കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ വേണോ? അതോ പാവലിന്റെയും പടവലത്തിന്റെയും തൈകളാണോ നടുന്നത്? വിദേശ ഇനങ്ങളായ കെയിലിന്റെയും ബ്രോക്ളിയുടെയുമൊക്കെ തൈകൾ വേണ്ടവർക്ക് അതും നൽകാൻ തയാറാണ് സിജോ. കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ്

കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ വേണോ? അതോ പാവലിന്റെയും പടവലത്തിന്റെയും തൈകളാണോ നടുന്നത്? വിദേശ ഇനങ്ങളായ കെയിലിന്റെയും ബ്രോക്ളിയുടെയുമൊക്കെ തൈകൾ വേണ്ടവർക്ക് അതും നൽകാൻ തയാറാണ് സിജോ. കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ വേണോ? അതോ പാവലിന്റെയും പടവലത്തിന്റെയും തൈകളാണോ നടുന്നത്? വിദേശ ഇനങ്ങളായ കെയിലിന്റെയും ബ്രോക്ളിയുടെയുമൊക്കെ തൈകൾ വേണ്ടവർക്ക് അതും നൽകാൻ തയാറാണ് സിജോ. കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ വേണോ? അതോ പാവലിന്റെയും പടവലത്തിന്റെയും തൈകളാണോ നടുന്നത്? വിദേശ ഇനങ്ങളായ കെയിലിന്റെയും ബ്രോക്ളിയുടെയുമൊക്കെ തൈകൾ വേണ്ടവർക്ക് അതും നൽകാൻ തയാറാണ് സിജോ.

കേരളത്തിലെവിടെയും നിലവാരമുള്ള പച്ചക്കറിത്തൈകൾ കൊറിയറായും സ്വന്തം ശൃംഖലയിലൂടെയും വീട്ടുപടിക്കൽ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ വില്ലേജ് അഗ്രോ. അടുക്കളത്തോട്ടമൊരുക്കുന്നവർക്ക് അനുഗ്രഹമായ ഈ  സംരംഭത്തിന് 7 വർഷത്തെ സേവനചരിത്രമുണ്ട്. തൈകളാവശ്യമുള്ളവർ വാട്സാപ് സന്ദേശമയയ്ക്കുകയേ വേണ്ടൂ. ലഭ്യമായ തൈകളുടെ ഇനവും വിലയും രേഖപ്പെടുത്തിയ മറുപടി സന്ദേശം ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള തൈകൾ വാട്സാപ്പിലൂടെ തന്നെ ഓർഡർ ചെയ്യാം. കൊറിയർ ചാർജുൾപ്പെടെയുള്ള തുക യുപിഐ / അക്കൗണ്ട് ട്രാൻസ്ഫർ മാർഗങ്ങളിലൂടെ അയയ്ക്കുകയും വേണം. മൂന്നു ദിവസത്തിനകം ആരോഗ്യമുള്ള തൈകൾ വീട്ടിലെത്തിയിരിക്കും. വലിയ വില നൽകേണ്ടിവരുമെന്ന ആശങ്ക വേണ്ട. ശരാശരി 3–5 രൂപ മാത്രമാണ് വില്ലേജ് അഗ്രോ തൈകളുടെ വില.

ADVERTISEMENT

പുത്തനാശയങ്ങൾക്കായുള്ള അന്വേഷണമാണ് മറ്റു മേഖലകളിൽനിന്ന് നടീൽവസ്തുക്കളുടെ ബിസിനസിലേക്ക് തൃശൂർ പറപ്പൂർ സ്വദേശി  സിജോ ലൂയിസിനെ എത്തിച്ചത്. തുടക്കം വിത്തുവിതരണമായിരുന്നു.  ദിവസങ്ങൾ പിന്നിടുമ്പോൾ വിത്തുകളുടെ അങ്കുരണശേഷി സംബന്ധിച്ച പരാതി ഏറിയതിനാൽ അത് അവസാനിപ്പിച്ചു. എന്നാൽ നടീൽവസ്തുക്കൾക്ക് ആവശ്യക്കാരേറെയാണെന്ന വസ്തുത മറക്കാൻ കഴിഞ്ഞില്ല, പരാതിരഹിതമായി അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതു സംബന്ധിച്ച അന്വേഷണവും പഠനവുമാണ് വില്ലേജ് അഗ്രോ എന്ന സംരംഭത്തിലേക്കു നയിച്ചതെന്നു സിജോ പറയുന്നു.

