പടന്നമാക്കലെ പയ്യന്മാർ വേറെ ലെവല്‍. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവര്‍ക്കും പ്രായം മുപ്പതിൽ താഴെ യെങ്കിലും കൊറോണക്കാലത്തെ

പടന്നമാക്കലെ പയ്യന്മാർ വേറെ ലെവല്‍. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവര്‍ക്കും പ്രായം മുപ്പതിൽ താഴെ യെങ്കിലും കൊറോണക്കാലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടന്നമാക്കലെ പയ്യന്മാർ വേറെ ലെവല്‍. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവര്‍ക്കും പ്രായം മുപ്പതിൽ താഴെ യെങ്കിലും കൊറോണക്കാലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടന്നമാക്കലെ പയ്യന്മാർ വേറെ ലെവല്‍. വീടിനു ചുറ്റും ഓടിനടന്നാണ് അധ്വാനം. വെറുതെ കഷ്ടപ്പെടുകയല്ല, കൈ നിറയെ കാശുണ്ടാക്കുകയുമാണ്. കോട്ടയം ജില്ലയില്‍ പൂഞ്ഞാറിനടുത്തുള്ള കുന്നോന്നിയിലെ നാട്ടുകാർ പറയുന്നത് അതിശയോക്തിയാണെന്നു കരുതേണ്ടാ. ഇരുവര്‍ക്കും പ്രായം മുപ്പതിൽ താഴെ യെങ്കിലും കൊറോണക്കാലത്തെ മത്സ്യക്കൃഷിയും പന്നിവളര്‍ത്തലും നൽകിയ കരുത്തിൽ രണ്ടുനില വീട് പണിതു താമസമാക്കി. എല്ലാ നേട്ടത്തിനും പിന്നിൽ അപ്പന്റെയും വല്യപ്പന്റെയും പ്രചോദനവും പരിശീല നവുമെന്ന് മിഥുനും സച്ചിനും. 

പന്നിക്കൂട് കഴുകാനും മീൻകുളത്തിൽ ചാടാനും മടിയില്ലാത്ത ഇവർക്ക് ഗസറ്റഡ് ഓഫിസറെയോ കോളജ് അധ്യാപകനെയോ മറികടക്കുന്ന വരുമാനമുണ്ട്. എന്നാൽ, ലക്ഷങ്ങൾ മുടക്കിയുള്ള ടാങ്കുകളോ ഹൈടക് സംവിധാനങ്ങളോ ഇല്ല. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത ഫാം സങ്കൽപങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.  

ADVERTISEMENT

അലങ്കാരമത്സ്യ പ്രജനനമാണ് തുടക്കം മുതലേ ഈ ഫാമിലെ മുഖ്യസംരംഭം. പ്രജനന ടാങ്കിലെ ഹാപ്പകളിലാണ് മത്സ്യക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുക. പിന്നീട് ഇവയെ 10 അടി വീതിയും 12 അടി നീളവും രണ്ടടി ആഴവുമുള്ള ചെറുടാങ്കുകളിലേക്കു മാറ്റി വളർത്തി വലുതാക്കുന്നു. ലാറ്റക്സ് സംഭരിക്കുന്ന നിരത്തി മീതേ കനം കുറഞ്ഞ പടുത വിരിച്ചാണ് ഇവ നിർമിക്കുക. പരമാവധി 2000 രൂപ മാത്രം ചെലവ് വരുന്ന എഴുപതോളം ചെറു ടാങ്കുകളാണ്  അടിസ്ഥാനസൗകര്യം. ഓരോ ടാങ്കിൽനിന്നും 2 മാസം കൂടു മ്പോൾ കുറഞ്ഞത് 15,000 രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെ ഇവർ വാരുന്നു. അപ്പോള്‍ മൊത്തം ടാങ്കുകളിൽനിന്നുള്ള വരുമാനമെത്രയെന്ന് ആലോചിച്ചുനോക്കൂ. ഏഞ്ചൽ ഫിഷ്, ഗപ്പി, പ്ലാറ്റി, സ്വോർഡ് ടെയിൽ, കോയി കാർപ്, ഫൈറ്റർ, പോളാർ പാരറ്റ്, സീബ്ര എന്നിവയാണ് ഇവിടെ പ്രജനനം നടത്തുന്ന പ്രധാന അ ലങ്കാരമത്സ്യങ്ങൾ. മറ്റു പല ഇനങ്ങളെയും വാങ്ങി ചില്ലറ വിൽപന നടത്തുന്നുമുണ്ട്. ജയന്റ് ഗൗരാമി, വാള, തിലാപ്പിയ തുടങ്ങിയ വളർത്തുമത്സ്യങ്ങളുടെ വില്‍പനയുമുണ്ട്. 

