കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂവി നിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. മഴ മാറിയാൽ പിന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ബൊഗൈൻവില്ലയുടെ ആധിപത്യമാണ്. എത്രയോ നിറങ്ങളിൽ പൂക്കളുമായി കത്തുന്ന വെയിലിനെ ലവലേശം ഗൗനിക്കാതെ തല ഉയർത്തി നിൽക്കുന്നു കടലാസുപൂച്ചെടി. ബോൺസായ്

കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂവി നിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. മഴ മാറിയാൽ പിന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ബൊഗൈൻവില്ലയുടെ ആധിപത്യമാണ്. എത്രയോ നിറങ്ങളിൽ പൂക്കളുമായി കത്തുന്ന വെയിലിനെ ലവലേശം ഗൗനിക്കാതെ തല ഉയർത്തി നിൽക്കുന്നു കടലാസുപൂച്ചെടി. ബോൺസായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂവി നിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. മഴ മാറിയാൽ പിന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ബൊഗൈൻവില്ലയുടെ ആധിപത്യമാണ്. എത്രയോ നിറങ്ങളിൽ പൂക്കളുമായി കത്തുന്ന വെയിലിനെ ലവലേശം ഗൗനിക്കാതെ തല ഉയർത്തി നിൽക്കുന്നു കടലാസുപൂച്ചെടി. ബോൺസായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂവി നിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. മഴ മാറിയാൽ പിന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ ബൊഗൈൻവില്ലയുടെ ആധിപത്യമാണ്. എത്രയോ നിറങ്ങളിൽ പൂക്കളുമായി കത്തുന്ന വെയിലിനെ ലവലേശം ഗൗനിക്കാതെ തല ഉയർത്തി നിൽക്കുന്നു കടലാസുപൂച്ചെടി.

ബോൺസായ് ആക്കാം

ADVERTISEMENT

ഇന്നു ബൊഗൈൻവില്ല വെറുമൊരു അലങ്കാരച്ചെടിയല്ല. ബോൺസായ് തയാറാക്കാനും ഗ്രാഫ്റ്റ് ചെയ്ത് ഒരു ചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചുണ്ടാകാനും ആകർഷകമായ ആകൃതിയിൽ രൂപപ്പെടുത്തിയെടുക്കാനും പറ്റുമെന്നതിനാൽ ഈ പൂച്ചെടിക്കു നല്ല ഡിമാൻഡാണ്. അനാകർഷകമായ കുഞ്ഞൻ പൂക്കൾക്കു ചുറ്റുമുള്ള വർണ ഇലകളാണു പൂങ്കുലയുടെ ഭംഗി. കണ്ടു മടുത്ത പിങ്ക്, വെള്ള പൂക്കളുടെ സ്ഥാനത്ത് ഇളം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വൈലറ്റ് തുടങ്ങിയ നിറങ്ങളിലും വർണക്കൂട്ടുകളിലുമുള്ള പൂക്കളുണ്ടാകുന്ന എത്രയോ ഇന ങ്ങൾ ഇന്നു ലഭ്യമാണ്. ലൈലാക് നിറത്തിൽ നാണംകുണുങ്ങിപ്പൂക്കളുമായി ‘ലോല’ ഇനം ആരുടെ മനമാണു കവരാത്തത്. മഴക്കാലത്തും പൂവിടുന്ന ഇനമാണു ലോല.

ബൊഗൈൻവില്ലയുടെ നാടൻ ഇനങ്ങളും പുതിയ ഇനങ്ങളും തമ്മിൽ എന്താണു വ്യത്യാസമെന്നു നോക്കാം. നാടൻ ഇനം വർഷത്തിൽ 2 – 3 തവണ പൂവിടുമ്പോൾ നൂതന ഇനങ്ങൾ കുറഞ്ഞത് 6 – 7 തവണ പൂക്കും. പല പുതിയ ഇനങ്ങൾക്കും മുള്ളുകൾ ഇല്ല. ബലം കുറഞ്ഞു വള്ളിപോലുള്ള കമ്പുകളാണ് ഇവയ്ക്കുള്ളത്. ഇവ അനായാസം വള്ളിച്ചെടിയായി പടർത്തി കയറ്റാം. കൊമ്പുകോതി കുറ്റിച്ചെടിയായി പരിപാലിക്കുകയും ആവാം. മഴക്കാലം കഴിഞ്ഞ് ഒക്ടോബർ മുതൽ മേയ് വരെ ബൊഗൈൻവില്ലയിൽ പല തവണ പൂക്കൾ കാണാനാകും. ചുട്ടുപൊള്ളും വെയിലുള്ള ടെറസിനു വർണച്ചാർത്തു നൽകാൻ ബൊഗൈൻവില്ലയ്ക്കു പകരക്കാരനില്ല. 

