എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷി മുളക് അതും സിറ എന്ന ഇനം. പലരും ഇതിൽ പരാജയപ്പെടുന്നതായി കാണാം. എന്റെ കാഴ്ചപാടിൽ മണ്ണും കാലാവസ്ഥയും ആയിരിക്കാം പരാജയത്തിനു കാരണം. മുളകിന് വരുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് കുരിടിപ്പ്. ഇതിനു കാരണം കാത്സ്യം, ബോറോൺ കുറവ് അല്ലെങ്കിൽ നീര് ഊറ്റിക്കുടിക്കുന്ന പ്രാണികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൃഷി  മുളക് അതും സിറ എന്ന ഇനം. 

പലരും ഇതിൽ പരാജയപ്പെടുന്നതായി കാണാം. എന്റെ കാഴ്ചപാടിൽ മണ്ണും കാലാവസ്ഥയും ആയിരിക്കാം പരാജയത്തിനു കാരണം. മുളകിന് വരുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് കുരിടിപ്പ്. ഇതിനു കാരണം കാത്സ്യം, ബോറോൺ കുറവ് അല്ലെങ്കിൽ നീര് ഊറ്റിക്കുടിക്കുന്ന പ്രാണികൾ. നീറ്റ് കക്ക വാങ്ങി കുമ്മായം ആക്കി മണ്ണിൽ ചേർത്ത് അമ്ല–ക്ഷാരനില 7ൽ നിർത്തിയാൾ കാത്സ്യവും ആകും മറ്റു വളങ്ങൾ ചെടികൾക്ക് വലിച്ചെടുക്കാനും സാധിക്കും.

ADVERTISEMENT

ഇങ്ങനെ ചെയ്താലും ഒന്നോ രണ്ടോ ബാഗിൽ കുരിടിപ്പ് കണ്ടാൽ അപ്പോൾ തന്നെ മണ്ട ഒടിച്ചു കളയും. അൽപം കുമ്മായം ബാഗിലിട്ട് നനയ്ക്കും. പിന്നെ വെള്ളീച്ച, ഇവിടെ നവംബർ മുതൽ മാർച്ച് വരെയാണ് ഇവയുടെ ശല്യം. ഞാൻ കഴിഞ്ഞ രണ്ടു വർഷവും മേയ് അവസാനം മുളകുതൈ നടും. ഓണത്തിന് നല്ല വിളവ് കിട്ടും. മഴ‌ക്കാലം ആയതുകൊണ്ട് വെള്ളീച്ച ശല്യം ഉണ്ടാവില്ല. ഡിസംബർ വരെ ആ ചെടിയിൽനിന്നും വിളവ് കിട്ടും. 

ഈ തവണ  കുറച്ച് മുന്നേ തൈകൾ നട്ടു. കുംഭമാസത്തിൽ മുളകും വഴുതനയും നട്ടാൽ നല്ല വിളവ് കിട്ടും. ചുവട്ടിലെ ഇലകൾ കട്ടു ചെയ്തു കളഞ്ഞ് ഹോസ് ഉപയോഗിച്ചു ജലസേചനം നടത്തിയും വെള്ളിച്ചയെ ഒരുപരിധിവരെ അകറ്റി നിർത്തും.

ADVERTISEMENT

ബാഗ് നിറയ്ക്കാൻ ഉദ്ദേശിക്കുന്നതിന് രണ്ടു മാസം മുന്നേ വളങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ ശ്രമിക്കുക. പ്രാദേശികമായി കിട്ടുന്ന ഏന്തും ജൈവവളമാക്കാം. മണ്ണിര, ഇനോകുലം, വേസ്റ്റ് ഡീകംപോസർ, ഫീഡ് അപ് ഈസ്റ്റ് ഇവയിൽ ഏത് വച്ചും വേഗത്തിൽ വളം നിർമ്മിക്കാം. വളം നിർമാണം വേഗത്തിൽ ആകണമെങ്ങിൽ വായു സാഞ്ചാരം ഉറപ്പുവരുത്തണം. കമ്പോസ്റ്റിന്റെ ഉയരം കുറച്ച് അത് മൂടി ഇടുക. ആഴ്ചയിൽ ഒരു ദിവസം ഇളക്കിമറിക്കാൻ കഴിയണം. ബിൻ അല്ലെങ്കിൽ ബക്കറ്റിൽ ആണെകിൽ രണ്ടാഴ്ചയിൽ ഒരിക്കൽ  തട്ടി ചാക്കിൽ ഇട്ട് ഇളക്കി വീണ്ടും നിറയ്ക്കുക.