മത്സ്യക്കുളങ്ങൾ

അധ്യാപകനായിരുന്ന അച്ചാച്ചൻ ടോം കെ.ജേക്കബും വല്യപ്പൻ കെ.ടി.ജേക്കബും ചേര്‍ന്ന് 1985 മുതൽ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്നുണ്ട്. കോട്ടയം ജില്ലയിലെങ്ങുമുള്ള ചില്ലറവിൽപനശാലകളിൽ ഗപ്പിയും പ്ലാറ്റിയുമൊക്കെ എത്തിച്ച് അധിക വരുമാനം കണ്ടെത്താനും അവർക്കു കഴിഞ്ഞു. എന്നാൽ 2010 മുതൽ മിഥുനും സച്ചിനും കുളത്തിലിറങ്ങിയതോടെ കാര്യങ്ങൾ ശരവേഗത്തിലായി. കുളങ്ങളുടെ എണ്ണം 3–4 ഇരട്ടിയായി. വിപണനം 8 ജില്ലകളിലേക്കു വ്യാപിച്ചു. ഉൽപാദനം പതിന്മടങ്ങായി. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ഉൽപാദനം നേടാൻ അലങ്കാരമത്സ്യക്കൃഷിക്കുള്ള സാധ്യതതന്നെ ഇതിനൊരു കാരണം. പന്നിവളർത്തലും ഇവിടെ പണ്ടേയുണ്ട്. മാംസാവശ്യത്തിനുള്ള ഉൽപാദനമായിരുന്നു പ്രധാനം, ഒപ്പം ചെറിയ തോതിൽ പ്രജനനവും. എന്നാൽ കൊറോണക്കാലത്ത് സച്ചിനും മിഥുനും കാര്യങ്ങളാകെ ശാസ്ത്രീയമാക്കി. 10 പെൺപന്നികളും 2 ആൺപന്നികളുമുള്ള പ്രജനന യൂണിറ്റ് ആരംഭിച്ചു. അന്തഃപ്രജനനം ഒഴിവാക്കാന്‍ മുൻകരുതലെടുത്തു. തുടക്കത്തിൽ ചില അബദ്ധങ്ങള്‍ പറ്റിയെങ്കിലും തിരുത്തി മുന്നേറി. പ്രജനനത്തിനുള്ള പന്നികൾക്ക് അറവുമാലിന്യം മാത്രം നൽകിയതായിരുന്നു ഒരു തെറ്റ്. ആനുപാതികമല്ലാത്ത വളർച്ച മൂലം പ്രസവം സങ്കീർണമാകാനും കുഞ്ഞുങ്ങൾ നഷ്ടപ്പെടാനും ഇതിടയാക്കി. ബിയർ വേസ്റ്റും തവിടും പിണ്ണാക്കും അരിയും ഹോട്ടൽ വേസ്റ്റും മാത്രം ശരിയായ അനുപാതത്തിൽ നൽകിത്തുടങ്ങിയതോടെ പ്രശ്നങ്ങൾ മാറി. ഓരോ പ്രസവത്തിലെയും കൂടുതൽ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞു. എന്നാൽ പ്രജനനത്തിനായി വളർത്തുമ്പോൾ മാത്രമേ ഈ തീറ്റക്രമം പ്രായോഗികമാകൂ എന്നു സച്ചിൻ. മാംസോൽപാദനത്തിന് അതു ചേരില്ല. അങ്ങനെ കൊടുത്താല്‍  ഒരു മാസം 25,000 രൂപയുടെ തീറ്റ വേണ്ടിവരും. 8 മാസം അത്തരം തീറ്റ നൽകിയാൽ കശാപ്പ് കഴിയുമ്പോൾ ചിട്ടി പിടിച്ചതുപോലെയാകും, മുടക്കിയത് തിരിച്ചു കിട്ടു‌മെന്നു മാത്രം– മിഥുൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 110 പന്നിക്കുഞ്ഞുങ്ങളെയാണ് ഇവർ വിറ്റത്. 

