കംപ്യൂട്ടർ സ്ഥാപനങ്ങളും പ്രസുമൊക്കെ നടത്തിയിരുന്ന യുവ എൻജിനീയർ ഇന്ന് അറിയപ്പെടുന്നത് ഇന്ത്യൻ പശുക്കളുടെ സംരക്ഷകനായാണ്. കോവിഡ് കാലത്ത് ഒരു പശുവിനെ വളര്‍ത്തിത്തുടങ്ങിയതാണ് കോട്ടയം ആനിക്കാട് സ്വദേശി വി.ഹരി. ഇന്നത് മഹാലക്ഷ്മിയെന്ന ഗോശാലയാണ്. ഇലക്ട്രോണിക്സ് എൻജിനീയറായ ഹരി കംപ്യൂട്ടറുമായി ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കംപ്യൂട്ടർ സ്ഥാപനങ്ങളും പ്രസുമൊക്കെ നടത്തിയിരുന്ന യുവ എൻജിനീയർ ഇന്ന് അറിയപ്പെടുന്നത് ഇന്ത്യൻ പശുക്കളുടെ സംരക്ഷകനായാണ്. കോവിഡ് കാലത്ത് ഒരു പശുവിനെ  വളര്‍ത്തിത്തുടങ്ങിയതാണ് കോട്ടയം ആനിക്കാട് സ്വദേശി വി.ഹരി. ഇന്നത് മഹാലക്ഷ്മിയെന്ന ഗോശാലയാണ്. ഇലക്ട്രോണിക്സ് എൻജിനീയറായ ഹരി കംപ്യൂട്ടറുമായി ബന്ധപ്പെട്ട ബിസിനസില്‍ പച്ചപിടിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ്. എല്ലാം പൂർണമായും അടച്ചു പൂട്ടപ്പെട്ടപ്പോൾ കൃഷിയിലൂടെയാണ് ഇനി നിലനിൽപെന്ന് പലരെയുംപോലെ ഹരിയും തിരിച്ചറിഞ്ഞു. 

ഹരി. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

റെഡ് സിന്ധി ഇനത്തിൽനിന്നാണു തുടക്കം. അവൾക്ക് മഹാലക്ഷ്മി എന്നു പേരിട്ടു. പിന്നാലെ ദേവകി, രാധ, ‌യശോദ, ദ്രൗപദി, നന്ദ, താര, നന്ദിനി തുടങ്ങി മുപ്പതോളം പശുക്കള്‍ എത്തിയതോടെ ഹരിയുടെ വീട്ടുമുറ്റത്ത് ഗോശാല ഉയർന്നു, അതിന് ആദ്യ പശുവിന്റെ പേരും നൽകി, മഹാലക്ഷ്മി ഗോശാല. തഞ്ചാവൂർ കൃഷ്ണ, കാംഗ്രേജ്, താർപാർക്കർ, കാങ്കയം, ഗിർ, വെച്ചൂർ, കാസർകോടൻ കുള്ളൻ, കപില എന്നിങ്ങനെ 15ൽപരം ഇന്ത്യൻ ഇനങ്ങളിലുള്ള പശുക്കളാണ് ഇവിടെയുള്ളത്.

ADVERTISEMENT

കാഴ്ചയിൽ പഴമയുടെ ആഢ്യത്വം തുളുമ്പുന്ന പരമ്പരാഗത രൂപത്തിലാണ് ഗോശാലയുടെ നിര്‍മാണം.  വൃന്ദാവനക്കാഴ്ചകൾ ചുമരുകളിൽ വരച്ചിരിക്കുന്നു. പശുക്കൾക്കൊന്നിനും മൂക്കുകയർ ഇല്ല എന്നതാണ് ഈ ഗോശാലയുടെ ഒരു സവിശേഷത. കൃഷിയിടത്തിൽ മേയാനും ഓടിനടക്കാനുമുള്ള അവസരവും നൽകുന്നുണ്ട്. ആവശ്യാനുസരണം വെള്ളം ലഭ്യമാക്കാൻ തൊഴുത്തില്‍ ഓട്ടമാറ്റിക്  സംവിധാനമുണ്ട്.   

