പല നിറങ്ങളിലുള്ള തരിമണൽ കലാപരമായി നിറച്ച ചില്ലുപാത്രം– സാൻഡ് ആർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കലാസൃഷ്ടിക്ക് മോടി കൂട്ടാൻ അതില്‍ ഒരു ചെടി കൂടിയാകാം. എങ്കിലും ചെടിയെക്കാൾ ഭംഗി പാത്രത്തില്‍ അഴകോടെ നിരത്തിയ മണലിനാണ്. ചെടി മുഴുവനായി ചില്ലു പാത്രത്തിനു മുകളിൽ നിൽക്കുന്ന വിധത്തിലോ അല്ലെങ്കിൽ

പല നിറങ്ങളിലുള്ള തരിമണൽ കലാപരമായി നിറച്ച ചില്ലുപാത്രം– സാൻഡ് ആർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കലാസൃഷ്ടിക്ക് മോടി കൂട്ടാൻ അതില്‍ ഒരു ചെടി കൂടിയാകാം. എങ്കിലും ചെടിയെക്കാൾ ഭംഗി പാത്രത്തില്‍ അഴകോടെ നിരത്തിയ മണലിനാണ്. ചെടി മുഴുവനായി ചില്ലു പാത്രത്തിനു മുകളിൽ നിൽക്കുന്ന വിധത്തിലോ അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല നിറങ്ങളിലുള്ള തരിമണൽ കലാപരമായി നിറച്ച ചില്ലുപാത്രം– സാൻഡ് ആർട്ടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കലാസൃഷ്ടിക്ക് മോടി കൂട്ടാൻ അതില്‍ ഒരു ചെടി കൂടിയാകാം. എങ്കിലും ചെടിയെക്കാൾ ഭംഗി പാത്രത്തില്‍ അഴകോടെ നിരത്തിയ മണലിനാണ്. ചെടി മുഴുവനായി ചില്ലു പാത്രത്തിനു മുകളിൽ നിൽക്കുന്ന വിധത്തിലോ അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല നിറങ്ങളിലുള്ള തരിമണൽ കലാപരമായി നിറച്ച ചില്ലുപാത്രം– സാൻഡ് ആർട്ടിനെ  ഇങ്ങനെ വിശേഷിപ്പിക്കാം. ഈ കലാസൃഷ്ടിക്ക് മോടി കൂട്ടാൻ അതില്‍ ഒരു ചെടി കൂടിയാകാം. എങ്കിലും ചെടിയെക്കാൾ ഭംഗി പാത്രത്തില്‍ അഴകോടെ നിരത്തിയ മണലിനാണ്. ചെടി മുഴുവനായി ചില്ലു പാത്രത്തിനു മുകളിൽ നിൽക്കുന്ന വിധത്തിലോ അല്ലെങ്കിൽ ടെറേറിയത്തിലെപ്പോലെ പൂർണമായും പാത്രത്തിൽ ഇറങ്ങിനിൽക്കുന്ന വിധത്തിലോ ആകാം. വലുപ്പമേറിയ ബൗളിൽ ഒരുക്കുന്ന ടെറേറിയത്തിന് കൂടുതൽ ഭംഗിയേകാന്‍ വർണമണൽ ഉപയോഗിച്ച് താഴെ ഭാഗത്തു മാത്രമായി സാൻഡ് ആർട്ട് ചെയ്യുന്ന രീതിയുമുണ്ട്. 

ഒരുങ്ങുന്നതിങ്ങനെ 

ADVERTISEMENT

സാൻഡ് ആർട്ട് ചെയ്ത ചില്ലുപാത്രത്തിൽ നട്ട ചെടി വച്ച് വീടിനുള്ളിലെ മേശയോ ടീപ്പോയിയോ അലങ്കരിക്കാം. ഹോബിയായും ആദായത്തിനായും സാന്‍ഡ് ആര്‍ട്ട് ചെയ്യാം. യോജിച്ച നിറത്തിലുള്ള മണൽത്തരികൾ ഉപയോഗിച്ച് സാൻഡ് ആർട്ടിൽ മേഘപാളികൾ അഥവാ തിരമാലകൾ സൃഷ്ടിക്കാം, അല്ലെങ്കിൽ കടും ചുവപ്പും പച്ചയും നീലയും മഞ്ഞയും എല്ലാം ഉപയോഗിച്ച് മണലിൽ അനായാസം മഴവില്ല് ഒരുക്കാം. സാൻഡ് ആർട്ടില്‍ തഴക്കവും പഴക്കവുമുള്ളവര്‍ മണൽ ഉപയോഗിച്ച് മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ ഒരുക്കാറുണ്ട്.  

