വിത്തുശേഖരണം മുതൽ വിളവെടുപ്പുവരെ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാലേ മികച്ച ഫലമുണ്ടാവുകയുള്ളൂ. പച്ചക്കറിവിത്തുകൾ സൂക്ഷിക്കുമ്പോൾ വേപ്പിലയും ചുവന്ന മുളകും ഒപ്പം വച്ചാൽ പ്രാണിശല്യം ഉണ്ടാവില്ല. പടവലം, പാവൽ വിത്ത് പച്ചച്ചാണകത്തിൽ പൊതിഞ്ഞ് ചുമരിൽ പതിച്ചു വയ്ക്കുക. വിതയ്ക്കാറാകുമ്പോൾ അടർത്തിമാറ്റി

വിത്തുശേഖരണം മുതൽ വിളവെടുപ്പുവരെ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാലേ മികച്ച ഫലമുണ്ടാവുകയുള്ളൂ. പച്ചക്കറിവിത്തുകൾ സൂക്ഷിക്കുമ്പോൾ വേപ്പിലയും ചുവന്ന മുളകും ഒപ്പം വച്ചാൽ പ്രാണിശല്യം ഉണ്ടാവില്ല. പടവലം, പാവൽ വിത്ത് പച്ചച്ചാണകത്തിൽ പൊതിഞ്ഞ് ചുമരിൽ പതിച്ചു വയ്ക്കുക. വിതയ്ക്കാറാകുമ്പോൾ അടർത്തിമാറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിത്തുശേഖരണം മുതൽ വിളവെടുപ്പുവരെ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാലേ മികച്ച ഫലമുണ്ടാവുകയുള്ളൂ. പച്ചക്കറിവിത്തുകൾ സൂക്ഷിക്കുമ്പോൾ വേപ്പിലയും ചുവന്ന മുളകും ഒപ്പം വച്ചാൽ പ്രാണിശല്യം ഉണ്ടാവില്ല. പടവലം, പാവൽ വിത്ത് പച്ചച്ചാണകത്തിൽ പൊതിഞ്ഞ് ചുമരിൽ പതിച്ചു വയ്ക്കുക. വിതയ്ക്കാറാകുമ്പോൾ അടർത്തിമാറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിത്തുശേഖരണം മുതൽ വിളവെടുപ്പുവരെ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാലേ മികച്ച ഫലമുണ്ടാവുകയുള്ളൂ.  

  1. പച്ചക്കറിവിത്തുകൾ സൂക്ഷിക്കുമ്പോൾ വേപ്പിലയും ചുവന്ന മുളകും ഒപ്പം വച്ചാൽ പ്രാണിശല്യം ഉണ്ടാവില്ല.
  2. പടവലം, പാവൽ വിത്ത് പച്ചച്ചാണകത്തിൽ പൊതിഞ്ഞ് ചുമരിൽ പതിച്ചു വയ്ക്കുക. വിതയ്ക്കാറാകുമ്പോൾ അടർത്തിമാറ്റി വിത്തുകളെടുക്കുക. സാധാരണ പത്തു ദിവസംകൊണ്ടു മുളയ്ക്കുന്ന വിത്തുകൾ ആറു ദിവസംകൊണ്ടു മുളച്ചു കിട്ടുന്നു.
  3. വെള്ളരി, കുമ്പളം വിത്തുകൾ ചാരം തിരുമ്മി വെയിലത്തുവച്ച് ഉണക്കി സൂക്ഷിക്കാം.
  4. വിത്തുകൾ പാകിയ സ്ഥലത്തു കാഞ്ഞിരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയാൽ പ്രാണിശല്യം കുറയും.
  5. പടവലം, വെള്ളരി, മത്തൻ, കുമ്പളം, ചുരയ്ക്ക എന്നിവയുടെ വിത്ത് ചാണകത്തിൽ ഉരുളയാക്കി സൂക്ഷിച്ചശേഷം നട്ടാൽ വിളവു കൂടും.
  6. പയർവർഗത്തിൽപ്പെട്ട വിത്തുകൾ കേടുവരാതെ സൂക്ഷിക്കാൻ കടലാവണക്കിൻകുരു പൊടിച്ചതു വിതറി വച്ചിരുന്നാൽ മതി.
  7. പടവലം വിത്ത് ചാണകത്തിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ കീട, രോഗബാധ വരാതെ നോക്കാം.
  8. പച്ചക്കറിവിത്ത് വേർതിരിച്ചതിനുശേഷം വൃത്തിയാക്കി വെയിലും മഞ്ഞും കൊള്ളിച്ച് ഒരു ദിവസം പുക ഏൽപ്പിച്ചു ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കും.