വളര്‍ത്താനെളുപ്പം

ബൊഗൈ‍ൻവില്ല ശേഖരണം ഹോബിയാക്കിയ പലരുമുണ്ട്. ലളിതമായ പരിചരണം, പൂക്കൾ ചെടിയിൽ ഏറെ നാൾ കൊഴിയാതെ നിൽക്കുന്ന പ്രകൃതം, വിപണിലഭ്യത എന്നിവയാണ് ഇവരെ ഈ ഹോബിയിലേക്ക് ആകർഷിക്കുന്നത്. 100 രൂപയ്ക്കു മുതൽ ലഭ്യമായ നാടൻ ഇനങ്ങൾ കൂടാതെ, 2000 രൂപ വരെ വിലയുള്ള നൂതന ഇനങ്ങളും വിപണിയിലുണ്ട്. പല വീട്ടമ്മമാരുടെയും വരുമാനമാർഗവുമാണു ബൊഗൈ‍ൻവില്ല ചെടികൾ.  പലതും ഇളം കമ്പു നട്ട് വളർത്തിയെടുക്കാം. എന്നാൽ, നവീന ഇനങ്ങളുടെ തൈകൾ പതിവച്ചോ ഗ്രാഫ്റ്റ് ചെയ്തോ മാത്രമേ തയാറാക്കാനാവൂ.

ഗ്രാഫ്റ്റിങ്
ADVERTISEMENT

കമ്പ് മുറിച്ചു നടുന്ന വിധം

ബൊഗൈൻവില്ലയുടെ പല നൂതന ഇനങ്ങളും കമ്പു മുറിച്ചു നട്ടുവർത്തിയെടുക്കാൻ പറ്റും. ഇളം കമ്പുകളാണ് ഇതിനു തിരഞ്ഞെടുക്കേണ്ടത്. നടാൻ ഉപയോഗിക്കുന്ന തണ്ടിന്റെ തലപ്പ് നീക്കം ചെയ്യണം. തൊട്ടുതാഴെ 5 ഇഞ്ച് നീളത്തിലുള്ള ഭാഗം മുറിച്ചെടുത്തു ഞെട്ട് മാത്രം നിർത്തി ഇലകൾ കളയണം. മുറിഭാഗത്തുനിന്നു വേഗത്തിൽ വേരുകൾ ഉണ്ടാകാൻ ചിരട്ടക്കരിയും റൂട്ടെക്സും കലർത്തിയ മിശ്രിതം നന്ന്. ഇതിനായി 4 സ്പൂൺ ചിരട്ടക്കരി പൊടിച്ചെടുത്തതിൽ ഒരു സ്പൂ‍ൺ റൂട്ടെക്സ് കലർത്തിയതു മതി. കമ്പിന്റെ മുറിഭാഗം ഈ മിശ്രിതത്തിൽ മുക്കിയശേഷം നടാം. ആറ്റുമണലും ചകിരിച്ചോറും കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിൽ കമ്പു നടാം. കമ്പു നട്ടശേഷം പ്ലാസ്റ്റിക് കവർകൊണ്ടോ അല്ലെങ്കിൽ വായ്ഭാഗം നീക്കിയ മിനറൽ വാട്ടർ കുപ്പികൊ ണ്ടോ മൂടി ഉള്ളിലെ ഈർപ്പാവസ്ഥ കൂട്ടുന്നത് പുതിയ തളിർപ്പുകൾ ഉണ്ടാവാൻ ഉപകരിക്കും. കമ്പു നട്ട ശേഷം തണലത്തുവച്ചു സംരക്ഷിക്കുകയും മിശ്രിതം മാത്രം ആവശ്യാനുസരണം നനച്ചുകൊടുക്കുകയും വേണം.

