കു‍ഞ്ഞൻചെടികളും മാർബിൾ ചിപ്പുകളും അലങ്കാരവസ്തുക്കളും ഇവയ്ക്കെല്ലാം ഉപരിവർണമണൽകൊണ്ടുള്ള സാൻഡ് ആർട്ടും ചേർന്ന് കണ്ണിനു കൗതുകമുണർത്തുന്ന ഡിഷ് ഗാർഡൻ. സ്വീകരണമുറിയും ലോബിയും വരാന്തയും മറ്റും അലങ്കരിക്കാനും പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകാനും അനുയോജ്യം. വീടിനുള്ളിലും വരാന്തയിലും കാലഭേദമെന്യേ കണ്ടും

കു‍ഞ്ഞൻചെടികളും മാർബിൾ ചിപ്പുകളും അലങ്കാരവസ്തുക്കളും ഇവയ്ക്കെല്ലാം ഉപരിവർണമണൽകൊണ്ടുള്ള സാൻഡ് ആർട്ടും ചേർന്ന് കണ്ണിനു കൗതുകമുണർത്തുന്ന ഡിഷ് ഗാർഡൻ. സ്വീകരണമുറിയും ലോബിയും വരാന്തയും മറ്റും അലങ്കരിക്കാനും പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകാനും അനുയോജ്യം. വീടിനുള്ളിലും വരാന്തയിലും കാലഭേദമെന്യേ കണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കു‍ഞ്ഞൻചെടികളും മാർബിൾ ചിപ്പുകളും അലങ്കാരവസ്തുക്കളും ഇവയ്ക്കെല്ലാം ഉപരിവർണമണൽകൊണ്ടുള്ള സാൻഡ് ആർട്ടും ചേർന്ന് കണ്ണിനു കൗതുകമുണർത്തുന്ന ഡിഷ് ഗാർഡൻ. സ്വീകരണമുറിയും ലോബിയും വരാന്തയും മറ്റും അലങ്കരിക്കാനും പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകാനും അനുയോജ്യം. വീടിനുള്ളിലും വരാന്തയിലും കാലഭേദമെന്യേ കണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കു‍ഞ്ഞൻചെടികളും മാർബിൾ ചിപ്പുകളും അലങ്കാരവസ്തുക്കളും ഇവയ്ക്കെല്ലാം ഉപരിവർണമണൽകൊണ്ടുള്ള സാൻഡ് ആർട്ടും ചേർന്ന് കണ്ണിനു കൗതുകമുണർത്തുന്ന ഡിഷ് ഗാർഡൻ. സ്വീകരണമുറിയും ലോബിയും വരാന്തയും മറ്റും അലങ്കരിക്കാനും പ്രിയപ്പെട്ടവർക്കു സമ്മാനമായി നൽകാനും അനുയോജ്യം.

 

ADVERTISEMENT

വീടിനുള്ളിലും വരാന്തയിലും കാലഭേദമെന്യേ കണ്ടും പരിപാലിച്ചും ആസ്വദിക്കാൻ പറ്റിയ ഡിഷ് ഗാർഡന് ലളിതമായ പരിചരണമേ ആവശ്യമുള്ളൂ. മേശ മോടിയാക്കാൻ പ്ലാസ്റ്റിക് ചെടികൾ നിറച്ച പാത്രം ഉപയോഗിക്കുന്നതിനു പകരം എന്തുകൊണ്ടും നല്ലതാണ് ജീവൻ തുടിക്കുന്ന ഈ ചെറുപൂന്തോട്ടം.

 

