ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് 'അക്കോറ്റി ഫുലിക്ക' എന്ന് ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകൾ. 1970കളിൽ പാലക്കാടാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി കാണുന്നത്. എന്നാൽ ഇപ്പോൾ മിക്ക ജില്ലകളിലും മഴക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി ഇവ

ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് 'അക്കോറ്റി ഫുലിക്ക' എന്ന് ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകൾ. 1970കളിൽ പാലക്കാടാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി കാണുന്നത്. എന്നാൽ ഇപ്പോൾ മിക്ക ജില്ലകളിലും മഴക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് 'അക്കോറ്റി ഫുലിക്ക' എന്ന് ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകൾ. 1970കളിൽ പാലക്കാടാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി കാണുന്നത്. എന്നാൽ ഇപ്പോൾ മിക്ക ജില്ലകളിലും മഴക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും അത്യന്തം അപകടകാരികളാണ് 'അക്കോറ്റി ഫുലിക്ക' എന്ന് ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ചുകൾ. 1970കളിൽ പാലക്കാടാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി കാണുന്നത്.  എന്നാൽ ഇപ്പോൾ  മിക്ക ജില്ലകളിലും മഴക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി ഇവ മാറിക്കഴിഞ്ഞു. 

വാഴ, പപ്പായ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി‌ അഞ്ഞൂറോളം  വിളകളെ പൂർണമായി തിന്നുനശിപ്പിക്കുന്ന ഇവയ്ക്ക് റബർപാൽപോലും  ഇഷ്ടപാനീയമായതോടെ വലിയ സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്. മനുഷ്യർക്കും ഉപദ്രവകാരികളായ ഈ ഒച്ചുകൾ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്.  6 മാസത്തിനകം വളർച്ച പൂർത്തിയാക്കുന്ന ഒച്ചുകൾ ഏതാനും മാസത്തിനുള്ളിൽ ആയിരത്തിലധികം മുട്ടയിടുന്നു. 10 വർഷംവരെ  ആയുസ്സുള്ള ഇവയ്ക്ക്  പ്രതികൂല കാലാവസ്ഥയിൽ 3 വർഷംവരെ തോടിനുള്ളിൽ കഴിയാൻ സാധിക്കും.  ഉപ്പ് വിതറി താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പൂർണമായി നശിപ്പിക്കുക പ്രയാസം. എന്നാൽ, ഇവയെ കൂട്ടത്തോടെ പിടിച്ച് ഉപ്പ് വിതറി നശിപ്പിക്കുന്ന രീതി കർഷകർ സ്വീകരിക്കുന്നുണ്ട്. 

ADVERTISEMENT

ഒച്ചിന്റെ ശരീരത്തിൽ ഉപ്പ് വീണാൽ എന്തു സംഭവിക്കും? വിഡിയോ കാണാം....

പ്രതിരോധമാർഗങ്ങൾ

ഒച്ചുശല്യമുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുമ്പോൾ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മില്ലുകളിൽനിന്ന് തടികളെടുക്കുമ്പോൾ ഒച്ചുകളുണ്ടെങ്കിൽ അവയെ നശിപ്പിക്കുക. കൃഷിയിടം ശുചിയായി സൂക്ഷിക്കുക. ഈർപ്പമേറിയ ഇടങ്ങളിൽ സൂര്യപ്രകാശം പതിക്കാൻ സാഹചര്യമൊരുക്കുക.

തീറ്റക്കെണികൾ സ്ഥാപിക്കുക. ഇതിനായി 500 ഗ്രാം ഗോതമ്പുപൊടിയും 200 ഗ്രാം ശർക്കരയും അൽപം  യീസ്റ്റും കൂടി കുഴയ്ക്കുക. ഇത്  ഒരു ‌മൺകലത്തിലാക്കിശേഷം ചെറിയ കുഴിയെടുത്ത്, കലത്തിന്റെ വായ ഭാഗം നിലനിരപ്പിൽ വരത്തക്കവിധം കുഴിച്ചിടുക. ഇത് ഒച്ചുകളെ ആകർഷിക്കുവാൻ ഫലപ്രദമാണ്. ഇങ്ങനെ ശേഖരിച്ച ഒച്ചുകളെ 6 % വീര്യമുള്ള കോപ്പർ സൾഫേറ്റ്ലായനി ഉപയോഗിച്ച് നശിപ്പിക്കാം. വീടുകളിൽ കള്ള് / യീസ്റ്റ് - പഞ്ചസാരലായനിയും കെണിയായി ഉപയോഗിക്കാം. 

