സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു തമാശയാണിത്. കഥ ഇങ്ങനെ. കുടുംബസ്വത്തായി പാറക്കെട്ട് കിട്ടിയ മകൻ ക്വാറി നടത്തി കോടീശ്വരനായി. അതേസമയം ഒന്നാംതരം കൃഷിയിടം ലഭിച്ച മറ്റൊരു മകൻ കൃഷി ചെയ്തു, നശിച്ചു. ഇതു കഥയാണ്. ഭാഗ്യരാജിന്റെ ജീവിതത്തിൽ ഈ കഥ നേരെ തിരിച്ചാണ്. ക്വാറി നടത്താതെ തന്നെ പാറപ്പുറത്ത് പണം കായ്ക്കുമെന്ന് കാണിച്ചു തരികയാണ് കോട്ടയം വാഗമണ്ണിലെ ഭാഗ്യരാജ്. അതും കൃഷിയിലൂടെ. കൃഷിക്കാരൻ പാറപ്പുറത്തു വിതയ്ക്കുന്ന വിത്തിന് എന്താണ് സംഭവിക്കുക? പക്ഷികൾ തിന്നു നശിപ്പിക്കും. അല്ലെങ്കിൽ പൊരിവെയിൽ കരിഞ്ഞുണങ്ങും. എന്നാൽ ഭാഗ്യരാജ് തന്റെ വീടിനു ചുറ്റുമുള്ള പാറക്കെട്ടിൽ പാകുന്ന വിത്തൊക്കെ വളർന്നു വലുതായി മനുഷ്യർക്ക് ആഹാരമായി മാറുന്നു. ഒപ്പം ഭാഗ്യരാജിനു മികച്ച വരുമാനവും. കാബേജും കോളിഫ്ലവറും കൂണും ബീൻസുമൊക്കെ മുടങ്ങാതെ വിപണിയിലെത്തിക്കുന്ന ഒന്നാംതരം കൃഷിയിടമാണ് ഇദ്ദേഹത്തിന്റെ വീട്ടുവളപ്പ് ഇപ്പോൾ. പാറപ്പുറത്ത് എങ്ങനെയാണ് ഭാഗ്യരാജ് വിത്തെറിയുക? എന്തു കൊണ്ടാണ് പാറപ്പുറ കൃഷി വിജയത്തിൽ എത്തുന്നത്? അവ അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറകൾക്കു മുകളിൽ ഗ്രോ ബാഗുകൾ, നിറയെ വിത്ത്, നല്ല വിളവ് 