സിജോയും ഭാര്യ ജെറ്റ്സിയും പച്ചക്കറിത്തൈകളടങ്ങിയ പെട്ടിയുമായി

പച്ചക്കറിത്തൈകളുടെ ഉൽപാദനവും വിപണനവും സംരംഭസാധ്യതയായി മാറിയിട്ടു വർഷങ്ങളായി. എന്നാൽ രണ്ടു രീതിയിൽ വ്യത്യസ്തമാകാൻ സിജോയ്ക്കു സാധിക്കുന്നു. 1. തൈകൾ കേടാകാതെ കൂടുതൽ കാലം സൂക്ഷിക്കാൻ സഹായകമായ ദൃഢീകരണം. 2. കേരളത്തിലെവിടയും തൈകൾ കേടുകൂടാതെ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള മികവ്. ഏതു കാലാവസ്ഥയുമായും പൊരുത്തപ്പെടാൻ തൈകളെ കരുത്തുറ്റതാക്കുന്ന പ്രക്രിയയാണ് ദൃഢീകരണം. വിത്തു പാകുന്ന മാധ്യമം മുതൽ തൈകൾക്കു നൽകുന്ന സൂക്ഷ്മ കാലാവസ്ഥവരെ ഇക്കാര്യത്തിൽ നിർണായകമാണ്. നൈട്രജൻ കൂടുതൽ ലഭിക്കുന്ന തൈകൾ അതിവേഗം വളരുമെങ്കിലും കീട–രോഗബാധകൾക്കു സാധ്യതയേറെയാണ്. ചൂടും തണുപ്പും ഈർപ്പവും വരൾച്ചയുമൊക്കെ ശീലിപ്പിച്ച ശേഷം വിതരണം ചെയ്യുന്ന വില്ലേജ് അഗ്രോ തൈകൾ നട്ടുച്ചയ്ക്കു പോലും കൃഷിയിടത്തിൽ പറിച്ചുനടാനാകുമെന്ന് സിജോ അവകാശപ്പെട്ടു. പ്രോട്രേകളിൽനിന്ന് ആരോഗ്യമുള്ള തൈകൾ മാത്രം തെരഞ്ഞെടുത്ത് ചുവടുഭാഗം പ്രത്യേക കടലാസിൽ പൊതിഞ്ഞാണ് വിതരണത്തിനു തയാറാക്കുന്നത്. യോജ്യമായ കാർഡ്ബോർഡ് പെട്ടികളിലാക്കുന്ന തൈകൾക്ക് ഒരുവിധമുള്ള ആഘാതങ്ങളെല്ലാം അതിജീവിക്കാനാകുമെന്ന് സിജോ പറഞ്ഞു. ഒടിയാതെയും ചതയാതെയും അവ കസ്റ്റമർക്ക് ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ കേടുവന്ന തൈകൾ മാറിനൽകുമെന്ന ഉറപ്പും ഇവർ വാഗ്ദാനം ചെയ്യുന്നു. പ്രമുഖ കൊറിയൻ ഏജൻസി വഴി തൈകളിൽ എത്തിച്ചു നൽകുന്നു. കൂടാതെ, എല്ലാ ജില്ലകളിലുമായി ആയിരത്തോളം വിൽപനകേന്ദ്രങ്ങളും വില്ലേജ് അഗ്രോയ്ക്കുണ്ട്. 10 ലോറികളിലാണ് തൈകൾ വിൽപനകേന്ദ്രങ്ങളിലെത്തിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും  തൈകൾ നേരിട്ടെത്തിക്കാനാകും.

