‘അപ്പൊ കുറച്ചു വെള്ളം ചേർക്കാമല്ലേ...’ നാടോടിക്കാറ്റിലെ വിജയനോട് ദാസൻ ഇങ്ങനെ ചോദിക്കുന്നത് അര മനസ്സോടെയാണ്. സിനിമയിലെ പാൽക്കച്ചവടം ദുരന്തത്തിൽ കലാശിച്ചു. ‘മായ’വാർത്തകൾ പ്രചരിക്കുമ്പോൾ വാങ്ങുന്ന പാലിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പിക്കും? എന്നാൽ, തൊഴുത്തിലെത്തി കറവ നേരിൽക്കണ്ടു പാൽ വാങ്ങാനൊക്കുമോ? ഒപ്പം ഏതു പശുവിന്റെ പാലാണു വേണ്ടതെന്നു തിരഞ്ഞെടുക്കാൻ അവസരം കൂടിയുണ്ടെങ്കിലോ? അതും വേണ്ട, പാൽ സ്വയം കറന്നെടുത്തോളൂവെന്നാണെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നമല്ലേ, സംഭവം സത്യമാണ്. ആലപ്പുഴ ചന്ദനക്കാവ് ചെമ്പകശേരി മഠത്തിലേക്കു വരൂ. ഇതെല്ലാം നടക്കും. മഠത്തിലെ പതിറ്റാണ്ടുകളുടെ ക്ഷീരസംരംഭ പൈതൃകമുള്ള തൊഴുത്തിൽ ഏതാനും വർഷങ്ങളായി പശുക്കളെ വളർത്തുന്നത് ആലപ്പുഴ ചുങ്കം സ്വദേശിയായ പുത്തൻചിറ പുത്തൻവീട്ടിൽ സജീറാണ്. വെള്ളം മാത്രമല്ലേ, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഫോർമലിനും അഫ്ലാടോക്സിനും ഹൈഡ്രജൻ പെറോക്സൈഡുമൊന്നുമില്ലാത്ത ശുദ്ധമായ പശുവിൻപാൽ കണ്ടറിഞ്ഞു വാങ്ങാൻ തൊഴുത്തിൽ പുലർച്ചെ 5.30 മുതൽ ആളുകൾ ക്യൂവാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിറ്റാണ്ടുകളുടെ പാരമ്പര്യം

ADVERTISEMENT

പതിറ്റാണ്ടുകൾക്കുമുൻപ് ആയിരക്കണക്കിന് പശുക്കളുടെ കേന്ദ്രമായിരുന്നു ഇന്നത്തെ ആലപ്പുഴ നഗരവും പരിസരപ്രദേശങ്ങളും. അതും നൂറുകണക്കിന് പശുക്കളുള്ള ഫാമുകൾ ഉണ്ടായിരുന്ന പ്രദേശം. എന്നാൽ, ഇന്ന് അപൂർവമായി മാത്രമേ ഈ പ്രദേശത്ത് പശുക്കളുള്ളൂ. തലമുറകളായി പശുക്കളെ വളർത്തിവന്നിരുന്ന ചില കുടുംബങ്ങളിലെ ഇളംതലമുറക്കാർ പശുക്കളോടുള്ള ഇഷ്ടംകൊണ്ട് വളർത്തുന്ന പശുക്കളാണ് അവയിലേറെയും. അത്തരത്തിലൊരു ഫാമാണ് ചെമ്പകശേരിയിലുമുള്ളത്. നല്ല പാൽ ലഭിക്കാനും അതുപോലെതന്നെ ഉപഭോക്താക്കൾക്ക് നൽകാനും ഒപ്പം ഒരാൾക്ക് ഒരു ജീവിതമാർഗമാകാനുംവേണ്ടിയാണ് ഈ ഫാം തുടങ്ങിയതെന്ന് സ്ഥലമുടമ ഡി. പ്രതാപ് പറയുന്നു. വീടിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്ത് പശുക്കൾക്കായി പുൽക്കൃഷി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട് പ്രതാപ്. പ്രതാപിന്റെ മുത്തച്ഛന്റെയും അച്ഛന്റെയും കാലത്ത് വിപുലമായ രീതിയിൽ ഡെയറിഫാം പ്രവർത്തിച്ചിരുന്നു.

