ഉദ്യാനത്തിലെ പൂത്തടത്തിൽ നിലം പറ്റിക്കിടക്കുന്ന പത്തുമണിച്ചെടിക്കു പകരക്കാരില്ല. നാനാ വർണങ്ങളിലും നിറക്കൂട്ടുകളിലുമുള്ള പൂക്കളുമായി പത്തുമണിച്ചെടി റോസാച്ചടിയോടുപോലും കിടപിടിക്കും. അതുകൊണ്ടാകാം ഇതിനു ടേബിൾ റോസ് എന്നും വിളിപ്പേരുള്ളത്. നിലത്തു മാത്രമല്ല, തൂക്കുചട്ടി ഉൾപ്പെടെ ഏതു വലുപ്പത്തിലും

ഉദ്യാനത്തിലെ പൂത്തടത്തിൽ നിലം പറ്റിക്കിടക്കുന്ന പത്തുമണിച്ചെടിക്കു പകരക്കാരില്ല. നാനാ വർണങ്ങളിലും നിറക്കൂട്ടുകളിലുമുള്ള പൂക്കളുമായി പത്തുമണിച്ചെടി റോസാച്ചടിയോടുപോലും കിടപിടിക്കും. അതുകൊണ്ടാകാം ഇതിനു ടേബിൾ റോസ് എന്നും വിളിപ്പേരുള്ളത്. നിലത്തു മാത്രമല്ല, തൂക്കുചട്ടി ഉൾപ്പെടെ ഏതു വലുപ്പത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനത്തിലെ പൂത്തടത്തിൽ നിലം പറ്റിക്കിടക്കുന്ന പത്തുമണിച്ചെടിക്കു പകരക്കാരില്ല. നാനാ വർണങ്ങളിലും നിറക്കൂട്ടുകളിലുമുള്ള പൂക്കളുമായി പത്തുമണിച്ചെടി റോസാച്ചടിയോടുപോലും കിടപിടിക്കും. അതുകൊണ്ടാകാം ഇതിനു ടേബിൾ റോസ് എന്നും വിളിപ്പേരുള്ളത്. നിലത്തു മാത്രമല്ല, തൂക്കുചട്ടി ഉൾപ്പെടെ ഏതു വലുപ്പത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനത്തിലെ പൂത്തടത്തിൽ നിലം പറ്റിക്കിടക്കുന്ന പത്തുമണിച്ചെടിക്കു പകരക്കാരില്ല. നാനാ വർണങ്ങളിലും നിറക്കൂട്ടുകളിലുമുള്ള പൂക്കളുമായി പത്തുമണിച്ചെടി  റോസാച്ചടിയോടുപോലും കിടപിടിക്കും.  അതുകൊണ്ടാകാം ഇതിനു  ടേബിൾ റോസ് എന്നും വിളിപ്പേരുള്ളത്. നിലത്തു മാത്രമല്ല, തൂക്കുചട്ടി ഉൾപ്പെടെ ഏതു വലുപ്പത്തിലും ആകൃതിയിലുമുള്ള ചട്ടികളിൽ പരിപാലിക്കാനും  പറ്റിയതാണ് ടേബിൾ റോസ്. 

തടിച്ച് വീതിയുള്ള ഇലകളും ഒറ്റ നിര ഇതളുള്ള പൂക്കളുമായി പാർസലൈൻ വർഗത്തിലെയും നീ ണ്ട് ഈർക്കില്‍പോലെ നേർത്ത ഇലകളുമായി പോർട്ടുലാക്ക വർഗത്തിലെയും സങ്കരയിനങ്ങളാണ് നമ്മുടെ നാട്ടിൽ പത്തുമണിച്ചെടിയായി പരിപാലിച്ചുവരുന്നത്. ഇവയുടെ ഇനങ്ങൾ തമ്മിൽ കൃത്രിമ പരാഗണം നടത്തിയുണ്ടാക്കിയ ഒട്ടേറെ ഇനങ്ങളും  ഇന്ന് നട്ടുവളർത്തുന്നുണ്ട്. ഒറ്റ നിര ഇതളുക ളും  നല്ല വലുപ്പവുമുള്ള പൂക്കളുമായി പോർട്ടുലാക്ക വർഗത്തിലെ ജംബോ ഇനം, സൺഷൈൻ ഇനം (ടിയാര), പല നിര ഇതളുള്ള റോസി, പാർസലൈനും  പോർട്ടുലാക്യും തമ്മിൽ സങ്കരണം ചെയ്തുണ്ടാക്കിയ സിൻഡ്രെല എന്നിവയെല്ലാം ഇന്ന് ലഭ്യമാണ്. സിൻഡ്രെല്ല ഇനത്തിലെ പൂവിന്റെ പുറത്തെ ഇതളുകൾ വലുതും ഉള്ളിലെ ഇതളുകള്‍ ചെറുതുമാണ്.  ഒരു പൂവിൽ തന്നെ 2-3 നിറത്തിൽ ഇതളുകൾ ഉള്ളവയ്ക്കാണ് ഇന്നു ഡിമാന്‍ഡ്.  റോസി ഇനം പോർട്ടുലാക്കയുടെ തണ്ട് പ്രായമായാൽ വളർച്ച മുരടിച്ച് ചെടി നശിച്ചു പോകും. ഇവയുടെ ഇളം തണ്ട്  ആവർത്തിച്ചു നട്ടാണ് ചെടി ദീര്‍ഘകാലം നിലനിർത്തുന്നത്. ഒന്നിൽ കൂടുതൽ നിര ഇതളുകളുള്ള പൂക്കൾ ഉച്ചയ്ക്കുശേ ഷം കൂമ്പുന്നവയാണ്. എന്നാൽ ഒറ്റ നിര ഇതളുകൾ ഉള്ളവ സൂര്യൻ അസ്തമിക്കുന്നതുവരെ വിരി ഞ്ഞു നിൽക്കും. 

