കോവിഡ്–19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഏവരും വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയം. ഐടി കമ്പനി ജീവനക്കാരൊക്കെ തങ്ങളുടെ വീട് ഓഫീസ് ആക്കി മാറ്റി. കംപ്യൂട്ടറും ജോലിയും നൽകുന്ന വിരസതയിൽനിന്ന് ആശ്വാസമാകാൻ കൃഷിയിലേക്ക് തിരിയാൻ സഹപ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് റൈസം ടെക് എന്ന ഐടി കമ്പനിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഏവരും വീട്ടിലിരുന്നു ജോലി ചെയ്യുന്ന സമയം. ഐടി കമ്പനി ജീവനക്കാരൊക്കെ തങ്ങളുടെ വീട് ഓഫീസ് ആക്കി മാറ്റി. കംപ്യൂട്ടറും ജോലിയും നൽകുന്ന വിരസതയിൽനിന്ന് ആശ്വാസമാകാൻ കൃഷിയിലേക്ക് തിരിയാൻ സഹപ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് റൈസം ടെക് എന്ന ഐടി കമ്പനിയുടെ മേധാവി. കൃഷിയിൽ പരിചയമില്ലെങ്കിലും കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റൈസം ടെക് സിഇഒ റാഫിസ് മുഹമ്മദ് പങ്കുവച്ച കുറിപ്പ് വായിക്കാം.

എന്റെ  പേര്  റാഫിസ്  മുഹമ്മദ്, ഞാനൊരു കൃഷിക്കാരനല്ല, എന്റെ  പ്രൊഫഷന് കൃഷിയുമായി യാതൊരു ബന്ധവുമില്ല! കൊറോണ എന്ന മഹാമാരിയിൽ എല്ലാ ടെക്കികളെയും പോലെ ഞാനും 'വർക്ക് അറ്റ്  ഹോമി'ലാണ്. ഓൺലൈൻ മീറ്റിങ്ങും റൈസം ടെക്കിലുള്ള സഹപ്രവർത്തകർക്ക് നിർദേശം നൽകിയും ഭക്ഷണം കഴിച്ചും കുറെ നേരം ഉറങ്ങിയും ന്യൂസ് കണ്ടും ദിവസങ്ങൾ തള്ളി നീക്കുന്നതിനിടെ എപ്പോഴോ ഒന്നു തൊടിയിലേക്കിറങ്ങി. അത്യവശ്യം ഒരു അടുക്കളത്തോട്ടത്തിനുള്ള  സ്ഥലമുണ്ട്. ഒരു ശ്രമം നടത്തിയാലോ എന്നാലോചിച്ചു. സ്വതവേ മടിയനായ ഞാൻ എപ്പോഴത്തെയും പോലെ പിന്നെയാവട്ടെ  എന്ന് കരുതി.

ADVERTISEMENT

എന്നാൽ, പതിവിനു വിപരീതമായി ചില ചിന്തകൾ, ചില തീരുമാനങ്ങൾ, ഇപ്പോഴല്ലെങ്കിൽ പിന്നെ  എപ്പോഴാണ് എന്ന തോന്നൽ. അതെ കാര്യങ്ങൾ  വളരെ ഗൗരവമുള്ളതാണ്, നമുക്ക് ഭക്ഷ്യവിഭവങ്ങൾ തരുന്ന കർണാടക  അതിർത്തി അടച്ചിരിക്കുന്നു. തമിഴ്‌നാട്  എപ്പോൾ അടയ്ക്കും എന്നറിയില്ല. പച്ചക്കറികൾക്ക്  വിലകൂടിയിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ വിഷമടിച്ച പച്ചക്കറികൾ എത്ര നാൾ വാങ്ങും? 

നമ്മുടെ  മുഖ്യമന്ത്രിയും  കൃഷിമന്ത്രിയും ആഹ്വനം ചെയ്ത  പോലെ അടുക്കളത്തോട്ടം തുടങ്ങിയാലോ? ഇങ്ങനെ ഒരോരോ ചിന്തകൾ ആശങ്കകൾ!

