നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കണം. വിത്തുകൾ പാകി മുളപ്പിച്ച് തൈകളാക്കുക. വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ ഇരുപത് മിനിറ്റ് മുക്കിവയ്ക്കുക. പ്രതിരോധശേഷി വർധിക്കുന്നതിനാണിത്. ഒരു പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് അതിൽ വിത്തു വിതറുക. അഞ്ചാം ദിവസം മുതൽ മുളച്ചു തുടങ്ങും. 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ലയിനം വിത്തുകൾ തിരഞ്ഞെടുക്കണം. വിത്തുകൾ പാകി മുളപ്പിച്ച് തൈകളാക്കുക. വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ ഇരുപത് മിനിറ്റ് മുക്കിവയ്ക്കുക. പ്രതിരോധശേഷി വർധിക്കുന്നതിനാണിത്. 

ഒരു പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് അതിൽ വിത്തു വിതറുക. അഞ്ചാം ദിവസം മുതൽ മുളച്ചു തുടങ്ങും. 25 ദിവസമാകുമ്പോഴേക്കും തൈകൾ മാറ്റി നടാൻ പാകത്തിൽ വളർന്നിരിക്കും. ഗ്രോബാഗിലോ നിലത്തോ നടാം.

ADVERTISEMENT

മണ്ണിലെ പുളിരസം മാറാനും മറ്റു കീടങ്ങളെ നശിപ്പിക്കുന്നതിനുമായി ആവശ്യമുള്ള മണ്ണും കുറച്ചു കുമ്മായവും കൂടി ഇളക്കി ഒരാഴ്ച നല്ല വെയിലത്തിടുക. അതിനുശേഷം ഗ്രോബാഗിലാണെങ്കിൽ 2:1:1 എന്ന കണക്കിൽ കട്ടയില്ലാത്ത മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും യോജിപ്പിച്ചെടുക്കണം. അതിലേക്ക് കുറച്ച് എല്ലുപൊടിയും കുറച്ച് വേപ്പിൻപിണ്ണാക്കും ചേർത്തശേഷം മിശ്രിതം ഗ്രോബാഗിന്റെ പകുതിയോളം നിറയ്ക്കുക. അതിലേയ്ക്ക് മുളപ്പിച്ച തൈകളിൽനിന്നും കരുത്തുള്ളത് നോക്കി സ്യൂഡോമൊണാസ് ലായനിയിൽ മുക്കി നടുക. നിലത്താണെങ്കിലും ഇതുപോലെ നടാം. കൂടെത്തന്നെ താങ്ങ് കൊടുക്കാനുള്ള കമ്പ് കൂടി നിർത്തുന്നത് നല്ലതാണ്.  

ഒരു മാസത്തെ വളർച്ചയാകുമ്പോൾ ദ്രവരൂപത്തിലുള്ള വളപ്രയോഗം ചെയ്യാം. ഏറ്റവും നല്ലത് ഗോമൂത്രം പത്തിരട്ടി വെള്ളം ചേർത്ത് ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുന്നതാണ്. ചെടികൾക്ക് നല്ല വളർച്ചയും കിട്ടും. ഒട്ടുമിക്ക കീടങ്ങളും ഇല്ലാതാകും. ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേർപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസം കൊടുക്കാം.

ADVERTISEMENT

കീടങ്ങളും രോഗങ്ങളും

ബാക്ടീരിയൽ വാട്ട രോഗം (ഇത്ബാധിച്ചാൽ ചെടി ഒരു ദിവസം കൊണ്ട് വാടിപ്പോകും), ചിത്ര കീടം, വെള്ളീച്ച, ഇല മഞ്ഞളിപ്പ്.

ADVERTISEMENT

രോഗപ്രതിരോധം

  • സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിലും അടിഭാഗത്തും ചുവട്ടിലും ഒഴിക്കുക ഒരുവിധമുള്ള കീടങ്ങങ്ങൾ ഇല്ലാതാകും. ഇതൊരു വളർച്ചാ ത്വരകം കൂടിയാണ്.
  • ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കരുത്. വേര് അഴുകാനിടയുണ്ട്.
  • കേടു വന്ന ഇലകൾ അപ്പോൾതന്നെ നീക്കംചെയ്യുക. ഇലകൾ വെട്ടിയാൽ കായ്‍ഫലം കൂടും.
  • പൂവിട്ടു തുടങ്ങുമ്പോൾ പൂങ്കുലകളിൽ ചെറുതായി കുലുക്കി കൊടുക്കുക (കൃത്രിമ പരാഗണം). നിറയെ കായ്കൾ ഉണ്ടാകാനാണിത്.
  • എഗ് അമിനോ ആസിഡ് ഉണ്ടാക്കി നേർപ്പിച്ച് ചെടികളിൽ തളിച്ചാൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.
  • പൂക്കളും കായ്കളും ധാരാളമായി കൊഴിയുന്നത് സൂഷ്മ മൂലകങ്ങളുടെ കുറവു കൊണ്ടാണ്. മൈക്രോ ന്യൂട്രിയന്റ് വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ തളിച്ചു കൊടുക്കണം.