ഓണാട്ടുകരയുടെ ദേശീയോത്സവമാണ് ചെട്ടികുളങ്ങര കുംഭ ഭരണി. സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍, പതിമൂന്നു കരക്കാര്‍ ചേർന്നൊരുക്കുന്ന കെട്ടുകാഴ്ച, ഭക്തിയുടെ പാരമ്യമായ കുത്തിയോ ട്ടം, കാര്‍ഷികവിളകളുടെ വിപണനമേളയായി ഭരണിച്ചന്ത, കെട്ടുകുതിരയൊരുക്കുന്നവരുള്‍പ്പെടെ ജാതി, മതഭേദമില്ലാതെ പങ്കുകൊള്ളുന്ന

ഓണാട്ടുകരയുടെ ദേശീയോത്സവമാണ് ചെട്ടികുളങ്ങര കുംഭ ഭരണി. സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍, പതിമൂന്നു കരക്കാര്‍ ചേർന്നൊരുക്കുന്ന കെട്ടുകാഴ്ച, ഭക്തിയുടെ പാരമ്യമായ കുത്തിയോ ട്ടം, കാര്‍ഷികവിളകളുടെ വിപണനമേളയായി ഭരണിച്ചന്ത, കെട്ടുകുതിരയൊരുക്കുന്നവരുള്‍പ്പെടെ ജാതി, മതഭേദമില്ലാതെ പങ്കുകൊള്ളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാട്ടുകരയുടെ ദേശീയോത്സവമാണ് ചെട്ടികുളങ്ങര കുംഭ ഭരണി. സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍, പതിമൂന്നു കരക്കാര്‍ ചേർന്നൊരുക്കുന്ന കെട്ടുകാഴ്ച, ഭക്തിയുടെ പാരമ്യമായ കുത്തിയോ ട്ടം, കാര്‍ഷികവിളകളുടെ വിപണനമേളയായി ഭരണിച്ചന്ത, കെട്ടുകുതിരയൊരുക്കുന്നവരുള്‍പ്പെടെ ജാതി, മതഭേദമില്ലാതെ പങ്കുകൊള്ളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണാട്ടുകരയുടെ ദേശീയോത്സവമാണ് ചെട്ടികുളങ്ങര കുംഭ ഭരണി. സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍, പതിമൂന്നു കരക്കാര്‍ ചേർന്നൊരുക്കുന്ന കെട്ടുകാഴ്ച, ഭക്തിയുടെ പാരമ്യമായ കുത്തിയോ ട്ടം, കാര്‍ഷികവിളകളുടെ വിപണനമേളയായി ഭരണിച്ചന്ത, കെട്ടുകുതിരയൊരുക്കുന്നവരുള്‍പ്പെടെ ജാതി, മതഭേദമില്ലാതെ പങ്കുകൊള്ളുന്ന കുതിരമൂട്ടില്‍ കഞ്ഞി, ‘കൊഞ്ചും മാങ്ങ’ എന്ന വിശിഷ്ട വിഭവത്തോടു കൂടി കുംഭഭരണി സദ്യയും!

കെട്ടുകാഴ്ച ഒരുക്കുന്നു

കുംഭമാസത്തിലെ ശിവരാത്രി മുതല്‍ ഭരണിവരെ ചെട്ടികുളങ്ങരയിലെ 13 കരകളും ഉത്സാഹത്തിമിര്‍പ്പിലാണ്. ഓരോ കരയിലും കെട്ടുകുതിരയൊരുക്കുന്നതിനു പ്രത്യേക സ്ഥലവും സങ്കേതവുമുണ്ട്. ഏറെ അധ്വാനവും അതിലുപരി കരവിരുതും വേണ്ട യത്നമാണ് കെട്ടുകാഴ്ചയൊരുക്കല്‍. കുതിരകെട്ടിന്റെ തുടക്ക ദിവസം മുതല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്കു കഞ്ഞി കൊടുക്കുന്ന സമ്പ്രദായം പണ്ടേയുള്ളതാണ്. ഇതിനു കുതിരമൂട്ടില്‍ കഞ്ഞി എന്നാണ് പറയുക. കഞ്ഞി, മുതിരപ്പുഴുക്ക്, അസ്ത്രം എന്ന കൂട്ടുകറി, അച്ചാര്‍, പപ്പടം, ഉഴുന്നുവട, അവല്‍ നനച്ചത്, ഉണ്ണിയപ്പം, എള്ളുണ്ട, പഴം എന്നിവയടക്കം വിഭവസമൃദ്ധമാണ് കുതിരമൂട്ടില്‍ കഞ്ഞി. മണ്ണില്‍ ഓലക്കീറു നിരത്തിയിട്ട് അതിലിരുന്നാണ് കഞ്ഞി കുടിക്കുക. ഓലക്കാലുകൊണ്ടു വട്ടത്തില്‍ തടയുണ്ടാക്കി അതിനുള്ളില്‍ വാഴയില വച്ച് അതിലാണ് കഞ്ഞി വിളമ്പുന്നത്. പ്ലാവില കോട്ടി അതില്‍ കഞ്ഞി കോരിക്കുടിക്കുന്നു. കുതിരകെട്ടിന് അധ്വാനിക്കുന്നവര്‍ക്കു ഭക്ഷണമായാണ് മുന്‍കാലങ്ങളില്‍ കഞ്ഞിയൊരുക്കിയിരുന്നതെങ്കിലും ഇന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആചാരമായി മാറിയിരിക്കുന്നു. ഏറ്റവും ഉല്‍ക്കൃഷ്ടമായ വഴിപാടായിക്കണ്ട് ഇതു നടത്താന്‍ ഒട്ടേറെ ഭക്തര്‍ തയാറാകുന്നുമുണ്ട്. ദിവസവും രണ്ടും മൂന്നും കഞ്ഞി വീതം ഓരോ കുതിരച്ചുവട്ടിലും ഇപ്പോള്‍ നടന്നുവരുന്നു. 