ADVERTISEMENT

ഒരു നിര ഇതളുകളുള്ള പൂക്കളിൽ ചെറുതേനീച്ച വഴി സ്വാഭാവിക പരാഗണം നടന്നു വിത്ത് ഉല്‍പാദിപ്പിക്കാറുണ്ട്. ഇവ മുളച്ചുണ്ടാകുന്ന ചെടികളിൽ വ്യത്യസ്ത നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ ഉണ്ടാകാനിടയുണ്ട്. ഇവ ഉൾപ്പെടെ എല്ലാ ഇനങ്ങളിലും കൃത്രിമ പരാഗണം നടത്തി പുതിയ ഇനത്തിലുള്ള ചെടികൾ വളർത്തിയെടുക്കാനാകും.  

കൃത്രിമ പരാഗണം വഴി പുതിയ ഇനം

പത്തുമണിച്ചെടിയുടെ വിരിഞ്ഞു വരുന്ന പൂവിന്റെ നടുവിൽ കാണുന്ന കേസരങ്ങളിൽനിന്നു നേർത്ത നാരുള്ള പെയിന്റിങ് ബ്രഷോ അല്ലെങ്കിൽ ഇയർ ബഡോ ഉപയോഗിച്ച് പൂമ്പൊടി ശേഖരിക്കണം. ഈ പൂമ്പൊടി മറ്റു നിറത്തിലുള്ള പൂവിന്റെ ഒത്ത നടുവിൽ കേസരങ്ങൾക്കുള്ളിൽ കാണുന്ന നാരു (സ്റ്റിഗ്മ)കളിൽ പല തവണ മെല്ലെ തൊട്ട് കൃത്രിമ പരാഗണം നടത്താം. പരാഗണം വിജയകരമാണെങ്കിൽ ഇതളുകൾ കൂമ്പി വീണ ശേഷം കോൺ ആകൃതിയിൽ കായ് നടുവിൽ നിലനിൽക്കും. കായ് വിളഞ്ഞാൽ ഉള്ളിൽ കറുത്ത നിറത്തിൽ നേർത്ത വിത്തുകൾ ഉണ്ടാകും. ഇവയാണ് നടേണ്ടത്. 

പരാഗണം നടന്നുണ്ടാകുന്ന വിത്തും പൂവിടാത്ത തണ്ടിന്റെ തലപ്പുമാണ് ചെടിയുടെ നടീല്‍വസ്തു.  മണൽത്തരിപോലുള്ള വിത്ത് നല്ല ചുവന്ന മണ്ണും ചകിരിച്ചോറും ഒരേ അനുപാതത്തിൽ കലർത്തി കുതിർത്തെടുത്ത മിശ്രിതത്തിൽ പാകിയാൽ അനുകൂല കാലാവസ്ഥയിൽ ഒരാഴ്ചയ്ക്കുള്ളിൽ കിളിര്‍ത്തുവരും. ആവശ്യത്തിനു വലുപ്പമായ ചെടി മാറ്റി നടാം. ഇവ 2 മാസത്തിനുള്ളിൽ പൂവിടും. ചെടിയിൽനിന്നും ശേഖരിച്ച വിത്ത് െവെകാതെ നടണം; അല്ലെങ്കിൽ അതിന്റെ കിളിര്‍പ്പുശേഷി നഷ്ടപ്പെടും.  4-5 ഇഞ്ച് നീളമുള്ള തണ്ടാണ് നടേണ്ടത്. വിത്ത് കിളിര്‍പ്പിക്കാന്‍ തയാറാക്കിയ, വളം ചേർക്കാത്ത മിശ്രിതം മതി തണ്ട് നട്ടുവളർത്താനും. ഞാന്നു വളരാൻ പാകത്തില്‍ തൂക്കുചട്ടി യിൽ  വശങ്ങളിലാണ് തണ്ട് നടേണ്ടത്. പുതിയ നാമ്പും ഇലകളും വന്ന ശേഷം ചാണകപ്പൊടി പോലുള്ള ജൈവവളം നൽകാം.