  9. പയർവിത്ത് ആറ്റുമണലും ചാരവും കലർത്തി മൺകലത്തിൽ സൂക്ഷിക്കുക. കലത്തിന്റെ വായ്ഭാഗം വായു കടക്കാതെ കെട്ടിയാൽ ഒരു വർഷം വരെ കേടുകൂടാതെയിരിക്കും.
  10. ഒരു കിലോ പയറിന് ഒപ്പം വറ്റൽമുളകുപൊടി ഒരു ടീസ്‌പൂൺ എന്ന തോതിൽ ഇടുന്നത് വിത്തിനെ കീടാക്രമണത്തിൽനിന്നു രക്ഷിക്കാൻ നന്ന്.
  11. നൂറു ഗ്രാം വെളുത്തുള്ളി ചതച്ച് അര ലീറ്റർ വെള്ളത്തിൽ കലക്കി അതിൽ പാവൽവിത്ത് ആറു മണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർന്ന പാവൽവിത്ത് ചരിഞ്ഞ തറയിൽ വച്ചിരിക്കുന്ന ചാക്കിൽ നിരത്തി ചാക്കുകൊണ്ടുതന്നെ മൂടുക. അതിനുശേഷം ചാക്കു നന്നായി നനച്ചു ഭാരം വയ്ക്കുക. ദിവസവും നനച്ചുകൊടുത്താൽ മൂന്നു നാലു ദിവസത്തിനകം വിത്തു മുളയ്ക്കും.
  12. ഈർപ്പം കൂടുതലുള്ള സ്ഥലത്ത് വട്ടയിലയിലോ തേക്കിലയിലോ കുമ്പിൾ കുത്തി മണ്ണു നിറച്ചു വിത്തിട്ട് മുളച്ച് രണ്ടിലയാകുമ്പോൾ പറിച്ചു തടത്തിൽ നടുക.
  13. പാവൽവിത്തു വേഗം മുളയ്ക്കാൻ വെളുത്തുള്ളിക്കഷായത്തിൽ ആറു മണിക്കൂർ കുതിർത്തു ചണച്ചാക്കിൽ മൂടി ഭാരം വയ്ക്കുക.
  14. ഒരു പാവയ്ക്ക പൊട്ടിച്ച് മുഴുവൻ കുരുവും എടുത്തു വെള്ളത്തിലിടുക. താഴ്ന്നു പോകുന്നവമാത്രം വിത്തിനെടുക്കുക.
  15. പാവലിലെ മുരടിപ്പു മാറ്റാൻ 20 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തിളക്കുക. ഈ ലായനി അരിച്ചെടുത്തശേഷം ഒരു ലീറ്ററിന് നാലു മില്ലിയെന്ന തോതിൽ മാലത്തയോൺ ചേർത്ത് ഇലയുടെ അടിഭാഗത്തു ചെറുകണികകളായി വൈക്കോൽപൊടി വിതറുക.
  16. വിത്തു കുതിർക്കുന്ന വെള്ളത്തിൽ ഒരു പിടി ഉപ്പു ചേർത്താൽ വിത്തിലുള്ള പൂപ്പൽ മാറുകയും മുളയ്ക്കു കരുത്തു കൂടുകയും ചെയ്യും.
  17. കറുത്തവാവിനും അതിന്റെ തലേദിവസവും വിത്തു നടുന്നത് പുഴുക്കേടിനു കാരണമാകും.
  18. പുതിയ മൺകലം വാങ്ങി അതിൽ ഗോമൂത്രം നന്നായി പുരട്ടുക. കലം ഒരു ദിവസം തണലിലും പിറ്റേന്നു വെയിലിലും വച്ച് ഉണക്കുക.  ഈ കലത്തിൽ ഒന്നോ രണ്ടോ വർഷം വിത്തുകൾ കേടുകൂടാതെ സൂക്ഷിക്കാം.
  19. പുതുക്കൃഷിക്കുള്ള വിത്താണെങ്കിൽ വിത്തിന്റെ അത്രയും തന്നെ അളവിൽ മണലുമായി കലർത്തി പുതിയ മൺകലത്തിൽ ഇട്ടുവയ്ക്കുക. കലം അടപ്പുകൊണ്ടും മൂടി, ചാണകം  മെഴുകി ഭദ്രമായി അട യ്ക്കുക. വിത്ത് എടുക്കേണ്ടപ്പോൾ വിത്തും മണലും അരിപ്പയിലിട്ടു വേർതിരിച്ചെടുക്കാം.
