കായീച്ച ആക്രമണം മൂലം വെള്ളരിവർഗവിളകളിലെ ചെറിയ കായ്കൾ പൊഴിയുന്നതും ബാക്കി മൂപ്പെത്താതെ ചീയ്യുന്നതും പതിവാണ്. വൈകിയാണ് കീടാക്രമണമെങ്കിൽ വിളവെടുത്തു കഴിഞ്ഞും വിളനഷ്ടം സംഭവിക്കാം. ഇവയെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫിറമോൺ കെണി. കായീച്ചകൾ ഇണ ചേരുന്നതിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായീച്ച ആക്രമണം മൂലം വെള്ളരിവർഗവിളകളിലെ ചെറിയ കായ്കൾ പൊഴിയുന്നതും ബാക്കി മൂപ്പെത്താതെ ചീയ്യുന്നതും പതിവാണ്. വൈകിയാണ് കീടാക്രമണമെങ്കിൽ വിളവെടുത്തു കഴിഞ്ഞും വിളനഷ്ടം സംഭവിക്കാം. ഇവയെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫിറമോൺ കെണി. കായീച്ചകൾ ഇണ ചേരുന്നതിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന ഗന്ധം കൃത്രിമമായി ഉണ്ടാക്കി ആണീച്ചകളെ ആകർഷിച്ച് കെണിയിൽ പെടു‌ത്തുകയാണ് ഇതിൽ. തൽഫലമായി ഇണചേരൽ തടസ്സപ്പെടുകയും പുഴുക്കൾ ഉണ്ടാകാതെ വംശനാശം വരികയും ചെയ്യുന്നു. പൂവിടുന്നതിന് കുറഞ്ഞത് 21 ദിവസം മുൻപ് കെണി വയ്ക്കുകയും 2 ദിവസത്തിലൊരിക്കൽ ഈച്ചകളെ കെണിയിൽനിന്നു നീക്കി നശിപ്പിക്കുകയും ചെയ്യണം. ഫിറമോൺ കെണി കൃഷിയിടത്തിന്റെ മധ്യത്തിലല്ല, വശങ്ങളിൽ രണ്ട് എതിർകോണുകളിലായി വയ്ക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഫിറമോണിന് മാസത്തോളം കാലാവധിയുണ്ട്. 

ആദ്യകാലങ്ങളിൽ ഫ്യൂറഡാൻ ചേർത്ത തീറ്റ കൊടുത്താണ് ഇവയെ നശിപ്പിച്ചിരുന്നത്. ആധുനിക ഫിറമോൺ കെണികളിലെ പാത്രത്തിൽ വെള്ളമെടുത്തശേഷം അതിൽ വെളിച്ചെണ്ണ ഒഴിച്ചാണ് ഇവയെ നശിപ്പിക്കുന്നത്. ഇതിലേക്കു വീഴുന്ന ചെല്ലിക്ക് പറക്കാനാകില്ല. വെള്ളത്തില്‍ അൽപം കള്ളിന്റെ മട്ടുകൂടി ഒഴിച്ചാൽ ആണീച്ചകളോടൊപ്പം പെണ്ണീച്ചകളും കെണിയില്‍ പെടും. ഈ വെള്ളം രണ്ടു ദിവസത്തിൽ ഒരിക്കൽ മാറ്റുന്നതാണ് ഏറ്റവും നല്ലത്. കായീച്ച ബാധിച്ച് കായ്കൾ കൃഷിയിടത്തിൽ കൊഴിഞ്ഞു വീണിട്ടുണ്ടെങ്കിൽ തടങ്ങള്‍ക്കു പുറത്തും അവിടെവിടെയായി അൽപം ഇപിഎൻ ലായനി ഒഴിക്കുന്നത് മണ്ണിലുള്ള സമാധിദശയെ നശിപ്പിക്കും. കായീച്ചകൾ മണം പിടിച്ച് ഒരു കി. മീ അകലെനിന്നുപോലും വിളകളിൽ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതായാലും ഒന്നുറപ്പ്– ഫിറമോൺകെണി ഫലപ്രദമായി കായീച്ച നിയന്ത്രണം സാധ്യമാകും. ഓരോ തരം കീടത്തിനും വ്യത്യസ്ത ഫിറമോൺ കെണികളാണുള്ളത്.

ADVERTISEMENT

English summary: How to use Pheromone trap in Vegetable Garden