ADVERTISEMENT

എങ്ങനെയാണ് ഭാഗ്യരാജ് പാറപ്പുറത്ത് കൃഷി തുടങ്ങിയത്. അങ്ങിങ്ങായി ഏതാനും കാപ്പിച്ചെടികളുടെ കുറ്റികളും രണ്ടോ മൂന്നോ മരങ്ങളും ഭാഗ്യരാജിന്റെ കൃഷിസ്ഥലം ഇങ്ങനെ ആയിരുന്നു. ഈ പാറക്കൂട്ടത്തിൽ കൃഷി ചെയ്ത് എന്തു നേടാൻ. അതും മറ്റൊരു വരുമാനമുള്ളപ്പോൾ.  എന്നാൽ, ഭാര്യ മഞ്ജുളയുടെ കുടുംബവീതമായി കിട്ടിയ 21 സെന്റിൽ താമസം തുടങ്ങുമ്പോൾ കല്ലും പാറയും നിറഞ്ഞ പുരയിടം തന്നെ ഒരു കർഷകനാക്കുമെന്ന് ഭാഗ്യരാജ് കരുതിയിരുന്നില്ല. ഇന്ന് കൂൺശാലയും ലബോറട്ടറിയും മഴമറയും നഴ്സറിയുമൊക്കെയുള്ള ഒരു മാതൃകാകാർഷികോൽപാദന കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. തുടർച്ചയായ അധ്വാനത്തിലൂടെ പാറപ്പുറത്തെ മികച്ച കൃഷിയിടമാക്കാൻ ഈ കുടുംബത്തിനു കഴിഞ്ഞു. കല്ലുകൾ അടുക്കി കൃഷിയിടം പല തട്ടുകളാക്കുകയാണ് ആദ്യം ചെയ്തത്. ഈ തട്ടുകളിൽ മണ്ണും ജൈവവസ്തുക്കളും ചേർത്ത് തൈകൾ പാകി. കൂടാതെ കല്ലുകയ്യാലകളുടെ മീതേയും പൊട്ടിച്ചുനീക്കാനാവാത്ത പാറക്കെട്ടിനുമീതെയും ഗ്രോബാഗുകളിൽ മണ്ണു നിറച്ച് പച്ചക്കറി നട്ടു. ഇത്തിരിമണ്ണിലെ കൃഷിയിലൂടെ പ്രതിമാസം അര ലക്ഷം രൂപ നേടാൻ സാധിക്കുന്നതെങ്ങനെയെന്ന് ഭാഗ്യരാജിനോടു ചോദിക്കുകയേ വേണ്ടു. അനുഭവസമ്പത്തിലൂടെ ആർജിച്ച അറിവുകൾ പങ്കുവയ്ക്കാനും ഭാഗ്യരാജിനു സന്തോഷം മാത്രം. അധ്വാനശീലമുള്ള കുടുംബത്തിനു പാറക്കെട്ടിൽപോലും പലതും നേടാനാകുമെന്ന് ഇന്ന് ഇവർ കാണിച്ചുതരുന്നു. 

മണ്ണിലും കല്ലിലും പച്ചക്കറി

കല്ലിനു മുകളിൽ കോളിഫ്ലവർ കായ്ക്കുന്നു, ആഴ്ചയിൽ 30 കിലോ പച്ചക്കറി

ഭാഗ്യരാജിന്റെ കൃഷിയിലും പുതുമയുണ്ട്. കോളിഫ്ലവറും കാരറ്റും ഇവിടെ തഴച്ചു വളരുന്നു. മണ്ണിന് ആഴം കുറവായിതിനാൽ പച്ചക്കറികളാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ആകെ 250 ഗ്രോബാഗുകളിലാണ് ഇപ്പോൾ ഇവിടെ പച്ചക്കറിക്കൃഷി. വാഗമണ്ണിലെ സവിശേഷ കാലാവസ്ഥയിൽ തക്കാളിയും കാബേജും കോളിഫ്ലവറും ബീൻസും മുളകുമൊക്കെ തഴച്ചു വളരുന്നു. കോളിഫ്ലവറും കാരറ്റുമൊക്കെ വീട്ടാവശ്യത്തിനു മാത്രം. ഹരിതസമൃദ്ധമായ പുരയിടം ഇതുവഴി പോകുന്ന വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപെടും. തികച്ചും ജൈവരീതിയലുണ്ടാക്കുന്ന പച്ചക്കറി വാങ്ങാൻ ആളുകളെത്തിതുടങ്ങിയത് അങ്ങനെയാണ്. സഞ്ചാരികളായെത്തുന്നവർ ഉയർന്ന വിലയ്ക്കു പച്ചക്കറി വാങ്ങാൻ മടിക്കാറില്ല. 80 രൂപക്കാണ് ഇപ്പോൾ ഓർഗാനിക് ബട്ടർ ബീൻസ് വിൽക്കുന്നത്. ആഴ്ച തോറും കുറഞ്ഞത് 30 കിലോ പച്ചക്കറി ശരാശരി കിട്ടുന്നതായാണ് ഭാഗ്യരാജിന്റെ കണക്ക്. ജൈവപച്ചക്കറികളുടെ നേരിട്ടുള്ള വിൽപനയിലൂടെ പ്രതിവാരം  2200 രൂപ കിട്ടുന്നു.