സാൻഡ് ആർട്ടിനായി നിറമുള്ള മാർബിൾ സാൻഡ് അല്ലെങ്കിൽ അക്വേറിയം ഗ്രേഡ് മണൽ ലഭ്യമാണ്. നിറമനുസരിച്ച് 30-70 രൂപ വിലയ്ക്ക് വിപണിയിൽ മണൽ ലഭിക്കും. ഏതു വിഷയം ആധാരമാക്കിയുള്ള ആർട്ട് ആണോ ഉദ്ദേശിക്കുന്നത്, അതിനു ചേരുന്ന നിറത്തിലുള്ള മണൽത്തരികളാണ് തിരഞ്ഞെടുക്കേണ്ടത്. കടലിലെ തിരകൾ ആണെങ്കിൽ നീലയുടെ നിറഭേദങ്ങളാകാം. ആദ്യം ചെയ്യുമ്പോൾ നിറങ്ങളുടെ എണ്ണം കുറവായിരിക്കുന്നതാണ് നല്ലത്.  

ADVERTISEMENT

സാൻഡ് ആർട്ട് ചെയ്യാനും ചെടി നടാനും പറ്റിയ ചില്ലുഭരണി അല്ലെങ്കിൽ പാത്രം ആവശ്യമാണ്.  വലുപ്പവും ആകൃതിയും അനുസരിച്ച് 80-600 രൂപവരെ ഇവയ്ക്കു വിലയുണ്ട്. പാത്രത്തിന്റെ വലുപ്പത്തിന് യോജിച്ച ചെടി, പാത്രത്തിനുള്ളിൽ മണൽ നിരത്താൻ നീളമുള്ള പിടിയോടുകൂടിയ സ്പൂൺ തുടങ്ങിയവയും ആവശ്യമാണ്. സാൻഡ് ആർട്ട് ചെയ്തതിൽ ഇലച്ചെടി വളർത്തിയാൽ കൂടക്കൂടെ നനയ്ക്കേണ്ടിവരുന്നതിനാല്‍  ഈർപ്പം മണലിൽ തങ്ങിനിന്ന് ഈ കലാരൂപത്തിന്റെ ഭംഗി നഷ്ടപ്പെടും. പകരം സക്കുലന്റ് ഇനമാണെങ്കിൽ വളരെ പരിമിതമായി, ആഴ്ചയിലൊരിക്കലോ മറ്റോ നേരിയ നന മതി. നമ്മുടെ കാലാവസ്ഥയിൽ കേടാകാതെ വളരുന്ന സക്കുലന്റ് ഇനം തിരഞ്ഞെടുക്കണമെന്നു മാത്രം.  

കറ്റാർവാഴയുടെ കുഞ്ഞൻ അലങ്കാര ഇനം, എയർ പ്ലാന്റ് വർഗത്തിൽപ്പെട്ട റ്റില്ലാൻസിയ, ക്രിപ്റ്റാന്തെസ്, സീബ്രാ കാക്ട്‌സ്, മാമിലേറിയ, ഒപ്പൻഷ്യ തുടങ്ങിയ കള്ളിച്ചെടികളുടെ മിനിയേച്ചർ ഇനങ്ങളെല്ലാം പറ്റിയതാണ്. മിശ്രിതമൊന്നും ഇല്ലാതെതന്നെ സാൻഡ് ആർട്ട് ചെയ്‌ത മണലിനു മുകളിൽ സ്ഥാപിച്ചോ ഡ്രിഫ്ട് വുഡിൽ സൂപ്പർ ഗ്ലൂപോലുള്ള പശ ഉപയോഗിച്ച് ഒട്ടിച്ചുവച്ചോ റ്റില്ലാൻസിയ  ചെടി വളർത്താം. ഇത് അര മണിക്കൂറോളം വെള്ളത്തിൽ മുക്കിയിട്ടതിനു ശേഷം നടുക.  