തലമുറകൾ കടന്നപ്പോൾ ജോലിയായി മാറിയെങ്കിലും ക്ഷീരമേഖലയോടുള്ള അടുപ്പം കൈവിടാൻ കഴിഞ്ഞില്ലെന്ന് പുന്നപ്രയിലെ കൃഷി ഓഫീസറായ ജഗന്നാഥ് ബാലദുരൈസ്വാമിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ അസി.പ്രഫസർ ഭാര്യ ഡോ. സുധർമ രാമകൃഷ്ണനും പറയുന്നു. ജഗന്നാഥിന്റെയും പ്രതാപിന്റെയും ഏതാനും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് സജീർ ഡെയറി ഫാം നടത്തുന്നത്. 1950കളിൽ മുതൽ ജഗന്നാഥ് ഡെയറി എന്ന പേരിൽ ഇപ്പോഴത്തെ ആലപ്പുഴ നഗരത്തിൽ വിപുലമായ രീതിയിൽ ഡെയറി ഫാം നടത്തിക്കൊണ്ടുപോന്നിരുന്ന കുടുംബമായിരുന്നു ജഗന്നാഥിന്റേത്. അന്നു മുതൽ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ അഭിഷേകത്തിനായി പാൽ നൽകിയിരുന്നതും അദ്ദേഹത്തിന്റെ കുടുംബമായിരുന്നു. കോളജ് പഠനകാലം വരെ താനും ഫാം നന്നായി കൊണ്ടുപോയിരുന്നുവെന്ന് ജഗന്നാഥ്. പിന്നീട് ജോലി ലഭിച്ചതോടെ അമ്പലത്തിലേക്ക് അഭിഷേകത്തിനുള്ള പാലിനു മാത്രമായി പശുക്കളെ വളർത്തിപ്പോരുകയായിരുന്നു. ഈ അവസരത്തിലാണ് സുഹൃത്തായ സജീർ പശുക്കളെ ജഗന്നാഥിന്റെ വീട്ടിൽ പാർപ്പിച്ചത്.

സജീർ ഡെയറി ഫാമിൽ

വർഷങ്ങളായി പശുക്കച്ചവടവും പാൽ വിൽപനയുമൊക്കെയായി ജീവിച്ചിരുന്ന സജീറിന് വീടു നിർമാണത്തോടെ പശുവളർത്തൽ ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജഗന്നാഥിന്റെ വീട്ടിലേക്ക് പശുക്കളെ മാറ്റിപ്പാർപ്പിച്ചത്. തൊഴുത്തിൽ വീണ്ടും പശുക്കൾ നിറഞ്ഞതോടെ ജഗന്നാഥിനും സന്തോഷം. അങ്ങനെ സുഹൃത്തുക്കളായ പ്രതാപ്, ശങ്കർ, സത്യനാരായണൻ, കാഞ്ചന എന്നിവരുടെ സഹായത്തോടെ സജീറിന് സാമ്പത്തിക പിന്തുണ നൽകി ഫാം വിപുലീകരിച്ചു നൽകി. വിൽപനയും വളർത്തലും കുറേക്കൂടി എളുപ്പമാകാൻവേണ്ടി പ്രതാപിന്റെ തൊഴുത്തിലേക്ക് പശുക്കളെ മാറ്റുകയും ചെയ്തു.

പുലർച്ചെ മുതൽ ആളെത്തും, കറവ കണ്ട് പാൽ വാങ്ങാം, വേണമെങ്കിൽ കറവ നടത്താം

ADVERTISEMENT

ശുദ്ധമായ പാൽ നേരിട്ട് വാങ്ങാനുള്ള അവസരം നൽകിയപ്പോൾ പ്രദേശവാസികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചതെന്ന് സജീർ. നേരിട്ട് കണ്ടു വാങ്ങാമെന്നു മാത്രമല്ല ഇഷ്ടമുള്ള പശുവിനെ തിര‍ഞ്ഞെടുക്കാനും അവസരമുണ്ട്. പാൽ വാങ്ങാൻ ആളുകൾ എത്തുന്നതനുസരിച്ച് മാത്രമാണ് കറവ. അതുകൊണ്ടുതന്നെ പശുവിന്റെ അകിടിൽനിന്ന് ബക്കറ്റിലേക്ക് പതഞ്ഞു വീഴുന്ന പാലിന്റെ അതേ ഇളംചൂടോടെയും പതയോടെയും തന്നെ ആളുകൾക്ക് വാങ്ങിക്കൊണ്ടു പോകാൻ കഴിയുന്നു. എത്തുന്നതനുസരിച്ച് ഉപഭോക്താക്കൾ തങ്ങളുടെ പാൽപാത്രം തൊഴിത്തിനുള്ളിലെ സ്റ്റെയിൻലെസ് സ്റ്റീലിലുള്ള മേശയിൽ വരിവരിയായി വയ്ക്കും. അതുകൊണ്ടുതന്നെ ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന മുൻഗണനയ്ക്ക് ഒരു മാറ്റവും ഇവിടെയില്ല. 

കാത്തിരിക്കാൻ ബുദ്ധിമുട്ടില്ലേ എന്നു ചോദിച്ചാൽ ‘നല്ല ഡോക്ടറെ കാണാൻ നമ്മൾ എത്ര നേരം വേണമെങ്കിലും കാത്തിരിക്കില്ലേ, അതുപോലെ ഈ കാത്തിരിപ്പ് ഒരു ബുദ്ധിമുട്ടല്ലെ’ന്നാണ് ഉപഭോക്താക്കൾ പറയുന്നതെന്ന് സജീർ. കറവ അറിയാവുന്നവർക്ക് കറവയ്ക്കും ഇവിടെ അവസരമുണ്ട്. സജീറിന്റെ ക്ഷീരസംരംഭത്തിലെ ഉപഭോക്താക്കളുടെ പട്ടികയിൽ സാധാരണക്കാർ മുതൽ ഡോക്ടർമാർവരെയുള്ളവരുണ്ട്.