ADVERTISEMENT

കൃഷിക്കു പേരുകേട്ട ‘ഓണമൂട്ടുകര’യുടെ വിളവെടുപ്പുത്സവമാണ് കുംഭഭരണി. മകരം–കുംഭ മാസങ്ങള്‍ ഇവിടെ എള്ളുകൃഷിയുടെ കാലമായിരുന്നു. പാടങ്ങളെല്ലാം എള്ളു നിറഞ്ഞു നില്‍ക്കും. ഈ പാടശേഖരങ്ങളിലൂടെയാണ് ഭരണിദിവസം തേരും കുതിരയും വലിച്ചുകൊണ്ടുപോകുന്നത്. ആയിരക്കണക്കിനാളുകള്‍ ചേര്‍ന്നു വടം കെട്ടി തേരു വലിക്കുമ്പോള്‍ അതിന്റെ ചാടു(തടിച്ചക്രം)കള്‍ക്കു നല്ല ഉരുളിച്ച കിട്ടുന്നതിന് ലൂബ്രിക്കന്റ് ആയി എള്ളുചെടികള്‍ ചുവടോടെ പറിച്ച് ചാടിനടിയില്‍ തിരുകിവയ്ക്കുന്നു. 

കുതിരമൂട്ടിൽ കഞ്ഞി

ജൈവ പോഷക അസ്ത്രം

കൊല്ലം മുതൽ വടക്കോട്ട് ഏതാണ്ട് മധ്യതിരുവിതാംകൂർ മുഴുവനും അസ്ത്രം എന്ന കൂട്ടുകറി പ്രചാരത്തിലുണ്ട്. മിക്ക കിഴങ്ങുവർഗങ്ങളും ഇതിൽ ചേര്‍ക്കും. കുറച്ചു നീണ്ടിരിക്കുന്നതിനാല്‍ ഇലയിലൊഴിച്ചാൽ പാഞ്ഞു പോകുന്നതുകൊണ്ട് ഏതെങ്കിലും സഹൃദയൻ ഇട്ടതാവാം അസ്ത്രം എന്ന പേര്. മാങ്ങയുടെ കാലമായാൽ മാങ്ങയും ചക്കയുടെ സീസണായാൽ ചക്കക്കുരുവും അസ്ത്രത്തിൽ ചേർക്കും. കാച്ചിലും ചേമ്പും ചേനയും ചിലയിടങ്ങളിൽ അൽപം മരച്ചീനിയും ചേർത്തുണ്ടാക്കുന്ന അസ്ത്രം പോഷകസമ്പുഷ്ടവും ഊർജദായകവുമാണ്. തേങ്ങയും ചുവന്നുള്ളിയും ലേശം ജീരകവും അരച്ചെടുത്തു ചേർത്ത് കടുകു വറുത്ത് താളിച്ചു കഴിയുമ്പോൾ അസ്ത്രത്തിന്റെ മണം അന്തരീക്ഷത്തിൽ പടരും. ചെറുചേമ്പിന്റെ വിളവെടുപ്പുകാലമായാൽ പിന്നെ ചേമ്പും വെള്ളരിക്കയും മാത്രം ചേർത്തുള്ള ചേമ്പസ്ത്രവുമുണ്ടാകും. ഏതൊരു വലിയ മുന്തിയ സൂപ്പിനെക്കാളും മികച്ച ജൈവപോഷക സൂപ്പാണ് അസ്ത്രം. 

