അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല! ബിന്ദു സുനിൽകുമാറിന്റെ സ്വീഡനിലെ അപാർട്മെന്റിൽ എത്തുന്നവർ ഈ പഴഞ്ചൊല്ലിൽ പതിരില്ലെന്നു തിരിച്ചറിയും. സ്വീഡനിലല്ല, അതിനപ്പുറത്തു ചെന്നാലും കൃഷി ഇല്ലാതൊരു ജീവിതമില്ല ഈ കൊല്ലംകാരിക്ക്. ‘പതിനഞ്ചാം വയസ്സിൽ ദിവസക്കൂലിക്കു വേണ്ടി തുടങ്ങിയതാണ് കൃഷിപ്പണി.

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല! ബിന്ദു സുനിൽകുമാറിന്റെ സ്വീഡനിലെ അപാർട്മെന്റിൽ എത്തുന്നവർ ഈ പഴഞ്ചൊല്ലിൽ പതിരില്ലെന്നു തിരിച്ചറിയും. സ്വീഡനിലല്ല, അതിനപ്പുറത്തു ചെന്നാലും കൃഷി ഇല്ലാതൊരു ജീവിതമില്ല ഈ കൊല്ലംകാരിക്ക്. ‘പതിനഞ്ചാം വയസ്സിൽ ദിവസക്കൂലിക്കു വേണ്ടി തുടങ്ങിയതാണ് കൃഷിപ്പണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല! ബിന്ദു സുനിൽകുമാറിന്റെ സ്വീഡനിലെ അപാർട്മെന്റിൽ എത്തുന്നവർ ഈ പഴഞ്ചൊല്ലിൽ പതിരില്ലെന്നു തിരിച്ചറിയും. സ്വീഡനിലല്ല, അതിനപ്പുറത്തു ചെന്നാലും കൃഷി ഇല്ലാതൊരു ജീവിതമില്ല ഈ കൊല്ലംകാരിക്ക്. ‘പതിനഞ്ചാം വയസ്സിൽ ദിവസക്കൂലിക്കു വേണ്ടി തുടങ്ങിയതാണ് കൃഷിപ്പണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല! ബിന്ദു സുനിൽകുമാറിന്റെ സ്വീഡനിലെ അപാർട്മെന്റിൽ എത്തുന്നവർ ഈ പഴഞ്ചൊല്ലിൽ പതിരില്ലെന്നു തിരിച്ചറിയും. സ്വീഡനിലല്ല, അതിനപ്പുറത്തു ചെന്നാലും കൃഷി ഇല്ലാതൊരു ജീവിതമില്ല ഈ കൊല്ലംകാരിക്ക്.

‘പതിനഞ്ചാം വയസ്സിൽ ദിവസക്കൂലിക്കു വേണ്ടി തുടങ്ങിയതാണ് കൃഷിപ്പണി. അച്ഛനമ്മമാരോടൊപ്പം അന്യന്റെ പാടത്തും പറമ്പിലും കൃഷി ചെയ്ത അനുഭവവും ഓർമ്മയും ഉള്ളതുകൊണ്ട്, മനസിലും ശരീരത്തിലും അലിഞ്ഞു ചേർന്ന വികാരമാണ് കൃഷി, ഒരിക്കലും മാറ്റിനിർത്താൻ പറ്റില്ല. അതുകൊണ്ടു തന്നെയാണ് ഇവിടെ കിട്ടിയ ഇത്തിരിപ്പോന്ന സ്ഥലത്തു കൃഷി തുടങ്ങിയതും. സ്വന്തമായി മണ്ണിൽ പണിയെടുത്തു വിളയിച്ചെടുക്കുന്നവയ്ക്കു മേന്മയേറുമല്ലോ.’

ADVERTISEMENT

ബിന്ദുവിനെ ഓർമയില്ലേ? കൊല്ലം ജില്ലയിൽ ഓയൂരിനടുത്ത് കരിങ്ങല്ലൂർ എന്ന ചെറു ഗ്രാമത്തിൽനിന്ന് ഇല്ലായ്മകളോടു പടവെട്ടി സ്വീഡനിലെത്തിച്ചേർന്ന ശാസ്ത്ര ഗവേഷക. സ്വീഡനിലെ കാർഷിക സർവകലാശാലയിൽ ലബോറട്ടറി എൻജിനീയറാണ് ബിന്ദു ഇപ്പോൾ. 

