അകത്തളം അലങ്കരിക്കുന്നതിന് യോജ്യമായ, 3 വർഗത്തിൽപ്പെടുന്ന ഇലച്ചെടികളാണ് കലാത്തിയ, മാറാന്റ (Maranta), സ്ട്രോമന്തേ. അലങ്കാര ഇലച്ചെടികൾ കൂടാതെ, പാതി തണലില്‍ പൂവിടുന്ന ഇനങ്ങൾകൂടി ഉൾപ്പെടുന്നതാണ് കലാത്തിയ വർഗം. പൂവിടുന്ന ഇനങ്ങളുടെ സവിശേഷാകൃതിയിലുള്ള പൂക്കൾക്ക് കട്ട് ഫ്ലവർ ആയി പുഷ്‌പാലങ്കാരത്തിലും നല്ല

അകത്തളം അലങ്കരിക്കുന്നതിന് യോജ്യമായ, 3 വർഗത്തിൽപ്പെടുന്ന ഇലച്ചെടികളാണ് കലാത്തിയ, മാറാന്റ (Maranta), സ്ട്രോമന്തേ. അലങ്കാര ഇലച്ചെടികൾ കൂടാതെ, പാതി തണലില്‍ പൂവിടുന്ന ഇനങ്ങൾകൂടി ഉൾപ്പെടുന്നതാണ് കലാത്തിയ വർഗം. പൂവിടുന്ന ഇനങ്ങളുടെ സവിശേഷാകൃതിയിലുള്ള പൂക്കൾക്ക് കട്ട് ഫ്ലവർ ആയി പുഷ്‌പാലങ്കാരത്തിലും നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകത്തളം അലങ്കരിക്കുന്നതിന് യോജ്യമായ, 3 വർഗത്തിൽപ്പെടുന്ന ഇലച്ചെടികളാണ് കലാത്തിയ, മാറാന്റ (Maranta), സ്ട്രോമന്തേ. അലങ്കാര ഇലച്ചെടികൾ കൂടാതെ, പാതി തണലില്‍ പൂവിടുന്ന ഇനങ്ങൾകൂടി ഉൾപ്പെടുന്നതാണ് കലാത്തിയ വർഗം. പൂവിടുന്ന ഇനങ്ങളുടെ സവിശേഷാകൃതിയിലുള്ള പൂക്കൾക്ക് കട്ട് ഫ്ലവർ ആയി പുഷ്‌പാലങ്കാരത്തിലും നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അകത്തളം അലങ്കരിക്കുന്നതിന് യോജ്യമായ, 3 വർഗത്തിൽപ്പെടുന്ന ഇലച്ചെടികളാണ് കലാത്തിയ, മാറാന്റ (Maranta), സ്ട്രോമന്തേ. അലങ്കാര ഇലച്ചെടികൾ കൂടാതെ, പാതി തണലില്‍ പൂവിടുന്ന ഇനങ്ങൾകൂടി ഉൾപ്പെടുന്നതാണ് കലാത്തിയ വർഗം. പൂവിടുന്ന ഇനങ്ങളുടെ സവിശേഷാകൃതിയിലുള്ള പൂക്കൾക്ക് കട്ട് ഫ്ലവർ ആയി പുഷ്‌പാലങ്കാരത്തിലും നല്ല ഡിമാൻഡുണ്ട്. അടുത്ത കാലത്തായി കലാത്തിയയുടെ റാറ്റിൽ ഷെയ്‌ക്കെർ, സിഗാർ എന്നീ പൂച്ചെടികൾ ഭാഗികമായി തണൽ കിട്ടുന്നിടത്തെ ലാൻഡ്‌സ്കേപ്പിങ്ങിനു ധാരാളമായി ഉപയോഗിച്ചുവരുന്നു. 

സൂര്യൻ അസ്തമിച്ചാൽ പിന്നെ ചെടിയുടെ ഇലകൾ മുകളിലേക്ക് കൂമ്പി കൈകൂപ്പി പ്രാർഥിക്കുന്ന രൂപത്തിലാവും. അതുകൊണ്ട് കലാത്തിയയ്ക്ക് പ്രേയിങ് പ്ലാന്റ് എന്ന വിളിപ്പേരുമുണ്ട്. ചൂടുള്ള വെയിൽ ഒട്ടും ഇഷ്ടപ്പെടാത്തവയാണ്. ചൂട് അധികമായാൽ ഇലയുടെ അഗ്രവും വശങ്ങളും ഉണങ്ങുന്നതായി കാണാം.