ഗ്രാഫ്റ്റ് ചെയ്യുന്ന രീതി

പൂർണ വളർച്ചയെത്തിയ പരമ്പരാഗത ബൊഗൈൻവില്ല കൈവശമുണ്ടെങ്കിൽ അതിൽ പുതിയ സങ്കരയിനം ബൊഗൈൻവില്ല ഗ്രാഫ്റ്റ് ചെയ്തു വളർത്തിയെടുക്കാം. നിലത്തോ ചട്ടിയിലോ ഉള്ളതാവട്ടെ, ഇത്തരം നാടൻ ഇനമാണു ഗ്രാഫ്റ്റ് ചെയ്യാൻ റൂട്ട് സ്റ്റോക്ക് ആയി തിരഞ്ഞെടുക്കേണ്ടത്. ആദ്യപടിയായി ഒരടി നീളത്തിൽ ചുവടുഭാഗം നിർത്തി തലപ്പ് കുറുകെ മുറിച്ചു നീക്കണം. മുറിഭാഗത്ത് ഉണ്ടാകാവുന്ന രോഗകീടബാധ തടയാൻ ഫെ വിക്കോൾ അല്ലെങ്കിൽ മെഴുക് ഉരുക്കിയെടുത്ത് മുറിവിൽ തേച്ചു സംരക്ഷിക്കാം. ഈ കുറ്റിയിൽനിന്നു പുതിയ തളിർപ്പുകൾ ഉണ്ടായിവരും. തളിർപ്പുകൾക്കു പെൻസിൽ വണ്ണമായാൽ ഗ്രാഫ്റ്റിങ്ങിനു തിരഞ്ഞെടുക്കാം. വെഡ്ജ് അഥവാ സ്റ്റോൺ ഗ്രാഫ്റ്റ് ആണു നല്ലത്. ഇതിനായി സങ്കരയിനം ബൊഗൈൻവില്ലയുടെ തലപ്പ് നീക്കം ചെയ്ത ഇളം കമ്പു തിരഞ്ഞെടുക്കുക. കമ്പിന് 4 ഇഞ്ചു നീളം മതി. ഇലകൾ മുറിച്ചുമാറ്റിയ കമ്പിന്റെ താഴെ ഭാഗത്ത് ആപ്പിന്റെ ആകൃതിയിൽ മുക്കാൽ ഇഞ്ചു നീളത്തിൽ രണ്ടു വശവും ശ്രദ്ധാപൂർവം ചെത്തിക്കളയു ക. നാടൻ ഇനത്തിന്റെ കുറ്റിയിൽ വളർന്നുവന്ന തളിർപ്പും കുറുകെ മുറിച്ചു തലപ്പ് നീക്കണം. മുറിഭാഗത്തു നല്ലയിനത്തിന്റെ ആപ്പുപോലുള്ള ഭാഗം മുഴുവനായി ഇറങ്ങി ഇരിക്കുന്ന വിധത്തിൽ ഒരിഞ്ച് ആഴത്തിൽ ഒരു പിളർപ്പ് ഉണ്ടാക്കണം. ഈ പിളർപ്പിലേക്കു നല്ലയിനത്തിന്റെ തണ്ട് ഇറക്കി ഉറപ്പിക്കണം.

ADVERTISEMENT

നാടൻ ഇനത്തിന്റെ കുറ്റിയിൽ ഒന്നിൽ കൂടുതൽ തളിർപ്പുകൾ ഉണ്ടായി വന്നിട്ടുണ്ടെങ്കിൽ അതിലെല്ലാം പല നിറത്തിൽ പൂക്കളുള്ള നല്ല ഇനങ്ങൾ ഒരേസമയം ഈ വിധത്തിൽ ഗ്രാഫ്റ്റ് ചെയ്യാം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കനം കുറഞ്ഞ പ്ലാസ്റ്റിക് നാട ഉപയോഗിച്ചു ചുറ്റിക്കെട്ടി ബലപ്പെടുത്തണം. പുതുതായി ഇറക്കിവച്ച കമ്പ് ഉൾപ്പെടെ ഗ്രാഫ്റ്റ് ചെയ്ത കുറ്റിയുടെ തലപ്പ് വെളിച്ചം കയറുന്ന പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു മുഴുവനായി മൂടി ഉള്ളിലെ ഈർപ്പത്തിന്റെ അളവു വർധിപ്പിക്കണം. ഗ്രാഫ്റ്റ് ചെയ്ത തണ്ടു പുതിയ തളിർപ്പുകൾ ഉൽപാദിപ്പി ക്കുന്നതുവരെ നല്ല തണൽ നൽകി നേരിട്ടുള്ള വെയിലിൽനിന്നു പ്രതിരോധിക്കുകയും വേണം.

