ഗ്രോബാഗിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്ന കർഷകർക്കായി ലളിതവും ചെലവു കുറഞ്ഞതുമായ പരിചരണമാർഗമാണ് ഇവിടെ വിശദമാക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടത്തി നൂറുമേനി വിളവ് നേടിയ രീതികൂടിയാണിത്. ആവശ്യമായ ഘടകങ്ങൾ ഗ്രോബാഗ് - 25 എണ്ണം കുമ്മായം / ഡോളോമൈറ്റ് - 2 കിലോ വേപ്പിൻപിണ്ണാക്ക് – 2

ഗ്രോബാഗിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്ന കർഷകർക്കായി ലളിതവും ചെലവു കുറഞ്ഞതുമായ പരിചരണമാർഗമാണ് ഇവിടെ വിശദമാക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടത്തി നൂറുമേനി വിളവ് നേടിയ രീതികൂടിയാണിത്. ആവശ്യമായ ഘടകങ്ങൾ ഗ്രോബാഗ് - 25 എണ്ണം കുമ്മായം / ഡോളോമൈറ്റ് - 2 കിലോ വേപ്പിൻപിണ്ണാക്ക് – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രോബാഗിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്ന കർഷകർക്കായി ലളിതവും ചെലവു കുറഞ്ഞതുമായ പരിചരണമാർഗമാണ് ഇവിടെ വിശദമാക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടത്തി നൂറുമേനി വിളവ് നേടിയ രീതികൂടിയാണിത്. ആവശ്യമായ ഘടകങ്ങൾ ഗ്രോബാഗ് - 25 എണ്ണം കുമ്മായം / ഡോളോമൈറ്റ് - 2 കിലോ വേപ്പിൻപിണ്ണാക്ക് – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രോബാഗിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്ന കർഷകർക്കായി ലളിതവും ചെലവു കുറഞ്ഞതുമായ പരിചരണമാർഗമാണ് ഇവിടെ വിശദമാക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും വിജയകരമായി നടത്തി നൂറുമേനി വിളവ് നേടിയ രീതികൂടിയാണിത്.

ആവശ്യമായ ഘടകങ്ങൾ

  1. ഗ്രോബാഗ് - 25 എണ്ണം
  2. കുമ്മായം / ഡോളോമൈറ്റ് - 2 കിലോ
  3. വേപ്പിൻപിണ്ണാക്ക് – 2 കിലോ
  4. എല്ലുപൊടി – 2 കിലോ
  5. കപ്പലണ്ടി പിണ്ണാക്ക് – 2 കിലോ
  6. പച്ചച്ചാണകം – 20 കിലോ
  7. ഗോമൂത്രം / വെള്ളം – 2 ലീറ്റർ
  8. സ്യൂഡോമോണാസ് – 1 കിലോ / 250 മി. ലീറ്റർ
  9. അസാഡിറാക്ടിൻ – 100 മി. ലീറ്റർ
  10. മത്തി / ചാള – 1കിലോ
  11. ശർക്കര – 1 കിലോ
  12. 20 ലീറ്റർ പെയ്ന്റ് ജാർ – 2 എണ്ണം
  13. പ്ലാസ്റ്റിക് മഗ് – 1 എണ്ണം
  14. ഗാർഡൻ ഗ്ലൗസ് – 1 ജോഡി
  15. ഉണക്കയില – ഒരു ചാക്ക്
  16. ഇഷ്ടിക – 50 എണ്ണം
ADVERTISEMENT

സീസൺ

പച്ചക്കറിക്കൃഷിക്ക് ഏറ്റവും യോജ്യമായ കാലം ഓഗസ്റ്റ്–സെപ്റ്റംബർ മുതൽ ഫ്രെബുവരി–മാർച്ച് വരെയാണ്. എന്നാൽ ഇതിനു മുൻപും ശേഷവും യോജ്യമായ പച്ചക്കറി ഇനങ്ങൾ തിരഞ്ഞെടുത്ത് 12 മാസവും കൃഷി തുടരാം.