കാച്ചിലും വെട്ടുചേമ്പും വെള്ളരിക്കയും മോരും മറ്റും ചേർത്തുണ്ടാക്കുന്ന അസ്ത്രവും കഞ്ഞിയും ചേരുംപടി ചേരുന്ന ഭക്ഷണക്കൂട്ടാണ്. കുതിരമൂട്ടിൽ കഞ്ഞിക്ക് അസ്ത്രം കൂടിയേ തീരൂ. പ്ലാവിലകോട്ടി അതുകൊണ്ട് നല്ല ചൂടുള്ള അസ്ത്രവും കഞ്ഞിയും  കോരിക്കുടിക്കുമ്പോൾ പഴുത്ത പ്ലാവിലയുടെ  ഹൃദ്യമായ മണം കൂടി ചേരുമ്പോഴുള്ള  ആസ്വാദ്യത ഒന്നു വേറെതന്നെ. പഴയ കാലത്ത് കർഷകത്തൊഴിലാളികൾക്ക് പ്രാതലായി, അതായത് പ്രഭാതഭക്ഷണമായി നൽകിയിരുന്നത് കഞ്ഞിയും അസ്ത്രവുമായിരുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്ക് ഊർജപ്രധാനമായ ഭക്ഷണം!

കുതിരമൂട്ടിൽ കഞ്ഞി
ADVERTISEMENT

മുതിരപ്പുഴുക്ക്

കുതിരമൂട്ടിൽകഞ്ഞിയിലെ മറ്റൊരു പ്രധാന വിഭവമാണ് മുതിര. ഒരു കാലത്ത് ഓണാട്ടുകരയിലെ മലമ്പുരയിടങ്ങളിൽ മുതിര സമൃദ്ധമായി വിളഞ്ഞിരുന്നു. മുതിര തല്ലിക്കൊഴിച്ചെടുക്കുക ആയാസകരമായ ജോലിയാണ്. മുതിര തല്ലുന്നതുപോലെ തല്ലി എന്നൊരു പ്രയോഗംതന്നെ ഉണ്ടായിരുന്നു ഓണാട്ടുകരയില്‍. ഒരു ദാക്ഷിണ്യവുമില്ലാതെ പൊതിരെ തല്ലിയെന്നു സാരം. കുതിരയ്ക്കു നൽകുന്ന ആഹാരത്തിൽ പ്രധാനമാണ് മുതിര. മാംസ്യം, ജീവകങ്ങൾ, കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ  താരതമ്യേന വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന പയർവർഗവിളയാണ് മുതിര. പ്രമേഹം, വൃക്കരോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു ഫലപ്രദമായ പ്രതിരോധവുമാണിത്.  

ഐതിഹ്യപ്പെരുമ  ‘കൊഞ്ചും മാങ്ങയും’ 

ഇനി ചെട്ടികുളങ്ങര കുംഭഭരണിയുമായി ബന്ധപ്പെട്ട, കൗതുകകരമായ ഒരു ആചാരത്തെക്കുറിച്ച് പറയാം. ഉത്സവകാലത്ത് പ്രസാദംപോലെ ‘കൊഞ്ചും മാങ്ങയും’ കറി വിളമ്പുന്നതിന്റെ പിന്നിലെ രഹസ്യം. ഓണംപോലെതന്നെ പ്രധാനമാണ് ഇവിടെ കുംഭഭരണിയും. എല്ലാ വീടുകളിലും സദ്യവട്ടമൊരുക്കും. ബന്ധു മിത്രാദികളെല്ലാം എത്തിച്ചേരും. എന്തെല്ലാം വിഭവങ്ങൾ ഉണ്ടായാലും ‘കൊഞ്ചും മാങ്ങ’യുമില്ലാത്ത ഭര ണിയാഘോഷത്തെക്കുറിച്ച് ചെട്ടികുളങ്ങരക്കാർക്ക് ചിന്തിക്കാൻ കഴിയില്ല. ഇതിനു പിന്നിൽ ചെട്ടികുളങ്ങ രക്ഷേത്രത്തിലെ വിശിഷ്ട വഴിപാടായ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. 

