ബോൺസായ് കലയുടെ കേരളത്തിലെ മുടിചൂടാമന്നൻ എന്ന് എറണാകുളം കുമ്പളങ്ങി പനയ്ക്കൽ വീട്ടിൽ ലീനസ് സേവ്യറെ വിശേഷിപ്പിക്കാം. 30 വർഷം പ്രായമുള്ള ഈ ശേഖരത്തിൽ നാടൻ, മറുനാടൻ ബോൺസായ് ചെടികളുടെ നീണ്ട നിര തന്നെയുണ്ട്. ബോൺസായ് പരിപാലനം ലീനസ് ആരംഭിച്ച കാലത്ത് ഈ വിദ്യയെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. മറൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോൺസായ് കലയുടെ കേരളത്തിലെ മുടിചൂടാമന്നൻ എന്ന്  എറണാകുളം കുമ്പളങ്ങി പനയ്ക്കൽ വീട്ടിൽ ലീനസ് സേവ്യറെ വിശേഷിപ്പിക്കാം. 30 വർഷം പ്രായമുള്ള ഈ ശേഖരത്തിൽ നാടൻ, മറുനാടൻ ബോൺസായ് ചെടികളുടെ നീണ്ട നിര തന്നെയുണ്ട്. 

ബോൺസായ് പരിപാലനം ലീനസ് ആരംഭിച്ച കാലത്ത് ഈ വിദ്യയെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. മറൈൻ എന്‍ജിനീയർ ആയി ജോലി ചെയ്തിരുന്ന ലീനസ് ജപ്പാൻ, ഇന്തൊനീഷ്യ, മലേഷ്യ ഉൾപ്പെടെ പല രാജ്യങ്ങളും ഔദ്യോഗികാവശ്യത്തിനായി സന്ദർശിക്കുകയുണ്ടായി. അവിടെ നിന്നെല്ലാം ബോൺസായ് ചെടികളെയും  വളർത്തുരീതികളെയും കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാവുന്നത്ര  ശേഖരിച്ചു.  കൂടാതെ, ഷില്ലോങ് വഴിയും മറുനാടൻ ചെടികൾ ബോൺസായ്ക്കായി വരുത്തിയിട്ടുണ്ട്. 

ADVERTISEMENT

ഏറ്റവും എളുപ്പം ബോൺസായ് ആക്കാവുന്നത് ആലിന്റെ ഇനങ്ങളാണ്. അതിനാല്‍  ശേഖരത്തിലെ ആദ്യകാല ഇനങ്ങൾ അവതന്നെ. പിന്നീടാണ് ജൂണിപ്രെസ്സ്, ചൂളമരം, എലഫന്റ് ട്രീ, ട്രോപ്പി ക്കൽ ബോക്സ് വുഡ്, ജയ്‌ഡ്‌, ഇന്തൊനീഷ്യൻ പ്രെ൦ന തുടങ്ങിയവ വന്നത്. ജൂണിപ്രെസ്സ് മരങ്ങളാണ് ലീനസിന്റെ ശേഖരത്തിലെ മാസ്റ്റർ പീസ്.  ജൂണിപ്രെസ്സ് എല്ലാത്തരം ബോൺസായ് ആകൃതികളിലും ഇവിടെക്കാണാം. വിലയുടെ കാര്യത്തില്‍ 25 വർഷത്തിനു മേൽ പ്രായമായ ഓസ്ട്രേലിയൻ ചൂളമരമാണ് ഒന്നാമൻ.  പല ആകൃതികളിൽ ലീനസിലെ ബോൺസായ് കലാകാരന് ഏറ്റവും ഇഷ്ടം കാസ്കേഡ് ആകൃതിയിൽ വളർത്തിയ ചെടിയിൽ നിവർന്നു നിൽക്കുന്ന ശിഖരത്തോടു കൂടിയ രൂപമാണ്.

പകൽസമയമത്രയും ലീനസ് തന്റെ ബോൺസായ് ചെടികൾക്കൊപ്പമാണ്. ചിലപ്പോള്‍ ഒരു ചെടി കമ്പുകോതി, വയർ ചുറ്റി നല്ല ആകൃതിയിലാക്കാൻ ഒരു ദിവസം തികയാതെ വരും. വലിയ തരികളുള്ള ആറ്റുമണൽ ചേർത്ത മിശ്രിതത്തിൽ ജൈവ വളങ്ങൾക്കൊപ്പം ഇലപ്പൊടിയും സ്യൂഡോ മോണാസും  കലർത്തിയതിലാണ് ചെടികൾ എല്ലാം വളർത്തുന്നത്. 5- 6 മണിക്കൂർ വെയിൽ കിട്ടുന്നുവെങ്കിൽ മാത്രമേ ചെടികൾ ആരോഗ്യത്തോടെ വളരുകയുള്ളൂ എന്നാണ് ഈ ബോൺസായ് വിദഗ്‌ധന്റെ അഭിപ്രായം.

ADVERTISEMENT

കൊച്ചിൻ ഫ്ലവർഷോ ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക പ്രദർശനങ്ങളിലും  ലീനസിന്റെ ബോൺസായ് ശേഖരമുണ്ടാകും ബോൺസായ് ചെടികളെ ആത്മാർഥമായി സ്നഹിക്കാനും പരിപാലിക്കാനും താല്‍പര്യമുള്ളവർക്കു മാത്രമേ താൻ അരുമകളായി വളർത്തുന്ന ചെടികൾ ലീനസ് വിപണനം ചെയ്യാറുള്ളൂ.  'ലീനസ് ബോൺസായ് ഡെസ്റ്റിനേഷൻ' എന്നൊരു യൂട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്.  

ഫോണ്‍: 9895048350

ADVERTISEMENT

English summary: A marine engineer and his bonsai garden