Rose-Painted Calathea. Image credit: :Alohapatty/iStockPhoto
ADVERTISEMENT

കലാത്തിയയുടെ ഇലച്ചെടിയിനങ്ങളിൽ പ്രധാനം റൗണ്ട് ലീഫ് കലാത്തിയ, റാറ്റിൽ സ്‌നേക് കലാത്തിയ, കൊറോണ, ഡോട്ടി, പിങ്ക് സ്ട്രൈപ്പ്, റോസി തുടങ്ങിയവയാണ്. കടും പിങ്ക്, വെള്ള നിറങ്ങളില്‍ ഇലകളുള്ള ഇവയെല്ലാം ഭാഗികമായി പ്രകാശം കിട്ടുന്നിടങ്ങളിലേക്കു  പറ്റിയവയാണ്. 

റാറ്റിൽ ഷെയ്ക്കർ, ബ്രസീലിയൻ സ്റ്റാർ കലാത്തിയ, സിഗാർ തുടങ്ങിയവ പൂവിടും ചെടികളിൽ നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചവയാണ്.  ആന്തൂറിയത്തിലെന്നപോലെ കലാത്തിയയുടെ പൂക്കളെ  ആവരണം ചെയ്യുന്ന, വേറിട്ട നിറത്തിലുള്ള വർണ ഇലകളാണ് പൂങ്കുലയെ ആകർഷകമാക്കുന്നത്.  ഇവ കൊഴിയാതെ ഏറെ നാള്‍ ചെടിയിലും പുഷ്‌പാലങ്കാരത്തിലും നിലനിൽക്കും. ഇലച്ചെടികളും ചിലപ്പോഴൊക്കെ പൂവിടുമെങ്കിലും പൂക്കൾക്ക് അത്ര ഭംഗി കാണില്ല. 

നമ്മുടെ കാലാവസ്ഥയിൽ പരിപാലിക്കാന്‍  യോജിച്ച, തിരഞ്ഞെടുത്ത കലാത്തിയ ഇനങ്ങള്‍ പരിചയപ്പെടാം.

സിഗാർ കലാത്തിയ. Image credit: Facebook

സിഗാർ കലാത്തിയ

ADVERTISEMENT

പാതി തണൽ കിട്ടുന്നിടത്ത് 7 - 8 അടി ഉയരത്തിൽ വളരുന്ന ഈ പൂച്ചെടിക്ക് മണ്ണിനടിയിൽ പടർന്നു കിടക്കുന്ന കിഴങ്ങുണ്ട്. നീളമുള്ള, നേർത്ത തണ്ടിന്റെ അഗ്രത്തിൽ വാഴയിലപോലുള്ള ഇലകളുള്ള ഈ ചെടിയുടെ ഇലയുടെ അടിഭാഗത്തിനു വെള്ളി നിറമാണ്. കാറ്റ് വീശിയാൽ ഉലഞ്ഞാടുന്ന ഇലകളുടെ അടിഭാഗത്തെ വെള്ളി നിറം ദൂരെക്കാഴ്ചയിൽപോലും ചെടിയുടെ ഭംഗിക്ക് മാറ്റു കൂട്ടും. പുതിയ മുളപ്പോടുകൂടിയ കിഴങ്ങ് നട്ടുവളർത്താം. ചുരുട്ടിന്റെ ആകൃതിയിലും നിരത്തിലുമുള്ള പൂങ്കുലകൾ നീളമുള്ള പൂംതണ്ടിൽ കൂട്ടമായാണ് കാണുക. ഇല മുട്ടുകളിൽനിന്ന് ഉണ്ടായിവരുന്ന ഒരു പൂന്തണ്ടിൽ 6-8 ശിഖരങ്ങളിലാണ് പൂങ്കുലകൾ ക്രമീകരിച്ചി രിക്കുന്നത്. അനുകൂല കാലാവസ്ഥയിൽ ഒരു മാസത്തോളം ഇവ കൊഴിയാതെ നിൽക്കും. കടുത്ത മഴക്കാലമൊഴികെയുള്ള എല്ലാ കാലാവസ്ഥയിലും ഈ ചെടി പൂക്കൾ ഉല്‍പാദിപ്പിക്കും. പൂങ്കുലകൾ ഉണക്കി ഡ്രൈ ഫ്ലവർ ആയി പുഷ്‌പാലങ്കാരത്തിൽ ഉൾപ്പെടുത്താറുണ്ട്. 

