വീട് അലങ്കരിക്കാന്‍ അകത്തളച്ചെടികൾപോലെ നല്ല ഉപാധിയാണ് അക്വേറിയവും. പല വർണത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങളാണ് അക്വേറിയത്തിന്റെ അഴക്. ജലസസ്യങ്ങൾ, ഡ്രിഫ്റ്റ് വുഡ്, ആകർഷകമായ ചിപ്പികൾ, വെള്ളാരംകല്ലുകൾ എന്നിവ ഈ ഭംഗിക്ക് മാറ്റു കൂട്ടും. അ ക്വേറിയത്തിലേക്ക് പലരും പ്ലാസ്റ്റിക് ചെടികളാണ്

വീട് അലങ്കരിക്കാന്‍ അകത്തളച്ചെടികൾപോലെ നല്ല ഉപാധിയാണ് അക്വേറിയവും. പല വർണത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങളാണ് അക്വേറിയത്തിന്റെ അഴക്. ജലസസ്യങ്ങൾ, ഡ്രിഫ്റ്റ് വുഡ്, ആകർഷകമായ ചിപ്പികൾ, വെള്ളാരംകല്ലുകൾ എന്നിവ ഈ ഭംഗിക്ക് മാറ്റു കൂട്ടും. അ ക്വേറിയത്തിലേക്ക് പലരും പ്ലാസ്റ്റിക് ചെടികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് അലങ്കരിക്കാന്‍ അകത്തളച്ചെടികൾപോലെ നല്ല ഉപാധിയാണ് അക്വേറിയവും. പല വർണത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങളാണ് അക്വേറിയത്തിന്റെ അഴക്. ജലസസ്യങ്ങൾ, ഡ്രിഫ്റ്റ് വുഡ്, ആകർഷകമായ ചിപ്പികൾ, വെള്ളാരംകല്ലുകൾ എന്നിവ ഈ ഭംഗിക്ക് മാറ്റു കൂട്ടും. അ ക്വേറിയത്തിലേക്ക് പലരും പ്ലാസ്റ്റിക് ചെടികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് അലങ്കരിക്കാന്‍ അകത്തളച്ചെടികൾപോലെ നല്ല ഉപാധിയാണ് അക്വേറിയവും. പല വർണത്തിലും ആകൃതിയിലുമുള്ള അലങ്കാരമത്സ്യങ്ങളാണ് അക്വേറിയത്തിന്റെ അഴക്. ജലസസ്യങ്ങൾ, ഡ്രിഫ്റ്റ് വുഡ്, ആകർഷകമായ ചിപ്പികൾ, വെള്ളാരംകല്ലുകൾ എന്നിവ ഈ ഭംഗിക്ക് മാറ്റു കൂട്ടും. അ ക്വേറിയത്തിലേക്ക്  പലരും പ്ലാസ്റ്റിക് ചെടികളാണ് തിരഞ്ഞെടുക്കുക. എന്നാല്‍ പ്ലാസ്റ്റിക് ചെടികൾ എല്ലാക്കാലത്തും ഒരുപോലെ ഭംഗിയോടെ നിൽക്കുമെന്നതു മാത്രമാണ് മെച്ചം.  

ജീവനുള്ള ജലസസ്യങ്ങൾ അക്വേറിയത്തിൽ നട്ടുവളർത്തിയാൽ പല ഗുണങ്ങളുണ്ട്. അകത്തളച്ചെടികൾക്കൊപ്പം വീടിനുള്ളിലെ പച്ചപ്പായി ഇവ മാറുന്നു. വെളിച്ചമുള്ള സമയത്തെല്ലാം ചെടികൾ മീനുകൾക്കു വേണ്ട പ്രാണവായു ഉൽപാദിപ്പിച്ചു നൽകുന്നു. അക്വേറിയം മലിനമാകാനും പായൽ വളരാനും കാരണമാകുന്ന, നൈട്രജൻ അടങ്ങിയ ഭക്ഷ്യാവശിഷ്ടവും വിസർജ്യവും ചെടികൾ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നു. മീനുകൾക്ക് ആരോഗ്യത്തോടെ വളരാനും ജീവിതചക്രം പൂർത്തിയാക്കാനും ജലസസ്യങ്ങൾ ഉപകരിക്കുമെന്ന് പഠനങ്ങൾ  തെളിയിച്ചിട്ടുണ്ട്. മത്സ്യങ്ങൾ ജലസ സ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും മുട്ടയിടുന്നു. മുട്ട വിരിഞ്ഞുവരുന്ന മീൻകുഞ്ഞുങ്ങൾക്ക് ഇലകൾ ഒളിയിടമാവുന്നു. സസ്യങ്ങൾ ജൈവ അരിപ്പകളായി പ്രവർത്തിച്ചു ജലത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നുമുണ്ട്. 