പിഎച്ച് 7 ആക്കിയ മണ്ണും കമ്പോസ്റ്റും ചേർത്ത് ബാഗ് നിറയ്ക്കുന്ന രീതിയാണ് എന്റേത്. അപ്പോൾ ചോദിക്കും ചകിരിച്ചോർ വേണ്ടേ എന്ന്. ഇപ്പോൾ ഒരു ചാക്കിന് 500 രൂപയാണ് വില. അതുകൊണ്ടുതന്നെ അത് വേണ്ട. നനച്ച ബാഗിൽ ചെറിയ കുഴിയെടുത്ത് അതിൽ വാം ചേർത്ത് ഒരു ബാഗിൽ രണ്ടു തൈ വീതം നടും രണ്ടാഴ്ച കഴിഞ്ഞ് ഹ്യൂമിക് മണ്ണിൽ, ഇലയിൽ Tag Folder, മൂന്നാമത്തെ ആഴ്ച യിൽ ജീവാമൃതം അല്ലെകിൽ ജൈവ സ്ലറി കൂടെ ഇഎം ലായനി കൂടെ ആകാം. ഒരു മാസമാകുമ്പോൾ ആദ്യ പൂവ് ആകും അത് നുള്ളിക്കളയും. ശേഷം താങ്ങ് ആവശ്യമെങ്കിൽ കൊടുക്കാം. മണ്ണ് ഇളക്കി വീണ്ടും കംപോസ്റ്റ് കുറച്ച് ഇട്ടു കൊടുക്കും. ജീവാമൃതം ഉണ്ടാക്കാൻ സമയം ഇല്ലെങ്കിൽ പച്ചച്ചാണകവും ഗോമൂത്രവും കലക്കി നേർപ്പിച്ച് ഒഴിക്കാം. ഒഴിച്ച് കഴിഞ്ഞ് മണ്ണിന് മുകളിൽ പാടവരാതെ നോക്കണം. പാട വന്നാൽ വായുസഞ്ചാരമുണ്ടാകില്ല. ചാരം ഞാൻ മുളകിന് ഉപയോഗിക്കാറില്ല. മുളക് വളഞ്ഞ് ആകൃതിമാറ്റം കണ്ടുതുടങ്ങിയാൾ ബോറാക്സ് അല്ലെങ്കിൽ സോപ്പ് വെള്ളം ചുവട്ടിൽ കൊടുക്കും. ഒരു കിലോ പച്ചമുളകിന് ഇവിടെ (കൊല്ലം) 120-220 വരെ കിട്ടും. ഞാൻ മുളക് ബാഗിൽ മാത്രമേ ചെയ്യു. 300 ബാഗിൽ 600 തൈവരെ നടും.

ADVERTISEMENT

പച്ചക്കറിത്തൈകൾക്ക് 30 ശതമാനം വിലക്കിഴിവ് നേടാൻ കഴിയുന്ന വില്ലേജ് അഗ്രോയുടെ ഡിസ്കൗണ്ട് കൂപ്പൺ കർഷകശ്രീ ഏപ്രിൽ ലക്കത്തിലുണ്ട്. കുറിയർ ചാർജിലും 30 ശതമാനം ഇളവ് ലഭിക്കും. ഒരുക്കാം പൂമുഖത്തൊരു പച്ചക്കറിത്തോട്ടം, കർഷകശ്രീയിലൂടെ.

English summary: Chilli Farming- Farmer Tips