പാതി തണലുള്ളിടത്ത് അതിരു തിരിക്കാൻ നിരയായോ കൂട്ടമായോ നടാന്‍ സിഗാർ കലാത്തിയ ഉപയോഗിച്ചുവരുന്നു. പാതി തണൽ കിട്ടുന്ന വരാന്തയിൽ വലിയ ചട്ടിയിലും പരിപാലിക്കാം. ചെടി നട്ടാൽ മണ്ണിനടിയിലുള്ള കിഴങ്ങ് പടർന്നു വളർന്ന് അതിൽനിന്നു പുതിയവ ഉണ്ടായിവന്ന് കാലക്രമേണ കൂട്ടമായി മാറും. പൂക്കൾക്ക് നല്ല നിറവും കൂടുതൽ ആയുസ്സും കിട്ടാൻ ചാണകപ്പൊടിപോലുള്ള ജൈവവളങ്ങളാണ് കൂടുതൽ നന്ന്. 

സസ്യപ്രകൃതിയിൽ സിഗാർ കലാത്തിയയോടു സാമ്യമുള്ള മറ്റൊരു ചെടിയാണ് സ്വീറ്റ് പ്രെയർ പ്ലാന്റ്. കലാത്തിയ വർഗത്തിൽപ്പെടാത്ത ഈ ചെടിയും ലാൻഡ്സ്കേപ്പിങ്ങിൽ ഭാഗികമായി തണൽ കിട്ടുന്നിടത്ത് അലങ്കാര ഇനമായി ഉപയോഗിക്കാറുണ്ട്. സിഗാർ ഇനം പോലെ സ്വീറ്റ് പ്രെയർ പ്ലാന്റിൽ ആകർഷകമായ പൂക്കൾ ഉണ്ടാകാറില്ല, ഇലയുടെ അടിഭാഗത്തിനു വെള്ളി നിറവുമില്ല.

Rattlesnake Plant. Image credit: sasimoto/iStockPhoto

റാറ്റിൽ ഷെയ്ക്കർ കലാത്തിയ

ADVERTISEMENT

സിഗാർ കലാത്തിയപോലെ നമ്മുടെ കാലാവസ്ഥയിൽ പാതി വെയിൽ കിട്ടുന്നിടത്ത് പൂവിടുന്ന മറ്റൊരു അലങ്കാര കലാത്തിയ ഇനം. സസ്യപ്രകൃതിയിൽ സിഗാർ ഇനത്തിനോട് വലുപ്പത്തിലും സസ്യപ്രകൃതിയിലും രൂപസാദൃശ്യമുണ്ട്. എന്നാൽ സിഗാറിൽനിന്നു വിഭിന്നമായി ഇലകളുടെ താഴെ ഭാഗത്തിന് സിൽവർ നിറമില്ല, ഇലയ്ക്ക് ഹൃദയാകൃതിയാണ്; ഇലയുടെ തണ്ടിന് നല്ല കടും പച്ചനിറവും. നീളമുള്ള പൂന്തണ്ടിൽ ഉണ്ടായിവരുന്ന പൂങ്കുലകൾക്ക് റാറ്റിൽ സ്നേക്കിന്റെ വാലിനോട് സാദൃശ്യമുണ്ട്. കൂടാതെ, കാറ്റ് വീശിയാൽ ഉണങ്ങിയ പൂങ്കുല റാറ്റിൽ സ്നേക്ക് വാലുകൊണ്ട് ഉണ്ടാക്കുന്ന ശബ്ദവും പുറപ്പെടുവിക്കും. ഫ്രഷ് ഫ്ലവർ അറേഞ്ച്മെന്റിലും, ഉണക്കിയെടുത്ത പൂക്കൾ ഡ്രൈ ഫ്ലവർ അറേഞ്ച്മെന്റിലും ഒരുപോലെ ഉപയോഗമുണ്ട്. 

പല നിറത്തിൽ പൂങ്കുലയുള്ള ഇനങ്ങൾ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇളം മഞ്ഞനിറമുള്ള ഇനമാണ് അധികമായി വളർത്തുക. നടുന്ന രീതിയും പരിപാലനവും ഉദ്യാനത്തിലെ ഉപയോഗവുമെല്ലാം സിഗാർ കലാത്തിയപോലെ.

