13 പശുക്കൾ രാജീവിനും വിധുവിനും നൽകുന്നത് മാസം മുക്കാൽ ലക്ഷം. ആ ഫാമിന് ഇരുവരും പറുദീസ എന്നു പേരിട്ടതിൽ തെറ്റുണ്ടോ. ഇനി രാജീവിന്റെ ഫാമിൽ ചെന്നാലോ. ശരിക്കും പറുദീസയിൽ എത്തിയതു പോലെ. മാസം മുക്കാൽ ലക്ഷം കിട്ടിയാൽ പിന്നെ ഗൾഫിൽ കഷ്ടപ്പെടണോ. ഇതു പ്രവാസി രാജീവിന്റെയും വിധുവിന്റെയും ജീവിതം. കറവയിലുള്ള 13 പശുക്കളിൽനിന്ന് ദിവസം 200 ലീറ്റർ പാൽ കിട്ടുന്നു. ആ വരുമാനത്തിൽ കറവയിലുള്ള പശുക്കളെ കൂടാതെ പത്തോളം പശുക്കളെയും കിടാരികളെയും എരുമയെയും എരുമക്കിടാങ്ങളെയുമെല്ലാം പരിപാലിക്കുന്നു. ഇതാണ് രാജീവിന്റെ വിജയ രഹസ്യം. കോട്ടയം മുട്ടുചിറയിലാണ് പറുദീസ ഫാം. വിധു പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൃഷി തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു. വിദേശജോലി മതിയാക്കി രാജീവും വൈകാതെ മുഴുവൻ സമയ കർഷകനാകും. ഡെയറി ഫാമിങ് മേഖല നഷ്ടത്തിൽ മുൻപോട്ടു പോകുമ്പോഴും പറുദീസ ലാഭത്തിന്റെ വഴിയിലാണ്. ഫാമിങ് മേഖലയിൽ പറുദീസ മറ്റുള്ളവർക്ക് മാതൃകയാണ്. അതിനു കാരണങ്ങൾ പലതാണ്. അതറിയാൻ പറുദീസയിൽ ഒന്നു പോയാൽ മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറുദീസയിലെ പശുക്കൾ വേറെ ലെവലാണ്

ADVERTISEMENT

വെറും ഫാമല്ല പറുദീസ. ഡെയറി ഫാം ആണ് പറുദീസ എന്ന സംയോജിത കൃഷിയിടത്തിന്റെ അടിത്തറ. പശുവിനെ ചുറ്റിപ്പറ്റി ആട്, കോഴി, താറാവ്, പച്ചക്കറി, വാഴ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ, പുൽക്കൃഷി എന്നിവയുണ്ട്. വീടിനോടു ചേർന്നുള്ള മൂന്നരയേക്കർ സ്ഥലത്താണ് പുൽക്കൃഷി ഒഴിച്ചുള്ളവയെല്ലാംതന്നെയുള്ളത്. നിലവിൽ കറവയിലുള്ള 13 പശുക്കൾ ഉൾപ്പെടെ ഇരുപതിലധികം പശുക്കൾ ഇവിടെയുണ്ട്. എല്ലാവരും മികച്ച പാലുൽപാദനമുള്ള സങ്കരയിനം പശുക്കൾ. കൂടാതെ പത്തോളം കിടാങ്ങളും വളർന്നുവരുന്നു. ഇവരെയെല്ലാം സംരക്ഷിക്കാൻ 200 ലീറ്റർ പാലിൽനിന്നുള്ള വരുമാനംകൊണ്ട് സാധിക്കുന്നു. മാത്രമല്ല, 75000 രൂപയോളം പ്രതിമാസം ലാഭയിനത്തിൽ കയ്യിൽ വരികയും ചെയ്യുന്നു.