ഗ്രോബാഗുകളുടെ തിരഞ്ഞെടുപ്പ്

ഗ്രോബാഗ് കൃഷിക്കായി തിരഞ്ഞെടുക്കുന്ന ബാഗിന് ചുരുങ്ങിയത് 40 സെ.മീറ്റർ x 24 സെ.മീറ്റർ x 24 സെ.മീറ്റർ വലുപ്പം ഉണ്ടായിരിക്കണം. ഗുണമേന്മയുള്ള കവറാണെങ്കിൽ ചുരുങ്ങിയത് 3–4 വർഷം വരെ കേടു കൂടാതെ ഉപയോഗിക്കാം. ഉൾവശത്തെ കറുത്ത നിറം വേരുപിടിത്തം കൂടാൻ സഹായിക്കും. നനയ്ക്കുമ്പോൾ അധികമായി വരുന്ന ജലം പുറത്തേക്കു പോകാനായി ബാഗിന്റെ അടിവശത്തു സുഷിരങ്ങൾ ഉണ്ടായിരിക്കണം.

ADVERTISEMENT

നടീൽമിശ്രിതം തയാറാക്കലൂം ബാഗ് നിറയ്ക്കലും

ചെടികൾ നടുന്നതിന് ആവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഉൾപ്പെട്ട മാധ്യമമാണ് നടീൽമിശ്രിതം. 1:1:1 എന്ന അനുപാതത്തിൽ വളക്കൂറുള്ള ചുവന്ന മേൽമണ്ണ്, മണൽ, ജൈവവളം (ഉണക്കിപ്പൊടിച്ച ചാണകം/കമ്പോസ്റ്റ്) എന്നിവ ചേർത്താണ് നടീൽമിശ്രിതം തയാറാക്കുന്നത്. ജൈവവളം ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ചതെങ്കിൽ കൂടുതൽ നന്ന്. നെല്ലിന്റെ ഉമി (കരിച്ചതും  കരിക്കാത്തതൂം) ഒരു ഗ്രോബാഗിൽ രണ്ടു ചിരട്ട വീതം എന്ന കണക്കിനു ചേർക്കുന്നത് ചെടിയുടെ വളർച്ച കൂട്ടാനും രോഗ, കീടങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാനും ഉപകരിക്കും.

മണൽലഭ്യത കുറവുള്ള പ്രദേശങ്ങളെങ്കിൽ നടീൽമിശ്രിതത്തിന്റെ അനുപാതത്തിൽ മണലിനു പകരം അതിന്റെ പകുതി അളവ് ഉമി ഉപയോഗിക്കാം. ഗ്രോബാഗിന്റെ ഭാരം കുറയ്ക്കാനും ഉമി സഹായകമാവും. ഈ രീതിയിൽ തയാറാക്കിയ മിശ്രിതം ഗ്രോബാഗിൽ മുക്കാൽ ഭാഗത്തോളം നന്നായി ഇടിച്ചു നിറയ്ക്കുക.

വിത്ത് / തൈ നടുന്ന വിധം

ADVERTISEMENT

പച്ചക്കറി വിത്ത് ആറ് മണിക്കൂർ നേരം പഴങ്കഞ്ഞി വെള്ളത്തിലിട്ടു വയ്ക്കുക. ഇതിനുശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തയാറാക്കിയ ലായനിയിൽ അര മണിക്കൂർ മുക്കിയശേഷം ഗ്രോബാഗിൽ നടാം. നടുമ്പോൾ വിത്ത് പരമാവധി ചൂണ്ടുവിരലിന്റെ ആദ്യവര വരെ മാതമേ താഴാവൂ, പ്രോട്രേ തൈകളെങ്കിൽ, നടുന്നതിന് 3–4 മണിക്കൂർ മുൻപു നനച്ച് വെള്ളം നന്നായി വാർന്നുപോയ ശേഷം പ്രോട്രേയുടെ അടിവശം അമർത്തി പുറത്തെടുക്കുക. തുടർന്ന് ഗ്രോബാഗിൽ ചെറിയ കുഴികൾ ഉണ്ടാക്കി തൈ നിന്ന അതേ നിരപ്പിൽതന്നെ നടാവുന്നതാണ്. വാമിൽ മുക്കി നടുന്നത് തൈകൾക്കു കൂടുതൽ കരുത്തു നൽകും. 

നടീലിനു ശേഷം ബാഗുകളുടെ അരികുകൾ മണ്ണിൽനിന്നു രണ്ടിഞ്ച് ഉയരം വരെ നിർത്തി ബാക്കി മടക്കുക. തുടർന്ന് നേരിട്ട് സൂര്യപ്രകാശമോ മഴവെള്ളമോ പതിക്കാത്ത വിധം വീടിനോടു ചേർന്ന് സൺഷെയ്ഡിന് താഴെയോ തണൽമരങ്ങൾക്കു  താഴെയോ രണ്ടാഴ്ച സൂക്ഷിക്കുക. രാവിലെയും വൈകുന്നേരവും മറക്കാതെ നനയ്ക്കുക.