കൂൺശാല നിർമിക്കാൻ പോയി, കൂൺ കർഷകനായി

ADVERTISEMENT

പീരുമേട്ടിലെ ഒരു വീട്ടിൽ കൂൺശാല നിർമിച്ചു നൽകാൻ പോയത് ഭാഗ്യരാജിന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. കൂൺ ഉൽപാദനത്തിന്റെ വിശദവിവരങ്ങൾ വീട്ടുകാരോടു ചോദിച്ചറിഞ്ഞ ഭാഗ്യരാജ് രണ്ടു പാക്കറ്റ് കൂൺവിത്തുമായാണ് വൈകിട്ടു വീട്ടിലെത്തിയത്. അതുപയോഗിച്ച് വീട്ടിൽ കൂൺകൃഷിയാരംഭിച്ച ഭാഗ്യരാജിന് മികച്ച വിളവു കിട്ടി. എന്നാൽ വീണ്ടും ചെയ്തപ്പോൾ പരാജയമായി. അപ്പോഴാണ് കാർഷിക സർവകലാശാല മണ്ണുത്തിയിൽ കൂൺകൃഷി പരിശീലനം നൽകുന്നതായറിഞ്ഞത്. അവിടെ പ്രഫസർമാരായ സുഷ, രശ്മി എന്നിവരുടെ നേതൃത്തിൽ ത്രിദിന പരിശീലനം നൽകിയതോടെ ഭാഗ്യരാജിന് ആത്മവിശ്വാസമായി. വീടിനോടു ചേർന്ന ചെറിയ ഷെഡിൽ 10 കൂൺബെഡുകളുമായി കൃഷി പുനരാരംഭിച്ചു. അത് വിറ്റുതീർക്കാമെന്നായതോടെ 50 ബെഡുകളിലേക്കു കൃഷി വിപുലപ്പെടുത്തി. 

കൂൺ വിൽപ്പനയ്ക്ക് വാട്‌സാപ് വിപണി 

വിത്തെറിയാൻ മാത്രമല്ല വിപണനത്തിലും ഭാഗ്യരാജ് ഒരു കൈനോക്കി. ഉൽപാദനം വർധിച്ചതോടെ വിപണനം പ്രതിസന്ധിയിലായി. അപ്പോഴാണ് ഏലപ്പാറ കൃഷിഭവനിലെ ബിജോയി ഭാഗ്യരാജിന്റെ വിപണനരീതി മാറ്റാൻ നിർദേശിച്ചത്. വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കി ഓരോ ദിവസത്തെയും കൂൺലഭ്യത പരസ്യപ്പെടുത്താനാണ് അദ്ദേഹം നിർദ്ദേശിച്ചത്.  അതോടെ ഓർഡറുകൾ ഉയർന്നു. വാട്സാപ്പിലൂടെ ലഭിക്കുന്ന ഓർഡർ അനുസരിച്ച് വിവിധ റൂട്ടുകളിലെ പച്ചക്കറിക്കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും കൂൺ എത്തിക്കുകയാണ് ഇപ്പോൾ ഭാഗ്യരാജിന്റെ രീതി. പതിവായി കൂൺ എത്തിക്കുകയും  ചെലവാകാതെ വരുന്നവ തരികെ വാങ്ങുകയും ചെയ്തതോടെ കൂൺകച്ചവടം പൊടിപൊടിച്ചു. ആയിരം ബെഡ് ശേഷിയുള്ള ഇവരുടെ കൂൺശാലയിൽ  ഇപ്പോൾ 500 ബെഡുകളാണുള്ളത്. ഇവിടെനിന്നു ദിവസേന കുറഞ്ഞത് 5–7 കിലോ മുതൽ 20 കിലോ വരെ ഓരോ ബാച്ചിലും കിട്ടാറുണ്ട്.  ഒരു കിലോ കൂൺ 100 രൂപ വിലയുള്ള 4 പാക്കറ്റുകളായാണ് വിൽപന. കിലോയ്ക്ക് 400 രൂപ വില കിട്ടും. ദിവസവും 5 കിലോ വിൽക്കുമ്പോൾ  സർവ ചെലവും കഴിഞ്ഞ് 1500 രൂപ കിട്ടുമെന്ന് ഭാഗ്യരാജ് പറഞ്ഞു. വാഗമണ്ണിൽനിന്ന് ഈരാറ്റുപേട്ടയിലേക്കും കട്ടപ്പനയിലേക്കും മൂലമറ്റം–മുട്ടം വഴി തൊടുപുഴയിലേക്കും ഭാഗ്യരാജിന്റെ കൂൺ മഞ്ജുള മഷ്റൂം എന്ന പേരിൽ എത്തുന്നുണ്ട്. 