ADVERTISEMENT

വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ചശേഷം അതിൽ കാബജ്/പപ്പായ ഇലകൾ,  തണ്ണിമത്തന്റെ തൊണ്ട്  എന്നിവയിട്ടും ഒച്ചുകളെ ആകർഷിക്കാം.  ഒച്ചുകളെ അതിരാവിലെ ശേഖരിച്ച് ഉപ്പുവെള്ളത്തിലിട്ടും (250 ഗ്രാം ഉപ്പ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് ) നശിപ്പിക്കാം.

നശിപ്പിക്കുന്ന വിധം

തുരിശുലായനി ഇവയ്ക്കെതിരെ ഫലപ്രദമാണ് ; ഇതിനായി 3 ഗ്രാം കോപ്പർ സൾഫേറ്റ് ( തുരിശ്) ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചുണ്ടാക്കിയ ലായനി വിളകളിൽ തളിക്കണം. വാഴ പോലുള്ള വിളകൾക്ക് ചുറ്റും ഒരു ശതമാനം വീര്യമുള്ള തുരിശുലായിനി തളിക്കാം. ഇവയുടെ വളർച്ചാഘട്ടത്തിൽ കാത്സ്യത്തിനായി കോൺക്രീറ്റ് വസ്തുക്കളിൽ പറ്റിപ്പിടിക്കാറുണ്ട്. അപ്പോൾ ആറു ശതമാനം തുരിശുലായനി തളിച്ചും നശിപ്പിക്കാം. 

പുകയില– തുരിശുമിശ്രിതവും ഇവയ്ക്കെതിരെ ഫലപ്രദമാണ്. ഇതിനായി 250 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുകയോ  തലേദിവസം ഒരു ലീറ്റർ വള്ളത്തിൽ ഇട്ടുവയ്ക്കുകയോ വേണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഇവ കൂട്ടിക്കലർത്തിയശേഷം  അരിച്ചെടുത്ത് സ്പ്രേയർ ഉപയോഗിച്ചു തളിക്കാം. 25 ഗ്രാം പുകയിലയ്ക്കു പകരം അക്റ്റാര കീടനാശിനി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചും ഉപയോഗിക്കാം. 

ADVERTISEMENT

ബോർഡോ മിശ്രിതം തളിക്കുന്നതിലൂടെ  ഒച്ചുകളുടെ ആക്രമണം തടയാം.

ഒച്ചുശല്യമുള്ള പറമ്പുകളുടെ  അതിരിലൂടെ കുമ്മായം, തുരിശ് എന്നിവ  ഇട്ടു കൊടുക്കുന്നത് അവ മറ്റു കൃഷിയിടങ്ങളിലേക്കു വ്യാപിക്കുന്നത് തടയും. 

ആക്രമണം രൂക്ഷമാണെങ്കിൽ മെറ്റാൽഡിഹൈഡ് 2 .5 D P ഉപയോഗിക്കുക

ജനപങ്കാളിത്തത്തോടെ കൂട്ടമായാവണം ഒച്ചിനെതിരെ   നടപടികൾ സ്വീകരിക്കേണ്ടത്. പ്രാദേശിക തലത്തിൽ മതിയായ ബോധവൽക്കരണത്തിനുശേഷം മാസത്തിൽ ഒന്നോ രണ്ടോ ദിവസം വൈകു ന്നേരം ആറര മുതൽ എട്ടുവരെ ഒച്ചുകളെ ശേഖരിച്ചു നശിപ്പിക്കുന്നതും ഫലപ്രദം. 

English summary: Controlling giant African snail