തമിഴ്നാട്ടിൽനിന്നുള്ള കമ്പനി തീറ്റ, ചോളപ്പൊടി തുടങ്ങിയവ ഉൾപ്പെടെയുള്ള സാന്ദ്രീകൃത തീറ്റയ്ക്ക് എട്ടു ദിവസം കൂടുമ്പോൾ 18,000 രൂപ മാത്രമാണ് ചെലവെന്ന് വിധു. പെല്ലെറ്റ് വളരെ കുറഞ്ഞ അളവിൽ മാത്രമേ പശുക്കൾക്ക് നൽകുന്നുള്ളു. കേട്ടു തഴമ്പിച്ച ഓരോ ലീറ്റർ പാലിനും 400 ഗ്രാം, ശരീരത്തിന് 2 കിലോ എന്ന രീതിയിൽ പശുക്കൾക്ക് ഇവിടെ കാലിത്തീറ്റ കൊടുക്കുന്നില്ലെന്ന് വിധു. നേരത്തെ അത്തരത്തിൽ കൊടുത്തിരുന്നപ്പോൾ പശുക്കൾക്ക് ചെന പിടിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായി. ആരോഗ്യവും കുറഞ്ഞു. അതേത്തുടർന്ന് ഫാം കൺസൾട്ടന്റും കെഎൽഡി ബോർഡ് മുൻ ജനറൽ മാനേജരുമായ ഡോ. ഏബ്രഹാം മാത്യുവിനെ ഉപദേശകനായി ലഭിച്ചതോടെ ഫാമിലെ രീതികൾ മുഴുവൻ മാറ്റി. തീറ്റക്രമത്തിലും മാറ്റംവരുത്തി. തീറ്റയിൽ മാറ്റം വന്നപ്പോൾത്തന്നെ പശുക്കൾക്ക് ചെന പിടിക്കുകയും ചെയ്തു. അതാണ്, ഏഴോളം പശുക്കൾ ഒരേ സമയത്ത് ചെനയിലേക്ക് എത്തിയത്. 350 ലീറ്ററോളം പാലുൽപാദിപ്പിച്ചിരുന്ന ഫാമിലെ മൊത്തം പാലുൽപാദനത്തിൽ പെട്ടെന്നൊരു ഇടിവുണ്ടായെങ്കിലും നഷ്ടത്തിലേക്കു പോകാത്തത് തീറ്റക്രമം മാറ്റിയതുകൊണ്ടുതന്നെ.

രാജീവും വിധുവും ഡെയറി ഫാമിൽ

പശുക്കൾ പുല്ലു തിന്നു വളരട്ടെ, ഇതു രാജീവിന്റെ തന്ത്രം 

ഏഴേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പശുക്കൾക്കായി പുൽക്കൃഷി ചെയ്തിരിക്കുന്നു. സിഒ 4, സിഒ 5, സൂപ്പർ നേപ്പിയർ, റെഡ് നേപ്പിയർ തുടങ്ങിയ പുല്ലിനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. സൂപ്പർ നേപ്പിയർ 15 അടിയിലേറെ ഉയരത്തിൽ വളർന്നിരിക്കുന്നു. തൊഴുത്തിൽനിന്നുള്ള ചാണകം വെള്ളം വാർന്നശേഷം പുൽക്കൃഷിയുള്ള സ്ഥലത്ത് കൂട്ടിയിടും. ഓരോ തവണയും പുല്ല് വിളവെടുത്തശേഷം ചുവട്ടിൽ ചാണകപ്പൊടിയിട്ടു കൊടുക്കുന്നു. ചാണകമല്ലാതെ മറ്റൊരു വളവും നൽകുന്നില്ലെന്ന് രാജീവ്. നനയ്ക്കുന്നതിനായി സ്പ്രിംഗ്ലർ വച്ചിട്ടുണ്ട്. മുൻപ് 25 ശതമാനം കൈതപ്പോളയും 75 ശതമാനം പുല്ലും എന്ന രീതിയിലായിരുന്നു പശുക്കളുടെ തീറ്റക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ പുല്ലു മാത്രമാണ് നൽകുന്നത്. മുറിച്ച് പിക് അപ് ലോറിയിൽ ഫാമിൽ എത്തിക്കുന്ന പുല്ല് ചാഫ് കട്ടറിൽ അരിഞ്ഞ് പശുക്കൾക്കു നൽകുന്നു. ഒരു പശുവിന് 45–50 കിലോ പുല്ല് ഒരു ദിവസം നൽകുന്നുണ്ട്. പശുക്കൾക്ക് ആവോളം പുല്ല് നൽകുന്നതുകൊണ്ടുതന്നെ സാന്ദ്രീകൃത തീറ്റ 3–4 കിലോയിൽ കൂടുതൽ നൽകുന്നില്ല. ഡോ. ഏബ്രഹാം മാത്യുവിന്റെ നിർദേശാനുസരണമാണ് ധാതുലവണ മിശ്രിതവും നൽകുക.

