ഒന്നര സെന്റ് സ്ഥലത്ത് 1638 ഇനങ്ങളിലായി 4380 അലങ്കാര, പഴവർഗച്ചെടികൾ! സുൽത്താൻ ബത്തേരി തയ്യിൽ വീട്ടിൽ ഷെനിലിന്റെ സമ്പത്താണ് ഈ സസ്യശേഖരം. വെറും 20 ചതുരശ്ര അടി സ്ഥലത്ത് പേര, പ്ലാവ്, മാവ്, മുള. ഇവയുടെയെല്ലാം ചുവട്ടിൽ മുന്നൂറിലേറെ അലങ്കാരച്ചെടികളും. മിയാവാക്കി ഫോറസ്റ്റിനെ വെല്ലുന്ന നടീൽരീതി. ഇന്ത്യയില്‍

ഒന്നര സെന്റ് സ്ഥലത്ത് 1638 ഇനങ്ങളിലായി 4380 അലങ്കാര, പഴവർഗച്ചെടികൾ! സുൽത്താൻ ബത്തേരി തയ്യിൽ വീട്ടിൽ ഷെനിലിന്റെ സമ്പത്താണ് ഈ സസ്യശേഖരം. വെറും 20 ചതുരശ്ര അടി സ്ഥലത്ത് പേര, പ്ലാവ്, മാവ്, മുള. ഇവയുടെയെല്ലാം ചുവട്ടിൽ മുന്നൂറിലേറെ അലങ്കാരച്ചെടികളും. മിയാവാക്കി ഫോറസ്റ്റിനെ വെല്ലുന്ന നടീൽരീതി. ഇന്ത്യയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നര സെന്റ് സ്ഥലത്ത് 1638 ഇനങ്ങളിലായി 4380 അലങ്കാര, പഴവർഗച്ചെടികൾ! സുൽത്താൻ ബത്തേരി തയ്യിൽ വീട്ടിൽ ഷെനിലിന്റെ സമ്പത്താണ് ഈ സസ്യശേഖരം. വെറും 20 ചതുരശ്ര അടി സ്ഥലത്ത് പേര, പ്ലാവ്, മാവ്, മുള. ഇവയുടെയെല്ലാം ചുവട്ടിൽ മുന്നൂറിലേറെ അലങ്കാരച്ചെടികളും. മിയാവാക്കി ഫോറസ്റ്റിനെ വെല്ലുന്ന നടീൽരീതി. ഇന്ത്യയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നര സെന്റ് സ്ഥലത്ത് 1638 ഇനങ്ങളിലായി 4380 അലങ്കാര, പഴവർഗച്ചെടികൾ! സുൽത്താൻ ബത്തേരി തയ്യിൽ വീട്ടിൽ ഷെനിലിന്റെ സമ്പത്താണ് ഈ സസ്യശേഖരം. വെറും 20 ചതുരശ്ര അടി സ്ഥലത്ത് പേര, പ്ലാവ്, മാവ്, മുള. ഇവയുടെയെല്ലാം ചുവട്ടിൽ മുന്നൂറിലേറെ അലങ്കാരച്ചെടികളും. മിയാവാക്കി ഫോറസ്റ്റിനെ വെല്ലുന്ന നടീൽരീതി. ഇന്ത്യയില്‍ ചെടികളുടെ വ്യക്തിഗത ശേഖരത്തിന് 2022ൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം പിടിച്ച ഷെനിലിന്റെ വീട്ടുമുറ്റത്ത് അന്ന് 2219 ചെടികളാണ് ഉണ്ടായിരുന്നത്. 

പാരമ്പരാഗത കർഷക കുടുംബത്തിൽ പിറന്ന ഷെനിലിന്‌ ചെറുപ്പം മുതല്‍തന്നെ നെല്ല്, വാഴ, ഇഞ്ചി തുടങ്ങിയ വിളകളും അവയുടെ കൃഷിരീതിയും സുപരിചിതം. കോവിഡ് മഹാമാരിക്കു മുന്‍പ്  വസ്ത്രവ്യാപാരമായിരുന്നു ഷെനിലിന്. അതെല്ലാം ഉപേക്ഷിച്ചാണ് ചെടി ശേഖരിക്കുന്നതിൽ   ശ്രദ്ധയൂന്നിയത്. കിട്ടിയവയെല്ലാം നിലത്തും മൺചട്ടികളിലും പ്ലാസ്റ്റിക് ചട്ടികളിലും തൂക്കിയിട്ടും  വളർത്തി തന്റെ ചെടി ശേഖരം വലുതാക്കിക്കൊണ്ടേയിരുന്നു. നമ്മൾ ഒരു ചെടി വളർത്തുന്ന സ്ഥലസൗകര്യത്തിൽ പല തട്ടുകളിലും പൂച്ചട്ടികളിലുമായി 14 ചെടികൾ ഉണ്ടാകും ഇവിടെ. 