ADVERTISEMENT

സാൻഡ് ആർട്ട് ചെയ്യുന്ന ബൗളിനുള്ളിൽ ഇറക്കി വയ്ക്കാൻ പാകത്തില്‍  ചെറിയ ചട്ടിയിൽ നട്ട ചെടിയാണ് നല്ലത്. വലുപ്പമേറിയ ചട്ടിയിൽ വളരുന്ന ചെടിയാണെങ്കില്‍ ചെറിയ ചട്ടിയിലേക്കു മാറ്റി നടണം. ഗ്ലാസ് ബൗളിനുള്ളിൽ ചെടി നട്ട ചട്ടി ഇറക്കിവയ്ക്കുന്നതിനു മുൻപ്  പകുതി ഭാഗത്തോളം മണൽ ഉപയോഗിച്ച് സാൻഡ് ആർട്ട് ചെയ്യണം. ചില്ലുപാത്രത്തിന്റെ അടിയില്‍നിന്ന്  വർണമണൽ ഒരേ കനത്തില്‍ പല അടുക്കായി നിറയ്ക്കുക. ഉദാഹരണത്തിന് ഏറ്റവും അടിയിൽ നീല മണൽ ആണെങ്കിൽ അത് പാത്രത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തിൽ ശ്രദ്ധാപൂർവം നിരത്തണം. അല്ലെങ്കിൽ ഒരു ഭാഗത്തു നീല, മറ്റൊരു ഭാഗത്തു മഞ്ഞ,  വേറൊരു വശത്തു വെള്ള എന്ന വിധത്തിലുമാവാം. ചില്ലുപാത്രത്തിന്റെ പുറമെനിന്നു കാണുന്ന അരികിലൂടെയാണ് മണൽ ഉപയോഗിച്ച് പല തരം ഡിസൈൻ ചെയ്യേണ്ടത്. നോട്ടം കിട്ടാത്ത ഉൾഭാഗത്ത് മണൽ നിരത്തിയാൽ മതി.

ചില്ലുപാത്രത്തിന്റെ പകുതിയോളം മണൽ നിറച്ച ശേഷം ചട്ടിയിൽ നട്ട ചെടി നടുവിൽ ഇറക്കി വയ്ക്കാം. ചട്ടി അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധാപൂർവം തിരിച്ച് മണലിൽ ഉറപ്പിക്കണം. ഇതിനു ശേഷം ചട്ടി മുഴുവനായി മറയുന്ന വിധത്തിൽ ചുറ്റും വീണ്ടും വർണമണൽ നിറയ്ക്കാം. വലുപ്പമുള്ള ബൗളിൽ ആവശ്യാനുസരണം ഒന്നിൽ കൂടുതൽ ചെടികൾ വളർത്താം. തമ്മിൽ വേണ്ടത്ര അകലം നൽകി വേണം നടാന്‍. മണലിനു മുകളിലുള്ള സ്ഥലസൗകര്യമനുസരിച്ച് ചെറിയ വെള്ളാരംകല്ലുകൾ, കുതിര, ആന തുടങ്ങിയവയുടെ ചെറിയ ശിൽപങ്ങൾ എല്ലാം ഭംഗിക്കായി നിരത്താം. ആഘോഷവേളകളിൽ സമ്മാനമായി നൽകാന്‍ ചെടി നട്ട് സാൻഡ് ആർട്ട് ചെയ്തതിന് ഡിമാൻഡ് ഉണ്ട്. പിറന്നാള്‍, വിവാഹവാർഷികം തുടങ്ങിയ അവസരങ്ങളിൽ യോജിച്ച ശിൽപങ്ങൾ ഉൾപ്പെടുത്താം.    

ചെടിക്കു നന വളരെ ശ്രദ്ധിച്ചു മാത്രം. നന അധികമായാൽ ചെടി കേടുവന്ന് നശിച്ചു പോകുന്നതു കൂടാതെ,  മണലിൽ ഈർപ്പം നിന്ന് ഭംഗിക്കും ഡിസൈനുമെല്ലാം കോട്ടം വരും. ഫില്ലറിൽ വെള്ളം നിറച്ച് നനയ്ക്കുന്നതാണ് നല്ലത്. സസ്യപ്രകൃതമനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ 2 ഫില്ലർ വെള്ളം ചെടിയുടെ ചുവട്ടിൽ കിട്ടുന്ന വിധത്തിൽ കൊടുക്കാം.  

English summary: Making Sand Art With Color Sand