പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ റോസാപ്പൂക്കളുടെ വസന്തകാലം. ഏലം ഗവേഷണ കേന്ദ്രത്തില്‍ ഏലത്തിന്റെ ഗവേഷണം മാത്രമല്ല റോസച്ചെടികളുടെ പുതിയ വകഭേദങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുകയാണ്. വിപണന സാധ്യതയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വലിയ സാധ്യതയുള്ള റോസപ്പൂ കൃഷിക്ക് അനുയോജ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ റോസാപ്പൂക്കളുടെ വസന്തകാലം. ഏലം ഗവേഷണ കേന്ദ്രത്തില്‍ ഏലത്തിന്റെ ഗവേഷണം മാത്രമല്ല റോസച്ചെടികളുടെ പുതിയ വകഭേദങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുകയാണ്. വിപണന സാധ്യതയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വലിയ സാധ്യതയുള്ള റോസപ്പൂ കൃഷിക്ക് അനുയോജ്യ കാലാവസ്ഥയാണ് ഹൈറേഞ്ചിലുള്ളത്. ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനും കൂടുതല്‍ കര്‍ഷകരെ റോസപ്പൂ കൃഷിയിലേക്ക് ആകര്‍ഷിക്കാനുമായാണ് ഏലം ഗവേഷണ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ റോസപ്പൂന്തോട്ടം നിര്‍മിച്ചത്. 

1971ല്‍ ആരംഭിച്ച റോസപ്പൂക്കളുടെ പൂന്തോട്ടത്തില്‍ 530 വ്യത്യസ്ത നിറങ്ങളുടെ ശേഖരമുണ്ട്. പൂന്തോട്ടം നിര്‍മിക്കാനും വിപണനം നടത്താനും താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള റോസപ്പൂക്കളുടെ തൈകളും ലഭ്യമാണ്. കൊടൈക്കനാല്‍, സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള  വലിയ റോസപ്പൂന്തോട്ടം എന്നിവിടങ്ങളില്‍നിന്നുമാണ് 530 ഇനം റോസച്ചെടികള്‍ ഏലം ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്. ഗവേഷണ കേന്ദ്രത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. നിമിഷ മാത്യുവിനാണ് ഇവിടുത്തെ ഉദ്യാനത്തിന്റെ ചുമതല. 

പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ റോസപ്പുക്കള്‍ക്ക് മാത്രമായുള്ള തോട്ടം.
ADVERTISEMENT

കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോസപ്പൂക്കളാണ് ഉല്‍പാദിക്കുന്നത്. റോസപ്പൂന്തോട്ടം നിര്‍മിക്കല്‍ മാത്രമല്ല പുതിയ ബഡ് തൈകളുടെ ഉല്‍പാദനവും വിപണനവും നിലവില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ലോക് ഡൗണില്‍ ഇടുക്കി ജില്ലയിലുള്ളവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും എത്തി വന്‍തോതില്‍ ചെടികള്‍ വാങ്ങി. ഇതോടെ ബഡ് റോസച്ചെടികള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ റോസച്ചെടി തൈകള്‍ വിപണിയില്‍ എത്തിക്കാനാണ് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിന്റെ ശ്രമം. റോസച്ചെടികളുടെ കൂടുതല്‍ വകഭേദങ്ങള്‍ ശേഖരിക്കാനും ഏലം ഗവേഷണ കേന്ദ്രം ശ്രമം തുടങ്ങി. കീടാണു ആക്രമണം തടയാനും പ്രത്യേക മാര്‍ഗങ്ങളാണ് ഇവിടെയുള്ളത്.

English summary: Rose Flower Garden at Pampadumpara