മട്ടുപ്പാവ് തയ്യാറാക്കൽ

വീടിന്റെ ടെറസ് വൃത്തിയാക്കിയ ശേഷം ചോർച്ച വരാതിരിക്കാൻ ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് നൽകുന്നതു നന്നായിരിക്കും. ഗ്രോബാഗ് ടെറസിനു മുകളിൽ നേരിട്ടു വയ്ക്കാതെ ഇഷ്ടികപ്പുറത്തു വയ്ക്കുന്നതാണു നല്ലത്. അധികമായി പുറത്തേക്കൊഴുകുന്ന നനജലം ഈ ഇഷ്ടികകൾ വലിച്ചെടുത്തുകൊള്ളും. ചൂടു കൂടുതലുള്ളപ്പോൾ ടെറസിലെ ചൂട് ബാഗിലേക്ക് നേരിട്ടേൽക്കാതിരിക്കാനും ഇഷ്ടിക സഹായിക്കും. ടെറസിന്റെ ചരിവിനു സമാന്തരമായി രണ്ട് ഇഷ്ടികകൾ ചെറിയ അകലത്തിൽവച്ച് അതിന്റെ പുറത്തു വേണം ബാഗുകൾ വയ്ക്കാൻ. ഒരു വരിയിലെ രണ്ടു ബാഗുകൾ തമ്മിലും രണ്ടു വരികൾ തമ്മിലും 60 സെ. മീറ്റർ അകലം നൽകാം.

ബാഗുകൾ ഇഷ്ടികയ്ക്കു മുകളിൽ വച്ച ശേഷം ഓരോ ചെടിക്കും ഒരു കമ്പുകൊണ്ട് താങ്ങു നൽകാം. ചെടി ചണനൂലുകൊണ്ടോ, വാഴനാരുകൊണ്ടോ കമ്പിനോടു ചേർത്തു കെട്ടാം. അതിനു ശേഷം 2–3 സ്പൂൺ കുമ്മായം / ഡോളോമൈറ്റ് ബാഗിന്റെ ഉൾവശത്തോടു ചേർന്നു നൽകുക. മണ്ണിലെ അമ്ലത/പുളിരസം മാറ്റാൻ ഇത് മാസത്തിൽ ഒരിക്കൽ ആവർത്തിക്കേണ്ടതാണ്. ഉണങ്ങിയ ഇലകൾകൊണ്ട് ചെടിയുടെ ചുവട്ടിൽ പുതയിടണം. നനജലം ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടാതിരിക്കാനും കളകൾ വരാതിരിക്കാനും അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികൾ മണ്ണിൽ പതിയാതിരിക്കാനും പുത സഹായിക്കും.

നന

രാവിലെയും വൈകുന്നേരവും നന്നായി നനയ്ക്കുക. നൂതനമായ ജെറ്റ് ഇറിഗേഷൻ രീതി ഫലപ്രദമാണ്. നനയ്ക്കുമ്പോൾ ബാഗിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം.

ആഴ്ചയിലെ പരിചരണമുറകൾ

  • തിങ്കൾ – വളപ്രയോഗം

10 കിലോ പച്ചച്ചാണകം, 1 കിലോ വേപ്പിൻപിണ്ണാക്ക്, 1 കിലോ കടലപ്പിണ്ണാക്ക്, 1 കിലോ എല്ലുപൊടി എന്നിവ ആവശ്യത്തിന് വെള്ളം അഥവാ ഗോമൂത്രം ചേർത്തിളക്കി 4 ദിവസം പുളിക്കാൻ വയ്ക്കുക. 5–ാം ദിവസം നന്നായി ഇളക്കി ഒരു കപ്പ് കോരിയെടുത്ത് 10 കപ്പ് വെള്ളം ചേർത്തു നേർപ്പിച്ചെടുക്കുക. വൈകുന്നേരം നന കഴിഞ്ഞ് അര മണിക്കൂറിനു ശേഷം ഒരു ചെടിക്ക് ഒരു കപ്പ് എന്ന കണക്കിൽ കൊടുക്കുക.