‘ലോകത്തിലെ ഏറ്റവും വലിയ വ്യവസായമായി കൃഷി വളരുകയാണ്. അടുത്ത 35 വർഷത്തിനുള്ളിൽ 3.5 ബില്ല്യൺ അധിക ജനസംഖ്യ വർധന ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ ഉള്ളതിനേക്കാൾ 50% അധികം വരുമത്. ഇവർക്കെല്ലാം ഭക്ഷണവും വസ്ത്രവും  വേണം. കൃഷിയുണ്ടെങ്കിലെ അതു സാധ്യമാകൂ. കാർഷികേതര സംരംഭങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അതിനു കഴിയണമെങ്കിൽ കർഷകർ നിലനിൽക്കുകയും അവർ കടമ വൃത്തിയായി ചെയ്യുകയും വേണം. അതുകൊണ്ടു തന്നെ കൃഷിയും അതിനു ബലം നൽകുന്ന പഠനങ്ങളും പരിശ്രമങ്ങളും ഉണ്ടാകണം. കൃഷിയിലൂടെ ഒരു വ്യവസായി ആവുകയാണു ലക്ഷ്യം.’–ബിന്ദു നിലപാട് വ്യക്തമാക്കുന്നു.

സ്വീഡനിൽ സ്മാർട്ട് ഫാർമിംഗ് ടെക്നോളജി എന്ന ആശയത്തിലൂന്നി സ്വന്തമായി ഒരു കമ്പനി, അതാണ് ബിന്ദുവിന്റെ സ്വപ്നം. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതിനു വേണ്ടി ചില കോഴ്‌സുകളും പഠിക്കുന്നു. നാട്ടിൽ വന്നു വിപുലമായി കൃഷി തുടങ്ങണമെന്നും ആഗ്രഹമുണ്ട്. താൻ പണിയെടുത്ത വയലുകളിൽ പലതും തരിശു കിടക്കുന്നതു കഴിഞ്ഞ തവണത്തെ വരവിൽ കണ്ടപ്പോൾ സങ്കടം തോന്നിയെന്നു ബിന്ദു. ‘നാട്ടിൽ അനുയോജ്യമായ കുറച്ചു സ്ഥലം കണ്ടെത്തണം. കുറച്ചു സമ്പാദ്യവും വേണമല്ലോ. കൃഷിയിൽ ഞാൻ വിജയിക്കും, അതുറപ്പാണ്.’ –ബിന്ദു ഉറച്ചു വിശ്വസിക്കുന്നു.

സ്വീഡനിൽ സായിപ്പിന്റെ കൃഷികൾ അതുപോലെ ആവർത്തിക്കുകയല്ല ബിന്ദു ചെയ്തത്. കാരറ്റും കാപ്സിക്കവും ഓറഞ്ചും വളർന്നു ശീലിച്ച മണ്ണിൽ നമ്മുടെ നാടൻ നെൽ കൃഷി പരീക്ഷിച്ചു. പക്ഷേ, ഫലം കണ്ടില്ല. ഇവിടെ നിന്നുള്ള ഓട്സ്, ഗോതമ്പ്, ബാർലി, ക്വിനോവ എന്നിവയെല്ലാം നാട്ടിൽ നട്ടു വളർത്താനും ശ്രമിച്ചു. അതും ഫലിച്ചില്ല. പക്ഷെ സ്വീഡനിലെ മണ്ണിൽ തളിത്തു വളർന്ന നമ്മുടെ നാടൻ മുളകിനം ബിന്ദുവിന്റെ ശ്രമങ്ങൾക്ക് ഊർജം പകർന്നു. ചെടിയായി വളർന്നെങ്കിലും അതും കായ്ച്ചില്ല.

ADVERTISEMENT

പക്ഷേ, ബിന്ദുവിനെ അടുത്തറിയുന്നവർ ഉറപ്പിച്ചു പറയുന്നു, ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ മുളകും നെല്ലുമൊക്കെ തോറ്റുപോകുമെന്ന്. അതിനവർ മറ്റൊരു പഴഞ്ചെല്ലിനെ കൂട്ടുപിടിക്കുന്നു...‘തീയിൽ കുരുത്തതു വെയിലത്തു വാടില്ലല്ലോ!’

