കുടുംബജീവിതത്തിലെ ഒത്തൊരുമപോലെ കൃഷിയിടത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സുള്ളവരായാലോ? കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട രണ്ടുപ്ലാക്കല്‍ ജോജോ- ബിന്ദു ദമ്പതികളുടെ വിജയത്തിനു പിന്നില്‍ ഈയൊരു ഐക്യമാണ്. 35 സെന്റില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത്

കുടുംബജീവിതത്തിലെ ഒത്തൊരുമപോലെ കൃഷിയിടത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സുള്ളവരായാലോ? കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട രണ്ടുപ്ലാക്കല്‍ ജോജോ- ബിന്ദു ദമ്പതികളുടെ വിജയത്തിനു പിന്നില്‍ ഈയൊരു ഐക്യമാണ്. 35 സെന്റില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബജീവിതത്തിലെ ഒത്തൊരുമപോലെ കൃഷിയിടത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സുള്ളവരായാലോ? കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട രണ്ടുപ്ലാക്കല്‍ ജോജോ- ബിന്ദു ദമ്പതികളുടെ വിജയത്തിനു പിന്നില്‍ ഈയൊരു ഐക്യമാണ്. 35 സെന്റില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബജീവിതത്തിലെ ഒത്തൊരുമപോലെ കൃഷിയിടത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സുള്ളവരായാലോ? കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട രണ്ടുപ്ലാക്കല്‍ ജോജോ- ബിന്ദു ദമ്പതികളുടെ വിജയത്തിനു പിന്നില്‍ ഈയൊരു ഐക്യമാണ്. 35 സെന്റില്‍നിന്ന് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ ഈ ദമ്പതികള്‍ക്കു സാധിക്കുന്നത് ചിന്തയും പ്രവൃത്തിയും ഒരേപോലെയായതുകൊണ്ടാണ്. 

കുടിയേറ്റ കര്‍ഷകരായിരുന്നു ജോജോയുടെ മാതാപിതാക്കള്‍. അവരെ കണ്ടുകൊണ്ടാണ് ജോജോയും വളര്‍ന്നത്. പരമ്പരാഗത കൃഷി മാത്രം ചെയ്തു ജീവിക്കാതെ പുത്തന്‍ രീതികളും കൃഷിയിടത്തില്‍ കൊണ്ടുവരണമെന്ന ചിന്താഗതിക്കാരനായിരുന്നു ജോജോ. അങ്ങനെയാണ് കോഴിക്കോട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നഴ്‌സറി നിര്‍മാണ പരിശീലനക്ലാസില്‍ പങ്കെടുത്തത്. അതായിരുന്നു ജോജയുടെ ജീവിതത്തെ മാറ്റിമറിച്ചതും. ബഡിങ്ങും ലയറിങ്ങുമെല്ലാം പഠിച്ച് ജോജോ നാട്ടില്‍ തന്നെ ചെറിയൊരു നഴ്‌സറി തുടങ്ങി. ഈ സമയത്താണു വയനാട്ടിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച ബിന്ദുവിനെ വിവാഹം കഴിക്കുന്നത്. ചെറുപ്പം മുതലേ കൃഷിയോടു താല്‍പര്യമുണ്ടായിരുന്നു ബിന്ദുവിനും. വിവാഹശേഷം രണ്ടുപേരും നഴ്‌സറി വിപുലീകരിച്ചു. 

ADVERTISEMENT

വീടുകളിലേക്കുള്ള അലങ്കാര ചെടികള്‍ കണ്ടെത്തി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയതോടെ നഴ്‌സറി പെട്ടെന്നു പേരെടുത്തു. ഇതോടൊപ്പം കാര്‍ഷിക ആവശ്യത്തിനുള്ള തൈകളും ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ കോഴിക്കോട് ജില്ലയിലെ നഴ്‌സറികള്‍ മുന്‍നിരയിലെത്താന്‍ ഇവര്‍ക്കു സാധിച്ചു.

കുറ്റിക്കുരുമുളകും കുറ്റ്യാടി തെങ്ങിന്‍തൈകളും

ഇതു രണ്ടുമാണു ഇവരുടെ നഴ്‌സറിയിലെ പ്രധാന വരുമാനമാര്‍ഗം. വര്‍ഷത്തില്‍ കാല്‍ലക്ഷത്തോളം കുറ്റിക്കുരുമുളകിന്റെ തൈകള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കും. കരിമുണ്ടയും നീലിമുണ്ടയുമാണ് പ്രധാനമായും തൈകള്‍ക്കായി ഉപയോഗിക്കുന്നത്. കൂടുതല്‍ ഉല്‍പാദനം ഉണ്ടാകുമെന്നതും അസുഖം കുറവുമാണെന്നതുമാണ് രണ്ടിന്റെയും പ്രത്യേകത. തൈകള്‍ മൂന്നാം മാസം മുതല്‍ തിരിയിട്ടുതുടങ്ങും. പ്രത്യേകമായി തയാറാക്കിയ പോളിത്തീന്‍ അറയില്‍ തൈകള്‍ വയ്ക്കുന്നതിനാല്‍ ഭൂരിഭാഗം തൈകളും പിടിച്ചുകിട്ടും. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇക്കുറി കൂടുതല്‍ തൈകള്‍ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.