നല്ല കൂൺ വിത്തിന് കൂൺ ലാബ് 

ADVERTISEMENT

ഇതിനാവശ്യമായ ലാബറട്ടറി സൗകര്യം സ്വയം നിർമിക്കുകയായിരുന്നു. കൂൺ ലബോറട്ടിറിയിലെ ലാമിനാർ എയർ ചേംബറിനു പകരം ചെലവു കുറഞ്ഞ ഒരു സംവിധാനം രൂപപ്പെടുത്തുകയാണ് ഭാഗ്യരാജ് ചെയ്തത്. അണുനശീകരണത്തിനുള്ള ഓട്ടോക്ലേവിനു പകരം പ്രഷർകുക്കർ ഉപയോഗിക്കുന്നതും മുടക്കുമുതൽ ലാഭിക്കാൻ ഏറെ ഉപകരിച്ചു. ആവശ്യക്കാർക്ക് കുറഞ്ഞ ചെലവിൽ കൂൺശാലയും അനുബന്ധസംവിധാനങ്ങളും തയാറാക്കി നൽകാമെന്ന ആത്മവിശ്വാസവും ഇദ്ദേഹത്തിനുണ്ട്. ഉന്നത നിലവാരമുള്ള കൂൺവിത്താണ്  ഇവിടെ ഉൽപാദിപ്പിക്കുന്നത്. മദർകൾചറിൽനിന്നും ഒരു ബാച്ച് മാത്രം സബ് കൾചറെടുക്കുന്നതിനാൽ തന്റെ കൂൺവിത്തുകൾ കൂടുതൽ ഉൽപാദനം നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വീടിനു മുന്നിൽ പൂച്ചെടികളുടെ ഒരു ചെറിയ നഴ്സറിയും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്യാനപ്രേമികളായ സഞ്ചാരികൾക്ക് ആവശ്യമായ പൂച്ചെടുകൾ നൽകുകയാണ് ലക്ഷ്യം. 

സാങ്കേതിക വൈദ്യഗ്ധ്യമുള്ളവർ മാത്രം നടത്തിയിരുന്ന കൂൺവിത്ത് ഉൽപാദനമുൾപ്പെടെ കൃഷിയുടെ വ്യത്യസ്ത മേഖലകളിൽ താനൊരു സമർഥനാണെന്നു ഭാഗ്യരാജ് തെളിയിച്ചുകഴിഞ്ഞു. ലബോറട്ടറികളിലെ സവിശേഷ സഹചര്യങ്ങളിൽ മാത്രമാണ് കൂൺ വിത്തുൽപാദിപ്പിക്കാറുള്ളത്. അതിനുള്ളിലെ ഉപകരണങ്ങൾക്കും  സംവിധാനങ്ങൾക്കും മാത്രം ഒരു ലക്ഷം രൂപയോളം ചെലവ് വരും. എന്നാൽ വീടിനോടു ചേർന്നുള്ള ചെറിയ കെട്ടിടത്തിൽ  ഒരു ലബോറട്ടറി സംവിധാനങ്ങളൊരുക്കാൻ ഭാഗ്യരാജിനു പകുതി ചെലവേ വേണ്ടിവന്നുള്ളൂ. ഇതുവഴി കുറഞ്ഞ ചെലവിൽ കേരളമെങ്ങും കൂൺവിത്ത് നൽകാൻ തനിക്കു കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