ADVERTISEMENT

പശുക്കളെ നോക്കാൻ കംപ്യൂട്ടർ വേണോ 

നാടൻ അറിവുകളും ശാസ്ത്രീയ രീതികളും കൂട്ടിയോജിപ്പിച്ചാണ് രാജീവിന്റെ പ്രവർത്തനം. ഓരോ പശുവിന്റെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് കംപ്യൂട്ടർ സോഫ്റ്റ്‌വേർ ആണ് ഉപയോഗിക്കുക. ഡോ. ഏബ്രഹാമിന്റെ തന്നെ സോഫ്റ്റ്‌വേർ ആണ് ഇതിനായി രാജീവും വിധുവും ഉപയോഗിക്കുന്നത്. പശുക്കളുടെ തീറ്റ, പാൽ, ബീജാധാനം തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. പുലർച്ചെ മൂന്നിന് ഫാം ഉണരും. രണ്ടു തൊഴിലാളികളാണ് പശുക്കളുടെ പരിചരണത്തിനായി ഇവിടെയുള്ളത്. ചാണകം നീക്കി കുളിപ്പിച്ചു വൃത്തിയാക്കി പുല്ല് നൽകി കറവ ആരംഭിക്കും. മെഷീൻ ഉപയോഗിച്ചാണ് കറവ. ശേഷം പശുക്കൾക്ക് സാന്ദ്രീകൃത തീറ്റ നൽകും. ആറുമണിയോടെ പാൽ ക്ഷീരസംഘത്തിലേക്കു പോകുന്നതിനൊപ്പം പശുക്കൾ വിശ്രമത്തിലേക്ക് തിരിയുകയും ചെയ്യും. തുടർന്ന് പത്തര വരെ ഫാമിലേക്ക് ആരും പ്രവേശിക്കില്ല. ഉച്ചയ്ക്കുള്ള കറവ 12ന് ആരംഭിക്കും. രാവിലെപോലെതന്നെ തീറ്റയും നൽകും. വൈകുന്നേരം ഒരു തവണകൂടി ക്ലീനിങ് ഉണ്ടാകും.

ചാണകം ഇവിടെ പാചക വാതകം,സ്ലറിയിൽ കൊഴുത്ത് പച്ചക്കറിത്തോട്ടം 

പറുദീസയിൽ മാലിന്യം വളമാണ്. വളരാനുള്ള സഹായവും. പല ഫാമുകളും മാലിന്യസംസ്കരണത്തിന്റെ പേരിലും പരിസ്ഥിതി മലിനീകരണത്തിന്റെ പേരിലും പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. എന്നാൽ, ഫാം നിർമിച്ചപ്പോൾത്തന്നെ രാജീവ് മാലിന്യസംസ്കരണത്തിന് പ്രാധാന്യം നൽകി. തൊഴുത്തിനുള്ളിലെ മുഴുവൻ വെള്ളവും 75 ശതമാനത്തോളം ചാണകവും പോകുന്നത് 6 ക്യുബിക് മീറ്റർ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റിലേക്കാണ്. അതുകൊണ്ടുതന്നെ പാചകവാതകം ഉപയോഗം കഴിഞ്ഞും മിച്ചമുണ്ട്. 25 ശതമാനത്തോളം ചാണകം പ്രത്യേകം ഷെഡ്ഡിൽ നിക്ഷേപിച്ച് ഉണങ്ങിയെടുക്കുന്നു. ഇത് കൃഷിക്കായി ഉപയോഗിക്കുന്നു. ആവശ്യക്കാർക്ക് ചാണകപ്പൊടിയും വിൽക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റിലേക്ക് മലിനജലവും വെള്ളവും പോകുന്നതു കൂടാതെ ഫാമിലും പരിസരത്തും ഇഎം ലായനിയും തളിക്കുന്നുണ്ട്. ദുർഗന്ധം ഒഴിവാക്കാനും ഈച്ചപോലുള്ള പ്രാണികളുടെ ശല്യം ഒഴിവാക്കാനും ഇഎം ലായനി സഹായിക്കുന്നുവെന്നും വിധു പറയുന്നു. ഇതുതന്നെയാണ് പറുദീസ ഫാമിന്റെ പ്ലസ് പോയിന്റ്. ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറി ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുൽക്കൃഷി, ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയവയുടെ ചുവട്ടിലേക്ക് പമ്പ് ചെയ്യുന്നു. ഇതുകൂടാതെ കമ്പോസ്റ്റ് നിർമാണവുമുണ്ട്. പശുക്കൾ മിച്ചംവയ്ക്കുന്ന പുല്ല് മണ്ണിര കംപോസ്റ്റ് യൂണിറ്റിലെത്തിക്കുന്നു. ഇത്തരത്തിൽ നിർമിക്കുന്ന കംപോസ്റ്റും ചാണകപ്പൊടിയും സംയോജിപ്പിച്ച് മണ്ണുമായി ചേർത്ത് നടീൽ മിശ്രിതം തയാറാക്കി നിറയ്ക്കുന്ന ഗ്രോബാഗുകൾക്ക് ആവശ്യക്കാരേറെ.

