വിപണിയില്‍ പച്ചക്കറിലഭ്യത കൂടുമ്പോൾ വില വല്ലാതെ താഴാറുണ്ട്. ഇവ എളുപ്പം ചീഞ്ഞുപോകുന്നതി നാല്‍ തുച്ഛവിലയ്ക്കു വിൽക്കാൻ കൃഷിക്കാർ നിർബന്ധിതരാകും. എന്നാല്‍ ഇവ ശരിയായി സംസ്കരിച്ചു മൂല്യവര്‍ധന നടത്തിയാല്‍ മികച്ച വില നേടാം. റെഡി ടു കുക്ക് ഉൽപന്നങ്ങൾ പയർ, പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക എന്നിവ തോരനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയില്‍ പച്ചക്കറിലഭ്യത കൂടുമ്പോൾ വില വല്ലാതെ താഴാറുണ്ട്.  ഇവ എളുപ്പം ചീഞ്ഞുപോകുന്നതി നാല്‍ തുച്ഛവിലയ്ക്കു വിൽക്കാൻ കൃഷിക്കാർ നിർബന്ധിതരാകും. എന്നാല്‍  ഇവ ശരിയായി സംസ്കരിച്ചു മൂല്യവര്‍ധന നടത്തിയാല്‍ മികച്ച വില നേടാം. 

റെഡി ടു കുക്ക് ഉൽപന്നങ്ങൾ

ADVERTISEMENT

പയർ, പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക എന്നിവ തോരനും മെഴുക്കുപുരട്ടിയുമൊക്കെ തയാറാക്കാവുന്ന വിധത്തിൽ മുറിച്ച് പായ്ക്ക് ചെയ്താൽ നല്ല വിപണി ലഭിക്കും. വെള്ളരിവർഗ പച്ചക്കറികളും കിഴങ്ങുവർഗ ങ്ങളും യോജ്യമായ അനുപാതത്തിലെടുത്ത് 4–5 അംഗങ്ങളുള്ള വീട്ടിലേക്ക് ആവശ്യമുള്ള തോരൻ, സാമ്പാർ, അവിയൽ മിക്സുകളായും തയാറാക്കാം.

റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ

ചീര, പയർ, കിഴങ്ങുവർഗങ്ങൾ എന്നിവ ഉപയോഗിച്ച് പക്കോട, കട്‌ലറ്റ്, ബജി, സമോസ എന്നീ വിഭവങ്ങൾക്കുള്ള  ചേരുവ തയാറാക്കാൻ സാധിച്ചാൽ മികച്ച വിപണി കണ്ടെത്താം.  ഇവ തയാറാക്കി ഫ്രീസറിൽ സൂക്ഷിച്ചാല്‍  ആവശ്യമായ സമയത്ത് നമുക്കുതന്നെ ഉൽപന്നങ്ങൾ തയാറാക്കാം.

ഹ്രസ്വകാല ഉൽപന്നങ്ങൾ

ADVERTISEMENT

ചീരയില, വെള്ളരി എന്നിവ ഉപയോഗിച്ച് സ്കാഷ്പോലെയുള്ള പാനീയങ്ങൾ തയാറാക്കി സൂക്ഷിക്കാം. വെള്ളരി, കുമ്പളം എന്നിവയിൽനിന്ന് ടൂട്ടി – ഫ്രൂട്ടി പോലെയുള്ള വിഭവങ്ങളുണ്ടാക്കാം. മറ്റു വെള്ളരിവർഗ പച്ചക്കറികളിൽനിന്നു (വെള്ളരി, മത്തൻ, കുമ്പളം, പടവലം, പാവയ്ക്ക, കോവയ്ക്ക) അച്ചാർ, ഉപ്പിലിട്ടത് എന്നിവയും തയാറാക്കാം. മത്തൻ, കുമ്പളം, വെള്ളരി എന്നിവയിൽനിന്ന് ഹൽവയും കുമ്പിളപ്പവുമുണ്ടാക്കാം.