ADVERTISEMENT

മത്സ്യങ്ങൾക്കൊപ്പം അലങ്കാരസസ്യങ്ങളും, ഡ്രിഫ്റ്റ് വുഡും, വെള്ളാരംകല്ലുകളും  അടുക്കോടും ചിട്ടയോടും കലാപരമായി അക്വേറിയത്തിൽ ഒരുക്കുന്ന രീതിയാണ് അക്വാസ്‌കേപ്പിങ്. ഈ ഘടനയിൽ മീനുകൾക്കൊപ്പംതന്നെ ചെടികൾക്കും പ്രാധാന്യമുണ്ട്. ജലസസ്യങ്ങൾ മാത്രം ഉപയോഗിച്ചും അക്വാസ്‌കേപ്പിങ് ചെയ്യാറുണ്ട്. അക്വേറിയം തയാറാക്കാൻ മുൻപ് ലഭ്യമായിരുന്ന വാലിസ്നേറിയ, കബംബ, ആമസോൺ തുടങ്ങിയ ജലസസ്യങ്ങൾ  കൂടാതെ, പല വലുപ്പത്തിലും നിറത്തിലുമുള്ള പുതിയ സങ്കരയിനങ്ങളും ഇന്നു വിപണിയിലുണ്ട്. ഇവയെല്ലാം അക്വാസ്കേപ്പിങ്ങിനായും ഉപയോഗ പ്പെടുത്തിവരുന്നു.      

പൂന്തോട്ടത്തിൽ ചെടികൾ നടുന്നതുപോലെ അടുക്കോടും ചിട്ടയോടും കലാപരവുമായി വേണം അക്വേറിയത്തിലും ജലസസ്യങ്ങൾ നടാന്‍.  കൂട്ടമായി വളർത്തുമ്പോഴാണ് കൂടുതൽ അഴക്. വീടിനുള്ളിൽ ഏതെങ്കിലും ഭിത്തിയോടുചേർന്നു സ്ഥാപിക്കുന്ന അക്വേറിയത്തിന് മുൻഭാഗത്തു നിന്നാണ് അധികം നോട്ടം കിട്ടുക. ഉയരത്തിൽ വളരുന്ന ചെടികൾ പുറകിലും ഉയരം കുറഞ്ഞവ മുന്നിലുമായാണ്  അക്വേറിയത്തിൽ നടേണ്ടത്. ഏറ്റവും പുറകിലായി നീളമുള്ള തണ്ടും ഇവയിൽ നിറയെ ഇലകളുമുള്ള ചെടികളായ ലഡ്‌വീജിയ, ജയന്റ് മിന്റ്, അമ്മാനിയ, റോട്ടാല, ബാക്കോപ്പ, റെഡ് മിന്റ്, അക്കോറസ് ഇവയെല്ലാം നടാം. ഇവയ്ക്കു മുൻപിലായി ഉയരം കുറഞ്ഞ ജലസസ്യങ്ങളായ മൈക്രാന്തസ്, ഹെയർ ഗ്രാസ്, ക്രിപ്റ്റോകോറെയിൻ, ജാവ ഫേൺ, ചുവന്ന ആമ്പൽ, ഇന്ത്യൻ റെഡ് സ്വോർഡ്, അനൂബിയാസ് എന്നിവ വളർത്താം. ഈ ഇനങ്ങള്‍ക്കൊന്നും വ്യക്തമായ തണ്ട് കാണാറില്ല. പകരം അടിത്തട്ടിലാണ്ടു കിടക്കുന്ന കിഴങ്ങും അതിൽനിന്നു മുകളിലേക്ക് ഉണ്ടായിവരുന്ന ഇലകളുമാണുള്ളത്. ഏറ്റവും മുൻപിൽ ഉദ്യാനത്തിലെ പുൽത്തകിടിക്കു സമാനമായി നിലം പറ്റി ഇടതൂർന്നു വളരുന്ന സസ്യങ്ങളായ ഗ്ലാസ്സോസ്റ്റിഗ്മ, ഹീമാന്തസ്, ഡ്വാർഫ് ഗ്രാസ്, റിക്‌സിയ ഫ്‌ളൂയിറ്റൻസ്, ബേബി ടീയേർസ്, ഡ്വാർഫ് സജിറ്റേറിയ ഇവ തിരഞ്ഞെടുക്കാം. ഇവയെല്ലാം അക്വേറിയത്തിന്റെ അടിത്തട്ടിൽ പുൽത്തകിടിയുണ്ടാക്കാന്‍ യോജിച്ചവയാണ്. മീനുകൾക്കൊപ്പം അത്ര ശ്രദ്ധയൊന്നും വേണ്ടാത്ത ഏതാനും ജലസസ്യങ്ങൾ മാത്രമാണ് വളർത്താനുദ്ദേശിക്കുന്നതെങ്കിൽ മിന്റ്, ലഡ്‌വീജിയ, ആമസോൺ, ഫോക്സ് ഫേൺ ഇവ തിരഞ്ഞെടുക്കാം. 