ADVERTISEMENT

പരിപാലനം ലളിതം 

പേരില്‍ റോസ് ഉണ്ടെങ്കിലും റോസിനു വേണ്ടത്ര  ശ്രദ്ധയും പരിപാലനവും ടേബിൾ റോസിന് ആവ ശ്യമില്ല.  നമ്മുടെ കാലാവസ്ഥയിൽ ലളിതമായ പരിപാലനത്തിൽ സമൃദ്ധമായി പൂവിടും. വെള്ളം അധിക നേരം തങ്ങിനിൽക്കാത്ത വിധത്തിലാവണം നിലത്തോ ചട്ടിയിലോ വളർത്താൻ. നല്ല വേന ൽക്കാലത്തുപോലും നന ഒരു നേരം മതി. ഈർപ്പം അധികമായാൽ ചുവടു ചീഞ്ഞ് ചെടി നശിച്ചു പോകും.  

നന്നായി പൂവിടാനും പൂക്കൾക്ക് ആകർഷകമായ നിറം കിട്ടാനും ജൈവ വളങ്ങളാണ് നല്ലത്. കടല പ്പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത്, ഗോമൂത്രം നാലിരട്ടിയായി നേർപ്പിച്ചത് എന്നി വ കൂടാതെ എന്‍പികെ  18 : 18 : 18 വെള്ളത്തിൽ കലക്കി ചുവട്ടിൽ വീഴാത്തവിധത്തിൽ നൽകാം. 

ടേബിൾ റോസിന്റെ ഇളം തണ്ടിന്റെ അറ്റത്ത്  2-3 പൂക്കളുള്ള ചെറിയ കുലകളാണ് ഉണ്ടായിവരിക. ഒന്നൊന്നായി വിരിയുന്ന പൂവിന് ഒരു ദിവസത്തെ ആയുസ്സേയുള്ളൂ.  തലപ്പിന്റെ അറ്റത്ത് പൂവിട്ടു ക ഴിഞ്ഞാൽ പിന്നെ തണ്ടിന്റെ താഴെയുള്ള മുട്ടുകളിൽനിന്നു പുതിയ തളിർപ്പ് ഉണ്ടായിവന്ന് പൂവിടും.  ഇങ്ങനെ പല തവണ  പൂവിട്ട തണ്ട് പ്രായമായാൽ മുറിച്ചുനീക്കണം. എങ്കിൽ മാത്രമേ പുതിയ തണ്ടുകൾ ഉണ്ടായി  വീണ്ടും ചെടി പൂവിടുകയുള്ളൂ. 

ADVERTISEMENT

ചീയലും കീടവും

നട്ടിരിക്കുന്നിടത്ത് ഈർപ്പം അധികസമയം തങ്ങിനിന്നുണ്ടാകുന്ന ചീയലാണ് പത്തുമണിച്ചെടി നശിച്ചു പോകാൻ മുഖ്യ കാരണം. നിലത്താണെങ്കില്‍ വെള്ളം ഒട്ടും തങ്ങിനിൽക്കാത്ത വിധത്തിൽ തറനിരപ്പിൽനിന്ന് ഉയരത്തിൽ തടം ഉണ്ടാക്കി അതിൽ നടണം. നേരിട്ട് മഴ കിട്ടുന്നിടത്ത് നിലത്തു വളർത്തുന്ന ചെടിയുടെ തലപ്പ്  മഴക്കാലത്ത് ചട്ടിയിലേക്കു മാറ്റി നട്ടും ചട്ടിയിൽ വളർത്തുന്നവ മഴ കൊള്ളാത്തിടത്തു വച്ചും ചീയൽ വരാതെ സംരക്ഷിക്കുക. 

നല്ല വേനൽക്കാലത്ത് ചെറുപ്രാണികൾ  വെള്ളപ്പൊടിപോലെ   കമ്പിലും ഇലയിലും  കാണപ്പെടുന്നു.  ഇവയെ നീക്കം ചെയ്യാൻ തയാമെത്തോസാം അടങ്ങിയ ' ആക്ടറ 'കീടനാശിനി (1 ഗ്രാം/ലീറ്റർ വെള്ളം) 4 ദിവസത്തെ ഇടവേളയിൽ 2 -3 ആവൃത്തി തളിച്ചാൽ മതി.  

English summary: Ornamental table roses are in full bloom in home gardens