കുറ്റിക്കുരുമുളകിന് ഇന്ന് പ്രിയം ഏറെയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ കുരുമുളക് ഉൽപാദിപ്പിക്കാം എന്നതുതന്നെ അതിനു കാരണം. സ്ഥലപരിമിതിയുള്ളവർക്കും കുരുമുളകിന് പഞ്ഞം വരില്ല. കുരുമുളകുചെടിയുടെ പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുചെടികൾ ഉണ്ടാക്കുന്നത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിക്കുരുമുളകിന് ഇന്ന് പ്രിയം ഏറെയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ കുരുമുളക് ഉൽപാദിപ്പിക്കാം എന്നതുതന്നെ അതിനു കാരണം. സ്ഥലപരിമിതിയുള്ളവർക്കും കുരുമുളകിന് പഞ്ഞം വരില്ല. 

കുരുമുളകുചെടിയുടെ പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുചെടികൾ ഉണ്ടാക്കുന്നത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ ആയ ശാഖകൾ ഇതിനായി തെരഞ്ഞെടുക്കരുത്. മേയ്–ജൂൺ കാലത്ത് ഇത്തരത്തിൽ നടുതലകൾ ശേഖരിക്കാം. ഇവ 4–5 മുട്ടുള്ള ഭാഗമായി മുറിച്ചെടുത്തു കൂടകളിൽ നട്ടുവളർത്താം. ഐബിഎ ലായനിയിൽ മുക്കി നടുന്നത് വേരുപിടിക്കാൻ സഹായിക്കും.

ADVERTISEMENT

വേരുപിടിച്ച കുറ്റിക്കുമുളകുചെടിക്ക് 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിൻപിണ്ണാക്കും രണ്ടാഴ്ച ഇടവേളയിൽ വളമായി നൽകാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ വളപ്രയോഗത്തിൽ മാറ്റമുണ്ട്.

മൂന്നു വർഷം പ്രായമെത്തിയ ഒരു കുറ്റിക്കുരുമുളകുചെടിയിൽനിന്ന് ഒരു കിലോഗ്രാം പച്ചക്കുരുമുളക് ലഭിക്കും. നന്നായി പരിചരിച്ചാൽ 15 വർഷംവരെ ഇത്തരം ചെറിയ കുരുമുളക് ചെടികളിൽനിന്ന് വിളവെടുക്കാം.

ADVERTISEMENT

കുറ്റിക്കുരുമുളക് നടുന്ന രീതികൾ ഉൾക്കൊള്ളിച്ച് കേരള കാർഷിക സർവകലാശാല തയാറാക്കിയ വിഡിയോ കാണാം