  20. മുതിരവിത്ത് ആവണക്കെണ്ണ പുരട്ടി ഉണക്കി മൺപാത്രത്തിലിട്ടു വയ്ക്കുക. പാത്രത്തിന്റെ വായ് അടപ്പുകൊണ്ടു മൂടി ചാണകം മെഴുകണം. രണ്ടു കൊല്ലത്തോളം കേടാകാതിരിക്കും.
  21. പയർവിത്ത് സൂക്ഷിക്കുന്ന ഭരണിയിൽ വെളുത്തുള്ളിയുടെ അല്ലികളിടുന്നതു കീടാക്രമണത്തെ നേരിടാൻ ഫലപ്രദമാണ്.
  22. വൻപയർവിത്ത് കേടുവരാതെ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ വിത്തിനൊപ്പം അൽപം തരിമണലിട്ടു വയ്ക്കുക.
  23. പയർവിത്തിൽ ചുവന്ന മുളകിന്റെ തൊണ്ടിട്ടു വച്ചാൽ വിത്തിൽ വണ്ടു കുത്തില്ല.
  24. പയർവിത്തിൽ മഞ്ഞൾപ്പൊടി ചേർത്തു വച്ചാൽ കീടശല്യം കുറയും.
  25. പയറിന്റെ വിത്തു ശേഖരിച്ചശേഷം ചെടിയുടെ തണ്ടു നന്നായി കരിച്ചു ചാരമുണ്ടാക്കണം. വിത്ത് ഈ ചാരം പുരട്ടി ഉണക്കി സൂക്ഷിച്ചാൽ കേടാവില്ല.
  26. പച്ചക്കറിവിളകൾ പാകമെത്തിയാൽ ശേഖരിച്ചു വീട്ടിലെ അടുക്കള ഭാഗത്ത് പുക തട്ടുന്ന വിധത്തിൽ കെട്ടിത്തൂക്കുക. വെണ്ടയ്ക്ക, പയർ, അമര എന്നിവ നന്നായി  പുക കൊള്ളിച്ചശേഷം പാകിയാൽ നല്ല വിളവു കിട്ടും.
  27. പയർ, അമര എന്നിവയുടെ വിത്തുകളുണക്കി അതിൽ കടലയെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി സൂക്ഷിച്ചാൽ  ചൊള്ളൻ കേടുവരില്ല.
  28. പയർവിത്തിൽ കുരുമുളകോ, കുരുമുളകുപൊടിയോ ചേർത്തുവച്ചാൽ കീടബാധ വരില്ല.
  29. പച്ചക്കറിവിത്തുകൾ കേടുകൂടാതെ സൂക്ഷിക്കാൻ വയമ്പ് ഉപയോഗിക്കാം, 100 ഗ്രാം വിത്തിൽ മൂന്നു ഗ്രാം ഉണക്കിപ്പൊടിച്ച വയമ്പു കലർത്തി വിത്ത് പ്ലാസ്റ്റിക് ഉറകളിൽ സീൽ ചെയ്തു വയ്ക്കുക.
  30. അല്ലെങ്കിൽ വയമ്പുപൊടി വെളിച്ചെണ്ണയിൽ കലർത്തിയശേഷം വിത്തിന്റെ പുറത്ത് നേരിയ പാടയായി പുരട്ടുക. മൂടിയുള്ള പ്ലാസ്റ്റിക് ഭരണികളിൽ വിത്തും വയമ്പു കലർന്ന വെളിച്ചെണ്ണയും എടുത്തു നന്നായി കുലുക്കിയാൽ വിത്തിന്റെ പുറത്ത് എണ്ണ എളുപ്പത്തിൽ പുരട്ടിയെടുക്കാം.
  31. തേങ്ങ വിളവാകുന്നതിനു മുൻപ് രണ്ടു മാസം വെള്ളത്തിൽ മുക്കിയിടുക. എന്നിട്ട് വെയിലത്തുവച്ച് നന്നായി ഉണക്കണം. ഇതിന്റെ കണ്ണിൽക്കൂടി ഒരു കമ്പു കടത്തി കാമ്പു മുഴുവൻ കളഞ്ഞ് വൃത്തിയാക്കണം. പിന്നീട് ഈ ദ്വാരത്തിൽക്കൂടി വിത്തു നിറയ്ക്കുക. എന്നിട്ട് ചകിരികൊണ്ടു ദ്വാരം അടയ്ക്കുക. തേങ്ങയ്ക്കു പുറത്തു കുമ്മായം പൂശി അടുക്കളയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കുക. കീടാക്രമണം കൂടാതെ മൂന്നു വർഷം വരെ ഇങ്ങനെ വിത്തു സൂക്ഷിക്കാം.

English summary: Seed Storage Techniques