ഫിഷ് അമിനോ (മത്തിക്കഷായം) വേണ്ടത്: മത്തി (ചാള) 1 കിലോ, കറുത്ത വെല്ലം (ശര്‍ക്കര) 1 കിലോ മത്തി വെള്ളത്തില്‍ കഴുകി പരുത്തിത്തുണികൊണ്ട് തുടച്ച് ചെറുകഷണങ്ങളാക്കുക. വെല്ലം പൊടിച്ചെടുക്കുക. ഇവ പാത്രത്തില്‍ പാളികളായി ഇടുക. മത്തി, അതിനു മുകളില്‍ വെല്ലം അതിനുമുകളില്‍ മത്തി എന്ന രീതിയിലാണു പാകേണ്ടത്. എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിഷ് അമിനോ (മത്തിക്കഷായം)

വേണ്ടത്: മത്തി (ചാള) 1 കിലോ, കറുത്ത വെല്ലം (ശര്‍ക്കര) 1 കിലോ

ADVERTISEMENT

മത്തി വെള്ളത്തില്‍ കഴുകി പരുത്തിത്തുണികൊണ്ട് തുടച്ച് ചെറുകഷണങ്ങളാക്കുക. വെല്ലം പൊടിച്ചെടുക്കുക. ഇവ പാത്രത്തില്‍ പാളികളായി ഇടുക. മത്തി, അതിനു മുകളില്‍ വെല്ലം അതിനുമുകളില്‍ മത്തി എന്ന രീതിയിലാണു പാകേണ്ടത്. എല്ലാ ദിവസവും പാത്രം ഇളക്കിക്കൊടുക്കണം. 

25 ദിവസം കൊണ്ട് നന്നായി അലിഞ്ഞിരിക്കും. പാത്രത്തിലെ സത്ത് എടുത്ത് ഉപയോഗിക്കാം. വായു കടക്കാത്ത പാത്രത്തില്‍ ഒഴിച്ചുവച്ചാല്‍ 6 മാസം വരെ ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ ഒഴിക്കാന്‍ 10 മില്ലീ ലീറ്റര്‍ ആണ് 1 ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കേണ്ടത്. കീടശല്യം ഇല്ലാതാക്കാന്‍ ഇലകളില്‍ തളിക്കാം. 2 മില്ലീ ലീറ്റര്‍ 1 ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണു തളിക്കേണ്ടത്.

ADVERTISEMENT

എഗ് അമിനോ ആസിഡ്

വേണ്ടത്: 10 നാടന്‍മുട്ട, 1 കിലോ ചെറുനാരങ്ങ, അരക്കിലോ കറുത്ത വെല്ലം.

ADVERTISEMENT

ജാറില്‍ മുട്ടയിടുന്നു. അതു മുങ്ങിക്കിടക്കുന്ന വിധം നാരങ്ങനീര് ഒഴിക്കുക. നന്നായി അടച്ചുവയ്ക്കുക. 15 ദിവസ ശേഷം പിഴിഞ്ഞെടുത്ത് അരക്കിലോ ശര്‍ക്കര ഉരുക്കിയത് ഒഴിക്കുക. വീണ്ടും 10 ദിവസം വച്ച ശേഷം ഉപയോഗിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കു ഉത്തമമാണ്. 2 മില്ലീ ലീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടികള്‍ക്ക് തളിച്ചുകൊടുക്കാം. 10 മില്ലീ ലീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടികളുടെ ചുവട്ടിലും ഒഴിക്കാം.

English summary: home made organic fertilizers