മറ്റൊരു വിധത്തിലും നാടൻ ഇനത്തിന്റെ കുറ്റിയിൽ ഗ്രാഫ്റ്റ് ചെയ്യാം. ചെടി കുറുകെ മുറിച്ചശേഷം കുറ്റിയുടെ മുറിഭാഗം ഫെവിക്കോൾ തേച്ചു സുരക്ഷിതമാക്കണം. വശത്തുള്ള തൊലി ശ്രദ്ധാപൂർവം ഒരിഞ്ചു നീളത്തിൽ താഴേക്കു പൊളിക്കുക. പൊളിക്കുന്ന തൊലിക്ക് അര ഇഞ്ച് വീതി മതി. ഇതിലേക്കു മേൽ വിവരിച്ച ഗ്രാഫ്റ്റിങ്ങിനു തയാറാക്കിയതുപോലെ സങ്കരയിനത്തിന്റെ കമ്പിന്റെ ആപ്പുപോലുള്ള താഴെ ഭാഗം ഇറക്കി ഉറപ്പിക്കു ക. കുറ്റിയുടെ വണ്ണമനുസരിച്ച് ഒരേസമയം പല വശങ്ങളിലായി ഒന്നിൽ കൂടുതൽ കമ്പുകൾ ഇറക്കി ഗ്രാഫ്റ്റ് ചെയ്യാനാകും. ഗ്രാഫ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം നേർത്ത പ്ലാസ്റ്റിക് നാട ഉപയോഗിച്ചു ചുറ്റിക്കെട്ടി ബലപ്പെടുത്തണം. ഗ്രാഫ്റ്റ് ചെയ്ത കമ്പുകളും കുറ്റിയും വെളിച്ചം കയറുന്ന പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു മുഴുവനായി ആവരണം നൽകി ഉള്ളിലെ ഈർപ്പം വർധിപ്പിക്കണം. കൂടാതെ തണൽ നൽകുകയും വേണം.

കമ്പുകോതല്‍ പ്രധാനം

ദിവസം 5 – 6 മണിക്കൂർ നല്ല വെയിൽ കിട്ടുന്നിടത്താണ് ഈ പൂച്ചെടി നട്ടുപരിപാലിക്കേണ്ടത്. മറ്റു പൂച്ചെടികളിലെന്നപോലെ നന്നായി പൂവിടാൻ കമ്പു കോതൽ ബൊഗൈൻവില്ലയിലും പ്രധാനം. ചട്ടിയിൽ കുറ്റിച്ചെടിയായി പരിപാലിക്കാനും ഇതു സഹായിക്കും. മേയ് മാസം അവസാനം മഴയ്ക്കു മുമ്പായി ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു കളയണം. മഴക്കാലത്തു പുതിയതായി ഉണ്ടായി വരുന്ന കമ്പുകൾ ആണ് സമൃദ്ധമായി പൂവിടുക. വർഷകാലം കഴിഞ്ഞാൽ നന പരിമിതപ്പെടുത്തുന്നതു ബൊഗൈൻവില്ലയിൽ പൂക്കളുടെ ഉൽപാദനത്തെ പ്രോൽസാഹിപ്പിക്കും. 

ചെടി പൂവിടുന്നതുവരെ ഇളം ഇലകൾ വാടുന്ന അവസ്ഥയിൽ മാത്രം നന നൽകുക. പൂക്കൾ ആയി കഴിഞ്ഞാൽ നന്നായി നനയ്ക്കണം. മുകളിലേക്കു കുത്തനെ വളർന്നു പോകുന്ന കമ്പുകൾ അത്രകണ്ടു പൂവിടാറില്ല. ഇത്തരം കമ്പുകൾ ഉണ്ടായി വരുമ്പോൾതന്നെ മുറിച്ചു കളയണം. കമ്പു കോതിയ ചെടി അധികമായി പുഷ്പിക്കാൻ റോക്ക് ഫോസ്ഫേറ്റും പൊട്ടാസ്യം നൈട്രേറ്റും അടങ്ങിയ കൂട്ടുവളം നൽകാം. മിശ്രിതത്തിൽ ഉണ്ടാകാവുന്ന പുളിപ്പു മാറ്റാൻ അൽപം കുമ്മായം വിതറുന്നതും നന്ന്.