ഉദ്യാനവിളക്കൃഷിമേഖലയിൽ നടീൽവസ്തുക്കളുടെ ഉൽപാദനം, സംയോജിത രോഗകീട നിയന്ത്രണം, സാങ്കേതികവിദ്യാവ്യാപനം, സംയോജിത വിളവെടുപ്പാനന്തര പരിപാലനം, വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രോജക്ടുകൾ സമർപ്പിക്കാൻ സർക്കാർ വകുപ്പുകൾ, സഹകരണ സംഘ ങ്ങൾ, കർഷകർ / ക‍ർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്ന് സംസ്ഥാന

ഉദ്യാനവിളക്കൃഷിമേഖലയിൽ നടീൽവസ്തുക്കളുടെ ഉൽപാദനം, സംയോജിത രോഗകീട നിയന്ത്രണം, സാങ്കേതികവിദ്യാവ്യാപനം, സംയോജിത വിളവെടുപ്പാനന്തര പരിപാലനം, വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രോജക്ടുകൾ സമർപ്പിക്കാൻ സർക്കാർ വകുപ്പുകൾ, സഹകരണ സംഘ ങ്ങൾ, കർഷകർ / ക‍ർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്ന് സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനവിളക്കൃഷിമേഖലയിൽ നടീൽവസ്തുക്കളുടെ ഉൽപാദനം, സംയോജിത രോഗകീട നിയന്ത്രണം, സാങ്കേതികവിദ്യാവ്യാപനം, സംയോജിത വിളവെടുപ്പാനന്തര പരിപാലനം, വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രോജക്ടുകൾ സമർപ്പിക്കാൻ സർക്കാർ വകുപ്പുകൾ, സഹകരണ സംഘ ങ്ങൾ, കർഷകർ / ക‍ർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്ന് സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യാനവിളക്കൃഷിമേഖലയിൽ നടീൽവസ്തുക്കളുടെ ഉൽപാദനം, സംയോജിത രോഗകീട നിയന്ത്രണം, സാങ്കേതികവിദ്യാവ്യാപനം, സംയോജിത വിളവെടുപ്പാനന്തര പരിപാലനം, വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് പ്രോജക്ടുകൾ സമർപ്പിക്കാൻ സർക്കാർ വകുപ്പുകൾ, സഹകരണ സംഘ ങ്ങൾ, കർഷകർ / ക‍ർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്ന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ ഏജൻസികൾക്കു പദ്ധതിത്തുകയുടെ 35% മുതൽ 100% വരെയും സ്വകാര്യവ്യക്തികൾക്കും കർഷകർക്കും 35% മുതൽ 75% വരെയും ധനസഹായം നൽകും.

ന‌ടീൽവസ്തു ഉൽപാദനം: ചെറുകിട നഴ്സറികൾ (ഒരു ഹെക്ടർ)ക്കും ഹൈടെക് നഴ്സറി(4 ഹെക്ടർ)കൾക്കും സ്വകാര്യമേഖലയിൽ 7.50 – 10 ലക്ഷം രൂപ വരെയും പൊതുമേഖലയിൽ 15 – 25 ലക്ഷം രൂപവരെയും സഹായം. നഴ്സറികൾക്ക് അക്രെഡിറ്റേഷൻ ലഭിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 5 ലക്ഷം രൂപയും സഹായം നൽകും. നിലവിലുള്ള ടിഷ്യു കൾച്ചർ യൂണിറ്റുകളുടെ ശാക്തീകരണത്തിനു സ്വകാര്യമേഖലയ്ക്ക് പരമാവധി 10 ലക്ഷം രൂപയും പൊതുമേഖലയ്ക്ക് 20 ലക്ഷം രൂപ വരെയും സഹായം ലഭിക്കും. കൂൺ വിത്തുൽപാദന / കൂൺ ഉൽപാദന യൂണിറ്റുകൾക്ക് സ്വകാര്യ മേഖലയിൽ 6 – 8 ലക്ഷം രൂപ വരെയും പൊതുമേഖലയിൽ 15 – 20 ലക്ഷം രൂപ വരെയും സഹായം.

ADVERTISEMENT

രോഗ–കീട നിയന്ത്രണം: സംയോജിത രോഗ–കീട നിയന്ത്രണത്തിനു സഹായകമാകുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് / ബയോ കൺട്രോൾ ലാബ്  സ്ഥാപിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് 12.5 – 45 ലക്ഷം രൂപ വരെ യും പൊതുമേഖലയ്ക്ക് 25 – 90 ലക്ഷം രൂപ വരെയും സഹായം.

സാങ്കേതികവിദ്യാവ്യാപനം: ഉദ്യാനവിളക്കൃഷിയിൽ മുൻനിര പ്രദർശനത്തോട്ടങ്ങൾക്ക് 18.75  – 25 ലക്ഷം രൂപ സ്വകാര്യ പൊതുമേഖലാ സഹായം.

