ഒറ്റ നോട്ടത്തിൽ വലിയൊരു കാട്, പക്ഷേ സൂക്ഷിച്ചു നോക്കിയാൽ കാണാം ആ സസ്യങ്ങൾക്കിടയിൽ ഒരു കൊച്ചു വീടുണ്ടെന്ന്. പത്തനംതിട്ട ജില്ലയിലെ വെട്ടുരിലുള്ള കുമ്പുക്കാട്ട് പ്രിൻസിന്റെ വീടാണ് സസ്യങ്ങളാൽ നിറഞ്ഞ് ഒരു ട്രോപ്പിക്കൽ ഗാർഡനായി നിലകൊള്ളുന്നത്. അഞ്ചു സെന്റ് സ്ഥലത്തിനുള്ളിലെ വീടിനൊപ്പം ഒരിഞ്ചു സ്ഥലം പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ നോട്ടത്തിൽ വലിയൊരു കാട്, പക്ഷേ സൂക്ഷിച്ചു നോക്കിയാൽ കാണാം ആ സസ്യങ്ങൾക്കിടയിൽ ഒരു കൊച്ചു വീടുണ്ടെന്ന്. പത്തനംതിട്ട ജില്ലയിലെ വെട്ടുരിലുള്ള കുമ്പുക്കാട്ട് പ്രിൻസിന്റെ വീടാണ് സസ്യങ്ങളാൽ നിറഞ്ഞ് ഒരു ട്രോപ്പിക്കൽ ഗാർഡനായി നിലകൊള്ളുന്നത്. അഞ്ചു സെന്റ് സ്ഥലത്തിനുള്ളിലെ വീടിനൊപ്പം ഒരിഞ്ചു സ്ഥലം പോലും ബാക്കിവയ്ക്കാതെ ചെടികൾ നിറച്ചിരിക്കുന്നു.  സ്ഥലപരിമിതിയുള്ളതിനാൽ പായൽപ്പന്തുകളാണ് (കൊക്കെഡാമ) ഇവിടുത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. 200ൽപ്പരം പായൽപ്പന്തുകൾ ഇവിടെയുണ്ട്. തൂക്കിയിടാവുന്ന ഇവ സ്ഥലപരിമിതിയുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്.

വീടിനു പുറത്തുമാത്രമല്ല ഉള്ളിലുമുണ്ട് ചെടികളുടെ ശേഖരം. ജനാലകളുടെ കർട്ടൻ മാറ്റി പകരം ഇരുന്നൂറിൽപ്പരം സസ്യങ്ങൾ വെർട്ടിക്കൽ ഗാർഡൻ രീതിയിൽ വളർത്തിവരുന്നു. കൂടുതൽ ശുദ്ധവായു പുറംതള്ളുന്ന സസ്യങ്ങൾക്കാണ് അകത്തളത്തിൽ സ്ഥാനം നൽകിയിരിക്കുന്നത്.

ADVERTISEMENT

പച്ചക്കറിക്കൃഷിയും അക്വാപോണിക്സ് രീതിയിൽ മത്സ്യക്കൃഷിയും കോഴവളർത്തലും ഈ പരിമിതമായ സ്ഥലത്തുണ്ട്. വീടിന് ചായം പൂശാതെ പച്ചപ്പുകൊണ്ട് അലങ്കരിക്കുക എന്നതാണ് പ്രിൻസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലുള്ള സസ്യങ്ങളോടുള്ള അഭിനിവേശം പ്രാവർത്തികമാക്കിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. കുടുംബാംഗങ്ങൾക്കും സസ്യങ്ങളോട് താൽപര്യമുള്ളതിനാൽ പ്രിൻസിന്റെ ഹരിതഗൃഹം എന്ന ആഗ്രഹം പൂർത്തികരിച്ചു. തിരക്കേറിയ റോഡിന് അരികിലാണ് പ്രിൻസിന്റെ വീട്. അതുകൊണ്ടുതന്നെ റോഡിൽനിന്നുള്ള പൊടികൾ വീട്ടിലേക്ക് എത്തുന്നത് പതിവായിരുന്നു. പൊടിയെ പ്രതിരോധിക്കാനായി ഒരു കർട്ടൻപോലെ മതിലിൽ ചെടികൾ വളർത്തിയതാണ് തുടക്കം. ചെറിയ തോതിലുള്ള ആ സസ്യ പരിപാലനം 10 വർഷം പിന്നിടുമ്പോൾ വീടിനെ അക്ഷരാർഥത്തിൽ ഒരു ഹരിതഗൃഹമായി മാറ്റിയിരിക്കുന്നു. ചുരുക്കത്തിൽ 10 വർഷംകൊണ്ടാണ് പ്രിൻസ് ഈ പച്ചപ്പ് വളർത്തിയെ‌ടുത്തത്. 

പ്രിൻസ്, ഭാര്യ സോണിയ, അമ്മ പൊന്നമ്മ, മക്കളായ സെറാഫിം, എഫ്രായിം എന്നിവർ

അഞ്ചു സെന്റിലെ അതിർത്തിക്കുമുണ്ട് പ്രത്യേകത. അതിരിൽ 75 മീറ്ററോളം നീളം വരുന്ന വെർട്ടിക്കൽ ഗാർഡനാണ് മതിലായി തയാറാക്കിയിരിക്കുന്നത്. അതിൽ 1000 പോട്ടുകളിലായി 1000 ചെടികൾ സ്ഥാനംപിടിച്ചിരിക്കന്നു. 

ADVERTISEMENT

‘പാമ്പ് വരില്ലേ?’ പലരും പ്രിൻസിനോട് ചോദിക്കുന്ന ചോദ്യമാണ്. വീട് മുഴുവൻ സസ്യങ്ങൾ നിറഞ്ഞുനിൽക്കുമ്പോൾ ആർക്കും തോന്നാവുന്ന സംശയം. പക്ഷേ, തനിക്ക് ഇതുവരെ പാമ്പുകളുടെ ശല്യം ഉണ്ടായിട്ടില്ലെന്ന് പ്രിൻസ് പറയുന്നു. പ്രിൻസിന്റെ വീട്ടിലെ കൂടുതൽ ചിത്രങ്ങൾ ചുവടെ.

പായൽപ്പന്തുകൾ
മുറ്റത്തു വലിയ കൊക്കെഡാമകൾ
പായൽപ്പന്തുകൾ
ടെററിയം
അകത്തളത്തിലെ സസ്യങ്ങൾ
ടേബിൾ റോസ്

English summary: House Covered With Plants