ദീർഘകാല ഉൽപന്നങ്ങൾ

സീസണിൽ സുലഭമായ  പച്ചക്കറികൾ ഉണക്കി കൊണ്ടാട്ടം, വറ്റൽ, വടക് എന്നിവയുണ്ടാക്കാം. പയർ, പാവയ്ക്ക, പടവലങ്ങ, കൊത്തമരപ്പയർ എന്നിവയെല്ലാം അരിഞ്ഞശേഷം ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉണക്കി വറ്റലാക്കാം. ഇത്തരം സംരംഭം ആരംഭിക്കുമ്പോൾതന്നെ വൈദ്യുതിയിലോ സൗരോർജ മുപയോഗിച്ചോ കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കിയോ പ്രവർത്തിക്കുന്ന ഡ്രയറും കട്ടിങ് മെഷീനും പാക്കിങ് യൂണിറ്റും സജ്ജമാക്കണം. അപ്രതീക്ഷിതമായി മഴ പെയ്യുന്നതു പതിവായതിനാല്‍ വെയിലില്‍ ഉണക്കാന്‍ എപ്പോഴും കഴിഞ്ഞെന്നുവരില്ല. 

വെള്ളരി, കുമ്പളം, മത്തൻ, ചുരയ്ക്ക എന്നിവ ഉപയോഗിച്ച് വടകവും തയാറാക്കാം. ചീകിയെടുത്ത ഒരു കിലോ പച്ചക്കറിക്ക് 500 ഗ്രാം എന്ന തോതിൽ പുഴുക്കലരി വറുത്ത് നേർമയായി പൊടിച്ച് ചേർക്കണം. ഉപ്പ്, കാന്താരിമുളക്, ചെറിയ ഉള്ളി, ജീരകം എന്നിവയും ആവശ്യാനുസരണം പച്ചക്കറി – അരിപ്പൊടി മിക്സിൽ ചേർത്ത് യോജിപ്പിച്ച്, ഉരുളകളാക്കി ഉരുട്ടി വെയിലി‍ൽ ഉണക്കി, ദീർഘകാലം സൂക്ഷിച്ചുവച്ച്  ഉപയോഗിക്കാം. എണ്ണയിൽ വറുത്തെടുത്ത് ലഘുഭക്ഷണമായും ചോറിനൊപ്പം കറിയായും ഉപയോഗിക്കാം.  

ADVERTISEMENT

വെള്ളരിവർഗ പച്ചക്കറികൾ ഉപ്പിലിട്ട് ദീർഘകാലം സൂക്ഷിക്കാം. തക്കാളിയുടെ തൊലിയും കുരുവും നീക്കി പൾപ്പ് തയാറാക്കി, സോസിന്  യോജ്യമായ വിധത്തിൽ സൂക്ഷിക്കാം. ഇതുവഴി തക്കാളിയുടെ വിലയിടിവ് ഒരു പരിധിവരെ നിയന്ത്രിക്കാം. ഇതിനായി പൾപ്പ് തയാറാക്കുന്നതിനുള്ള ഫ്രൂട്ട്മിൽ, ഫ്രൂട്ട് പൾപ്പർ, പൾപ്പ് വറ്റിക്കുന്നതിനുള്ള കെറ്റിൽ, സംഭരിക്കുന്നതിനുള്ള ടാങ്കുകൾ എന്നിവയും ആവശ്യമാണ്.

ഷോണി പച്ചക്കറികൾക്കു സമീപം

വറ്റൽ നിർമാണത്തിൽ സജീവമായി ഷോണി

ആലപ്പുഴ കരുവാറ്റയിലെ ചെറുകിട കർഷകനാണ് ഷോണി എന്ന  മാത്യു ജോൺ. സ്വന്തം  പച്ചക്കറികൾ വില്‍ക്കാന്‍ കരുവാറ്റയിൽ ദേശീയപാതയോടു ചേർന്ന് കടയുമുണ്ട്. പയർ, പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ എന്നിവയ്ക്ക് ചില സീസണിൽ വില തീരെ ലഭിക്കാതെ വരും. അപ്പോള്‍ അവ ആലപ്പുഴ ജില്ലാകൃഷിവിജ്ഞാനകേന്ദ്രത്തിലെ ഇൻകുബേഷൻ സെന്ററിൽ എത്തിച്ച്  ഡ്രയറില്‍ ഉണക്കി പായ്ക്ക്ചെയ്ത് വിപണനത്തിനു  തയാറാക്കുന്നു. ഒരു കിലോ പാവയ്ക്കയ്ക്ക് 30 രൂപ പോലും വില ലഭിക്കാത്തപ്പോള്‍ 30 ഗ്രാം ഉണങ്ങിയ പാവയ്ക്കയ്ക്ക് 30 രൂപ വില കിട്ടാറുണ്ടെന്ന് ഷോണി.  

English summary: Dried Vegetables Business