തയാറാക്കുന്ന വിധം: ഡിഷ് ഗാർഡൻ നിർമിക്കാൻ സെറാമിക് അല്ലെങ്കിൽ ഗ്ലാസ് നിർമിത ബൗൾ‌ അല്ലെങ്കിൽ പരന്ന പാത്രം, തിരഞ്ഞെടുത്ത ഏതാനും ചെടികൾ ഇവയാണ് മുഖ്യമായി വേണ്ടത്. ഗ്ലാസ് നിർമിതവും സുതാര്യവുമായ ബൗൾ തിരഞ്ഞെടുക്കുക. അവയിൽ മാത്രമേ മണൽ ഉപയോഗിച്ച് ആകർഷകമായ സാൻഡ് ആർട്ട് തയാറാക്കാനാവുകയുള്ളൂ. സെറാമിക് പാത്രമാണെങ്കിൽ മിശ്രിതം നിറച്ചശേഷം മുകൾഭാഗം മാത്രം നിറമുള്ള മണലോ മാർബിൾ ചിപ്പോ ഉപയോഗിച്ച് ആകർഷകമാക്കാം. തിരഞ്ഞെടുത്ത പാത്രത്തിനു താഴെ ഭാഗത്ത് ദ്വാരമുണ്ടെങ്കിൽ കൂടുതൽ നന്ന്. ദ്വാരമില്ലാത്ത പാത്രമാണെങ്കിൽ അധിക നനജലം മിശ്രിതത്തിൽനിന്നു താഴേക്ക് വാർന്നിറങ്ങാൻ താഴെഭാഗത്ത് ബേബി മെറ്റൽ അല്ലെങ്കിൽ മാർബിൾ ചിപ്പുകൾ‌ തീർച്ചയായും ഉപയോഗിക്കണം. ആഴം കുറഞ്ഞ പാത്രമാണെങ്കിൽ വേര് അധികമായി താഴേക്കു വളരാത്ത കാക്റ്റസ് ഉൾപ്പെടെയുള്ള സക്കുലന്റ് ചെടികളും അലങ്കാരപ്പന്തൽ ചെടികളുമാണ് യോജിച്ചത്. അലങ്കാര ഇലച്ചെടികൾക്ക് നല്ല ആഴമുള്ള ബൗളാണു വേണ്ടത്.

 

ADVERTISEMENT

ഉദ്യാനം ശാസ്ത്രീയമായി രൂപകൽപന(ലേ ഔട്ട്) ചെയ്യണം. കള്ളിച്ചെടികളും ചെറിയ വെള്ളാരംകല്ലുകളും ചെറു ശിൽപങ്ങളുമെല്ലാം ഉപയോഗിച്ച് മരുഭൂമിയുടെ പ്രതീതി നൽകാം. മറ്റൊരു ലേ ഔട്ടിൽ ഇലച്ചെടികളും നീല നിറത്തിലുള്ള മണലും കുഞ്ഞൻമത്സ്യത്തിന്റെയും ഡോൾഫിന്റെയും രൂപങ്ങളും കക്കയുമെല്ലാം ഉൾപ്പെടുത്തി കടൽത്തീരത്തിന്റെ ഘടന നൽകാം. ഇലച്ചെടികൾ അധികമായി നട്ട് ഒപ്പം കാട്ടുമൃഗങ്ങളുടെ ശിൽപങ്ങളും നിരത്തി കാടിന്റെ പ്രതീതിയും നൽകാം. പാത്രത്തിന്റെ ഭംഗിയും ആകൃതിയും ഉദ്യാനത്തിന്റെ അഴകിന് മാറ്റു കൂട്ടുമെന്നതുകൊണ്ട് ഈ ഘടകങ്ങൾക്കെല്ലാം പ്രത്യേക പരിഗണന നൽകണം. കടും നിറത്തിലുള്ളതും പുറംഭാഗത്ത് മിഴിവാർന്ന ചിത്രങ്ങൾ ഉള്ളതുമായ പാത്രങ്ങൾ ഒഴിവാക്കുക.

 

ചെടികൾ: അധികം വലുപ്പം വയ്ക്കാത്തതും സാവധാനം വളരുന്നതും ലളിതമായ പരിചരണം മാത്രം മതിയായതുമായ അകത്തളച്ചെടികളാണ് ഡിഷ്ഗാർഡനിലേക്ക് യോജിച്ചത്. ചെടിരഞ്ഞെടുക്കുമ്പോൾ ഒരേ രീതിയിൽ നനയും സൂര്യപ്രകാശത്തിന്റെ ആവശ്യകതയുമുള്ളവയാണ് വേണ്ടത്.

 

ADVERTISEMENT

കള്ളിയിനങ്ങൾ: മാമിലേറിയ, ഫെറോകാക്റ്റസ്, റിപ് സാലിസ്, ഹൈലോസീറിയസ്, സീബ്രാകാക്റ്റസ്, ഗ്രാഫ്റ്റ് ചെയ്ത കാക്റ്റസ് എല്ലാം ഉപയോഗിക്കാം.