ADVERTISEMENT

വിളവെടുപ്പാനന്തര പരിപാലനം: ഉദ്യാനവിളകളുടെ വിളവെടുപ്പാനന്തര പരിപാലനത്തിന് പായ്ക്ക് ഹൗസ് / ഓൺ ഫാം കണക്‌ഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപ, സംയോജിത പായ്ക്ക് ഹൗസിന് 17.5 ലക്ഷം രൂപ, പ്രീ കൂളിങ് യൂണിറ്റിന് 8.75 ലക്ഷം രൂപ, കോൾ‍ഡ് കെമിന് 5.25 ലക്ഷം രൂപ, റൈപ്പനിക്  ചേമ്പ റിന് 0.35 ലക്ഷം രൂപ, റീഫർ വാനിന് 9.1 ലക്ഷം രൂപ, പ്രൈമറി / മൊബൈൽ / മിനിമൽ പ്രോസസിങ് യൂണി റ്റിനു 10 ലക്ഷം രൂപ എന്നിങ്ങനെ സഹായ പദ്ധതികൾ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിക്കും. 

വിപണി വികസനം: ഗ്രാമീണ വിപണികൾക്ക് 10 ലക്ഷം രൂപയും ചില്ലറ വിപണികൾക്ക് 5.25 ലക്ഷം രൂപയും സ്റ്റാറ്റിക് / മൊബൈൽ വെൻഡിങ് കാർട്ടിന് 0.15 ലക്ഷം രൂപയും സഹായം. അപേക്ഷ  www.hortnet.kerala.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വെബ്സൈറ്റി‍ൽതന്നെ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.  പ്രാരംഭ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോജക്ടിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാം. വിവരങ്ങൾക്ക്: മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ – കേരള, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം 34, ഫോൺ: 0471 2330856, 2330867.

ADVERTISEMENT

ജലസ്രോതസ്സുകളുടെ നിർമാണം: കമ്യൂണിറ്റി ടാങ്കുകൾ, വ്യക്തിഗത ജലസ്രോതസ്സുകൾ എന്നിവയുടെ നിർമാണത്തിനും സഹായം നൽകുന്നു. കമ്യൂണിറ്റി ടാങ്കുകൾക്കു സമതലം / മലയോര പ്രദേശങ്ങളിൽ യഥാക്രമം ഒരു യൂണിറ്റിന് 20 – 25 ലക്ഷം രൂപ വരെയും വ്യക്തിഗത ജലസ്രോതസ്സുകൾക്ക് 75000 – 90000 രൂപ വരെയും സഹായം നൽകുന്നു. ഫോൺ: 0471 – 2330856, 2330867.

യന്ത്രവൽക്കരണം: ഹോർട്ടികൾച്ചർ മേഖലയിൽ യന്ത്രവൽകരണത്തിനു സഹായം നൽകുന്നു. ട്രാക്ടർ (20 പിടിഒ എച്ച്പി) വരെ യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപ, പവർ ടില്ലർ – 50000 – 75000 രൂപ, സ്വയം പ്രവർത്തി ക്കുന്ന ഹോർട്ടികൾച്ചർ യന്ത്രങ്ങൾ – 1.25 ലക്ഷം / യൂണിറ്റ്, മാനുവൽ സ്പ്രേയർ 600 രൂപ / യൂണിറ്റ്, നാപ്സാ ക് പവർ ഓപ്പറേറ്റഡ് സ്പ്രേയർ എന്നിവയ്ക്ക് 3200–10000 രൂപ വരെ സഹായം നൽകുന്നു.

സംരക്ഷിതക്കൃഷി: നാച്ചുറൽ വെന്റിലേറ്റഡ് ട്യൂബുലാർ സ്ട്രക്ചറിന് 530 രൂപ – 610 രൂപ / ച.മീ. എന്ന നിരക്കിൽ സഹായം നൽകും. ഷെയ്ഡ് നെറ്റ്ഹൗസ് ട്യൂബുലാർ സ്ട്രക്ചറിന് ഇത് യഥാക്രമം 305 – 408 രൂപ / ചി.മീറ്റർ ആയിരിക്കും. പ്ലാസ്റ്റിക് മൾച്ചിങ്ങിന് 16000 – 18400 രൂപ ഒരു ഹെക്ടറിനു സഹായം ലഭിക്കും. കൂടാതെ പോളിഹൗസിൽ / തണൽ വലയിൽ നടീൽവസ്തുക്കളുടെ ഉൽപാദനത്തിനും സഹായം നൽകും. മൂല്യം കൂടിയ പച്ചക്കറികൾക്ക് ച. മീറ്ററിന് 70 രൂപ നിരക്കിലും ഓർക്കിഡ് / ആന്തൂറിയത്തിന് 350 രൂപ / ച.മീ., കാർണേഷൻ / ജെർബാ / 305 രൂപ / ച.മീ.,റോസ് / ലില്ലിയം എന്നിവയ്ക്ക് 213 രൂപ / ച.മീ. എന്ന നിരക്കിലും സഹായം ലഭിക്കും.