? അമ്ലത കുറയ്ക്കാൻ മണ്ണിൽ കുമ്മായമല്ല, പച്ചക്കക്കയാണ് ചേർക്കേണ്ടതെന്ന് ഒരു വാദമുണ്ടല്ലോ. എന്താണ് വാസ്തവം. കുമ്മായമാണ് നല്ലതെങ്കിൽ അതിന്റെ പ്രയോജനം എത്രനാൾ നിൽക്കും. മണ്ണിൽ അമ്ലത ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. അമ്ലസ്വഭാവമുള്ള മാതൃശിലകളിൽ (ഇരുമ്പ്, അലുമിനിയം എന്നിവ ധാരാളമായി അടങ്ങിയ പാറകൾ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? അമ്ലത കുറയ്ക്കാൻ മണ്ണിൽ കുമ്മായമല്ല, പച്ചക്കക്കയാണ് ചേർക്കേണ്ടതെന്ന് ഒരു വാദമുണ്ടല്ലോ. എന്താണ് വാസ്തവം. കുമ്മായമാണ് നല്ലതെങ്കിൽ അതിന്റെ പ്രയോജനം എത്രനാൾ നിൽക്കും.

മണ്ണിൽ അമ്ലത ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. അമ്ലസ്വഭാവമുള്ള മാതൃശിലകളിൽ (ഇരുമ്പ്, അലുമിനിയം എന്നിവ ധാരാളമായി അടങ്ങിയ പാറകൾ) നിന്നുണ്ടായ മണ്ണുകളുടെ പിഎച്ച് (അമ്ല –ക്ഷാരനില) കുറവായിരിക്കും. അതായത്, ഇവയിൽ അമ്ലത കൂടും. ജൈവ വസ്തുക്കൾ വലിയ തോതിൽ അഴുകിച്ചേരുമ്പോൾ ഹ്യൂമിക് ആസിഡ്, ഫൾവിക് ആസിഡ് എന്നിവ മണ്ണിൽ ഉണ്ടാകും. അമോണിയാക്കൽ രൂപത്തിലുള്ള നൈട്രജൻ വളങ്ങൾ ചേർക്കുമ്പോഴും മണ്ണിന്റെ അമ്ലതയേറും. ചെടികളുടെ വളർച്ചയിൽ അത്ര നിർണായകമല്ലാത്ത മൂലകങ്ങളാണ് അലുമിനിയവും ഇരുമ്പും. അമ്ലത കൂടിയ മണ്ണിൽ ഈ മൂലകങ്ങളുടെ ആധിക്യം കാരണം മണ്ണിന്റെ ഋണവിനിമയശേഷി (Cation exchange capacity) കുറയുന്നതിനാല്‍ കാത്സ്യം,  മഗ്നീഷ്യം എന്നിവയുടെ ലഭ്യത കുറയുകയും അത് വേരുവളർച്ചയെ ബാധിക്കുകയും ചെയ്യും.

ADVERTISEMENT

മണ്ണിൽ ഹൈഡ്രജൻ (H+), അലൂമിനിയം (H2+), ഇരുമ്പ് (Fe2+Fe3+) എന്നീ അയോണുകളെ മെരുക്കാനാണ് നില മൊരുക്കുന്ന സമയത്ത് കുമ്മായവസ്തുക്കൾ ചേർത്തുകൊടുക്കുന്നത്. ചുണ്ണാമ്പുകല്ല് പൊടിച്ചത് (Limestone powder), നീറ്റുകക്ക (കാത്സ്യം ഓക്സൈഡ്), ചുണ്ണാമ്പ് (കാത്സ്യം ഹൈഡ്രോക്സൈഡ്), നീറ്റാത്ത കക്ക (കാത്സ്യം കാർബണേറ്റ്), ഡോളമൈറ്റ് (കാത്സ്യം മഗ്നീഷ്യം കാർബണേറ്റ്) എന്നിവയാണ് പൊതുവേ ഉപയോഗിക്കുന്ന കുമ്മായവസ്തുക്കൾ.  ഇവയിൽ പൊതുവായുള്ള കാത്സ്യം ചെടികൾക്ക് ഇടത്തരം അളവിൽ വേണ്ട അവശ്യമൂലകവുമാണ്.

കുമ്മായവസ്തുക്കളുടെ ഗുണമേന്മയും ക്ഷമതയും നിശ്ചയിക്കുന്നത് അതിന്റെ  നിർവീര്യമൂല്യം (ന്യൂട്രലൈസിങ് വാല്യു അഥവാ Calcium Carbonate Equivalent– സിസിഇ,) തരി വലുപ്പം (particle size) എന്നിവയാണ്. കക്കാപ്പൊടി, ചുണ്ണാമ്പുകല്ല് പൊടിച്ചത് എന്നിവയുടെ സിസിഇ (CCE) 100, ഡോളമൈറ്റിന്റേത് 109, കുമ്മായപ്പൊടിയുടേത് 179 എന്നിങ്ങനെയാണ്. അതായത്, നിശ്ചിത അളവ് അമ്ലത നിയന്ത്രിക്കാൻ കക്കാപ്പൊടിയേക്കാൾ കുറഞ്ഞ അളവിൽ കുമ്മായപ്പൊടി ഉപയോഗിച്ചാൽ മതി. നല്ല പൊടിരൂപത്തിലുള്ള കുമ്മായവസ്തുക്കൾക്ക് പ്രതലവിസ്തീർണം (surface area) കൂടുതലുള്ളതിനാൽ കൂടുതൽ മൺതരികളുമായി ബന്ധത്തിലായി ചുരുങ്ങിയ സമയത്തിനുള്ളിൽ പിഎച്ച് ഉയർത്താൻ കഴിയും. ഉപയോഗിക്കുന്ന വസ്തുവിന്റെ ശുദ്ധത (purity), തരി വലുപ്പം (particle size), നിർവീര്യമൂല്യം (CCE), വില എന്നിവ നോക്കി കർഷകർക്ക് യഥേഷ്ടം തിരഞ്ഞെടുക്കാം.

ADVERTISEMENT

English summary: Controlling pH Levels in Soil