ADVERTISEMENT

തയാറാക്കുന്ന വിധം

അക്വേറിയത്തിൽ അലങ്കാര ജലസസ്യങ്ങൾ വളര്‍ത്തുമ്പോൾ ടാങ്കിന്റെ നീളം, വീതി, ഉയരം ഇവയെ ആശ്രയിച്ചാണ് ഇനങ്ങളും അവയുടെ എണ്ണവും തീരുമാനിക്കേണ്ടത്. ജലസസ്യങ്ങൾ നട്ടു പരിപാലിക്കാൻ പ്രത്യേക മിശ്രിതം ലഭ്യമാണ്. അക്വേറിയത്തിന്റെ പിൻഭാഗത്തുനിന്നു മുൻഭാഗത്തേക്ക്‌ നേരിയ ചെരിവ് കിട്ടുന്ന വിധത്തിലാവണം മിശ്രിതം നിറയ്ക്കാൻ. അക്വേറിയത്തിന്റെ ഏറ്റവും അടിഭാഗത്ത് അരിപ്പ സംവിധാനവും അത് മുഴുവനായി മറയ്ക്കുന്ന വിധത്തിൽ മിശ്രിതവും നിറയ്ക്കണം. ശുദ്ധജലം ആവശ്യത്തിനു നിറച്ച ശേഷം ചെടികൾ നടാം. വേരുഭാഗമോ കിഴങ്ങു മാത്രമോ മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കുന്ന വിധത്തിലാണ് ചെടികൾ നടേണ്ടത്. ചെടികളിൽ ഒച്ചിന്റെ മുട്ട, പരാന്ന ജീവികൾ, പായൽ (ആൽഗ) ഇവയുണ്ടെങ്കിൽ നീക്കം ചെയ്യാൻ ചെടി മുഴുവനായി ഒരു ശതമാനം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കുറച്ചു സമയം മുക്കിവച്ച ശേഷം നടുക. നല്ല ആകൃതിയിലുള്ള പാറകൾ, ചിപ്പി, ഡ്രിഫ്ട് വുഡ് ഇവയും ചെടിക്കൊപ്പം അക്വേറിയം കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കാം. ചെറു സസ്യങ്ങൾ ഈ അലങ്കാര വസ്തുക്കളിലും വച്ചുപിടിപ്പിക്കാനാകും. ഇതിനായി നന്നായി ഉണങ്ങിയ പാറയിലോ ഡ്രിഫ്റ്റ് വുഡിലോ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ചെടിയുടെ വേരുഭാഗം മാത്രം ഒട്ടിക്കുക. ഒട്ടിപ്പ് ഉണങ്ങിയ ശേഷം ടാങ്കിലേക്ക് ഇറക്കി സ്ഥാപിക്കാം. നടീൽമിശ്രിതത്തിന്റെ മുകൾ നിരപ്പു ഭംഗിയാക്കാൻ മാർബിൾ ചിപ്പുകൾ, പോളിഷ് ചെയ്ത മാർബിൾ പെബിൾ, നന്നായി കഴുകി ഉപ്പു നീക്കം ചെയ്ത കടൽത്തീര മണൽ ഇവ പ്രയോജനപ്പെടുത്താം.

