പച്ചക്കറിവിത്തുകൾ പെട്ടെന്ന് കിളിര്‍ക്കുന്നതിനും രോഗബാധ കുറയ്ക്കുന്നതിനും കർഷകർ അനുവർത്തിച്ചു വരുന്ന ഒരു തന്ത്രം പരിചയപ്പെടാം. ഇതിലേക്കു വിത്തുകളെ രണ്ടായി തരം തിരിക്കാം. വെണ്ട, പയർപോലുള്ള കട്ടി കുറഞ്ഞ തൊണ്ടുള്ളവയും പാവൽ, പടവലം, ചുരക്ക, പീച്ചിൽപോലെ കട്ടി കൂടിയ തൊണ്ടുള്ളവയും. കട്ടി കുറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറിവിത്തുകൾ പെട്ടെന്ന് കിളിര്‍ക്കുന്നതിനും രോഗബാധ കുറയ്ക്കുന്നതിനും കർഷകർ അനുവർത്തിച്ചു വരുന്ന ഒരു തന്ത്രം പരിചയപ്പെടാം. ഇതിലേക്കു വിത്തുകളെ രണ്ടായി തരം തിരിക്കാം. വെണ്ട, പയർപോലുള്ള കട്ടി കുറഞ്ഞ തൊണ്ടുള്ളവയും പാവൽ, പടവലം, ചുരക്ക, പീച്ചിൽപോലെ കട്ടി കൂടിയ തൊണ്ടുള്ളവയും.

കട്ടി കുറഞ്ഞ തൊണ്ടോടുകൂടിയത്

ADVERTISEMENT

വിത്തുകള്‍ ഒരു കോട്ടണ്‍ തുണിയിൽ കിഴികെട്ടി വയ്ക്കുക. വിത്തിന്റെ കിഴി മുങ്ങത്തക്ക അളവിൽ വെള്ളം അടുപ്പിൽ വയ്ക്കാവുന്ന ഒരു പാത്രത്തിൽ എടുക്കുക. അതിന്റെ പകുതി തിരികെയെടുത്തു മറ്റൊരു പാത്രത്തിലാക്കി മാറ്റിവയ്ക്കുക. ആദ്യത്തെ പാത്രത്തിലെ വെള്ളം  അടുപ്പില്‍ ചൂടാക്കുന്നതിനു വയ്ക്കുക. പാത്രത്തിൽ ചെറിയ കുമിളകൾ പൊട്ടിവരുമ്പോഴേ അടുപ്പിൽനിന്ന് വാങ്ങിയ ശേഷം അതിലേക്കു നേരത്തേ മാറ്റിവച്ചിട്ടുള്ള വെള്ളം ഒഴിക്കുക.  കിഴിയാക്കി വച്ചിട്ടുള്ള വിത്ത് ഇതിലേക്ക് ഒരു മിനിറ്റ് നേരത്തേക്ക് ഇടുക. തുടർന്ന് വിത്തുകിഴി വെള്ളത്തിൽനിന്ന് എടുത്ത് മാറ്റിവയ്ക്കുക. 12 മണിക്കൂർ കഴിഞ്ഞ് കിഴി തുറന്ന് വിത്തിന്മേൽ സ്യൂഡോമോണാസ് പ്രയോഗിച്ചശേഷം നടുക. 

കട്ടി കൂടിയ തൊണ്ടോടുകൂടിയത്

ADVERTISEMENT

അടുപ്പിൽ വച്ചിരിക്കുന്ന വെള്ളം, തിളയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ അടുപ്പിൽനിന്നു വാങ്ങുക. മറ്റേ പാത്രത്തിലുള്ള അത്രയും വെള്ളവും അതിലേക്ക് ഒഴിക്കുക. തുടർന്ന് വിത്തു കിഴി പാത്രത്തിലേക്കിട്ട് 2 മിനിറ്റ് വയ്ക്കുക. പുറത്തെടുത്ത് വിത്തുകിഴി അതുപോലെതന്നെ വച്ച് 12 മണിക്കൂറിനു ശേഷം സ്യൂഡോമോണാസ് ചേർത്ത് വിത്ത് നടുക. 4–6 ദിവസത്തിനുള്ളിൽ എല്ലാ വിത്തുകളും കിളിർക്കും. ഇപ്രകാരം ചെയ്താൽ  പയറിനു വരുന്ന കരിമ്പൻരോഗം തടയാം. പച്ചക്കറിത്തൈകൾ നടുമ്പോൾ ചുവടുഭാഗത്തെ മണ്ണ് അമർത്തിവയ്ക്കാന്‍ പാടില്ല.  

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.