ഗ്രോബാഗിൽ ഉപയോഗിക്കുന്ന കൂട്ട് ശരിയായ അനുപാതത്തിലല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. ടെറസിൽ വയ്ക്കുന്നതിനുള്ള നടീൽ മിശ്രിതവും മുറ്റത്തോ പറമ്പിലോ വയ്ക്കുന്നതിനുള്ള നടീൽ മിശ്രിതവും വ്യത്യസ്ത രീതിയിൽ തയാറാക്കുന്നതാണ് നല്ലത്. ടെറസ് കൃഷിക്ക് ബാഗിന്റെ ഒന്നര ഭാഗം മണ്ണ്, ഒന്നര ഭാഗം ചകിരിച്ചോർ, അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രോബാഗിൽ ഉപയോഗിക്കുന്ന കൂട്ട് ശരിയായ അനുപാതത്തിലല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. ടെറസിൽ വയ്ക്കുന്നതിനുള്ള നടീൽ മിശ്രിതവും മുറ്റത്തോ പറമ്പിലോ വയ്ക്കുന്നതിനുള്ള നടീൽ മിശ്രിതവും വ്യത്യസ്ത രീതിയിൽ തയാറാക്കുന്നതാണ് നല്ലത്. 

ടെറസ് കൃഷിക്ക് ബാഗിന്റെ ഒന്നര ഭാഗം മണ്ണ്, ഒന്നര ഭാഗം ചകിരിച്ചോർ, അര ഭാഗം ചാണകപ്പൊടി ഇവ ആദ്യം 25 ഗ്രാം കുമ്മായപ്പൊടി ഒരു ബാഗിന് എന്ന തോതിൽ ചേർത്ത് 2-3 ദിവസം വെയിൽ കൊള്ളിക്കുക. ശേഷം 10 ഗ്രാം ട്രൈക്കോഡെര്‍മ, 25ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഈ കൂട്ടിൽ ചേർക്കാം. പച്ചിലവളം, അല്ലെങ്കിൽ ചീഞ്ഞുതുടങ്ങിയ ഇലകൾ, അല്ലെങ്ങിൽ പൊടിഞ്ഞ കരിയിലകള്‍ എന്നിവ കൂടിച്ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഗ്രോബാഗിൽ നിറയ്ക്കുക. നിലത്തുവയ്ക്കുന്ന ബാഗിൽ ചകിരിച്ചോറിന്റെ അളവ് കുറയ്ക്കാം. പച്ചിലവളത്തിന്റെ അളവ് കൂട്ടാം. രാസവളങ്ങളും രാസകീടനാശിനികളും ടെറസ്‌ കൃഷിയിൽ ഒഴിവാക്കണം. ഇഷ്ട്ടികകൾവച്ചോ ചിരട്ടയുടെയോ ഓടിന്റെയോ പുറത്തുവച്ചോ ബാഗുകൾ ടെറസിൽ നിരത്താം. മൂന്നു വര്‍ഷത്തോളം ഒരു ഗ്രോബാഗ്‌ ഉപയോഗിക്കാൻ കഴിയും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേർത്തശേഷം രണ്ടു ദിവസം നന്നായി വെയിലേല്‍പ്പിച്ച് വീണ്ടും അതേ ബാഗില്‍ നിറച്ച് അടുത്ത വിള നടാം.

ADVERTISEMENT

ഗ്രോബാഗിലുണ്ടാകുന്ന കളച്ചെടികളും കൊഴിയാറായ ഇലകളും ചേർത്ത് നല്ലൊരു ജൈവവളം തയാറാക്കാം. 

ആവശ്യമുള്ളസാധനങ്ങൾ :

ADVERTISEMENT

ഒരു കിലോ നീറ്റുകക്ക 20 ലീറ്റർ വെള്ളത്തിൽ കലക്കി ഒരു ദിവസം വച്ചശേഷം തെളി ഊറ്റി ഒരു പാത്രത്തിൽ ഒഴിച്ച് 3 കിലോ പച്ചച്ചാണകം ഇതിൽ കലക്കി 3 -5 കിലോ വരെ പച്ചച്ചവറുകൾ അരിഞ്ഞ് ഈ കൂട്ടിലിട്ടു നന്നായ് കലക്കി 7 ദിവസം വയ്ക്കണം. ഇതിൽ ഒരു കിലോ കടലപ്പിണ്ണാക്ക്‌ കുതിർത്തത്‌ ചേർക്കുക. ഒരു ലീറ്റർ ലായനി വീതം ചെടികളുടെ നാലുവശത്തും നന്നായി തളിച്ച് കൊടുക്കുക. കുരുടിപ്പ്, മഞ്ഞളിപ്പ്, വാട്ടരോഗങ്ങൾ വരാതെ ചെടികൾ ആരോഗ്യത്തോടെ വളർന്നു നല്ല കായ്‌ഫലം ഉണ്ടാകും.

English summary: How to make grow bags for vegetables