മഴമറയിലെ ബട്ടർ ബീൻസ് തോട്ടത്തിൽ ഭാഗ്യരാജും കുടുംബവും

പച്ചക്കറി വളരാൻ മഴമറ

കൂൺകൃഷി നന്നായി ഏറ്റെടുത്ത ഭാഗ്യരാജിനു കൃഷിഭവൻ ഒരു മഴമറ കൂടി അനുവദിച്ചു. 100 ചതുരശ്രമീറ്ററിൽ പൂർത്തിയാക്കിയ മഴമറ വർഷം മുഴുവൻ പച്ചക്കറിക്കൃഷി സാധ്യമാക്കിയെന്ന് ഭാഗ്യരാജ്. ബട്ടർ ബീൻസാണ് ഇപ്പോൾ കൃഷി. ബീൻസിനു പിന്നാലെ ഇല വർഗങ്ങൾ എന്നിവയും കൃഷി ചെയ്യും. വർഷം മുഴുവനും ഈ രീതിയാണ് സ്വീകരിക്കുക. അതായത് ഒരു തവണ കായുണ്ടാകുന്ന ഇനം ചെയ്താൽ അടുത്ത തവണ ഇലവർഗമായിരിക്കും ചെയ്യുക. ഡിമാൻഡ് ഉള്ളതിനാൽ ഇപ്പോൾ മഴമറയിൽ പന്തലിച്ചു വിളവ് നൽകുന്നത് ബീൻസാണ്. മഴക്കാലത്തും മുടക്കമില്ലാതെ പച്ചക്കറി ഉൽപാദിപ്പിക്കാൻ മഴമറ സഹായിക്കുന്നുണ്ടെന്ന ഭാഗ്യരാജ് ചൂണ്ടിക്കാട്ടി. കീടശല്യവും തീരെ കുറവാണിതിൽ. 

കൂൺ തഴച്ചു വളരാൻ ഭാഗ്യരാജ് ടച്ച് 

കൂൺശാലയിൽ തന്റേതായ ചില പരിഷ്കാരങ്ങളിലൂടെ ചെലവ് കുറയ്ക്കാൻ  ഭാഗ്യരാജിനു കഴിയുന്നുണ്ട്. കൂൺകൃഷിക്കായി വൈക്കോൽ മീഡിയം തയാറാക്കുന്നതിലാണ് ഏറെ മാറ്റങ്ങളുള്ളത്. വൈക്കോൽ അല്ലെങ്കിൽ അറക്കപ്പൊടി അണുനശീകരണത്തിന് ആവിയിൽ പുഴുങ്ങുകയോ കുമിൾ നാശിനിയിൽ മുക്കുകയോ ആണ് പതിവ്.  ആദ്യരീതിയിൽ അധ്വാനം കൂടുതലാണെങ്കിൽ രണ്ടാമത്തെ രീതി വിഷരഹിത ഉൽപാദനം അസാധ്യമാക്കുന്നു. ഈ സാഹചര്യത്തിൽ നടീൽമാധ്യമം  ബ്ലീച്ചിങ് പൗഡർ ലായനിയിൽ കുതിരാനിടുകയാണ് ഭാഗ്യരാജ് ചെയ്യുന്നത്. തികച്ചും ജൈവരീതിയിൽ അണുനശീകരണം നടത്താൻ ഇതു സഹായിക്കുന്നു. കുതിർന്ന വൈക്കോലിൽ നിന്നും ഭാഗികമായി ജലാംശം നീക്കം ചെയ്യുന്നതും ഏറെ സമയവും അധ്വാനവും വേണ്ടിവരുന്ന ജോലിയാണ്. എന്നാൽ പഴയ വാഷിങ് മെഷീനുള്ളിലെ ഡ്രയർ പ്രവർത്തിപ്പിച്ച് ഏതാനും മിനിട്ടുകൾക്കകം വൈക്കോൽ വിത്തിടാൻ പാകമാകുമെന്ന് ഭാഗ്യരാജ് ചൂണ്ടിക്കാട്ടി.