ADVERTISEMENT

പരിപാലനം

അക്വേറിയത്തിൽ വളർത്തുന്ന പലതരം മീനുകളും ജലസസ്യങ്ങൾ തിന്നുനശിപ്പിക്കും. ഗോൾഡ് ഫിഷ്, കാർപ്, ഷാർക്ക് ഇവയെല്ലാം ചെടികളുടെ ഇലകൾ തിന്നുന്നവയാണ്. ഇവയെ ഒഴിവാക്കി പകരം ഗപ്പി, സീബ്രാ ഫിഷ്, പ്ലാറ്റി, ഏഞ്ചൽ ഫിഷ്, ഡിസ്കസ്, സ്വാർഡ് ടെയിൽ എല്ലാം ചെടികൾക്കൊപ്പം വളർത്താൻ പറ്റിയ ഇനങ്ങളാണ്. ജലത്തില്‍ പ്രാണവായു, കാർബൺ ഡൈ ഓക്സൈഡ്, പ്രകാശം എന്നിവയെല്ലാം ചെടികളുടെ വളർച്ചയ്ക്കു വേണം. അക്വേറിയത്തിൽ കൃത്രിമ പ്രകാശം കിട്ടാൻ എൽഇഡി ട്യൂബുകൾ ഉപയോഗിക്കാം. അനൂബിയാസ്, ജാവ ഫേൺ, ക്രിപ്‌റ്റോകോറൈൻ, വാലിസ്‌നേറിയ എന്നിവ പ്രകാശം കുറഞ്ഞ അവസ്ഥയിലും നന്നായി വളരും. പ്രകാശം അധികമായാൽ അക്വേറിയത്തിന്റെ ഭിത്തിയിലും ചെടികളിലും പായൽ വളരാനിടയുണ്ട്. അക്വേറിയത്തിൽ പ്രാണവായു എപ്പോഴും സുലഭമാക്കാൻ ഏയ്റേറ്റർ ഉപയോഗിക്കാം. ജലത്തിന് നേരിയ ചലനം നൽകാനും ഇതു നന്ന്.  ജലത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അനുസരിച്ചാണ് ചെടികൾ ഭക്ഷണം ഒരുക്കുക. ഈ വാതകം ചെടികൾക്ക് ആവശ്യാനുസരണം കിട്ടാനായി വിപണിയിൽ ലഭ്യമായ കാർബൺ ഡൈ ഓക്സൈഡിന്റെ ടാബ്‌ലറ്റുകൾ നല്ലതാണ്. ജലത്തിനു മുകളിലേക്ക് വളർന്നുവരുന്ന തണ്ടുകൾ നീക്കുന്നത് ചെടിയില്‍ കൂടുതല്‍ ശാഖകൾ ഉണ്ടാകാൻ ഉപകരിക്കും. കേടു വന്ന ഇലകൾ അപ്പപ്പോൾ നീക്കിയാൽ പായലിനെ ഒരു പരിധി വരെ ഒഴിവാക്കാം. മീനുകൾക്ക് നൽകുന്ന തീറ്റ അമിതമായാല്‍ അവയുടെ അവശിഷ്ടം പായൽ വളരാനിടയാക്കും. തീറ്റയുടെ അവശിഷ്ടവും, മീനിന്റെ വിസര്‍ജ്യവും  കുറെയൊക്കെ ചെടികൾ സ്വന്തം  വളർച്ചയ്ക്കായി ഉപയോഗിക്കും. എങ്കിലും ജലം മലിനമായാൽ ഇവ നീക്കം ചെയ്യണം.

English summary: Aquatic plant management