മിഥുനും സച്ചിനും
ADVERTISEMENT

ഹോട്ടൽ വേസ്റ്റും അറവുശാലകളിലെ വേസ്റ്റുമൊക്കെ സൗജന്യമായി ലഭിക്കാൻ സാഹചര്യമുണ്ടെങ്കിൽ ഒറ്റപ്പെട്ടു കിടക്കുന്ന പറമ്പുകൾ കണ്ടെത്തി വാണിജ്യാടിസ്ഥാനത്തില്‍ പന്നിവളർത്തലാകാം. എന്നാൽ  അറവുശാലകളിലെ അവശിഷ്ടങ്ങൾ ലഭിക്കുന്നതിനും കൊണ്ടുവരുന്നതിനും ഏറെ കടമ്പകളുണ്ട്. പകരം കമ്പനിത്തീറ്റയും ഗോതമ്പുതവിടും പിണ്ണാക്കുമൊക്കെ വാങ്ങിക്കൊടുത്താൽ അറ്റാദായം നാമമാത്രമാകുമെന്നും  ഉറപ്പ്.  

സമീപപ്രദേശങ്ങളിലെ കർഷകകുടുംബങ്ങളിലെ സുഹൃത്തുക്കളിൽ ഏറെപ്പേരും വിദേശത്തുപോയി. അവർ അലങ്കാരമത്സ്യങ്ങളും മറ്റും വിറ്റിരുന്ന വിപണി കൂടി ഞങ്ങൾക്കു കിട്ടി– മിഥുന്റെ വാക്കുകൾ കാർഷിക രംഗത്ത് ആസന്നമായ വിപത്തിന്റെ സൂചന കൂടിയാണ്. 

തറവാടിന്റെ വരാന്തയിൽ അലങ്കാരമത്സ്യ വിപണനം
ADVERTISEMENT

അനുഭവപാഠങ്ങൾ – പന്നിപ്രജനനം

ഒരു വർഷമെങ്കിലും പന്നിയെ വളർത്തി പരിചയമില്ലാത്തവർ ഈ പണിക്കു പോകരുത്– എന്നാൽ മാംസത്തിനായുള്ള വളർത്തലിലെ പല തലവേദനകളും പ്രജനന യൂണിറ്റുകൾക്ക് ഇല്ല. പന്നികളുടെ എണ്ണം കുറവായതിനാൽ സ്ഥലവും കുറച്ചു മതി. ഭക്ഷണ, മാംസാവശിഷ്ടങ്ങൾ മിതമായ തോതിൽ മാത്രം നൽകുന്നതിനാൽ മറ്റ് തീറ്റകൾക്കായി വലിയ തുക മുടക്കേണ്ടിവരും. പക്ഷേ പന്നിക്കുഞ്ഞുങ്ങൾക്ക്  ഇറച്ചിയുടെ  ഇരട്ടി മൂല്യമുണ്ടെന്നു മറക്കരുത്. നല്ല മാതൃഗുണമുള്ള 3 തള്ളപ്പന്നികളുടെ യൂണിറ്റുണ്ടെങ്കിൽ 15 മാസംകൊണ്ട് 60 കുഞ്ഞുങ്ങളെ ലഭിക്കാം. 50 എണ്ണമെങ്കിലും വിൽക്കാൻ കഴിഞ്ഞാൽ ഒന്നിന് 4000 രൂപ നിരക്കിൽ വരുമാനം കണക്കുകൂട്ടിക്കൊള്ളൂ. സമീകൃതാഹാരം നൽകി വളർത്തണമെന്നത് പ്രജനനത്തില്‍ നിർണായകം. തള്ളപ്പന്നികളുടെ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമല്ലോ. 

ഫോൺ– 7907158334

English summary: Brothers who earn lakhs without spending lakhs