 

സക്കുലന്റ് ചെടികൾ: കുഞ്ഞൻ അലോ, ക്രിപ്റ്റാന്തസ്, സാൻസിവീനിയ, ടില്ലാൻസിയ, സെഡം, കലൻകോ തുടങ്ങിയവ.

 

ഇലച്ചെടികൾ: ഫിറ്റോണിയ, റിബൺഗ്രാസ്, അലങ്കാര പന്തൽ ചെടികൾ, സിങ്കോണിയം, പെപ്പറോമിയ, മണിപ്ലാന്റ് എന്നിവ. 

 

തിരഞ്ഞെടുത്ത പാത്രത്തിന്റെ അടിഭാഗത്ത് ഒന്നുരണ്ട് അടുക്ക് ബേബി മെറ്റൽ അല്ലെങ്കിൽ മാർബിൾ ചിപ്പുകൾ നിരത്തണം. ഇതിനു മുകളിൽ മിശ്രിതം താഴേക്ക് ഇറങ്ങാതിരിക്കാൻ ഗ്രീൻ നെറ്റ് വയ്ക്കാം. ഗ്രീൻ നെറ്റിന്റെ മുകളിലാണ് നടീൽമിശ്രിതം നിറയ്ക്കേണ്ടത്. ഡിഷ് ഗാർഡനിൽ പരിപാലിക്കാൻ ഉദ്ദേശിക്കുന്ന ചെടിയിനത്തെ ആശ്രയിച്ചാണ് മിശ്രിതത്തിന്റെ ഘടന. ഇലച്ചെടികൾക്ക് ആവശ്യമായ ഈർപ്പം തങ്ങിനിൽക്കാൻ അധികമായി കൊക്കോപ്പിത്ത് ചേർക്കാം. എന്നാൽ കാക്റ്റസ് ഉൾപ്പെടെയുള്ള സക്കുലന്റ് ഇനങ്ങൾക്ക് കൊക്കോപ്പിത്ത് അൽപം മതി; അധികമായി മണലോ പെർലൈറ്റോ ചേർക്കണം. മിശ്രിതത്തിൽ ഒരു നുള്ള് കുമ്മായം ചേർക്കുന്നത് പായൽ വളര്‍ച്ച നിയന്ത്രിക്കാൻ ഉപകരിക്കും. മിശ്രിതത്തിൽ ജൈവവളമാണ് യോജിച്ചത്. ചെടികളുടെ വളർച്ച സാവധാനമാക്കാൻ വളം കുറച്ച് ചേർ‌ത്താൽ മതി. ജൈവവളമായി മണ്ണിര കംപോസ്റ്റോ ബയോ കംപോസ്റ്റോ ഉപ‌യോഗിക്കാം.

 

തിരഞ്ഞെടുത്ത ഗ്ലാസ് ബൗളിൽ സാൻഡ് ആർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ളിൽ മറ്റൊരു ബൗൾ ഇറക്കി വയ്ക്കണം. ഇവ തമ്മിൽ ഒരിഞ്ച് എങ്കിലും വിടവു വേണം. എങ്കിൽ മാത്രമേ ഇവയ്ക്കിടയിൽ പുറത്തേക്കു കാണുന്ന വിധത്തിൽ സാൻഡ് ആർട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. ചിത്രരചനപോലെ കലയും കഴിവും ആവശ്യമുള്ളതാണ് സാൻഡ് ആർട്ടും. പലതരം വർണ മണൽ ഉപയോഗിച്ചാണ് സാൻഡ് ആർട്ട് മെനഞ്ഞെടുക്കുക. ഇതിനുള്ള മണൽ അക്വേറിയം കടയിൽ ലഭിക്കും. സാൻഡ് ആർട്ട്, ബൗളിന്റെ അടി മുതൽ മുകളിലേക്കാണ് ചെയ്യുക. മരുഭൂമിയുടെ പ്രതീതി ജനിപ്പിക്കാൻ ഒട്ടകവും ഈന്തപ്പനയും മറ്റും ഇതിൽ ഉൾപ്പെടുത്താം. കടൽത്തീരമാണെങ്കിൽ കടൽമത്സ്യങ്ങളെയും. 