ADVERTISEMENT

കേവലം 2 ലക്ഷം തൈകളാണ് തുടക്കത്തിൽ പ്രതിമാസം ഉൽപാദിപ്പിച്ചിരുന്നതെന്ന് സിജോ ഓർക്കുന്നു. ഇന്ന് ദിവസേന ശരാശരി 2 ലക്ഷത്തിലേറെ തൈകളാണ്  ഇവിടെനിന്നു കയറിപ്പോകുന്നത്, വർഷങ്ങൾ പിന്നിട്ടപ്പോൾ ആവശ്യക്കാരേറി. മറ്റു ജില്ലകളിലേക്ക് വിപണനം വ്യാപിച്ചു. വിദേശ  ഇനങ്ങള്‍ക്കുവേണ്ടി ബെംഗളൂരുവിൽ ഉൽപാദന യൂണിറ്റ് ആരംഭിച്ചു. ഇന്ന് ബെംഗളൂരുവിലെ 3 ഉൽപാദന യൂണിറ്റുകളിലും  തൃശൂർ വെള്ളറക്കാട്ടിലെ സെൻട്രൽ ഹബിലുമായി ദിവസം 5 ലക്ഷം തൈകൾ ഉൽപാദിപ്പിച്ചു കയറ്റി അയയ്ക്കാമെന്ന ആത്മവിശ്വാസം സിജോയ്ക്കുണ്ട്.  ഓരോ മാസവും 70 ലക്ഷം  തൈകളാണ് ഇപ്പോൾ കർഷകരും വീട്ടമ്മമാരും ചേർന്ന് വാങ്ങുന്നത്. ആകെ വിതരണം ചെയ്യുന്ന തൈകളിൽ പകുതിയോളം അടുക്കളത്തോട്ടങ്ങളിലാണ് എത്തുന്നതെന്ന് സിജോ പറഞ്ഞു. ബാക്കി വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന കൃഷിയിടങ്ങളിലും. പച്ചക്കറിത്തൈകൾക്കൊപ്പം ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ, മറ്റ് അലങ്കാരസസ്യങ്ങൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ എന്നിവയുടെ വിതരണവും വില്ലേജ് അഗ്രോ ആരംഭിച്ചിട്ടുണ്ട്. 

ഫോൺ: 9747171104

ADVERTISEMENT

 30% ഡിസ്കൗണ്ടിൽ പച്ചക്കറിത്തൈകൾ 

പച്ചക്കറിത്തൈകളുടെ വിലയിലും കൊറിയർ ചാർജിലും 30 ശതമാനം വീതം ഡിസ്കൗണ്ട് ലഭിക്കുന്ന വില്ലേജ് അഗ്രോയുടെ ഡിസ്കൗണ്ട് കാർഡ് കർഷകശ്രീ ഏപ്രിൽ ലക്കത്തിലുണ്ട്. ഡിസ്കൗണ്ട് കൂപ്പൺ പൂരിപ്പിച്ച് അതിന്റെ ചിത്രമെടുത്ത് കൂപ്പണിനൊപ്പം നൽകിയിരിക്കുന്ന വാട്സാപ് നമ്പറിൽ അയയ്ക്കുക. വില്ലേജ് അഗ്രോയിൽ അപ്പോൾ ലഭ്യമായ തൈകളുടെ വില ഉൾപ്പെടെയുള്ള പട്ടിക തിരികെ സന്ദേശമായി ലഭിക്കും. ആവശ്യമുള്ള തൈകളുടെ പേരും എണ്ണവും രേഖപ്പെടുത്തി ഓർഡർ നൽകുക. ഓർഡർ നൽകുന്നതിനാവശ്യമായ നിർദേശങ്ങൾ വില്ലേജ് അഗ്രോയിൽനിന്ന് ലഭിക്കും.

English summary: Village Agro Nursery