ഈ വിഷയം പ്രദേശത്തിന്റെയും മണ്ണിന്റെയും പ്രത്യേകത അനുസരിച്ചിരിക്കും. മാത്രമല്ല കൃഷി ചെയ്യാന്‍ പോകുന്ന കൃഷിക്കാരന്റെ വിഭവ വൈഭവ ശേഷി, കാര്‍ഷികവൃത്തിയിലെ പരിചയസമ്പന്നത എന്നിവയെ ആശ്രയിച്ചിരിക്കും. ആദ്യമായി കൃഷി ചെയ്യുന്ന വ്യക്തി, കുറേനാള്‍ കൃഷി ചെയാതെ കിടക്കുന്ന ഭൂമി എന്ന അവസ്ഥയാണെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വിഷയം പ്രദേശത്തിന്റെയും മണ്ണിന്റെയും പ്രത്യേകത അനുസരിച്ചിരിക്കും. മാത്രമല്ല കൃഷി ചെയ്യാന്‍ പോകുന്ന കൃഷിക്കാരന്റെ വിഭവ വൈഭവ ശേഷി, കാര്‍ഷികവൃത്തിയിലെ പരിചയസമ്പന്നത എന്നിവയെ ആശ്രയിച്ചിരിക്കും.

ആദ്യമായി കൃഷി ചെയ്യുന്ന വ്യക്തി, കുറേ നാള്‍ കൃഷി ചെയാതെ കിടക്കുന്ന ഭൂമി എന്ന അവസ്ഥയാണെങ്കില്‍ അരയടിയെങ്കിലും ഉഴുതും കേരളത്തിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ചു ബെഡ് ഉണ്ടാക്കിയും ചില പ്രദേശങ്ങളില്‍ താഴ്ത്തിയും വളം ചേര്‍ത്തൊരുക്കേണ്ടി വരുന്ന ആവശ്യകത ഉള്ളതുകൊണ്ട് കൃഷിഭൂമി ഉഴുതു മറിച്ച് ജൈവവസ്തുക്കള്‍ കൂടുതല്‍ ചേര്‍ത്തും പുതയിട്ടും രണ്ടോ മൂന്നോ സീസണ്‍ കൊണ്ടുപോകേണ്ടതായി വരാം. ക്രമേണ ഉഴുതുമറിക്കലിന്റെ അളവ് കുറച്ചുകൊണ്ടുവരികയും ഒരുപക്ഷേ തുടര്‍ന്നുള്ള നാളുകളില്‍ ഏറ്റവും ചെറിയ ശക്തി മാത്രമുപയോഗിച്ചു മണ്ണൊരുക്കി കൊണ്ടുപോകയും ചെയ്യാം.

ADVERTISEMENT

ചില മണ്ണ് ഉറച്ചു കട്ടയായി തീര്‍ന്നിട്ടുണ്ടാകാം. അത്തരം ഇടങ്ങളില്‍ കൂടുതല്‍ ജൈവവസ്തുക്കള്‍ മണ്ണില്‍ ഒരടി ആഴത്തില്‍ സംയോജിപ്പിച്ച് മണ്ണിന്റെ ഭൗതിക-രാസ-ജൈവ ഘടന മെച്ചപ്പെടുത്തുന്നതിലൂടെ തുടര്‍ന്നുള്ള നാളുകളില്‍ മെച്ചപ്പെട്ട ഒരു ഘടന ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. രണ്ടോ മൂന്നോ സെന്റിമീറ്റര്‍ കനത്തില്‍ ജൈവവസ്തുക്കള്‍ ഉപയോഗിച്ചുതന്നെ പുതയിടുന്നതിലൂടെ കൂടുതല്‍ പോഷകങ്ങളും ഈര്‍പ്പം നിലനില്‍ക്കാന്‍ മണ്ണിനെ സഹായിക്കും. മാത്രമല്ല, സൂഷ്മജീവികളുടെ വംശവര്‍ധനയും സാധിച്ചെടുക്കാന്‍ കഴിയും. ഒപ്പം ഓരോ സീസണിലും മണ്ണ് വളരെ ഇളക്കമുള്ളതും ജലാഗിരണ ശേഷിയുള്ളതും ആകും. വെള്ളം ആഴ്ന്നിറങ്ങാന്‍ സഹായിക്കുകയും ഭൂമിക്കടിയിലെ ജലസംഭരണികളിലേക്ക് ജലം ചെന്നുചേരാനും സഹായിക്കുന്നതോടെ ജലവിതാനം ഉയര്‍ന്നു കിട്ടുകയും ചെയ്യുന്നു. അത് ജലനഷ്ടം കുറയ്ക്കുന്നു, വരള്‍ച്ച ഇല്ലാതാക്കുന്നു.

അപ്പോള്‍ ആദ്യ രണ്ടോ മൂന്നോ വര്‍ഷം ഇത്തരത്തില്‍ ചെയ്താല്‍ മണ്ണിലേക്ക് കൂടുതല്‍ ശക്തിയും പ്രയത്‌നവും ഉപയോഗിക്കേണ്ടി വരാം. സൂഷ്മജീവാണുക്കള്‍ വര്‍ധിക്കാന്‍ സഹായിക്കുന്ന പ്രത്യേക പോഷകങ്ങളും ഇനോകുലങ്ങളും ഇന്ന് ലഭ്യമാണ് എന്നിരിക്കെ പണ്ടുകാലങ്ങളില്‍ ഭയപ്പെട്ടിരുന്നപോലെ ഇന്ന് ഭയക്കേണ്ടതില്ല. മുന്‍കാലങ്ങളിലൊക്കെ ചിന്തിച്ചിരുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇന്ന് മണ്ണിലേക്ക് കാര്‍ബണ്‍, ഹ്യൂമിക് ആസിഡ് എത്തിക്കാന്‍ ഇന്ന് സാധിക്കുന്ന വിധത്തില്‍ ആയിട്ടുണ്ട്. സോയില്‍ മൈക്രോ ബയോളജി അത്രമാത്രം അറിവുകളിലേക്കു വെളിച്ചം വീശിയിട്ടുണ്ട്.

ADVERTISEMENT

English summary: Does ploughing actually damage soils and crops?