കുത്തിയോട്ടം
ADVERTISEMENT

അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന കൊഞ്ചും മാങ്ങയും ചേർത്തുള്ള കറി കരിയാതെ പാത്രത്തിനടിയിൽ പിടിക്കാതെ നോക്കണേ എന്നു ദേവിയോട് മനംനൊന്തു പ്രാർഥിച്ചിട്ട്, കുത്തിയോട്ട വരവ് കാണാൻ പോയ വീട്ടമ്മയുടെ കഥ. വഴിയിലൂടെ വാദ്യഘോഷങ്ങളുമായി കുത്തിയോട്ടം കടന്നു പോകുമ്പോൾ അടുക്കളയിൽ നിന്ന വീട്ടമ്മ ധർമസങ്കടത്തിലായി. ദേവിയുടെ കുത്തിയോട്ട ഘോഷയാത്ര അടുത്തുപോയി കാണണം. അടുപ്പേലിരിക്കുന്ന കൊഞ്ചും മാങ്ങയും കറി കരിയാതെ നോക്കുകയും വേണം. ഒടുവിൽ ദേവിയെ മനസ്സിൽ ധ്യാനിച്ച് ‘എന്റെ ചെട്ടികുളങ്ങരയമ്മേ കൊഞ്ചും മാങ്ങയും കരിയാതെ നോക്കണേ, കുത്തിയോട്ടം  കണ്ടിട്ടുവരട്ടെ’ എന്നു പറഞ്ഞ് വീട്ടമ്മ പോയി. ഘോഷയാത്ര  മനം കുളിർക്കെ കണ്ട് മടങ്ങിവന്നപ്പോൾ കൊഞ്ചും മാങ്ങയും പാകമായിരിക്കുന്നതാണ് കണ്ടത്. ഈ വീട്ടമ്മയുടെ അനുഭവം നാട്ടിലാകെ വ്യാപിച്ചു. അങ്ങനെയാണ് ഭരണിക്ക് കൊഞ്ചും മാങ്ങയും  പ്രിയ വിഭവമായത്.  

കുംഭ ഭരണി സീസണിൽ ഉണക്കക്കൊഞ്ചിന്റെയും മാങ്ങയുടെയും കച്ചവടം തകൃതിയായി നടക്കും. കുംഭ ഭരണിക്ക് ദിവസങ്ങൾ മുൻപുതന്നെ ചാക്കുകണക്കിന് ഉണക്കച്ചെമ്മീനും പച്ചമാങ്ങയും ഇവിടെ വിൽപനയ്ക്കെത്തും. എവിടെ നോക്കിയാലും അവിടെല്ലാം ഉണക്കക്കൊഞ്ചും മാങ്ങയും വിൽപനയാണ്. കടകളിൽ മാത്രമല്ല, വഴിയോരങ്ങളിലും  കച്ചവടം പൊടിപൊടിക്കും. ചെറിയഴീക്കൽ, വലിയഴീക്കൽ, നീണ്ടകര, പുറക്കാട് തുടങ്ങിയ തീരദേശ ഗ്രാമങ്ങളിൽനിന്നാണ് മുൻപ് ഉണക്കച്ചെമ്മീനുമായി കച്ചവടക്കാർ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോൾ വിപണനസാധ്യത അറിഞ്ഞ് കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഉണക്കച്ചെ മ്മീനുമായി  ഭരണിക്ക് ആഴ്ചകൾ മുൻപുതന്നെ കച്ചവടക്കാർ ഇവിടെയെത്തി തമ്പടിക്കുന്നു. ലക്ഷക്കണക്കിനു  രൂപയുടെ ഉണക്കച്ചെമ്മീനും മാങ്ങയുമാണ് ഇക്കാലത്ത് ഇവിടെ വിറ്റഴിയുന്നത്. 

കുഭഭരണി ചന്ത

കുംഭ ഭരണി ചന്ത

ചെട്ടികുളങ്ങരയിലെ ഭരണിച്ചന്തയിൽ കിട്ടാത്തതായി ഒന്നുമില്ല. ‘ചെട്ടികുളങ്ങര ഭരണിച്ചന്തയിൽ ഇല്ലെങ്കിൽ പിന്നെ മറ്റെങ്ങുമില്ല’ എന്നൊരു ചൊല്ലുതന്നെയുണ്ട്.

ഓണാട്ടുകര പ്രദേശത്തെ കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളുടെയും കാർഷിക–ഗൃ ഹോപകരണങ്ങളുടെയും വിപണനകേന്ദ്രമായിരുന്നു ‘ഭരണിച്ചന്ത.’ കരിമ്പ് മുതൽ മുളകിൻതൈവരെയും കൊച്ചുതൂമ്പ മുതൽ മുളനാഴിവരെയും ഇവിടെനിന്നു വാങ്ങാമായിരുന്നു. ഓണാട്ടുകരയിലടക്കം കൃഷിയി ലുണ്ടായ അപചയം ചന്തയുടെ പഴയ പ്രതാപത്തിന് മങ്ങലേൽപിച്ചെങ്കിലും ‘ഭരണിച്ചന്ത’ ഇല്ലാതായിട്ടില്ല.

ഫോൺ: 9447220197

English summary: Chettikulangara Kumbha Bharani