ബ്രസീലിയൻ സ്റ്റാർ കലാത്തിയ. Image credit: Benno Putro/iStockPhoto

ബ്രസീലിയൻ സ്റ്റാർ കലാത്തിയ

നക്ഷത്രാകൃതിയിൽ പൂക്കളുമായി അധികം ഉയരത്തിൽ വളരാത്ത കലാത്തിയ ഇനം. കടും പച്ച നിറത്തിലും, പച്ചയിൽ വെള്ളി വരകളുള്ളതുമായ 2 തരം ചെടികളാണ് വിപണിയിലുള്ളത്. ഇലകൾക്ക് അണ്ഡാകൃതിയാണ്. മണ്ണിനടിയിൽ പടർന്നു വളരുന്ന തണ്ടിൽനിന്ന് എല്ലാ വശങ്ങളിലേക്കും ഇലകൾ അംഗപ്പൊരുത്തത്തോടെ ഉണ്ടായി വരും. ഇലകളുടെ ഒത്ത നടുവിൽനിന്നുമാണ് ചെടി പൂക്കൾ ഉല്‍പാദിപ്പിക്കുക. ഒന്നര അടിയോളം നീളമുള്ള പൂന്തണ്ടിന്റെ അഗ്രത്തിൽ കുത്തനെ നിവർന്നു നിൽക്കുന്ന പൂക്കൾക്ക് പിങ്ക് നിറമാണ്. പാതി തണൽ കിട്ടുന്നിടത്ത് നിലത്തു കൂട്ടമായും അല്ലെങ്കിൽ ചട്ടിയിലും പരിപാലിക്കാൻ യോജിച്ചത്. വെയിൽ അധികമായാൽ പൂവിന്റെ അരിക് ഉണങ്ങി പൂക്കൾ വേഗം നശിച്ചുപോകും. മുളപ്പോടുകൂടിയ, മണ്ണി നടിയിലുള്ള തണ്ടാണ് നടുവാൻ പറ്റിയത്.

റോസി കലാത്തിയ. Image credit: Ольга Симонова/iStockPhoto

റോസി, ഡോട്ടി ഇനങ്ങൾ

കലാത്തിയയുടെ അലങ്കാര ഇല ഇനങ്ങളിൽ കാണാൻ ഭംഗിയുള്ളതും വിപണിയിൽ നല്ല ഡിമാൻഡ് ഉള്ളതുമായ 2 ഇനങ്ങൾ. ഒതുങ്ങിയ സസ്യപ്രകൃതിയുള്ള ഇവ രണ്ടും പാതി തണൽ കിട്ടുന്ന വരാന്തയിലും ബാൽക്കണിയിലും ചട്ടിയിൽ വളർത്താൻ യോജിച്ചത്. കടും പിങ്ക് നിറത്തിൽ വൃത്താകൃതിയിലുള്ള ഇലകളാണ് ഇവയുടെ ആകര്‍ഷണം. റോസി ഇനത്തിന്റെ ഇലയുടെ അരികിലൂടുള്ള കടും പച്ച വര ഒഴിച്ചാൽ ബാക്കി മുഴുവൻ നല്ല പിങ്ക് നിറം. ഡോട്ടി ഇനത്തിലാവട്ടെ, നടുവിൽ പച്ച നിറവും ഇലയുടെ അരികിൽ മാത്രം കടും പിങ്ക് നിറവുമാണ്. രണ്ടിലും തണ്ട് കുറുകിയതായതുകൊണ്ട് ഇലകൾ നിവർന്നു നിൽക്കാതെ ചട്ടിയോടു ചേർന്ന് പരന്നാണ് കാണുന്നത്.   

നന്നായി വളർച്ചയായ ചെടിയുടെ ചുറ്റും ഉണ്ടായി വരുന്ന തൈകൾ വേരുൾപ്പെടെ വേർപെടുത്തിയെടുത്ത് മാറ്റി നട്ട് പുതിയ ചെടി വളർത്തിയെടുക്കാം. നന്നായി നന ആവശ്യമുള്ള ഈ ചെടികൾക്കു നന കുറഞ്ഞാൽ ഇലകൾ ചുരുളും; വെയിലും ചൂടും അധികമായാൽ ഇലകൾ ഉണങ്ങി നശിച്ചുപോകും.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary:Calathea Plant Information