? മണ്ണൊരുക്കുമ്പോഴും നടീൽമിശ്രിതം തയാറാക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചേരുവയുടെയും പ്രാധാന്യമെന്ത്. ചെടിയുടെ ക്രമാനുഗത വളർച്ചയ്ക്ക് സൂര്യപ്രകാശം, വെള്ളം, വളങ്ങൾ, ഫലഭൂയിഷ്ഠവും വായുസഞ്ചാരമുള്ളതുമായ മണ്ണ് / വളർച്ചമിശ്രിതം എന്നിവ പ്രധാനമാണ്. ഗ്രോബാഗ്, ചട്ടി, ചാക്ക്, കണ്ടെയ്നറുകൾ എന്നിവയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? മണ്ണൊരുക്കുമ്പോഴും  നടീൽമിശ്രിതം തയാറാക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചേരുവയുടെയും പ്രാധാന്യമെന്ത്. 

ചെടിയുടെ ക്രമാനുഗത വളർച്ചയ്ക്ക് സൂര്യപ്രകാശം, വെള്ളം, വളങ്ങൾ, ഫലഭൂയിഷ്ഠവും വായുസഞ്ചാരമുള്ളതുമായ മണ്ണ് / വളർച്ചമിശ്രിതം എന്നിവ  പ്രധാനമാണ്. ഗ്രോബാഗ്, ചട്ടി, ചാക്ക്, കണ്ടെയ്നറുകൾ എന്നിവയിലെ കൃഷിവിജയം അതിൽ നിറയ്ക്കുന്ന മിശ്രിതത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചിരിക്കും. മണ്ണായാലും നടീൽമിശ്രിതമായാലും അതിന്റെ ഭൗതികഗുണം, രാസഗുണം, ജൈവഗുണം എന്നിവ  സംതുലിതമായാലേ മികച്ച വിളവ് ലഭിക്കൂ. അത് സാധ്യമാകണമെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  • മണ്ണിലെ മൂലകലഭ്യത തടയുന്ന പുളിപ്പിനെ  നിയന്ത്രിക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ നീറ്റുകക്ക, കുമ്മായപ്പൊടി, ഡോളമൈറ്റ് എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി, നനച്ച പുട്ടുപൊടിയുടെയത്ര  ഈർപ്പം ഉറപ്പു വരുത്തി രണ്ടാഴ്ച സൂക്ഷിക്കണം. മണ്ണുപരിശോധന നടത്താനായില്ലെങ്കിൽ  ഒരു സെന്റ് സ്ഥലത്ത് 2 കിലോ എങ്കിലും കുമ്മായവസ്തുക്കളാണ് കലർത്തേണ്ടത്. കണ്ടെയ്നറുകളിൽ കൃഷി ചെയ്യുന്നവർ ഒരു ബാഗിൽ നിരക്കാനാവശ്യമായ മണ്ണിൽ 100 ഗ്രാം കുമ്മായവസ്തുക്കൾ ചേർത്തിളക്കി രണ്ടാഴ്ച സൂക്ഷിക്കണം.
  • എത്ര മണ്ണെടുക്കുന്നുവോ അത്രയും തന്നെ അഴുകിപ്പൊടിഞ്ഞ ചാണകം, ആറ്റുമണൽ / ചകിരിച്ചോറ് കംപോസ്റ്റ് എന്നിവ കുമ്മായവസ്തുക്കൾ ചേർത്തു രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി കൂട്ടിക്കലർത്തണം. മണ്ണിനെ കൂടുതൽ ഇളക്കമുള്ളതാക്കുന്ന ഉമി, കരിക്കട്ട, കരിയിലപ്പൊടി, പെർലൈറ്റ്, വെർമിക്കുലൈ‌റ്റ് എന്നിവയൊക്കെ ചേർത്തുകൊടുക്കാം.
  • മണ്ണിന്റെ രാസാംശം നിയന്ത്രിക്കാനും നിമാവിര നിയന്ത്രണത്തിനുമായി  കണ്ടെയ്നർ ഒന്നിനു നന്നായി പൊടിഞ്ഞ 100 ഗ്രാം  എല്ലുപൊടി, പൊടിഞ്ഞ വേപ്പിൻപിണ്ണാക്ക്, 5 ഗ്രാം സൂക്ഷ്മമൂലക മിശ്രിതം എന്നിവ കൂടി ചേർത്തുകൊടുക്കുക. ചാണകപ്പൊടിയോടൊപ്പം  പൊടിഞ്ഞ കോഴിവളം, ആട്ടിൻകാഷ്ഠം, മുയൽ കാഷ്ഠം, മുട്ടത്തോട് എന്നിവയും ചേർക്കാം. 
  • മണ്ണിൽ എന്തു നടുമ്പോഴും നടാനെടുത്ത കുഴി ഒരു ഗ്രോബാഗ് അഥവാ ചട്ടിയാണെന്നു സങ്കൽപിച്ച്  നേരത്തേ സൂചിപ്പിച്ചതുപോലെ കുമ്മായവസ്തുക്കളുടെ പ്രയോഗവും 1x1x1 അളവിൽ വളർച്ചമിശ്രിതവും നിറച്ച്  വിത്ത് പാകുകയോ തൈ നടുകയോ ചെയ്താൽ സുഗമ വളർച്ച ഉറപ്പ്.
ADVERTISEMENT

വിവരങ്ങൾക്ക്: പ്രമോദ് മാധവൻ, അസിസ്റ്റന്റ് ഡയറക്ടർ, സ്റ്റേറ്റ്അഗ്മാർക് ലബോറട്ടറി, ആലപ്പുഴ. ഫോൺ–9496769074