മികച്ച വിളവിൽ പാറപ്പുറത്തെ പയർകൃഷി

മണ്ണിര കംപോസ്റ്റ്, മത്തിക്കഷായം, ഭാഗ്യരാജിന്റെ കാർഷിക തന്ത്രം

ഭാഗ്യരാജിന്റെ പുരിയിടത്തിൽ 70 ചുവട് കുരുമുളകുചെടിയും വളരുന്നു. വെയിലും മണ്ണും ഒത്തുവരുന്നിടത്തെല്ലാം കുരുമുളകിന് ഇടം കണ്ടെത്തുന്ന രീതിയാണ് ഇദ്ദേഹത്തിന്റേത്. മണ്ണ് പോരാതെവരുമ്പോൾ കൂൺ ബെഡിന്റെ അവശിഷ്ടങ്ങൾ ചുവട്ടിലിടും. അത് അഴുകി ജൈവാംശമായി മാറുന്നു. കൂൺശാലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ പുനരുപയോഗിക്കുന്നതിനായി ഒരു മണ്ണിരകംപോസ്റ്റ് യൂണിറ്റും ഇവിടുണ്ട്. പശുക്കളെ വളർത്തുന്നില്ലങ്കിലും കംപോസ്റ്റിനാവശ്യമായ ചാണകം വാഗമണ്ണിലെ തേയിലത്തോട്ടങ്ങളിൽ മേയുന്ന കാലികൽ നൽകും. ഇതുപയോഗിച്ച് മണ്ണിര കംപോസ്റ്റിനു പുറമേ ജീവാമൃതം, പഞ്ചഗവ്യം, മത്തിക്കഷായം എന്നിവയുമുണ്ടാക്കാറുണ്ട്. ഇപ്രകാരം വീട്ടിലുണ്ടാക്കുന്ന ജൈവവളങ്ങൾ മാത്രമാണ് ഭാഗ്യരാജിന്റെ പുരിയിടത്തിലെ പച്ചക്കറികൾക്കും കരുമുളകിനും കരുത്തേകുന്നത്. കൂണിന്റെ വിത്തുൽപാദനം കൂടി ആരംഭിച്ച് കൂൺകൃഷിയിൽ കൂടുതൽ സജീവമാവുകയാണിവർ. പച്ചക്കറിയും കൂണും കുരുമുളകും നഴ്സറിയുമൊക്കെ വരുമാനത്തിനൊപ്പം സന്തോഷവും നൽകുമെന്നായതോടെ മേസ്തിരിപ്പണി അവസാനിപ്പിച്ച്  കൃഷിയിൽ സജീവമാണ് ഭാഗ്യരാജ്. അച്ഛൻ 24 മണിക്കൂറും വീട്ടിലുണ്ടെന്നത് മക്കളായ രാഹുൽകണ്ണനും രാകേഷ് കണ്ണനും സന്തോഷം. വാഗമൺ സ്കൂളിലെ വിദ്യാർഥികളായ അവരും വീട്ടുവളപ്പിലെ കാർഷികപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. സ്വന്തം ഭക്ഷണം മാത്രമല്ല വരുംതലമുറയുടെ ഭക്ഷ്യസുരക്ഷയ്ക്കും പുരയിടക്കൃഷി ഉപകരിക്കുമെന്നതിന് മറ്റൊരു തെളിവ് വേണോ.

ഫോൺ: 9961347903