ചെടികള്‍ പോലെ തന്നെ തോട്ടങ്ങളില്‍ കുറ്റിക്കുരുമുളകും വളര്‍ത്താന്‍ തുടങ്ങിയതോടെയാണ് കുറ്റിക്കുരുമുളകിന്റെ നല്ലകാലം ആരംഭിച്ചത്. എല്ലാ സീസണിലും തിരിയിടുന്നതിനാല്‍ 10 തൈകളുണ്ടെങ്കില്‍ ഏതുകാലത്തും കുരുമുളകു ലഭിക്കും. മലബാറില്‍ മീന്‍കറികളില്‍ പച്ചക്കുരുമുളക് അരച്ചിടുന്നതിനാല്‍ കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് കൂടുതലാണ്. ഏതുസീസണിലും പച്ചക്കുരുമുളകു ലഭിക്കുമല്ലോ.

ജോജോയും ബിന്ദുവും
ADVERTISEMENT

കുറ്റ്യാടിതെങ്ങിന്‍ തൈകളാണ് വരുമാനത്തിന്റെ മറ്റൊരു ഇനം. പറമ്പിലെ വിത്തുതേങ്ങയാണ് തൈകള്‍ക്കായി ഉപയോഗിക്കുന്നത്. തേങ്ങ കെട്ടിയിറക്കുന്നതിനാല്‍ തൈകള്‍ക്കു നല്ല കരുത്തുണ്ടാകും. കുറ്റ്യാടി തൈകള്‍ക്ക് കേരളത്തില്‍ എല്ലായിടത്തും ആവശ്യക്കാരുള്ളതിനാല്‍ എത്ര തൈകള്‍ മുളപ്പിച്ചാലും വിപണിയിലെ ആവശ്യത്തിനു തികയാറില്ലെന്നാണ് ബിന്ദു പറയുന്നത്.

ജാതി, റബര്‍, കമുങ്ങ്, തെങ്ങ് എന്നിവയുടെ വലിയൊരു തോട്ടം ഇവര്‍ക്കുണ്ട്. അതിലിപ്പോള്‍ 50 സെന്റില്‍ റബര്‍ വെട്ടി ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ്. എല്ലാ സീസണിലും കായ്ക്കുന്ന പ്ലാവും മാവും റമ്പുട്ടാനും മാംഗോസ്റ്റിനും സപ്പോട്ടയുമെല്ലാം ഇതില്‍ കൃഷി ചെയ്തിട്ടുണ്ട്. കുറഞ്ഞ കാലം കൊണ്ട് ഈ പറമ്പില്‍നിന്നും നല്ലൊരു വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

സുഗന്ധവിള സസ്യങ്ങളുടെ തൈകളുടെ വില്‍പനും നല്ലൊരു വരുമാനം ഇവര്‍ക്കു നേടികൊടുക്കുന്നുണ്ട്. അതുപോലെ അലങ്കാര ചെടികള്‍ക്കും നഴ്‌സറിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. വിവിധ നിറങ്ങളിലുള്ള കടലാസുപൂക്കള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ഒരേ ചെടിയില്‍തന്നെ പലനിറത്തിലുള്ള പൂക്കള്‍ വിരിയുന്നതിനാണ് കൂടുതല്‍ ആവശ്യക്കാര്‍. എത്ര വിലയുണ്ടെങ്കിലും ഈ ചെടികള്‍ക്കു പ്രിയമേറെയാണ്.

പേരാമ്പ്ര സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ സാമ്പത്തികവിഭാഗം അധ്യാപികയായ ബിന്ദു നല്ലൊരു മോട്ടിവേറ്റര്‍ കൂടിയാണ്. മോട്ടിവേഷന്‍ ക്ലാസിനോടൊപ്പം കൃഷിയും ചേര്‍ക്കുമ്പോള്‍ ക്ലാസുകള്‍ക്ക് ജീവിതഗന്ധം വരും. അതാണ് ബിന്ദുവിന്റെ ക്ലാസിന്റെ ജയവും. മക്കളായ ഇഷാനും യമിലിയോയും അച്ഛനമ്മമാര്‍ക്കു പിന്തുണയുമായി കൂടെയുണ്ട്.

ADVERTISEMENT

സംസ്ഥാന സര്‍ക്കാറിന്റെ യുവകര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ജോജോയും ബിന്ദുവും നഴ്‌സറി പരിപാലനത്തിനായി യുട്യൂബ് ചാനലും നടത്തുന്നുണ്ട്.

കഠിനാധ്വാനത്തിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാമെന്നതിന്റെ തെളിവാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ കൃഷിയിടം. അവിടെ സന്ദര്‍ശിച്ചുമടങ്ങുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സിലുമൊരു ചോദ്യം വരും. നമുക്കും എന്തുകൊണ്ട് ഇങ്ങനെയായിക്കൂടാ? അങ്ങനെ വിജയിച്ച കര്‍ഷകരാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ജോജോയെ വിളിക്കാം

ഫോണ്‍-9446668879

English Summary: Kerala couple earn lakhs from 35 cent land