 

സാൻഡ് ആർട്ട് ചെയ്യുന്ന പാത്രത്തിന്റെ ഉള്ളിലുള്ള പാത്രത്തിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. നല്ല ആഴമുള്ള ബൗളിൽ ചെടി നട്ടിരിക്കുന്ന ചെറുചട്ടി ഉൾപ്പെടെ ഇറക്കിവച്ച് ചുറ്റും മിശ്രിതം നിറയ്ക്കാം. നട്ടിരിക്കുന്ന മിശ്രിതം നീക്കിയ ശേഷം വേരുകൾ മാത്രമായാണ് സക്കുലന്റ് ചെടികൾ‌ ഡിഷ് ഗാർഡനിൽ നടുക. അലങ്കാര ഇലച്ചെടികൾ‌, പന്തൽ ഇനങ്ങൾ എല്ലാം നട്ടിരിക്കുന്ന മിശ്രിതമുൾപ്പെടെയാണ് നടേണ്ടത്. എല്ലാ വശങ്ങളിൽനിന്നും ഒരുപോലെ നോട്ടം കിട്ടുന്നതുകൊണ്ട് ഡിഷ് ഗാർഡന്റെ മുക്കും മൂലയുംപോലും വളരെ ശ്രദ്ധയോടെ വേണം ഒരുക്കിയെടുക്കാൻ.

 

മിശ്രിതത്തിൽ ചിരട്ടക്കരിയുടെ ചെറിയ കഷണങ്ങൾ ചേർക്കുന്നത് ഏതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനും വേരുകൾക്ക് ആവശ്യമായ തണുപ്പും ഈർപ്പവും ലഭ്യമാക്കാനും ഉപകരിക്കും. ചെടികൾ നട്ടശേഷം വെള്ളാരംകല്ലുകൾ, മാർബിൾ ചിപ്പുകൾ, ചെറിയ ഗ്ലാസ് ബോളുകൾ, ഡ്രിഫ്റ്റ് വുഡിന്റെ നല്ല ആകൃതിയുള്ള കഷണങ്ങൾ ഇവ ചെടികൾക്കിടയിലുള്ള ഇടങ്ങളിൽ ആകർഷകമായി നിരത്തി മോടിയാക്കാം.

 

പരിപാലനം: ചെടികളുടെ ജലത്തിന്റെ ആവശ്യകതയും ഡിഷ് ഗാർഡൻ സ്ഥാപിച്ചിരിക്കുന്നിടവും അനുസരിച്ചാണ് നനയ്ക്കേണ്ടത്. ചെറിയ ഫില്ലർ ഉപയോഗിച്ചോ സൂചി നീക്കം ചെയ്ത സിറിഞ്ച് കൊണ്ടോ ചെടികളുടെ ചുവട്ടിൽ ആവശ്യാനുസരണം വെള്ളം നൽകാം. കാക്റ്റസ്, സക്കുലന്റ് ചെടികൾക്ക് പരിമിതമായ നന മതി. ഇലച്ചെടികൾ പോട്ടിങ് മിശ്രിതത്തിലെ ജലാംശം തീരുന്നതിന് അനുസരിച്ച് നനയ്ക്കുക. നട്ടിരിക്കുന്നിടത്ത് ജലാംശം അധികമാകാതെ നോക്കണം. വലിയ വായ്‌വട്ടമുള്ള പാത്രത്തിൽ നിന്നു ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതുകൊണ്ട് രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. 

 

ചെടികൾ അധിക വളർച്ച കാണിച്ചാൽ അല്ലെങ്കിൽ നട്ടിരിക്കുന്നിടത്ത് പായൽ വളരുന്നെങ്കിൽ മിശ്രിതം മാറ്റി പുതിയതിലേക്കു മാറ്റി നടണം. പന്തൽച്ചെടികളും റിബൺ ഗ്രാസും ഫിറ്റോണിയയും അധിക വളർച്ച കാണിച്ചാൽ ആവശ്യാനുസരണം കമ്പു കോതി നിർത്താം. വിപണിയിൽ ലഭ്യമായ ജൈവവള ലായനി നേർപ്പിച്ച് നല്‍കാം. വെളിച്ചം തീരെ കുറഞ്ഞയിടങ്ങളിൽ പരിപാലിക്കുന്ന ഡിഷ് ഗാർഡൻ മാസത്തിലൊരിക്കൽ വരാന്തയിലോ ജനലിനരികിലോ ഒന്നു രണ്ടു ദിവസം സൂക്ഷിക്കുന്നത് അതിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.