പച്ചക്കറി വിത്തുകൾ മുളപ്പിച്ചെടുക്കാൻ ഇന്ന് മാർക്കറ്റിൽ പ്രോട്രേകൾ ലഭ്യമാണ്. എന്നാൽ, നമുക്ക് വീട്ടിൽത്തന്നെ അനായാസം വിത്തുകൾ പാകാനുള്ള ട്രേകൾ നിർമിച്ചെടുക്കാവുന്നതേയുള്ളൂ. ഇതിനായി പത്രപേപ്പറുകളോ മാസികകളുടെ പേപ്പറുകളോ ഉപയോഗിക്കാം. പേപ്പർ ആകൃതിയോടെ ചുറ്റിയെടുക്കുന്നതിനായി ഒരിഞ്ച് വണ്ണമുള്ള ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറി വിത്തുകൾ മുളപ്പിച്ചെടുക്കാൻ ഇന്ന് മാർക്കറ്റിൽ പ്രോട്രേകൾ ലഭ്യമാണ്. എന്നാൽ, നമുക്ക് വീട്ടിൽത്തന്നെ അനായാസം വിത്തുകൾ പാകാനുള്ള ട്രേകൾ നിർമിച്ചെടുക്കാവുന്നതേയുള്ളൂ. ഇതിനായി പത്രപേപ്പറുകളോ മാസികകളുടെ പേപ്പറുകളോ ഉപയോഗിക്കാം. പേപ്പർ ആകൃതിയോടെ ചുറ്റിയെടുക്കുന്നതിനായി ഒരിഞ്ച് വണ്ണമുള്ള ചെറിയ പിവിസി പൈപ്പും ട്രേ തയാറാക്കാൻ ആവശ്യമാണ്. 

ഏകദേശം പത്ത് സെന്റിമീറ്റർ വീതിയിലും 30 സെന്റിമീറ്റർ വീതിയിലും പേപ്പർ മുറിച്ചെടുക്കാം. ഈ പേപ്പർ പൈപ്പിൽ ചുറ്റിയശേഷം അടിഭാഗം മടക്കിയെത്താൽ ട്രെ റെഡി. ഇതിൽ നടീൽ മിശ്രിതം നിറച്ച് വിത്തു പാകാം. വെള്ളം ആവശ്യത്തിന് സ്പ്രേ ചെയ്ത് കൊടുത്താൽ മതി. ചെറിയ ബേസിനിലോ ട്രേയിലോ ഈ പേപ്പർ ട്രേകൾ അടുക്കിവയ്ക്കാം.

ADVERTISEMENT

തൈകൾ പറിച്ചുനടാൻ പാകമായാൽ പേപ്പർട്രേയോടുകൂടിത്തന്നെ നിലത്തോ ചട്ടിയിലോ ഗ്രോബാഗിലോ നടാം. രണ്ട‌ുമൂന്നു ദിവസത്തിനുള്ളിൽ പേപ്പർ അലിഞ്ഞ് മണ്ണോടുചേർന്നുകൊള്ളും. തൈകളുടെ വേരിന് ഇളക്കം തട്ടാതെ നല്ല രീതിയിൽ വളരാൻ ഇത്തരം പേപ്പർ ട്രേകൾ സഹായകമാകുമെന്നത് ഉറപ്പാണ്.

പേപ്പർ ട്രേകൾ എങ്ങനെ തയാറാക്കാം എന്നതിനെക്കുറിച്ച് വിഡിയോ കാണാം