  • ചൊവ്വ – വിശ്രമം (നന മാത്രം)
  • ബുധൻ – സ്യൂഡോമോണാസ് 

20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. നന കഴിഞ്ഞ് അരമണിക്കൂറിനു ശേഷം ഒരു ലീറ്റർ നേർപ്പിച്ച ലായനി നാലു ബാഗുകൾക്ക് എന്ന കണക്കിൽ നൽകുക.

  • വ്യാഴം – അസാഡിറാക്ടിൻ 0.03%

3 മി. ലീറ്റർ അസാഡിറാക്ടിൻ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിഭാഗം നന്നായി നനയത്തക്ക വിധം തളിച്ചുകൊടുക്കുക.

  • വെള്ളി – വിശ്രമം
  • ശനി – ഫിഷ് അമിനോ ആസിഡ്

പച്ചക്കറികളിൽ കായ്പിടിക്കുന്നതിനും ദീർഘകാലം കായ് ലഭിക്കുന്നതിനും, കീടനിയന്ത്രണത്തിനും ഇതുപയോഗിക്കാം. തയാറാക്കുന്ന വിധം: ഒരു കിലോ മത്തി ഒരു കിലോ ശർക്കരയുമായി ചേർത്ത് 15 ദിവസം വായു കടക്കാത്ത വിധത്തിൽ വീപ്പയിലോ മറ്റോ സൂക്ഷിക്കുക. അതിനു ശേഷം തുറന്ന് നന്നായി ഇളക്കി അരിച്ചെടുത്ത് 2 മി. ലീറ്റർ ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് (നാലു ബാഗുകൾക്കുള്ള അളവ്)) ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയും ഒരു മാസത്തിനു ശേഷം തളിച്ചുകൊടുക്കുകയും ചെയ്യുക.

  • ഞായർ – സ്നേഹദിനം

വൈകുന്നേരം നന കഴിഞ്ഞ് ചെടികൾക്കൊപ്പം അൽപനേരം ചെലവിടുക. അവയോടു സംവദിക്കുക. നമ്മുടെ സ്നേഹനിർഭരമായ സാമീപ്യം ചെടികളുടെ വളർച്ചയിലും വിളവിലും തീർച്ചയായും ഗുണം ചെയ്യും. 

വിളവെടുപ്പിനു ശേഷം പുതുകൃഷി

ഒരുതവണ ഗ്രോബാഗ് മട്ടുപ്പാവിൽ സ്ഥാപിച്ചാൽ അവിടെനിന്നും മാറ്റാതെ തന്നെ 3–4 വർഷം തുടർച്ചയായി അതിൽ കൃഷി ചെയ്യാൻ സാധിക്കും. അതേസമയം, ഭാവിയിൽ പന്തൽ ഇനങ്ങൾ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബാഗുകൾ തമ്മിലുള്ള അകലം കുറച്ചുകൂടി കൂട്ടാം. ഒരു ബാഗിലെ വിളവ് പൂർണമായും എടുത്തു കഴിഞ്ഞാൽ ഒരു കാരണവശാലും ചെടിയുടെ കട പിഴുതെടുക്കരുത്. അത് ബാഗ് കീറിപ്പോകുന്നതിനും അടിത്തട്ടിലുള്ള മോശം മണ്ണ് മേൽത്തട്ടിൽ വരുന്നതിനും കാരണമാകും. അടുത്ത വിളയെ അതു പ്രതികൂലമായി ബാധിക്കും.

വിളവു പൂർത്തിയായ ചെടിയുടെ തണ്ട് മണ്ണിന്റെ നിരപ്പിൽവച്ച് മുറിച്ചുമാറ്റിയ ശേഷം  പുതിയതായി നടാൻ ഉദ്ദേശിക്കുന്ന തൈകൾ പഴയ ചുവടിന്റെ സമീപത്തുതന്നെ നട്ട് മേൽപ്പറഞ്ഞ രീതിയിൽ പരിപാലനം നൽകിയാൽ മതി. വെണ്ട, വഴുതന തുടങ്ങി തണ്ടിനു ബലമുള്ളതും വേരുപടലം കൂടുതലുള്ളതുമായ ഇനങ്ങൾ കൃഷി ചെയ്ത ബാഗുകളിൽ അടുത്ത വിളയായി പയർപോലെ വേരുപടലം കുറവുള്ളതും തണ്ടിനു ബലം കുറഞ്ഞതുമായ ഇനങ്ങൾ കൃഷി ചെയ്യാം.

English summary: Grow bag farming: Things to remember to ensure good yield