ലോകത്തെവിടെയാണെങ്കിലും പരിമിതമായ സ്ഥലത്തുപോലും എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ ജോലിയിലെ വിരസത അകറ്റാൻ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പ്രവാസിമലയാളികളുമുണ്ട്. അത്തരത്തിൽ ജോലിക്കൊപ്പം കൃഷിയും മുൻപോട്ടു കൊണ്ടുപോകുന്നു സോഫ്റ്റ്‌വേർ എൻജിനിയറായ ബിനു മാത്യു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെവിടെയാണെങ്കിലും പരിമിതമായ സ്ഥലത്തുപോലും എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ ജോലിയിലെ വിരസത അകറ്റാൻ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പ്രവാസിമലയാളികളുമുണ്ട്. അത്തരത്തിൽ ജോലിക്കൊപ്പം കൃഷിയും മുൻപോട്ടു കൊണ്ടുപോകുന്നു സോഫ്റ്റ്‌വേർ എൻജിനിയറായ ബിനു മാത്യു. ഓസ്ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗൺസ്‌വില്ലിലാണ് അദ്ദേഹം 11 വർഷമായി താമസിക്കുന്നത്.

ആഴ്ചാവസാനമാണ് തങ്ങൾ കൃഷിക്കായി സമയം നീക്കിവയ്ക്കാറുള്ളതെന്ന് ബിനു. ‘വീട്ടിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനൊപ്പം ഇങ്ങനെയൊക്കെയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ ഉണ്ടാവുന്നതെന്ന് കുട്ടികളെ കാണിക്കാനുംകൂടിയാണ് ഞങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയത്. ടൗൺസ്‌വില്ലിലെ കാലാവസ്ഥ ട്രോപ്പിക്കൽ ആണ്. കേരളത്തിന് സമാനമായ കാലാവസ്ഥയാണ് ഇവിടെ. അതുമൂലം കേരളത്തിൽ കൃഷി ചെയ്യുന്ന/കിട്ടുന്ന എല്ലാത്തരം പച്ചക്കറികളും പഴവർഗങ്ങളും ഇവിടെ പ്രാദേശികമായി കിട്ടും’– ബിനു പറയുന്നു. 

ADVERTISEMENT

ഒരു ഹോബി എന്ന നിലയിലാണ് വീടിന്റെ പുറകിൽ ബിനു കൃഷി ചെയ്തു തുടങ്ങിയത്. തെങ്ങ്, മാവ്, പ്ലാവ്, കടപ്ലാവ്‌, ഇരുമ്പൻ പുളി (ചിലിമ്പി), ഏത്തവാഴ, പൂവൻവാഴ, ഞാലിപ്പൂവൻ, പെർസിമൻ, പൊമെഗ്രനേറ്റ്, ചീക്കു, ഒലിവ്, മൾബറി, കറുവപ്പട്ട, ഓറഞ്ച്, നാരകം, മുരിങ്ങ, കുരുമുളക്, പൈനാപ്പിൾ, കാന്താരി മുളക്, കൊമ്പൻ മുളക്, ഡ്രാഗൺഫ്രൂട്ട്, കറിവേപ്പില,  പാഷൻ ഫ്രൂട്ട്, പേര, വഴുതന തുടങ്ങിയവ നട്ടു പിടിപ്പിച്ചിട്ടുണ്ട്. സമയം കിട്ടുന്നതനുസരിച്ചു മറ്റു പച്ചക്കറിയിനങ്ങവും പഴവർഗങ്ങളും നടാൻ നടാൻ പദ്ധതിയുമുണ്ട് അദ്ദേഹത്തിന്.

എവിടെ എന്തു നട്ടാലും നല്ല കായ്‌ഫലമാണെന്ന് ബിനു. മഴ കുറവാണെങ്കിലും ഭരണകൂടം വഴിയുള്ള ജലവിതരണമുള്ളതുകൊണ്ട് നനയ്ക്കാൻ കഴിയുന്നു. ഇവിടെ ഇതുവരെ കൃഷിക്ക് വേറെ കേടുപാടുകൾ ഒന്നും കണ്ടിട്ടില്ല. രാസവളം തെങ്ങിൻതൈകൾക്ക് മാത്രം നൽകുന്നു. മറ്റുള്ളവയ്ക്ക് പുത നൽകി ജൈവാംശം ഉയർത്തുകയാണ് ചെയ്യുന്നതെന്നും ബിനു.

ADVERTISEMENT

കങ്കാരുക്കൾ കൃഷിയിടത്തിൽ നിത്യ സന്ദർശകരാണെന്ന് ബിനു പറയുന്നു. തന്റെ കൃഷിയിടത്തിൽ വന്ന കങ്കാരുക്കളുടെ വിഡിയോ യുട്യൂബിൽ പങ്കുവച്ചത് ഒട്ടേറെ പേർ കണ്ടെന്ന് ബിനു പറയുന്നു. അതുപോലെ പക്ഷികളും കൃഷിയിടത്തിൽ ഏത്താറുണ്ട്. അതിനാൽ വാഴക്കുല ഉൾപ്പെടെയുള്ള പഴവർഗങ്ങൾ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞാണ് സൂക്ഷിക്കുക. 

English summary: Why This Software Engineer Started A Farm?