ADVERTISEMENT

മുൻവശത്തെ ഗേറ്റിൽ ജേഡ് വൈൻ, ഗാർലിക് വൈൻ എന്നീ വള്ളിച്ചെടികൾകൊണ്ടു പന്തല്‍, മുൻപിൽ തൂക്കുചട്ടികളിൽ ആർത്തു വളർന്നുനിൽക്കുന്ന ബോസ്റ്റൺ ഫേണും.‘ഗ്രീൻ ഹെവൻ’ എന്നു പേരിട്ട വീടിന്റെ പൂമുഖത്തിന്റെ കണ്ണായ ഭാഗത്തുള്ള ഹരിതഗൃഹത്തിലാണ് ശേഖരത്തിലെ 70 ശതമാനത്തോളം വരുന്ന അലങ്കാര ഇലച്ചെടികൾ എല്ലാംതന്നെ പരിപാലിച്ചിരിക്കുന്നത്. ബാക്കിയുള്ളിടത്ത് അധികവും പൂച്ചെടികൾ. പിന്നെയുള്ളത് ജലസസ്യങ്ങളും പഴച്ചെടികളും ഔഷധസ സ്യങ്ങളും. തൂക്കുചട്ടികളിലായി 150 ഇനം വള്ളിച്ചെടികൾ.  വീടിന്റെ ചുറ്റുവട്ടം മുഴുവൻ ചെടികൾകൊണ്ട് തിങ്ങിനിറഞ്ഞപ്പോൾ മതിലിനു പുറത്ത് റോഡിനോടു ചേർന്നുള്ള ഭാഗത്തും ചെടികൾ സ്ഥാനം പിടിച്ചു.

ഇലച്ചെടികളിൽ ഷെനിലിന് ഏറ്റവും പ്രിയം പല വർണങ്ങളിൽ മൊസൈക് വാരി വിതറിയതുപോലെ ഇലകളുള്ള ഫിറ്റോണിയയോടാണ്. ഈ ശേഖരത്തിൽ 83 തരം ഫിറ്റോണിയ ഉണ്ട്. പിന്നെ ഏറെയുള്ളത് ബിഗോണിയ ഇനങ്ങള്‍. ഫിലോഡെൻഡ്രോൺ 48 തരം. അഗ്ലോനിമ, അലോക്കേഷ്യ, കൊളൊക്കേഷ്യ എന്നിവയുമുണ്ട്. ഫിലോഡെൻഡ്രോൺ വർഗത്തിലെ പിങ്ക് പ്രിൻസസ്, വേരിക്കോസ ഇനങ്ങൾ അതിമനോഹരം. ടർട്ടിൽ വൈൻ, എപ്പീസിയ, ഹോയാ, ഡോങ്കി ടെയിൽ, മണി പ്ലാന്റ്, ലൈക്കോപോഡിയം എന്നിവ തൂക്കുചട്ടികളിൽ. ആർത്തു വളർന്നുകിടക്കുന്ന ടർട്ടിൽ വൈൻ ഹരിതഭിത്തിക്കു സമാനം. ഇലകളുടെ ആകൃതിയിലും പൂക്കളുടെ നിറത്തിലും വ്യത്യസ്തമായ ഹോയയുടെ  48 ഇനങ്ങൾ ഉണ്ട്. ഹരിതഗൃഹത്തിൽ പൂവിടുന്ന എപ്പിസിയായുടെ ഇനങ്ങൾ വേറിട്ട കാഴ്ചയാണ്. ഓർക്കിഡുകളുടെ ശേഖരത്തിൽ സാധാരണ കാണുന്ന പലതരം  ഡെൻഡ്രോബിയം, ഫലനോപ്സിസ് എന്നിവ കൂടാതെ ഫോക്സ് ടെയിൽ, കാറ്റെലിയ, ഡാൻസിങ് ഗേൾ, ഡവ് ഓർക്കിഡ്, സ്പാത്തോഗ്ലോട്ടിസ് എന്നിവയും കാട്ടിൽനിന്നു ശേഖരിച്ച വന്യ ഇനങ്ങളു മുണ്ട്. കള്ളിച്ചെടിയിനങ്ങളിൽ മനോഹരമായി പുഷ്പിക്കുന്ന ഈസ്റ്റർ ക്യാക്റ്റസ് തൂക്കുചട്ടികൾക്ക് വേറിട്ട ഭംഗി നൽകുന്നു.  

ADVERTISEMENT

തന്റെ ശേഖരത്തിലെ ഓരോ ചെടിയെക്കുറിച്ചും ഈ ചെറുപ്പക്കാരന് നല്ല അറിവാണുള്ളത്. ഇവയുടെ  ശാസ്ത്രീയനാമം, വളർച്ചരീതി, പരിചരണം എല്ലാം ആധികാരികമായി വിവരിക്കും. കൂടാതെ, എവിടെ ലഭ്യമാണെന്നും പറയും.  പലതും വിദേശ ഇനങ്ങൾ. കൂട്ടുകാർ ദീർഘയാത്ര പോയി വരുമ്പോൾ  ഷെനിലിനു സമ്മാനമായി നൽകുക അപൂർവയിനം സസ്യങ്ങളാണ്. 