വിളവെടുപ്പ് വേളയിൽ ബിന്ദുവിന്റെ ഭർത്താവും മക്കളും.

കർഷകരുടെ നാട്

സ്വീഡനിലെ കൃഷി രീതികളെക്കുറിച്ചു വാചാലയാകുന്നു ബിന്ദു. കുടുംബത്തിലെ എല്ലാവരും ചേർന്നാണ് ഇവിടെ കൃഷിയിടത്തിലേക്ക് പോകുന്നത്. നമ്മൾ ഉത്സാഹത്തോടെ കൃഷി ചെയ്യുന്നതും നമ്മുടെ നാടൻ കൃഷിരീതികൾ അറിയുന്നതും ഇവിടെയുള്ളവർക്ക് വലിയ ഇഷ്ടമാണ്.

ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ഗ്രീൻ പീസ്, മുളക്, ക്യാരറ്റ്, വെള്ളരിക്ക, സലാഡ് വെള്ളരി, മത്തങ്ങ, തക്കാളി എന്നിവയാണ് പൊതുവെ നടുന്നത്. നാട്ടിൽനിന്ന് വരുമ്പോൾ മിക്കവാറും എല്ലാ വിത്തും കൊണ്ടുവരും. എല്ലാം മുളപൊട്ടുകയും സാധാരണ പോലെ വളരുകയോ ചെയ്യും.

ADVERTISEMENT

പക്ഷേ, വെയിൽ കുറവായതിനാൽ പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ല. പക്ഷെ ഇവിടുത്തെ പരമ്പരാഗത കൃഷി രീതിയിൽ ഞാൻ ഒരു വിജയമാണ്. കഴിഞ്ഞ വർഷം 50 കിലോയോളം ഉരുളക്കിഴങ്ങ്, 10 കിലോ ഗ്രീൻ പീസ്, 8 കിലോ ഉള്ളി, 2 കിലോ വെളുത്തുള്ളി, 15 കിലോ വെള്ളരിക്ക എന്നിവ എന്റെ ഈ ഒരു സെന്റിൽ നിന്നു വിളവെടുത്തു.

പ്രണയമാണ്, ഇവർക്കു കൃഷിയോട്

പച്ചപ്പും പൂക്കളും മനോഹരമാക്കിയ തൊടികളും വീടുകളും സ്വീഡന്റെ കാർഷിക സംസ്കാരത്തിന്റെ നേർച്ചിത്രങ്ങളാണ്. കർഷകരെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ ഒരുക്കുന്ന സൗകര്യങ്ങൾ കൂടിയാകുമ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് കൃഷിയോടു പ്രണയം തോന്നുന്നതു സ്വാഭാവികം.

ഒരുദാഹരണം പറയാം, 2018ലെ കടുത്ത വേനലിൽ വൻ കൃഷിനാശമുണ്ടായി. വിളവെടുപ്പ് 30 ശതമാനം കുറഞ്ഞു. നഷ്ടത്തിൽ നിന്ന് കർഷകരെ കരകയറ്റാൻ 1.2 ബില്യൺ ക്രോണർ (ഏകദേശം 120 കോടി രൂപ) ആണ് സർക്കാർ നൽകിയത്. ഗുണഭോക്താക്കവുടെ എണ്ണം നോക്കിയാൽ വളരെ വലിയ തുകയാണ് എല്ലാവർക്കും സഹായമായി ലഭിച്ചത്. സർക്കാരിന്റെ ഇത്തരത്തിലുള്ള ഇടപെടലുകളാണ് കൃഷിയെ നെഞ്ചോടു ചേർക്കാൻ സ്വീഡിഷ് ജനതയെ പ്രേരിപ്പിക്കുന്നതും.

ഫെബ്രുവരി അവസാനം തുടങ്ങി ആറു മാസം കൊണ്ട് അവസാനിക്കുന്നതാണു സ്വീഡനിലെ കൃഷി. ശിശിരത്തിന്റെ അവസാനം മുതൽ ശൈത്യകാലം (ഓഗസ്റ്റ് - ഫെബ്രുവരി) വരെ ഒന്നും വളർത്തിയെടുക്കാൻ കഴിയില്ല എന്നതു തന്നെ കാരണം.