ADVERTISEMENT

ഇതു വളർത്തു മൃഗങ്ങളുടെ പറുദീസ 

പറുദീസയിൽ പശുക്കൾ ഒറ്റയ്ക്കല്ല. ഇതു പക്ഷിമൃഗാദികളുടെ ലോകം. രണ്ട് ആട്ടിൻകുട്ടികളിൽനിന്നു തുടങ്ങിയ ആടുവളർത്തൽ ഇന്ന് ചെറുതും വലുതുമായി 60 എണ്ണത്തിലെത്തിയിരിക്കുന്നു. വലിയ പരിചരണമോ തീറ്റച്ചെലവോ ഇവയ്ക്കായി വേണ്ടിവരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. പ്രസവിച്ചതും കറവയുള്ളതുമായ ആടുകൾക്ക് അൽപം സാന്ദ്രീകൃത തീറ്റ നൽകുന്നു. ഇവർക്കും പുല്ലാണ് പ്രധാന ഭക്ഷണം. കിടാരികളെ പാർപ്പിച്ചിരിക്കുന്ന ഷെഡ്ഡിന്റെ മുകളിലെ നിലയിലാണ് പക്ഷികളുടെ സ്ഥാനം. വിവിധതരം കോഴികൾ, വാത്ത, പേത്ത, ഗിനി, ടർക്കി, കാട തുടങ്ങിയവയെ വീട്ടാവശ്യത്തിനുള്ള മുട്ടയ്ക്കായും അലങ്കാരത്തിനായും ഇറച്ചിക്കായും വളർത്തുന്നു. പ്രത്യേകം വേലി കെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്ത് അവയ്ക്ക് വിശാലമായി സഞ്ചരിക്കാനും ചിക്കിപ്പെറുക്കാനും കഴിയും. 

ചിന്താമണിയിൽനിന്ന് അവർ വന്നു, ഭാഗ്യം കൊണ്ടു വന്നു 

രാജീവിന്റെയും വിധുവിന്റെയും വിജയ രഹസ്യമെന്ത്. കഠിനാധ്വാനം തന്നെ. 18 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് 2018ൽ വിധു നാട്ടിലെത്തിയത്. പ്രളയകാലത്ത് കുട്ടികൾക്കുവേണ്ടി രാജീവ് മാത്യു 2 ആട്ടിൻകുട്ടികളെയും 10 കോഴിക്കുഞ്ഞുങ്ങളെയും വാങ്ങിയതായിരുന്നു തുടക്കം. പിന്നീട് കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. രാജീവ് പ്രവാസം അവസാനിപ്പിച്ചില്ലെങ്കിലും ഫാമിലെ കാര്യങ്ങൾ മനഃപാഠമാണ്. മേൽനോട്ടം വിധുവിനാണെങ്കിലും എല്ലാ കാര്യങ്ങളിലും രാജീവിന്റെ നിർദേശമുണ്ടാകും. ഫാമിങ് ജീവിതം ആസ്വദിക്കാനായി മിക്കപ്പോഴും രാജീവ് പറന്നെത്താറുമുണ്ട്. ഡെയറി ഫാം ആരംഭിക്കാമെന്നു തീരുമാനിച്ചതോടെ നല്ല പശുക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു. അയൽ സംസ്ഥാനങ്ങളിൽനിന്നു വാങ്ങാമെന്ന ആലോചന വന്നപ്പോൾ പലരും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്ന് വിധു. കാരണം, തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന പശുക്കളിൽ കൂടുതലാണെന്നും അത് റിസ്ക് ആണെന്നും എല്ലാവരും ഉപദേശിച്ചു. എന്നാൽ, ആ റിസ്ക് ഏറ്റെടുക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ കർണാടകയിലെ ചിന്താമണിയിൽനിന്നാണ് ചെനയിലായിരുന്ന ആദ്യ 10 പശുക്കളെ ഫാമിൽ എത്തിച്ചത്. കർഷകരുടെ വീടുകൾ കയറിയിറങ്ങി അവരുടെ പരിചരണ രീതികൾ മനസിലാക്കി പരിശോധനകൾ നടത്തിയായിരുന്നു പശുക്കളെ ഇവിടേക്കു കൊണ്ടുപോന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും പശുക്കൾക്കോ തങ്ങൾക്കോ ഉണ്ടായില്ലെന്നും വിധു. കൊണ്ടുവന്ന പശുക്കളെല്ലാം പ്രസവിച്ചു, പാൽ വിൽപനയും തുടങ്ങി. ഈ പശുക്കളുടെ പാലിൽനിന്നുള്ള വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച പണത്തിലൂടെയാണ് തുടർന്നുള്ള പശുക്കൾ ഫാമിലെത്തിയത്. 

ഫോൺ: 9544275624

English summary: 75000 per month: this is ture paradise