നമ്മുടെ നാട്ടിൽ വന്നെത്തിയ നാൾ മുതൽ നമ്മുടെ പൂന്തോട്ടത്തിലും മനസ്സിലും ഒരുപോലെ ഇടം കണ്ടത്തിയ പൂച്ചെടിയാണ് അഡീനിയം. വേഗത്തിൽ രൂപപ്പെടുന്ന ബോൺസായ് പ്രകൃതം, മനോഹരമായ പൂക്കൾ, ലളിതമായ പരിചരണം മതി താനും. അഡീനിയത്തിന് ആരാധകർ ഏറെ. ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള സങ്കരയിനങ്ങൾക്കാണ് ഡിമാൻഡ്. ബോൺസായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽ വന്നെത്തിയ നാൾ മുതൽ നമ്മുടെ പൂന്തോട്ടത്തിലും മനസ്സിലും ഒരുപോലെ ഇടം കണ്ടത്തിയ പൂച്ചെടിയാണ് അഡീനിയം. വേഗത്തിൽ രൂപപ്പെടുന്ന ബോൺസായ് പ്രകൃതം, മനോഹരമായ പൂക്കൾ, ലളിതമായ പരിചരണം മതി താനും. അഡീനിയത്തിന് ആരാധകർ ഏറെ. ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ പൂക്കളുള്ള സങ്കരയിനങ്ങൾക്കാണ് ഡിമാൻഡ്. ബോൺസായ് ആകൃതിക്കായി ‘അറബിക്കം’ ഇനമാണ് പറ്റിയത്.

അഡീനിയം ചെടികൾ. ഫോട്ടോ∙ കർഷകശ്രീ

പരിപാലനം

ADVERTISEMENT

മിക്കയിനം അഡീനിയം ചെടികളും ഗ്രാഫ്റ്റ് ചെയ്തു വളർത്തിയെടുത്തവയാണ്. ചട്ടിയിൽ വളർത്തുന്നതാണു നല്ലത്. വിപണിയിൽ നിന്നു ലഭിക്കുന്ന തൈ 6 ഇഞ്ച് വലുപ്പമുള്ള ചട്ടിയിൽ നടാം. ചെടി നടാനുള്ള മിശ്രിതമായി, നാരു കലർന്ന ചകിരിച്ചോറിൽ ഒരുപിടി ഉണങ്ങിയ ചാണകപ്പൊടിയോ അല്ലെങ്കിൽ എല്ലുപൊടിയോ കലർത്തിയത് ഉപയോഗിക്കാം. നട്ടശേഷം മിശ്രിതം മുഴുവനായി കുതിരുന്ന വിധത്തിൽ നനയ്ക്കണം. പിന്നീടുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം ശ്രദ്ധിച്ചു മാത്രം നൽകുക. 3 - 4 മണിക്കൂർ നേരിട്ടു വെയിലും ചൂടും കിട്ടുന്നിടത്തു വളർത്തിയാൽ സമൃദ്ധമായി പൂവിടും. നാനോ ഡിഎപി (4 മില്ലി/ ലീറ്റർ വെള്ളം) കരുത്തുള്ള വളർച്ചയ്ക്കായി നൽകാം. സൂക്ഷ്മ ലവണങ്ങൾ അടങ്ങിയ എൻപികെ 19:19:19 (2 ഗ്രാം/ ലീറ്റർ വെള്ളം) പൂവിടാൻ നല്ലതാണ്. ജൈവവളമാണെങ്കിലും രാസവളമാണെങ്കിലും ദ്രവരൂപത്തിലുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്.

അഡീനിയം പൂക്കൾ. ചിത്രങ്ങൾക്കു കടപ്പാട്∙ ഹാർവിയോരാ, കണ്ണൂർ

രോഗ പ്രതിരോധം

ADVERTISEMENT

പൂമൊട്ടുകൾ മുരടിച്ച് കൊഴിയുന്നതും ഇലമഞ്ഞളിപ്പുമാണ് സങ്കരയിനം അഡീനിയത്തിൽ കാണുന്ന മുഖ്യ രോഗ-കീടങ്ങൾ. കീടബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ കൊമ്പുകോതിയ ശേഷം കീടനാശിനി മിശ്രിതം തളിക്കണം. മഴക്കാലത്തു നേരിട്ടു മഴ കൊള്ളാത്തിടത്തുവച്ചു വേണം പരിപാലിക്കാൻ. നല്ല വളർച്ചയായ ചെടി വർഷത്തിൽ ഒരിക്കൽ മിശ്രിതം നീക്കി മാറ്റി നടണം.

അഡീനിയം ചെടികൾ. ഫോട്ടോ∙ കർഷകശ്രീ

വിലാസം:

ADVERTISEMENT

റിട്ട.പ്രഫ. ജേക്കബ് വർഗീസ് കുന്തറ

ഭാരതമാതാ കോളജ്, തൃക്കാക്കര.

ഫോൺ: 9447002211

English summary: How to grow Adenium plant with care