കൃഷിക്കൊരുക്കിയ സ്ഥലം

വീട്ടിലെ കൃഷി

പത്തു മുതൽ ഇരുപതോ അതിലധികമോ ഫ്ലാറ്റുകൾ നിയന്ത്രിക്കുന്ന സൊസൈറ്റികൾ, അത്രയും തന്നെ എണ്ണം കൃഷി സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ടാകും. ഫ്ലാറ്റുകളിൽ താമസിക്കുന്ന കൃഷിയിൽ താൽപര്യമുള്ളവർക്ക് അവിടെ എത്രനാൾ വേണമെങ്കിലും സൗജന്യമായി കൃഷി ചെയ്യാം. ബാൽക്കണിയിൽ കൃഷി ചെയ്യണമെങ്കിൽ മണ്ണ് വില കൊടുത്തു വാങ്ങണം. അഞ്ചു കിലോ മണ്ണിന് 250 രൂപയാണു വില.

ഒരു സെന്റ് സ്ഥലമാണ് അനുവദിക്കുന്നത്. ഏതു വിളകളും കൃഷി ചെയ്യാം. രാസവളവും പ്ലാസ്റ്റിക്കും മണ്ണിൽ അലിഞ്ഞു ചേരാത്ത ഒന്നും കൃഷിയിടത്തിനു പരിസരത്ത് അടുപ്പിക്കില്ല. പൊതുവെ ഇലവർഗങ്ങളും, ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന പച്ചക്കറികളോ ഫല വർഗങ്ങളോ ആണ് കൃഷി ചെയ്യുന്നത്.

വിപുലീകരിക്കണോ, ആവാം...

കൂടുതൽ സ്ഥലത്തു കൃഷി ചെയ്യാൻ താൽപര്യം ഉള്ളവർക്ക് സർക്കാർ അതിനുള്ള സൗകര്യം ചെയ്തു തരും. ഓരോ നഗരങ്ങളിലും കൃഷി ചെയ്യാൻ ഒരുക്കിയിട്ടുള്ള സ്ഥലങ്ങൾ ഉണ്ടാകും. ആർക്കു വേണമെങ്കിലും അപേക്ഷിക്കാം. കുടിയേറ്റക്കാരാണെന്നോ, വിദ്യാർഥിയെന്നോ, നാട്ടുകാരനെന്നോ ഉള്ള വിവേചനം ഇല്ല. വാർഷിക ഫീസായി ഒരു ചെറിയ തുക അടക്കേണ്ടി വരും. വെള്ളം, വളം, പണിയാധുധങ്ങൾ എല്ലാം ലഭ്യമാക്കും. എല്ലാ ആഴ്ചയും കാർഷിക ക്ലാസുകൾ നൽകും. പുതിയ കൃഷി രീതികൾ, വിത്തിനങ്ങൾ എല്ലാം പരിചയപ്പെടുത്തും. നമ്മുടെ സമയമനുസരിച്ചു കൃഷി ചെയ്യാം. സ്ഥലം വെറുതെ ഇടരുത് എന്നു മാത്രം.

നിലവാരമുള്ള വിത്ത്

സുരക്ഷിത വിളവൈവിധ്യം ഉറപ്പാക്കുന്നതിനായി നോർവേയിൽ പ്രവർത്തിക്കുന്ന സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ടിന്റെ (Svalbard Global Seed Vault) തലസ്ഥാനം സ്വീഡനിലെ അൽനാർപ്പിൽ (Swedish agricultural university, Alnarp) സ്ഥിതി ചെയ്യുന്ന നോർഡ്‌ജെൻ ആണ് (www.nordgen.org). ഞാനിപ്പോൾ ജോലിചെയ്യുന്നതും വിത്ത് ശേഖരണ കേന്ദ്രത്തിനോട് ചേർന്നുള്ള ഗവേഷണ വിഭാഗത്തിലാണ്. ഗവേഷണ സെന്ററുകുകളിലും വിത്ത് ശേഖരണ സ്ഥലങ്ങളിലും നിന്നും നിലവാരമുള്ള വിത്ത് നമുക്ക് ആവശ്യപ്പെടാം. തീർത്തും സൗജന്യമായി അവ അയച്ചുതരും.(www.nordgen.org).