ഹരിയുടെ മകൾ മുകുന്ദയും കാംഗ്രേജ് ഇനം പശുവും അടുത്ത ചങ്ങാതിമാർ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ

ഇന്ത്യൻ ജനുസ്സുകളുടെ സവിശേഷതകളും അവയുടെ ചാണകത്തിന്റെ മേന്മയുമെല്ലാം ഫാമിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. പശുക്കളെ കാണാനും അവയെ അടുത്തറിയാനും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഫാം സന്ദർശിക്കാറുണ്ട്. 

ഹരിയും കുടുംബവും കാംഗ്രേജ് ഇനം പശുവിനൊപ്പം. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ADVERTISEMENT

പാലല്ല വരുമാനം

ഡെയറിഫാമുകളുടെ പ്രധാന വരുമാനം പാൽ വിൽപനയാണെങ്കിൽ ഹരിയുടെ ഫാമിൽ അങ്ങനെയല്ല. ഇവിടെ വരുമാനം ചാണകമാണ്. ഉത്തരേന്ത്യൻ പശുക്കൾക്കു മികച്ച പാലുൽപാദനമുണ്ടെങ്കിലും കുട്ടി കുടിച്ചതിനുശേഷമുള്ളതേ കറന്നെടുക്കൂ. പ്രസവിക്കാത്തതും കറവയില്ലാത്തതുമായ പശുക്കളെ ഉപേക്ഷിക്കാറുമില്ല. മറ്റുള്ളവര്‍ ഉപേക്ഷിച്ചവയും അറവുശാലയിൽനിന്നെത്തിയവയുമൊക്കെ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പശുക്കളുടെ എണ്ണത്തിന് ആനുപാതികമായി പാലുൽപാദനം ഇവിടെയില്ല. ലഭിക്കുന്ന വളരെക്കുറച്ചു പാൽ വീട്ടാവശ്യത്തിനും നെയ്യുൽപാദനത്തിനും എടുക്കുന്നു. വൈക്കോലും പുല്ലും തവിടുമൊക്കെയാണു തീറ്റ.

ഹരി കുള്ളൻ പശുക്കളുടെ തൊഴുത്തിൽ. ചിത്രം: എജിൻ കെ. പോൾ/കർഷകശ്രീ
ADVERTISEMENT

ഫാമിലെ ചെലവിനുള്ള വകയുണ്ടാക്കാന്‍ വഴി ആലോചിച്ചപ്പോഴാണ് ചാണകത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് എത്തിയത്. ചാണകപ്പൊടി, നടീൽമിശ്രിതം, ജീവാമൃതം തുടങ്ങി നാൽപതോളം ഉൽപന്നങ്ങൾ തയാറാക്കി ഫാമിലെ ഔട്‌ലെറ്റ് വഴിയും ഓൺലൈൻ ആയും വിൽക്കുന്നു. ഹെൽത്ത്, ബ്യൂട്ടി, വെൽനെസ്, ഫുഡ് തുടങ്ങി ഒൻപതോളം വിഭാഗങ്ങളിലായി മുന്നൂറോളം ഉൽപന്നങ്ങളാണ് നേരിട്ടും വെബ്സൈറ്റ് (ibconline.co.in) വഴിയും ആവശ്യക്കാരിലെത്തിക്കുന്നത്.  കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 30ൽ അധികം സംസ്ഥാനങ്ങളിലായി 21,000 പിൻകോഡുകളിൽ ഉൽപന്നങ്ങൾ ഡെലിവറി ചാർജ് ഇല്ലാതെ എത്തിച്ചു നൽകുമെന്ന് ഹരി. ‘പരസ്യത്തിനായി പണം ചെലവഴിക്കാറില്ല. ആ തുക ഉപയോഗിച്ചാണ് സൗജന്യമായി ഉൽപന്നങ്ങൾ അയച്ചുകൊടുക്കുന്നത്. ഒരു തവണ വാങ്ങിയവർ വീണ്ടും വാങ്ങുമെന്നുള്ള വിശ്വാസമുണ്ട്’–ഹരി പറയുന്നു. 

ഫോൺ: 9745107911