ADVERTISEMENT

ഇപ്പോഴാണെങ്കിൽ  ആവശ്യത്തിന് സമയവും. ഒരു ശ്രമം നടത്തി നോക്കാം എന്നു കരുതി. അങ്ങനെ കുറച്ചു  ചീര, വെണ്ട, വഴുതന വിത്തുകൾ സംഘടിപ്പിച്ചു നടാൻ ആരംഭിച്ചു. 

ഈ കാര്യങ്ങൾ എല്ലാം എന്റെ സ്ഥാപനത്തിലെ സഹപ്രവർത്തകരോട് രാവിലത്തെ ഓൺലൈൻ മീറ്റിങ്ങിൽ  ഷെയർ ചെയ്തു, ഫോട്ടോ ഉൾപ്പെടെ. ഇതൊക്കെ കണ്ട് അവർക്കും നല്ല  ആവേശവും  താൽപര്യവും  ഉണ്ടായി ( സാധരണ പ്രൊജക്റ്റ്  കൊടുക്കുമ്പോൾ  ഉള്ളതിനേക്കാൾ!).

ADVERTISEMENT

അങ്ങനെ എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ അൽപ്പം കൃഷിക്കാര്യവും. എന്നും രാവിലെ ഞാൻ എന്റെ ചെറിയ അടുക്കളത്തോട്ടത്തിലേക്ക്  ചെല്ലും (അടുക്കളത്തോട്ടം എന്നൊന്നും പറയാൻ പറ്റില്ലാട്ടോ).  ചെരിപ്പിടാതെ ആ നനവുള്ള  മണ്ണിലൂടെ നടക്കുമ്പോഴുള്ള  സുഖമൊന്നും ഒരു ഐടി ഓഫീസിലെ എസിക്കും തരാൻ പറ്റില്ല.

റാഫിസ് മുഹമ്മദ്

അതെ ഇനി നമുക്ക് പ്രകൃതിയിലേക്കു മടങ്ങാം. ഇതാണ്  ശരിയായ സമയം. വിഷമടിക്കാത്ത നല്ല ഭക്ഷണം  നമ്മുടെ കുഞ്ഞുങ്ങൾക്കു കൊടുക്കാം. സ്വയം ഒരു സമൂഹത്തിന്  മാതൃകയാകാം.

കുറച്ചു വിപുലമായ രീതിയിൽ കൃഷി ചെയ്യണമെന്നുണ്ട്. എന്നാൽ അതിനുള്ള അറിവ് പരിമിതമാണ്. അതുകൊണ്ട്  കൃഷിയെ  സ്നേഹിക്കുന്നവർക്കും കർഷകർക്കും തുടക്കക്കാർക്കും കൃഷി അറിവുകൾ പങ്കുവയ്ക്കുന്നതിനുമായി  'ഹലോ ഫാർമർ'  എന്ന ഒരു  ഫേസ്ബുക്  പേജ് തയാറാക്കിയിട്ടുണ്ട്. കൃഷിയുടെ  വിപണന സാധ്യതകൾ വളരെ വലുതാണ്. അത് ടെക്നോളജിയുടെ സഹായത്തോടെ എങ്ങനെ വിജയിപ്പിക്കാം എന്നാണ് ഞങ്ങളുടെ അടുത്ത ശ്രമം.

ഈ കൊറോണക്കാലത്തു മാത്രമല്ല ഇനിയങ്ങോട്ടുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും ഒരു ചെറിയ കർഷകനായെങ്കിലും മാറാം സ്വയം പര്യപ്‌ത  കേരളത്തിനായി. നിങ്ങളുടെ അടുക്കളത്തോട്ടത്തിന്റെ  ഫോട്ടോ ഹലോ  ഫാർമർ  എന്ന ഫേസ്ബുക്  പേജിൽ #Be A Farmer  എന്ന  ഹാഷ്ടാഗോടുകൂടി പങ്കുവയ്ക്കാം. മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ.

കൊച്ചിയിലുള്ള റൈസം ടെക്ക് എന്ന ഐടി സ്ഥാപനത്തിന്റ സ്ഥാപകനും സിഇഒയുമാണ് റാഫിസ് മുഹമ്മദ്.