കൃഷിയാണ് വിനോദം

വിത്ത് പുറമെ നിന്നു വാങ്ങാനും കഴിയും. കവറിനു പുറത്തു എപ്പോൾ എങ്ങിനെ കൃഷി ചെയ്യണമെന്ന് വ്യക്തമായി എഴുതിയിരിക്കും. അതു പ്രകാരം ചെയ്താൽ നല്ല വിളവും ലഭിക്കുമെന്നാണ് അനുഭവം. പൊതുവെ മണലും ചെളിയും നിറഞ്ഞ വളക്കൂറുള്ള, മണ്ണിരകൾ നിറഞ്ഞ എക്കൽ മണ്ണാണ് ഇവിടെ.

കൃഷിക്ക് മുൻപ് ആ മണ്ണിനു മുകളിൽ കടയിൽനിന്ന് വാങ്ങുന്ന ഈർപ്പം കുറഞ്ഞ മണലില്ലാത്ത മണ്ണ് നിരത്തും. വളത്തിനു വേണ്ടി വീട്ടിൽ, ഉപയോഗ ശേഷം ഉണക്കി സൂക്ഷിക്കുന്ന ഓറഞ്ചുതൊലിയും, മുട്ടത്തോടും ഒക്കെ ഉപയോഗിക്കും. ജോലിയിൽ നിന്ന് വിരമിച്ച മുതിർന്ന പൗരന്മാരെയാണ് കൃഷിയിടങ്ങളിൽ കൂടുതൽ കാണാൻ സാധിക്കുന്നത്. 

ആദായമോഹം വേണ്ട

ചെറുകിട കൃഷിക്കാർക്ക് ഉൽപ്പന്നം കടകളിൽ കൊണ്ട് പോയി വിറ്റഴിക്കാനുള്ള അനുവാദം ഇല്ല. അതുകൊണ്ടു തന്നെ  ബാർട്ടർ സംവിധാനത്തിലാണു വിപണനം. കൂട്ടുകാർക്കോ, ബന്ധുക്കൾക്കോ അടുത്തുള്ള കൃഷിക്കാർക്കോ വിളയിച്ചെടുത്തവ കൊടുക്കാം. അവരുടെ കയ്യിൽ നിന്ന് അതിനു ആനുപാധികമായി ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യാം. ഇതു പുതിയ സൗഹൃദങ്ങളിലേക്കുള്ള വാതിലുകളാകും എന്നാണ് അനുഭവം. സ്കൂൾതലം മുതൽ കൃഷി പരിചയപ്പെടുത്താൻ സംവിധാനം ഉണ്ട്.  എല്ലാ വർഷവും ഒക്ടോബർ മാസം ഒരാഴ്ച കുട്ടികൾക്ക് അവധിയുണ്ട്. ഒരാഴ്ച നീളുന്ന വിളവെടുപ്പിൽ കുടുംബത്തെ സഹായിക്കാനാണ് ഇത്.

സുസ്ഥിര ഭക്ഷ്യവ്യവസ്ഥയും സുരക്ഷയും ഇനിയുള്ള കാലം മനുഷ്യന്റെ നിലനിൽപ്പിനു കൂടിയെ തീരു. പലരാജ്യങ്ങളും അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അവനവന്റെ ഭക്ഷണം സ്വയം കൃഷി ചെയ്യുന്ന ശീലത്തിലേക്കു മാറണം മനുഷ്യൻ. ജൈവ കൃഷി രീതിയോടൊപ്പം സ്മാർട്ട് ഫാമിങ് ടെക്നോളജികൾ നമ്മളും സ്വീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

പ്രാചീന വിത്തിനങ്ങളെ കുറിച്ചും ആഹാരരീതിയെ കുറിച്ചും വലിയ ഗവേഷണങ്ങളാണ് സ്വീഡനിൽ നടക്കുന്നത്. നിലവിലുള്ള സസ്യവസ്തുക്കളിൽ നിന്നുള്ള ജനിതക വിവരങ്ങളുടെ പഠനം ഒപ്പം പ്രായമായ സസ്യസാമഗ്രികളിൽനിന്ന് വീണ്ടെടുത്ത വിവരങ്ങൾ എന്നിവ കോർത്തിണക്കണം. കൃഷിയുടെ വ്യാപനത്തിനും വികാസത്തിനും വഴിതെളിക്കാൻ പുതിയ വഴി തുറക്കാൻ കഴിയുമെന്നാണു ബിന്ദുവിന്റെ വിശ്വാസം.

English summary: Home grown vegetables in Sweden