ഓരോ പശുവിന്റെയും പാൽ കറന്ന് അരിച്ച് ആവശ്യാനുസരണം തൂക്കി വിൽക്കുന്നതാണ് രീതി. ലീറ്ററിന് 65 രൂപ നിരക്കിൽ സെറ്റ് ചെയ്ത ഇലക്ട്രോണിക് വെയിങ് മെഷീൻ ഇതിനായി ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ കൃത്യമായ അളവിൽ പാൽ നൽകാൻ കഴിയും. ലീറ്റർ അടിസ്ഥാനത്തിൽ അല്ലാതെ 50 രൂപ, 60 രൂപ തുടങ്ങി 100 രൂപയ്ക്കു പോലും പാൽ ലഭിക്കും.

പുലർച്ചെ 5.30 മുതൽ 7.30 മുതലാണ് ആദ്യഘട്ട പാൽവിതരണം. ഉച്ചയ്ക്കുശേഷം 3.30 മുതൽ 5.30 വരെയും. രാവിലെ തൊഴുത്തിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് വഴിവക്കിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞുള്ള പാൽ പൂർണമായും തൊഴുത്തിലെത്തിയാണ് ഉപഭോക്താക്കൾ വാങ്ങുക. തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചശേഷമാണ് കറവെയന്ന് സജീർ. കൈക്കറവയാണ് സ്വീകരിച്ചുപോരുന്ന രീതി. അകിടുവീക്കം പോലുള്ള പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കൈക്കറവ സാഹായിക്കുന്നു. കറവയ്ക്കു ശേഷം പശുക്കൾക്ക് തിരി രൂപത്തിലുള്ള സാന്ദ്രിത തീറ്റ നൽകും. ഒരു നേരം 10 ലീറ്റർ പാലുള്ള പശുവിന് ഏകദേശം 8 കിലോ സാന്ദ്രിത തീറ്റയാണ് ദിവസം നൽകുന്നത്. ഒരു നേരം വൈക്കോലും ഒരു നേരം തീറ്റപ്പുല്ലും നൽകുന്നു. ഇതിനായി രണ്ടേക്കറോളം സ്ഥലത്ത് പുൽക്കൃഷി ചെയ്തിരിക്കുന്നു. തോഴുത്ത് കഴുകുന്ന വെള്ളം പ്രത്യേക ടാങ്കിൽ ശേഖരിച്ച് പുല്ലിന് വളമായി നൽകുന്നു. സ്പ്രിംഗ്ലർ ഉപയോഗിച്ച് നനയും നൽകുന്നുണ്ട്.

വൃത്തിയുള്ള തൊഴുത്ത്. കുടിവെള്ളം തൊട്ടടുത്ത്
ADVERTISEMENT

വൃത്തി പ്രധാനം

തൊഴുത്തു സന്ദർശിച്ച് പാൽ വാങ്ങാൻ അവസരം ഒരുക്കുന്നതുകൊണ്ടുതന്നെ വൃത്തിക്ക് ഇവിടെ ഒരു വിട്ടുവീഴ്ചയുമില്ല. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് തനിക്ക് വലുതെന്ന് സജീർ. റബർ മാറ്റ് വിരിച്ച തറയിൽ ചാണകം അപ്പപ്പോൾത്തന്നെ നീക്കം ചെയ്യും. അതുപോലെ തൊഴുത്തും പശുക്കളും എപ്പോഴും വൃത്തിയായിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.

9 പശുക്കളും തികയാത്ത പാലും

9 പശുക്കളാണ് നിലവിൽ ഇവിടെയുള്ളത്. അതിൽ 8 എണ്ണം കറവയിലുണ്ട്. നേരത്തെ 125 ലീറ്റർ പ്രതിദിന ഉൽപാദനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ 100 ലീറ്റർ പാലാണുള്ളത്. അതുകൊണ്ടുതന്നെ പാൽ തികയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും സജീർ. എങ്കിലും പരമാവധി പേർക്ക് നൽകാൻ ശ്രമിക്കാറുണ്ടെന്നും സജീർ.

പാലിൽ അമോണിയയും ഫോർമലിനുമെല്ലാം തുടർക്കഥയാകുമ്പോൾ... പാലെന്നു തോന്നിക്കുന്ന പദാർഥം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമ്പോൾ.... ശുദ്ധമായ നറുംപാൽ വിശ്വസിച്ച് വാങ്ങാൻ അവസരമൊരുക്കുന്ന കർഷകരുടെ ഇത്തരം സംരംഭങ്ങൾ വ്യാപകമാകുക തന്നെ വേണം. നല്ല പാലിലൂടെ മെച്ചപ്പെടട്ടെ നമ്മുടെ ആരോഗ്യം...

ഫോൺ: 9048484994