഏക്കർ തോട്ടത്തിൽ 200 ജിഎം റബർ തൈകളാണ് നട്ടത്. തൈകൾ വളർന്നു മരമാകുന്നത് 15 വർഷം നിരീക്ഷിച്ച് പഠിച്ച ശേഷമായിരിക്കും വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം. റബർ ബോർഡിന്റെ കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജിഎം റബർ വികസിപ്പിച്ചത്. 

കേരളവും പരീക്ഷണ രംഗത്ത് 

കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ശേഷിയുള്ളവയ്ക്കു പുറമേ, കൂടുതൽ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു ജനിതക റബർ ഇനം കൂടി കോട്ടയത്തെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഇതുകൂടി വളർത്താൻ അനുമതി തേടിയിട്ടുണ്ട്. അസമിനു പുറമേ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലും ഇതു നടും. കാലാവസ്ഥാ വ്യതിയാനത്തെയും ചില പൂപ്പൽ രോഗങ്ങളെയും ചെറുക്കാൻ ശേഷിയുള്ള ജിഎം (ജനറ്റിക്കലി മോഡിഫൈഡ്) റബർ തൈകൾ പരീക്ഷിക്കാൻ കഴിഞ്ഞദിവസം അനുമതി ലഭിച്ചത് ഫെബ്രുവരിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ്. അതിനു പിന്നാലെയാണ് പുതിയ ഇനം കൂടി പരീക്ഷിക്കാൻ അനുമതി തേടിയത്. 

ഓസ്മോട്ടിൻ ജീൻ കൂടുതലായി സന്നിവേശിപ്പിച്ച തൈകൾ വളർത്താനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തൈകൾ കോട്ടയത്തുനിന്നു കൊണ്ടുപോയി ഗുവാഹത്തിയിലെ റബർ ബോർഡിന്റെ തോട്ടത്തിൽ നടും. ഇതിനൊപ്പം സാധാരണ തൈകളും നടും. നടുന്ന തൈകൾക്ക് 100 മീറ്റർ ചുറ്റളവിൽ മറ്റു റബർ മരങ്ങൾ പാടില്ല. 15 വർഷം ഇവയെ നിരന്തര നിരീക്ഷണങ്ങൾക്കു വിധേയമാക്കും. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാം. സാധാരണ തൈകൾ യോജ്യമായ ഗുണങ്ങൾ കണ്ടെത്തി ആൺ-പെൺ റബറിൽനിന്നു പരാഗണം വഴി വികസിപ്പിച്ചെടുക്കാൻ 23 വർഷം വേണം. 

English Summary: Genetically Modified Seeds and Crops to Re-emerge in India; Explained