ഒറ്റയ്ക്കു താമസിക്കുന്ന ഇദ്ദേഹം ഭക്ഷണം തയാറാക്കുകയും കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന സമയമൊഴികെ എപ്പോഴും ചെടികൾക്കൊപ്പമാണ്. നന, വളം ചേർക്കൽ, കളനീക്കൽ, ചട്ടി മാറ്റി പുതിയ മിശ്രിതത്തിലേക്കു മാറ്റി നടീൽ എന്തിനേറെ നടപ്പുവഴി അടിച്ചു വൃത്തിയാക്കൽ എല്ലാം ഇതിൽ ഉൾപ്പെടും. ആറ്റുമണൽ, ചുവന്ന മണ്ണ്, വെർമിക്കുലേറ്റ്,പെർലൈറ്റ്, ചാണകപ്പൊടി ചകിരിച്ചോറ്, കോകോ ചിപ്സ് തുടങ്ങി ഇരുപതോളം ചേരുവകൾ ചേർത്ത് ഒരുക്കുന്ന മിശ്രിതമാണ് ഓർക്കിഡ് ഒഴിച്ച് മറ്റെല്ലാ ചെടികളും നടാനെടുക്കുക. ചാണകപ്പൊടിക്കു പകരമായി നന്നായി ഉണങ്ങിയ മുയൽകാഷ്ഠവും ആട്ടിൻകാഷ്ഠവും ഉപയോഗിക്കാറുണ്ട്. തട്ടുകടകളിൽനിന്നു ശേഖരിക്കുന്ന മുട്ടത്തോട് കഴുകി വൃത്തിയാക്കി പൊടിച്ചെടുത്തതും മിശ്രിതത്തിൽ കലർത്തും. മേൽ വളമായി പഞ്ചഗവ്യം, ജീവാമൃതം ഇവയാണു നല്‍കുക. രണ്ടും സ്വയം തയാറാക്കുന്നു. മഴക്കാലത്ത് ജൈവവളങ്ങൾ വളരെ പരിമിതമായേ ഉപയോഗിക്കാറുള്ളൂ. ഓർക്കിഡുകൾക്കു രാസവളങ്ങൾ മാത്രം നൽകുന്നു. 

ADVERTISEMENT

പ്ലാസ്റ്റിക് ചട്ടികൾക്കൊപ്പം നാടൻ മൺചട്ടികളിലും പ്ലാസ്റ്റിക് കുപ്പികളിലും ചെടികൾ വളർത്തുന്നുണ്ട്. ആദ്യകാലങ്ങളിൽ വൈകുന്നേരങ്ങളിലായിരുന്നു നന. എന്നാൽ, രാത്രിയിൽ ചെടികളിൽ തങ്ങിനിൽക്കുന്ന ഈർപ്പം ഇലതീനി ഒച്ചിനെ ചെടിയിലേക്ക് ആകർഷിക്കും. കുമിൾരോഗസാധ്യത കൂടാനുമിടയുണ്ട്.  ഇവയൊഴിവാക്കാൻ ഇപ്പോൾ കാലാവസ്ഥ അനുസരിച്ച് നന രാവിലെയാക്കി. ഫലനോപ്സിസ് ഓർക്കിഡ്, സക്കുലന്റ് ചെടികൾ തുടങ്ങിയവക്കെല്ലാം ആഴ്ചയിലൊരിക്കലോ മറ്റോ നനയുള്ളൂ. കുമിൾരോഗങ്ങളാണ് പ്രധാന ശല്യം. പ്രതിവിധിയായി ‘സാഫ്’ കുമിള്‍ നാശിനിയാണ് ഉപയോഗിക്കുന്നത്. 

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചതിൽപിന്നെ പല ദേശത്തുനിന്നുമായി ഒട്ടേറെപ്പേർ ഷെനിലിന്റെ ഉദ്യാനം കാണാൻ വരാറുണ്ട്. ഈ ചെടികൾ ഒന്നും വിപണനത്തിനല്ല, ആരെങ്കിലും ഏതെങ്കിലും ഒരെണ്ണത്തിന്റെ തൈ അല്ലെങ്കിൽ കമ്പ് ചോദിച്ചാൽ സൗജന്യമായി  നൽകും. പലരും നിർബന്ധിച്ചപ്പോൾ ഷെനിൽ ‘ക്രിയേറ്റീവ് ഗാർഡൻ’ എന്ന പേരിൽ സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചു. സ്വയം പൂന്തോട്ടം തയാറാക്കി പരിപാലിക്കുന്നവരുടെ  പൂന്തോട്ടങ്ങള്‍ ഈ ചാനലിൽ പരിചയപ്പെടുത്തുന്നു.  

ഫോണ്‍: 9447757670