രാസവളങ്ങളുടെയും കീടനാശിനികളുടെയും റൂട്ട് ഫീഡിങ് കൃഷിക്കും ആരോഗ്യത്തിനും ഹാനികരമല്ലേ? സാധാരണഗതിയിൽ നാളികേരത്തിനാണ് റൂട്ട് ഫീഡിങ് നിർദേശിക്കുന്നത്. തെങ്ങിന്റെ ശരീരഭാരം എത്രയായിരിക്കും? ഒരു തെങ്ങിൻതടിക്ക് ഏകദേശം ഒരു ടൺ (1000 കിലോ) എന്നു കണക്കാക്കാം. അതിന്റെ 80–85 ശതമാനം വെള്ളമായിരിക്കും. അതായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാസവളങ്ങളുടെയും കീടനാശിനികളുടെയും റൂട്ട് ഫീഡിങ് കൃഷിക്കും ആരോഗ്യത്തിനും ഹാനികരമല്ലേ? 

സാധാരണഗതിയിൽ നാളികേരത്തിനാണ് റൂട്ട് ഫീഡിങ് നിർദേശിക്കുന്നത്. തെങ്ങിന്റെ ശരീരഭാരം എത്രയായിരിക്കും? ഒരു തെങ്ങിൻതടിക്ക് ഏകദേശം ഒരു ടൺ (1000 കിലോ) എന്നു കണക്കാക്കാം. അതിന്റെ 80–85 ശതമാനം വെള്ളമായിരിക്കും. അതായത് ഏകദേശം 800 കിലോ /  ലീറ്റർ വെള്ളം ആ തടിയിലുണ്ടാകും. അതിലേക്കാണ് നാം 100 മില്ലി കീടനാശിനി റൂട്ട് ഫീഡിങ് വഴി നൽകുക. 800 ലീറ്റർ വെള്ളത്തിൽ 100 മില്ലി കീടനാശിനി വളരെ നേർത്ത അളവാണ്. പൊതുവേ കീടശല്യത്തിനെതിരെ നാം നിർ ദേശിക്കുന്നത് ഒരു ലീറ്റർ വെള്ളത്തിൽ 1–2 മില്ലി കീടനാശിനിയാണല്ലോ. റൂട്ട് ഫീഡിങ്ങിലൂടെ  മൈക്രോ ന്യൂട്രിയന്റ്സ് നൽകുന്നതാണ് പലപ്പോഴും ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാട്സാപ് മെസേജുകളിൽ  കീടനാശിനിപ്രയോഗമായി കാണിക്കുന്നത്. ആളുകളെ പരിഭ്രാന്തരാക്കാൻ വേണ്ടി മാത്രമുള്ള  ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുത്. സൂക്ഷ്മ മൂലകങ്ങൾ ഏറ്റവും ഫലപ്രദമായി നൽകാനുള്ള വഴിയാണ് റൂട്ട് ഫീഡിങ്. 

ADVERTISEMENT

English summary: Root feeding of coconut with nutrient solution