പച്ചക്കറികളില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വേപ്പിന്‍കുരുസത്ത് ലായനി, മണ്ണെണ്ണ കുഴമ്പ്, വേപ്പെണ്ണ എമള്‍ഷന്‍, വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികള്‍ ഇലതീനിപ്പുഴുക്കള്‍, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമാണ്. കൂടാതെ വിവിധതരം കെണികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.  വേപ്പിന്‍കുരുസത്ത് ലായനി, മണ്ണെണ്ണ കുഴമ്പ്, വേപ്പെണ്ണ എമള്‍ഷന്‍, വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികള്‍ ഇലതീനിപ്പുഴുക്കള്‍, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമാണ്. കൂടാതെ വിവിധതരം കെണികള്‍ തോട്ടത്തില്‍വച്ചും കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാം. 

ഒരു ലീറ്റര്‍ വെളളത്തില്‍ 20 മി.ലീ. വിനാഗിരി ചേര്‍ത്തതില്‍ പച്ചക്കറികള്‍ ഉലച്ചു കഴുകിയാല്‍ സ്പര്‍ശനവീര്യമുളള കീടനാശിനികളുടെ വിഷാംശം ഉണ്ടെങ്കില്‍ കുറഞ്ഞു കിട്ടും. പച്ചക്കറികളില്‍ കായീച്ചയെ കാണാനിടയുണ്ട്. കേടുവന്ന കായ്കള്‍ നശിപ്പിക്കുക. കായീച്ചകളെ നിയന്ത്രിക്കാനുളള പ്രത്യേകമായ ഫിറമോണ്‍ കെണിയായ ക്യൂലൂര്‍ 6 എണ്ണം ഒരു ഏക്കറിന് എന്ന കണക്കില്‍ ഉപയോഗിക്കുക.  ഇതിനോടൊപ്പം തുളസി/പഴക്കെണികള്‍ കൂടെ വയ്ക്കേണ്ടതാണ്.  എന്നിട്ടും കുറവില്ലെങ്കില്‍ 2 മില്ലി മാലത്തിയോണ്‍ ഒരു ലീറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കുക. 

ADVERTISEMENT

English summary: Organic pesticides for vegetables