മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മാര്‍ജനവും അനിവാര്യമാണ്. വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇല/പഴം / കാബേജില / ചോറ് / പുളിച്ച പഞ്ചസാര ലായനി തുടങ്ങിയവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മാര്‍ജനവും അനിവാര്യമാണ്. വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച്  ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇല/പഴം / കാബേജില / ചോറ് / പുളിച്ച പഞ്ചസാര ലായനി തുടങ്ങിയവ നിരത്തുക. ഇങ്ങനെ ആകര്‍ഷിച്ച് കൂട്ടം കൂടുന്ന ഒച്ചുകളെ തോട് പൊട്ടിച്ചോ പുകയിലക്കഷായം - തുരിശുമിശ്രിതം തളിച്ചോ നശിപ്പിക്കാം.

പുകയിലക്കഷായം - തുരിശുമിശ്രിതം തയാറാക്കുന്ന വിധം

ADVERTISEMENT

25 ഗ്രാം പുകയില ഒന്നര ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലീറ്റര്‍ ആക്കി തണുപ്പിച്ച ശേഷം ലായനി അരിച്ചു മാറ്റുക.   60 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കിയ ശേഷം ണ്ടുലായനികളും കൂട്ടിച്ചേര്‍ത്ത് (2 ലീറ്റര്‍ ) കൂട്ടം കൂടുന്ന ഒച്ചുകളുടെ മേല്‍തളിക്കുക. ഒരു ലീറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ഉപ്പ് കലക്കിയ ലായനി തളിച്ചും ഒച്ചുകളെ നശിപ്പിക്കാം. 

ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെറ്റാല്‍ഡിഹൈഡ് പെല്ലറ്റ് കെണി (സ്നെയില്‍ കില്‍) 2.5% വീര്യത്തില്‍ 2 കിലോ ഒരു ഏക്കറിന് എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്. പല സ്ഥലങ്ങളിലായി 2 - 3 പെല്ലറ്റ് എന്ന തോതില്‍ വച്ചുകൊടുക്കണം. വിഷക്കെണി ഉപയോഗിക്കുമ്പോള്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും വളര്‍ത്തു പക്ഷികളും ഇതുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒച്ചുകളെ ശേഖരിക്കുമ്പോള്‍ ഗ്ലൗസോ, പ്ലാസ്റ്റിക്ക് കവറുകളോ കയ്യില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ADVERTISEMENT

വിവരങ്ങൾ: കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് അഗ്രോമെറ്റ് യൂണിറ്റ്

English summary: Controlling giant African snail menace